For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമ്മയാവാന്‍ ഒരുങ്ങുകയാണോ, മധുരക്കിഴങ്ങ് സ്ഥിരം

|

ഗര്‍ഭകാലത്ത് ഏറ്റവും അധികം ശ്രദ്ധിക്കേണ്ട ഒന്നാണ് പലപ്പോഴും ഭക്ഷണം. ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് നിങ്ങളില്‍ ആരോഗ്യകരമായ അവസ്ഥയും ഗര്‍ഭകാലവും എല്ലാം സമ്മാനിക്കുന്നു. ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. മധുരക്കിഴങ്ങ് കഴിക്കുന്നതിലൂടെ ഗര്‍ഭകാലത്തെ പല അവസ്ഥകള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. ഗര്‍ഭത്തിന്റെ ഓരോ അവസ്ഥയിലും ഉണ്ടാവുന്ന ക്ഷീണവും തളര്‍ച്ചയും ഇല്ലാതാക്കുന്നതിന് മധുരക്കിഴങ്ങ് സഹായിക്കുന്നുണ്ട്.

<strong>Most read: കുഞ്ഞിനെ അതീവ ഗുരുതരാവസ്ഥയില്‍ എത്തിക്കും ആ രോഗം</strong>Most read: കുഞ്ഞിനെ അതീവ ഗുരുതരാവസ്ഥയില്‍ എത്തിക്കും ആ രോഗം

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട് ഗര്‍ഭകാലത്ത്. കാരണം അമ്മ കഴിക്കുന്ന ഭക്ഷണം തന്നെയാണ് കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രാധാന്യം നല്‍കുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട ഓരോ ഘട്ടവുമാണ് ഇത്തരത്തില്‍ ഗര്‍ഭകാലം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും മധുരക്കിഴങ്ങ്. ഇനി ഇത്തരത്തില്‍ എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് അല്‍പം മധുരക്കിഴങ്ങ് നല്‍കുന്നത് എന്ന് നോക്കാം.

വിറ്റാമിന്‍ എ

വിറ്റാമിന്‍ എ

വിറ്റാമിന്‍ എ ധാരാളം മധുരക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് വളരെയധികം മികച്ചതാണ്. പ്രത്യേകിച്ച് ഗര്‍ഭകാലത്ത്. കാരണം ദിവസവും 800 മൈക്രോഗ്രാം വിറ്റാമിന്‍ എ എങ്കിലും ഗര്‍ഭകാലത്ത് ശരീരത്തില്‍ എത്തേണ്ടതാണ്. ഇത് കുഞ്ഞിന്റെ ശരിയായ വളര്‍ച്ചക്കും ഭാരക്കുറവ് പരിഹരിക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ സംശയമില്ലാതെ നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. മധുരക്കിഴങ്ങ് വേവിച്ച് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

 ഫൈബര്‍ കലവറ

ഫൈബര്‍ കലവറ

ബൈബറിന്റെ കലവറയാണ് മധുരക്കിഴങ്ങ് എന്ന കാര്യം സംശയിക്കേണ്ടതില്ല. കാരണം ഇത് ഗര്‍ഭകാലത്തുണ്ടാവുന്ന മലബന്ധം പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ദിവസവും 30 ഗ്രാം എങ്കിലും ഫൈബര്‍ ഇതില്‍ അടങ്ങിയിട്ടുണ്ടാവണം എന്നാണ് പറയുന്നത്. അല്ലെങ്കില്‍ അത് അനാരോഗ്യസംബന്ധവും ദഹനം കൃത്യമല്ലാതാക്കുന്നതിനും എല്ലാം കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്.

പൊട്ടാസ്യം

പൊട്ടാസ്യം

പൊട്ടാസ്യവും ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് വളരെയധികം മികച്ചതാണ്. പ്രത്യേകിച്ച് ഗര്‍ഭകാലത്ത്. ദിവസവും 4.7 ഗ്രാം എങ്കിലും പൊട്ടാസ്യം ഗര്‍ഭകാലത്ത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് അനാരോഗ്യത്തിലേക്ക് നയിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അതിനെല്ലാം പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു മധുരക്കിഴങ്ങ്. ഇതില്‍ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് മികച്ച ഗുണമാണ് നല്‍കുന്നത്.

<strong>Most read: കുട്ടികള്‍ക്ക് ഒരു തുള്ളി തേങ്ങാവെള്ളം മതി എനര്‍ജി</strong>Most read: കുട്ടികള്‍ക്ക് ഒരു തുള്ളി തേങ്ങാവെള്ളം മതി എനര്‍ജി

വിറ്റാമിന്‍ ബി6

വിറ്റാമിന്‍ ബി6

വിറ്റാമിന്‍ ബി6 ധാരാളം മധുരക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് ഗര്‍ഭകാലത്തുണ്ടാവുന്ന മോണിംഗ് സിക്‌നെസ് പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മധുരക്കിഴങ്ങില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി 6 ഇത്തരം പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് ഇത്.

