Just In
Don't Miss
- News
കാർ വിൽപ്പന കുറഞ്ഞെങ്കിൽ എന്തുകൊണ്ട് റോഡിൽ ഗതാഗതക്കുരുക്ക് കുറയുന്നില്ല: ബിജെപി എംപി
- Sports
ISL: തുടര്‍ച്ചയായി ആറാം കളിയിലും ജയമില്ല... മുംബൈക്കെതിരേ ബ്ലാസ്റ്റേഴ്സിന് സമനില മാത്രം 1-1
- Technology
തലസ്ഥാനത്ത് ഇനി സൗജന്യ വൈഫൈ; 11,000 ഹോട്ട്സ്പോട്ടുകളും മാസം 15 ജിബി ഡാറ്റാ ലിമിറ്റും
- Automobiles
അനന്തപുർ പ്ലാന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് കിയ
- Finance
യോനോ ഷോപ്പിംഗ് ഫെസ്റ്റിവൽ; ഹോം ലോൺ, വാഹന വായ്പകൾക്ക് ആകർഷകമായ ഓഫറുകൾ
- Travel
ഗുരുദേവൻ ഇരുന്നൂട്ടിയ ഇടവും മീൻമുട്ടി വെള്ളച്ചാട്ടവും...ചരിത്രസ്മരണകൾ തേടിയൊരു യാത്ര
- Movies
68 വയസ്സിലും കൈനിറയെ ചിത്രങ്ങൾ, എങ്ങനെ സാധിക്കുന്നു! മാധ്യമ പ്രവര്ത്തകന് മമ്മൂട്ടിയുടെ മറുപടി
ഗര്‍ഭം തെളിയിക്കാന്‍ ഉപ്പും പഞ്ചസാരയും..
ഗര്‍ഭധാരണം നടന്നിട്ടുണ്ടോയെന്നതിന്റെ പരിശോധനകള്‍ പ്രധാനമാണ്. ആര്‍ത്തവം തെറ്റിയാലോ ഗര്‍ഭ ലക്ഷണങ്ങള്‍ കണ്ടാലോ ആണ് സാധാരണയായി ഇത്തരം പരിശോധനകള്‍ നടത്തുക.
പ്രഗ്നന്‍സി കിറ്റുകള്‍ ഉപയോഗിച്ചു വീട്ടില്‍ തന്നെ ഗര്‍ഭ പരിശോധനകള്‍ നടത്താനുളള വഴികളുണ്ട്. ലബോറട്ടറികളിലും മാന്യുവല്‍ പരിശോധനയിലും ഇതു കണ്ടെത്താം.
ഗര്‍ഭകാലത്ത് ഈ പഞ്ചാമൃതം അമൃതിന്റെ ഗുണം
ഗര്‍ഭധാരണത്തിന് പണ്ടു കാലത്ത് ഇത്തരം വഴികള്‍ ഇല്ലാതിരുന്നപ്പോള്‍ ഉപയോഗിച്ചു പോന്ന പല വഴികളുമുണ്ടായിരുന്നു. വീട്ടില്‍ തന്നെ ഗര്‍ഭധാരണ പരിശോധനകള്‍ കണ്ടെത്താനും തെളിയിക്കാനും ഉള്ള വഴികള്‍. പ്രഗ്നന്‍സി കിറ്റ് ഇല്ലെങ്കിലും കണ്ടെത്താനുള്ള ഇത്തരം വഴികളില്‍ പലതും നാം അടുക്കളയില്‍ ഉപയോഗിയ്ക്കുന്നവയാണ്. ഇതില്‍ പ്രധാനപ്പെട്ടതാണ് ഉപ്പും പഞ്ചസാരയും. ഉപ്പുപയോഗിച്ചും പഞ്ചാസാര ഉപയോഗിച്ചും ഗര്‍ഭകാല പരിശോധനകള്‍ എപ്രകാരം നടത്താമെന്നു നോക്കൂ.

