Just In
Don't Miss
- News
കാർ വിൽപ്പന കുറഞ്ഞെങ്കിൽ എന്തുകൊണ്ട് റോഡിൽ ഗതാഗതക്കുരുക്ക് കുറയുന്നില്ല: ബിജെപി എംപി
- Sports
ISL: തുടര്ച്ചയായി ആറാം കളിയിലും ജയമില്ല... മുംബൈക്കെതിരേ ബ്ലാസ്റ്റേഴ്സിന് സമനില മാത്രം 1-1
- Technology
തലസ്ഥാനത്ത് ഇനി സൗജന്യ വൈഫൈ; 11,000 ഹോട്ട്സ്പോട്ടുകളും മാസം 15 ജിബി ഡാറ്റാ ലിമിറ്റും
- Automobiles
അനന്തപുർ പ്ലാന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് കിയ
- Finance
യോനോ ഷോപ്പിംഗ് ഫെസ്റ്റിവൽ; ഹോം ലോൺ, വാഹന വായ്പകൾക്ക് ആകർഷകമായ ഓഫറുകൾ
- Travel
ഗുരുദേവൻ ഇരുന്നൂട്ടിയ ഇടവും മീൻമുട്ടി വെള്ളച്ചാട്ടവും...ചരിത്രസ്മരണകൾ തേടിയൊരു യാത്ര
- Movies
68 വയസ്സിലും കൈനിറയെ ചിത്രങ്ങൾ, എങ്ങനെ സാധിക്കുന്നു! മാധ്യമ പ്രവര്ത്തകന് മമ്മൂട്ടിയുടെ മറുപടി
ബന്ധപ്പെടും രീതിയും കുഞ്ഞിനെ തീരുമാനിയ്ക്കും...
ഒരു സ്ത്രീ ഗര്ഭം ധരിയ്ക്കുമ്പോള് തന്നെ, അതായത് ഭ്രൂണ രൂപീകരണം നടക്കുമ്പോള് തന്നെ ആണ്കുഞ്ഞ്, അല്ലെങ്കില് പെണ്കുഞ്ഞ് എന്ന മാറ്റം നടന്നു കാണുമെന്നതാണ് വാസ്തവം. ക്രോമസോമുകളാണ് ഇതില് മുഖ്യമായ പങ്കു വഹിയ്ക്കുന്നതും.
പൊതുവെ ആണ്കുഞ്ഞിന് അല്ലെങ്കില് പെണ്കുഞ്ഞിന് കാരണക്കാര് സ്ത്രീയാണെന്നു പണ്ടു വിശ്വാസമുണ്ടായിരുന്നുവെങ്കിലും വാസ്തവത്തില് പുരുഷനാണ് ഇതിനു പ്രധാന കാരണക്കാരന്. കാരണം സ്ത്രീയിലുള്ളത് എക്സ്, എക്സ് ക്രോമസോമുകളാണ്. വൈ ക്രോമസോം വന്നാലാണ് ഇത് ആണ്കുഞ്ഞാകുക. അതായത് രണ്ട് എക്സ് ക്രോമസോമെങ്കില് പെണ്കുഞ്ഞും ഒരു എക്സ്, വൈ ക്രോമസോമെങ്കില് ആണ്കുഞ്ഞും.
സ്ത്രീയ്ക്ക് വൈ ഇല്ലാത്തതിനാല് തന്നെ എക്സ് മാത്രമേ സാധ്യമാകൂ. പുരുഷനില് നിന്നും എത്തുന്നത് എക്സ് അല്ലെങ്കില് വൈ ആണെന്നതിനെ ആശ്രയിച്ചിരിയ്ക്കും, കുഞ്ഞിന്റെ ലിംഗം തീരുമാനിയ്ക്കപ്പെടുന്നത്. ചുരുക്കിപ്പറഞ്ഞാല് പുരുഷനാണ് ആണ്കുഞ്ഞ് അല്ലെങ്കില് പെണ്കുഞ്ഞ് എന്ന കണക്കില് കളം നിറയുന്നതെന്നര്ത്ഥം. പൂര്ണ ഉത്തരവാദിത്വം പുരുഷനാണ്.
ഒരു ഭ്രൂണം രൂപപ്പെടുന്നതില്, ഇത് ആണ്കുഞ്ഞാണോ പെണ്കുഞ്ഞാണോ എന്നു തീരുമാനിയ്ക്കപ്പെടുന്നതില് പല ഘടകങ്ങള്ക്കും സ്ഥാനമുണ്ട്. ഇതില് ഒന്നാണ് സെക്സ്. സ്ത്രീ പുരുഷന്മാര് ബന്ധപ്പെടുന്ന ചില പ്രത്യേകതകളും ആണ്കുഞ്ഞ് അല്ലെങ്കില് പെണ്കുഞ്ഞ് എന്ന സാധ്യതയേറ്റുന്നുവെന്നു സയന്സ് വിവരിയ്ക്കുന്നു. ഇതെക്കുറിച്ചറിയൂ,

സാധാരണ ഗതിയില്
സാധാരണ ഗതിയില് വൈ ക്രോമസോമുകള്ക്ക് പെട്ടെന്നു തന്നെ സഞ്ചരിച്ചെത്താന് സാധിയ്ക്കും. ഇവയ്ക്കു ചലനശേഷി കൂടുതല് എന്നര്ത്ഥം. ഇതു കൊണ്ടു തന്നെ വൈ ക്രോമസോമുകള്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കിയാല് ഇത് ആണ്കുഞ്ഞു സാധ്യത വര്ദ്ധിപ്പിയ്ക്കുന്നു. ഇതു പോലെ വൈ ക്രോമസോമിന് എക്സിനേക്കാള് ആയുസു കുറവാണ്. ഇതിനാല് എത്രയും പെട്ടെന്ന് വൈ ക്രോമസോമിന് അണ്ഡവുമായി യോജിയ്ക്കാനുള്ള സാഹചര്യം ഒരുക്കുക.

