For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈന്തപ്പഴം ഇങ്ങനെ കഴിച്ചാല്‍ എളുപ്പം ഗര്‍ഭം

ഈന്തപ്പഴം ഇങ്ങനെ കഴിച്ചാല്‍ എളുപ്പം ഗര്‍ഭം

|

ഒരു കുഞ്ഞിക്കാല്‍ കാണാന്‍ കൊതിച്ചിരിയ്ക്കുന്നവര്‍ ഏറെയാണ്. പലപ്പോഴും സ്ത്രീ പുരുഷ വന്ധ്യതയാണ് ഇത്തരം കാത്തിരിപ്പിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിയ്ക്കുന്നത്. ചിലപ്പോള്‍ സ്ത്രീയ്ക്കാകാം, ചിലപ്പോള്‍ പുരുഷനാകാം, ചിലപ്പോള്‍ രണ്ടു പേര്‍ക്കും പ്രശ്‌നമുണ്ടാകാം.

ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ ഗര്‍ഭം,പ്രസവം,45മിനിറ്റ്ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ ഗര്‍ഭം,പ്രസവം,45മിനിറ്റ്

ചിലപ്പോള്‍ സ്ത്രീ വന്ധ്യതയാകും, ഇത്തരം പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നത്. സ്ത്രീകളിലെ മാസമുറ,ഓവുലേഷന്‍ പ്രശ്‌നങ്ങള്‍, ഓവറി, യൂട്രസ്, ഫെല്ലോപിയന്‍ ട്യൂബ് പ്രശ്‌നങ്ങള്‍ ഇതിനുള്ള കാരണങ്ങളാകാം.

<strong>ഞണ്ടിറച്ചി ആയുസു നീട്ടിത്തരും, കാരണം</strong>ഞണ്ടിറച്ചി ആയുസു നീട്ടിത്തരും, കാരണം

സ്ത്രീ വന്ധ്യതയ്ക്കു പരിഹാരമായി പറയുന്ന ചില വഴികളുണ്ട്. ഇത്തരം വഴികള്‍ പരീക്ഷിയ്ക്കുന്നത് പരിഹാരമാകും. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ.

പോംഗ്രനേറ്റ്

പോംഗ്രനേറ്റ്

ഇതിനുള്ള നല്ലൊരു വഴിയാണ് പോംഗ്രനേറ്റ്. ഇതിനുള്ള നല്ലൊരു വഴിയാണ് പോംഗ്രനേറ്റ്. ഇത് യൂട്രസിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇതിന്റെ കുരു ഉണക്കിപ്പൊടിച്ചതും കറുവാപ്പട്ട ഉണക്കിപ്പൊടിച്ചതും ചേര്‍ത്തു പൗഡറാക്കി വയ്ക്കുക. ഇത് അര ടീസ്പൂണ്‍ 1 ഗ്ലാസ് ഇളംചൂടുവെള്ളത്തില്‍ കലക്കി കഴിയ്ക്കാം. ഇത് അല്‍പനാള്‍ അടുപ്പിച്ചു കഴിയ്ക്കുക.

ഈന്തപ്പഴവും

ഈന്തപ്പഴവും

ഡ്രൈ ഫ്രൂട്ടായ ഈന്തപ്പഴവും ഇതിനുള്ള നല്ലൊരു മരുന്നാണ്. വൈറ്റമിന്‍ എ, ബി, ഇ അയേണ്‍ എന്നിവയുടെ നല്ല ഉറവിടമാണ്. 10-12 ഈന്തപ്പഴം കുരു ഉണക്കിപ്പൊടിച്ചെടുക്കുക. മല്ലിച്ചെടിയുടെ വേര് ചതച്ചത് 1 ടീസ്പൂണും ഈ പൊടിയും പശുവിന്‍ പാല്‍ മുക്കാല്‍ കപ്പെടുത്ത് ഇതില്‍ ചേര്‍ത്തിളക്കുക. ഇത് തിളപ്പിയ്ക്കുക. തണുത്ത ശേഷം കുടിയ്ക്കാം. ആര്‍ത്തവം കഴിഞ്ഞുള്ള അവസാന ദിവസം മുതല്‍ ഒരാഴ്ച ഇതു കഴിയ്ക്കുക. ദിവസവും ഈന്തപ്പഴം കഴിയ്ക്കുന്നതും നല്ലതാണ്.