പഞ്ചസാര
പഞ്ചസാര അഥവാ ഷുഗര്‍ ടെസ്റ്റിനു വേണ്ടത് അല്പം പഞ്ചസാരയാണ്. തരികളുള്ള പഞ്ചസാരയാണ് നല്ലത്. ശുദ്ധവുമാകണം. അല്ലെങ്കില്‍ വേണ്ട രീതിയില്‍ ഫലം ലഭിയ്ക്കില്ല. ഇതും ഒരു വൃത്തിയുള്ള ബൗളും വേണം. രാവിലെ ആദ്യത്തെ മൂത്ര സാമ്പിളാണ് പരിശോധനയ്ക്കായി ഉപയോഗിയ്ക്കുക.

മൂത്രം
ഒരു ബൗളില്‍ അല്പം പഞ്ചസാരയെടുക്കുക. വേറൊരു ശുദ്ധമായ ബൗളിലോ കുപ്പിയിലോ മൂത്രം അല്പം ശേഖരിയ്ക്കുക. നല്ലപോലെ ഉണങ്ങിയ കുപ്പിയാകണം. പഞ്ചസാര ഇട്ട ബൗളിലേയ്ക്ക് മൂത്രം ചേര്‍ക്കുക. ഈ പഞ്ചസാരയുടെ സ്വഭാവം നോക്കി എങ്ങനെയാണ് ഗര്‍ഭ പരിശോധന പൊസറ്റീവോ നെഗറ്റീവോ എന്നറിയുകയെന്നു നോക്കൂ.

അല്പ സമയത്തിനു ശേഷം
സാധാരണ അല്പ സമയത്തിനു ശേഷം പഞ്ചസാര വെള്ളത്തിലായാലും മൂത്രത്തിലെങ്കിലും അലിഞ്ഞു ചേരും. അലിയാതെ ഇത് പഞ്ചസാര കട്ടികളായി മാറുകയെങ്കില്‍ ഇത് പൊസറ്റീവ് ടെസ്റ്റ് എന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ഇതെങ്ങനെ സംഭവിയ്ക്കുന്നുവെന്നു നോക്കാം.

ഒരു സ്ത്രീ ഗര്‍ഭിണിയാകുമ്പോള്‍
ഒരു സ്ത്രീ ഗര്‍ഭിണിയാകുമ്പോള്‍ എച്ച്സിജി അതായത് ഹ്യുമണ്‍ കോറിയോണിക് ഗൊണോഡോട്രോഫിന് എന്ന ഹോര്‍മോണ്‍ പുറപ്പെടുവിയ്ക്കുന്നു. ഇതാണ് പ്ലാസന്റല്‍ രൂപീകരണത്തിനും ആരോഗ്യത്തിനുമെല്ലാം കാരണമാകുന്നത്. ആദ്യ മൂന്നു മാസം ഈ ഹോര്‍മോണ്‍ തോതുയരും. കുഞ്ഞു സുരക്ഷിതം എന്നുപ്പാകുന്നതു വരെ. പ്രധാനമായും ആദ്യ മൂന്നു മാസം. ഈ ഹോര്‍മോണാണ് ഗര്‍ഭകാലത്ത്, പ്രധാനമായും ആദ്യ മൂന്നു മാസങ്ങളിലെ ഛര്‍ദിയ്ക്കും മനംപിരട്ടലിനുമെല്ലാം കാരണമാകുന്നത്.

ഈ എച്ച്സിജി
ഈ എച്ച്സിജി ശരീരത്തില്‍ രൂപപ്പെട്ടിട്ടുണ്ടെങ്കില്‍, അതായത് ഗര്‍ഭ ധാരണം നടന്നിട്ടുണ്ടെങ്കില്‍ ഇത് പഞ്ചസാര മൂത്രത്തിലെ ആസിഡില്‍ അലിഞ്ഞു ചേരുന്നതു തടയും. ഇതാണ് പഞ്ചസാര കട്ടികളായി രൂപപ്പെടുവാന്‍ കാരണം. ഇതാണ് ഗര്‍ഭധാരണം നടന്നിരിയ്ക്കുന്നുവെന്നതിന്റെ സൂചന നല്‍കുന്നത്. ഇല്ലാത്ത പക്ഷം മൂത്രത്തില്‍ പഞ്ചസാര അലിഞ്ഞു ചേരും. അതായത് ഗര്‍ഭധാരണം നടന്നിട്ടില്ലെന്നര്‍ത്ഥം.