വിറ്റാമിന്‍ സിയും അയേണും

വിറ്റാമിന്‍ സിയും അയേണും

വിറ്റാമിന്‍ സിയും അയേണും ധാരാളം അടങ്ങിയിട്ടുണ്ട് മധുരക്കിഴങ്ങ്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും കുഞ്ഞിന്റെ ആരോഗ്യസംരക്ഷണത്തിനും അമ്മയുടെ ഗര്‍ഭകാല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് മധുരക്കിഴങ്ങ്. ഇത് വിറ്റാമിന്‍ സി അയേണ്‍ സമ്പുഷ്ടമാണ് മധുരക്കിഴങ്ങ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ എന്തും കഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെയാണ് ഇതിന്റെ ദോഷ ഫലങ്ങള്‍ എന്ന് നോക്കാം.

കൂടുതല്‍ വിറ്റാമിന്‍ എ

കൂടുതല്‍ വിറ്റാമിന്‍ എ

എന്നാല്‍ വിറ്റാമിന്‍ എയുടെ അളവ് കൂടുതലായാല്‍ അത് പലപ്പോഴും പല അസ്വസ്ഥതകളും ഗര്‍ഭിണികളില്‍ ഉണ്ടാക്കുന്നുണ്ട്. അത് പലപ്പോഴും കുഞ്ഞിന്റഎ അബ്‌നോര്‍മാലിറ്റീസ് ഉണ്ടാക്കുന്നതിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ മുന്‍കൂട്ടി കണ്ട് വേണം ഇത്തരം വസ്തുക്കള്‍ കഴിക്കേണ്ടത്.

കിഡ്‌നി സ്റ്റോണ്‍

കിഡ്‌നി സ്റ്റോണ്‍

കിഡ്‌നി സ്‌റ്റോണ്‍ പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയാണ്. കൂടുതല്‍ മധുരക്കിഴങ്ങ് കഴിക്കുമ്പോള്‍ അത് പലപ്പോഴും ഗര്‍ഭകാലത്ത് കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരത്തിലുള്ള അവസ്ഥകള്‍ ഇല്ലാതാക്കുന്നതിന് വേണ്ടി മധുരക്കിഴങ്ങ് കൂടുതല്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

 അബോര്‍ഷന് കാരണം

അബോര്‍ഷന് കാരണം

മധുരക്കിഴങ്ങ് കഴിക്കുന്നതിന്റെ അളവ് വര്‍ദ്ധിക്കുമ്പോള്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഗര്‍ഭകാലത്ത് ഉണ്ടാക്കുന്നുണ്ട്. ഇത് പലപ്പോഴും അബോര്‍ഷന്‍ പോലുള്ള അവസ്ഥകളിലേക്ക് നിങ്ങളെ നയിക്കുന്നുണ്ട്. 10000 ഐയു വിറ്റാമിന്‍ എ കൂടുതലായാല്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികളും പലപ്പോഴും അത് അബോര്‍ഷനിലേക്ക് വരെ നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിച്ച് വേണം ഉപയോഗിക്കാന്‍. കഴിക്കുന്നത് കൊണ്ട് ഒരു തരത്തിലുള്ള പ്രശ്‌നവും ഇല്ല. പക്ഷേ അത് അബോര്‍ഷന്‍ പോലുള്ള അവസ്ഥകളിലേക്ക് എത്തിക്കുന്നുണ്ട് ഇതിന്റെ അമിതോപയോഗം ആണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നത്.

 ജനന വൈകല്യങ്ങള്‍

ജനന വൈകല്യങ്ങള്‍

ജനന വൈകല്യങ്ങള്‍ പോലുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് പ്രശ്‌നങ്ങള്‍ എത്തിക്കുന്നതിന് കാരണമാകുന്ന ഒന്നാണ് പലപ്പോഴും മധുരക്കിഴങ്ങിന്റെ ഉപയോഗം. മധുരക്കിഴങ്ങിന്റെ ഉപയോഗത്തിന് വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. ഇത് കൂടുതലാവുമ്പോള്‍ ജനനവൈകല്യങ്ങള്‍ പോലുള്ള അവസ്ഥകള്‍ക്ക് പലപ്പോഴും ഇത് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ ഉപയോഗം കുറക്കുകയാണ് ചെയ്യേണ്ടത്.

 ശ്രദ്ധിച്ച് ഉപയോഗിക്കുക

ശ്രദ്ധിച്ച് ഉപയോഗിക്കുക

ശ്രദ്ധിച്ച് ഉപയോഗിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. അബോര്‍ഷന്‍, ജനനവൈകല്യങ്ങള്‍, മറ്റ് ഗര്‍ഭകാല പ്രതിസന്ധികള്‍ എന്നീ അവസ്ഥകള്‍ക്കെല്ലാം സാഹചര്യം ഒരുക്കാതിരിക്കുന്നതിന് മധുരക്കിഴങ്ങിന്റെ ഉപയോഗം കുറക്കുകയാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ അത് അല്‍പം ശ്രദ്ധിച്ച് ഉപയോഗിച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങളെ ഉള്ളൂ എന്നതാണ് സത്യം.

<strong>Most read: ഗര്‍ഭകാലത്ത് ഒഴിവാക്കരുത് ഈ പഴം, ഗുണം കുഞ്ഞിനും</strong>Most read: ഗര്‍ഭകാലത്ത് ഒഴിവാക്കരുത് ഈ പഴം, ഗുണം കുഞ്ഞിനും

English summary

Is eating sweet potato safe during pregnancy

Let's look into the benefits of eating sweet potato during pregnancy. Read on.
X
Desktop Bottom Promotion