അശ്വഗന്ധ

അശ്വഗന്ധ

പുരുഷ ലൈംഗിക ശേഷിയ്ക്കു സഹായിക്കുന്ന അശ്വഗന്ധ ഇതിനും നല്ലൊരു പ്രതിവിധിയാണ്. ഈ ഔഷധം ഹോര്‍മോണ്‍ ബാലന്‍സ് നിലനിര്‍ത്താനും പ്രത്യുല്‍പാദന അവയവങ്ങളുടെ ആരോഗ്യത്തിനും ഉത്തമമാണ്. ദിവസവും ഒരു ഗ്ലാസ് ചൂടുവെളളത്തില്‍ ടീ സ്പൂണ്‍ അശ്വഗന്ധ ചേര്‍ത്ത് കഴിക്കുക. ഇത് സ്ത്രീകളിലെ വന്ധ്യതയ്ക്ക് ഉടന്‍ പരിഹാരം നല്‍കും.

കറുവാപ്പട്ട

കറുവാപ്പട്ട

കറുവാപ്പട്ടയും സ്ത്രീ വന്ധ്യതയ്ക്കുള്ള നല്ലൊരു മരുന്നാണ്. ഒരു കപ്പ് ചൂടുവെളളത്തില്‍ ഒരു ടീ സ്പൂണ്‍ കറുവാപ്പട്ട പൊടി ചേര്‍ത്ത് ദിവസവും കഴിക്കുക. ഇത് ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കുന്നതും നല്ലതാണ്. കറുവാപ്പട്ടയും തേനും ചേര്‍ത്തും കഴിയ്ക്കാം.

 സ്‌ക്വാഷ്

സ്‌ക്വാഷ്

മത്തങ്ങയുടെ പോലെയുള്ള സ്‌ക്വാഷ് എന്നൊരു ഫലമുണ്ട്. ഇതിന്റെ പള്‍പ്പെടുത്തു ജ്യൂസാക്കി കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് സ്ത്രീകളിലെ പ്രത്യുല്‍പാദന അവയവങ്ങളുടെ ആരോഗ്യം കാക്കും.

ഫ്‌ളാക്‌സ് സീഡുകള്‍

ഫ്‌ളാക്‌സ് സീഡുകള്‍

ഫ്‌ളാക്‌സ് സീഡുകള്‍ അഥവാ ചണവിത്ത് പ്രത്യുല്‍പാദന കഴിവുകള്‍ വര്‍ദ്ധിപ്പിയ്ക്കുവാന്‍ ഏറെ നല്ലതാണ്. ഇത് പാലിലിട്ടു തിളപ്പിച്ചു കഴിയ്ക്കാം. ഇതിലെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഏറെ ഗുണം നല്‍കുന്നവയാണ്.

പാല്‍, നെയ്യ്

പാല്‍, നെയ്യ്

പാല്‍, നെയ്യ് ധാരാളമായി കഴിച്ചാല്‍ വന്ധ്യതക്കുള്ള സാധ്യത വന്‍തോതില്‍ കുറയുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.ഇവ സ്ത്രീകളിലെ അണ്ഡോല്‍പാദനത്തെ സഹായിക്കുന്നവയാണ്. അണ്ഡത്തിന്റെ ഗുണത്തിനും ഇത് ഏറെ ഗുണകരമാണ്.

ധാരാളം പച്ചക്കറികളും പഴവര്‍ഗങ്ങളും

ധാരാളം പച്ചക്കറികളും പഴവര്‍ഗങ്ങളും

ധാരാളം പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിയ്ക്കുക.ദിവസവുമുള്ള ഡയറ്റില്‍ ഒരു ടീസ്പൂണ്‍ ശുദ്ധമായ തേന്‍ അല്ലെങ്കില്‍ റോയല്‍ ജെല്ലി ചേര്‍ത്തു കഴിയ്ക്കാം. ഓറഞ്ച് , ചുവന്ന മുന്തിരിയുടെ ജ്യസ് എന്നിവ കലര്‍ത്തി കുടിയ്ക്കുന്നതും നല്ലതാണ്. ഇതും വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കുള്ള നല്ല മരുന്നാണ്.

Read more about: pregnancy ഗര്‍ഭം
English summary

How To Increase Fertility Chances In Women With Dates

How To Increase Fertility Chances In Women With Dates, Read more to know about,
X
Desktop Bottom Promotion