ഏതു ഗര്‍ഭധാരണ ടെസ്റ്റാണെങ്കിലും
ഏതു ഗര്‍ഭധാരണ ടെസ്റ്റാണെങ്കിലും രാവിലെയുള്ള ആദ്യത്തെ മൂത്ര സാമ്പിള്‍ പരിശോധിയ്ക്കുന്നതാണ് നല്ലത്. കാരണം ഇതിലായിരിയ്ക്കും കൂടുതല്‍ എച്ച്സിജി അടങ്ങിയിരിയ്ക്കുക. ദിവസത്തിന്റെ മറ്റു സമയങ്ങളിലെ മൂത്ര സാമ്പിളില്‍ പല കാരണങ്ങളാല്‍ എച്ചിസിജിയുടെ അംശം കുറയാന്‍ സാധ്യതയുണ്ട്. ഇത് നേര്‍ത്തു പോകും. അപ്പോള്‍ പ്രഗ്നന്‍സി ടെസ്റ്റിന്റെ ഫലം വേണ്ട രീതിയില്‍ ലഭിച്ചുവെന്നും വരില്ല.

ഗര്ഭമുണ്ടെങ്കിലും
ഗര്ഭമുണ്ടെങ്കിലും ചിലപ്പോള്‍ ഈ ഷുഗര്‍ ടെസ്റ്റ് നെഗറ്റീവാകാന്‍ സാധ്യതയുണ്ട്. ഇതിനു ചില പ്രത്യേക കാരണങ്ങളുമുണ്ട്. മൂത്രവും പഞ്ചസാരയുമെല്ലാം എടുക്കുന്ന പാത്രം വൃത്തിയുള്ളതല്ലെങ്കില്‍, ഇതു പോലെ എടുക്കുന്ന പഞ്ചസാര പഴയതും ശുദ്ധമല്ലാത്തതും വേണ്ട വിധത്തില്‍ അടച്ചു സൂക്ഷിയ്ക്കാത്തുമാണെങ്കില്, പൊസറ്റീവാണെങ്കിലും ഫലം നെഗറ്റീവിറ്റി കാണിയ്ക്കുവാന്‍ സാധ്യതയുണ്ട്.

ഉപ്പുപയോഗിച്ചും
ഇതു പോലെ ഉപ്പുപയോഗിച്ചും പ്രഗ്നനന്‍സി ടെസ്റ്റ് നടത്താം. ഇതിനും വേണ്ടത് രാവിലെ ആദ്യം എടുക്കുന്ന മൂത്രമാണ്. ഏതു ചേരുവ ചേര്‍ത്തുള്ള പരിശോധനയെങ്കിലും ആദ്യത്തെ മൂത്രം എടുക്കുന്നതാണ് നല്ലത്. ഒരു വൃത്തിയുള്ള ബൗളില്‍ അല്പം മൂത്രമെടുത്ത് ഇതിലേയ്ക്ക ഉപ്പു ചേര്‍ക്കുക. ലായനി പതഞ്ഞു വന്ന് പാല് കളറുള്ള, ചീസ് പോലെയുള്ളതായി മാറുന്നുവെങ്കില്‍ ഇത് പൊസറ്റീവ് ടെസ്റ്റാണെന്നതാണ് സൂചന. മൂത്രത്തിലെ എച്ച്സിജി ഹോര്‍മോണ്‍ തന്നെയാണ് ഇതിനും കാരണമാകുന്നത്. നെഗറ്റീവാണ് ഫലമെങ്കില്‍ മൂത്രത്തിന് വ്യത്യാസമുണ്ടാകില്ല. അല്പ സമയത്തിനു ശേഷം ഉപ്പ് ഇതില്‍ അലിഞ്ഞു ചേരുകയും ചെയ്യും.