ഓവുലേഷന് ദിവസം
ഓവുലേഷന് ദിവസം നോക്കി ബന്ധപ്പെടുന്നത് ആണ്കുട്ടിയ്ക്കുള്ള സാധ്യത വര്ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇത്തരം ഘട്ടത്തില് പെട്ടെന്നു സഞ്ചരിയ്ക്കുവാന് കഴിയുന്ന വൈ ക്രോമസോം വേഗത്തില് സ്ത്രീയുടെ അണ്ഡവുമായി ചേര്ന്നു ഭ്രൂണ രൂപീകരണം നടക്കുന്നു. അതുപോലെ ഓവുലേഷന് ഒരാഴ്ച മുന്പു വരെ ബന്ധം ഒഴിവാക്കുകയും ചെയ്യുക. കാരണം എക്സ് ക്രോമസോമിന് കൂടുതല് ദിവസം ആയുസോടെയിരിയ്ക്കുവാന് സാധിയ്ക്കും. ഇത് സ്ത്രീ ശരീരത്തില് ഉള്ള പക്ഷം അണ്ഡോല്പാദനം നടക്കുമ്പോള് തന്നെ അണ്ഡവുമായി സംയോജിച്ച് പെണ്കുഞ്ഞു സാധ്യത വര്ദ്ധിയ്ക്കുന്നു. വൈ ക്രോമസോം എത്തുന്നതിനു മുന്പു തന്നെ എക്സ് കാര്യം സാധിയ്ക്കുമെന്നര്ത്ഥം.

ഓവുലേഷന് സമയത്ത്
ഓവുലേഷന് സമയത്ത് സ്ത്രീയില് കൂടുതല് സെര്വിക്കല് മ്യൂകസ് അഥവാ യോനീ സ്രവം ഉല്പാദിപ്പിയ്ക്കപ്പെടുന്നു. ഇത് യോനീ ഭാഗത്തെ ആല്ക്കലൈനാക്കി വയ്ക്കുന്നു. ഇതു വഴി വൈ ക്രോമസോമിന്റെ ആയുസും വര്ദ്ധിയ്ക്കുന്നു. പെട്ടെന്നു തന്നെ വേഗതയില് സഞ്ചരിച്ച് ഫെല്ലോപിയന് ട്യൂബില് എത്തുവാനും അണ്ഡവുമായി സംയോഗം നടക്കാനും സാധിയ്ക്കുന്നു. ഇതും ആണ്കുഞ്ഞു സാധ്യത വര്ദ്ധിപ്പിയ്ക്കുന്നു.

ഇതു പോലെ
ഓവുലേഷന് നോക്കിയുള്ള രീതികള്ക്ക് കൃത്യമായ ഓവുലേഷന് തീയതി അറിയേണ്ടത് അത്യാവശ്യമാണ്. ആര്ത്തവ ചക്രം കൃത്യമല്ലാത്ത സ്ത്രീകളില് ഇതും വ്യത്യാസം വരാന് സാധ്യതയുണ്ട്. ഇതു പോലെ സ്ത്രീയുടെ യോനീ ഭാഗം ആല്ക്കലൈനാക്കി വയ്ക്കുന്നതും ഈ സമയത്ത് കഴിവതും സ്വഭാവിക ലൂബ്രിക്കേഷന് മാത്രം ഉപയോഗിയ്ക്കുകയും ചെയ്യുക. മറ്റു ലൂബ്രിക്കന്റുകളിലെ കെമിക്കലുകള് ബീജത്തെ തന്നെ നശിപ്പിയ്ക്കും.

ചില സെക്സ് പൊസിഷനുകള്
ചില സെക്സ് പൊസിഷനുകള്, പ്രത്യേകിച്ചും പെട്ടെന്നു തന്നെ ബീജത്തിനു സഞ്ചരിച്ചെത്തുവാന് സാധിയ്ക്കുന്ന, വൈ ക്രോമസോമിനു സഞ്ചരിച്ചെത്താന് സാധിയ്ക്കുന്ന പൊസിഷനുകള് പരീക്ഷിയ്ക്കുന്നതും ആണ്കുട്ടി എന്ന സാധ്യത വര്ദ്ധിപ്പിയ്ക്കുന്നു. ഡീപ് പെനിട്രേഷന് വഴികളാണ് ഇതിനു പറയുന്നത്.

സ്ത്രീയില്
സ്ത്രീയില് രതിമൂര്ഛയുണ്ടാകുന്നത് ആണ്കുഞ്ഞു സാധ്യത വര്ദ്ധിപ്പിയ്ക്കുന്നതായി സയന്സ് പറയുന്നു. ഈ സമയത്ത് മസില് ചലനങ്ങള് വര്ദ്ധിയ്ക്കുന്നു. ഇതു പെട്ടെന്നു തന്നെ വൈ ക്രോമസോമിനെ അണ്ഡത്തിന് അടുത്തെത്തിയ്ക്കുവാന് സഹായിക്കുന്നു.

ഇതിനു വിപരീതമായ കാര്യങ്ങള് ചെയ്യുന്നത്
ഇതിനു വിപരീതമായ കാര്യങ്ങള് ചെയ്യുന്നത് എക്സ് ക്രോമസോം രൂപീകരണത്തിനു സഹായിക്കും. അതായത് പെണ്കുഞ്ഞിനായി ഇത്തരം മാര്ഗങ്ങള് പരീക്ഷിച്ചാല് മതിയാകും.