ടൂത്ത് പേസ്റ്റ്
നാം വീട്ടില്‍ ഉപയോഗിച്ചുന്ന ടൂത്ത് പേസ്റ്റ്, സോപ്പ് എന്നിവയെല്ലാം ഉപയോഗിച്ചും ഗര്‍ഭ പരിശോധന നടത്താം. ടൂത്ത് പേസ്റ്റ് അല്പം വൃത്തിയുളള ബൗളില്‍ എടുക്കുക. ഇത് ജെല്ലോ കളറുള്ളതോ വേറെയെന്തെങ്കിലും കൂട്ടുകള്‍ ഉള്ളതോ വേണ്ട. സാധാരണ വെളുത്ത നിറത്തിലെ ടൂത്ത് പേസറ്റ് മതിയാകും. ഇതിലേയ്ക്ക് രാവിലെ ആദ്യം ശേഖരിച്ച മൂത്ര സാമ്പിള്‍ ചേര്‍ത്തിളക്കുക. ഇത് കുമിളകളുണ്ടാക്കുന്നുവെങ്കില്, നീല നിറമായി മാറുന്നുവെങ്കില്‍ പൊസറ്റീവ് ഫലമെന്നതാണു സൂചന. നെഗറ്റീവെങ്കില്‍ കാര്യമായ മാറ്റമൊന്നും തന്നെ ഈ മിശ്രിതത്തിന് ഉണ്ടാകില്ല.

സോപ്പ്
സോപ്പ് ഉപയോഗിച്ചും പ്രഗ്നന്‍സി ടെസ്റ്റ് നടത്താം. ഒരു കഷ്ണം സോപ്പ് ഒരു വൃത്തിയുളള ബൗളില്‍ വയ്ക്കുക. ഇതിലേയ്ക്കു രാവിലെയുള്ള മൂത്ര സാമ്പിള്‍ ചേര്‍ക്കുക. 5-6 മിനിറ്റിനു ശേഷം ഇത് പതഞ്ഞു വരികയാണെങ്കില്‍ പ്രഗ്നന്‍സി ടെസ്ററ് പൊസറ്റീവ് എന്നതാണ് സൂചന. നെഗറ്റീവെങ്കില്‍ വ്യത്യാസമുണ്ടാകില്ല.

മുഴുവന്‍ ഗോതമ്പ്, മുഴുവന്‍ ബാര്‍ലി
മുഴുവന്‍ ഗോതമ്പ്, മുഴുവന്‍ ബാര്‍ലി എന്നിവയുപയോഗിച്ചുള്ള ഗര്‍ഭ പരിശോധനകളുമുണ്ട്. ഇത് ഈജിപ്തില്‍ പണ്ടു നില നിന്നിരുന്ന വഴികളാണ്. ഇതിനു പക്ഷേ രണ്ടു മൂന്നു ദിവസം വേണ്ടി വരും. തുല്യ അളവില്‍ മുഴുവന്‍ ഗോതമ്പും ബാര്‍ലിയും എടുക്കുക. ഇതില്‍ ആദ്യമൂത്രം ഒഴി്ചു വയ്ക്കുക. രണ്ടു മൂന്നു ദിവസം ഇതിങ്ങനെ വയ്ക്കുക. രണ്ടു മൂന്നു ദിവസത്തിനു ശേഷം ഈ വിത്തുകളില്‍ മുള വരികയാണെങ്കില്‍ ഇത് പൊസററീവ് എന്ന സൂചന നല്കുന്നു. നെഗറ്റീവെങ്കില്‍ ഈ വളര്‍ച്ചയുണ്ടാകില്ല. കൃത്യമായ ഫലം കിട്ടാന്‍ ഇത് ആര്‍ത്തവം തെറ്റിക്കഴിഞ്ഞു രണ്ടു മൂന്നു ദിവസം കഴിഞ്ഞു നോക്കുന്നതാകും കൂടുതല്‍ നല്ലത്.