For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്ടെന്നു ഗര്‍ഭധാരണത്തിനു ഈ സമയം

|

ഒരു കുഞ്ഞിക്കാലിനു വേണ്ടി പല പരീക്ഷണങ്ങളും നടത്തുന്നവരുണ്ട്. ചിലര്‍ക്ക് ഇത് എളുപ്പമെങ്കിലും ചിലര്‍ക്ക് പ്രാര്‍ത്ഥനകളും ചികിത്സയുമായി ഏറെക്കഴിഞ്ഞാലേ ഈ ഭാഗ്യം ലഭിയ്ക്കൂവെന്നു വേണം, പറയുവാന്‍.

ഒരു കുഞ്ഞുണ്ടാകുന്നതില്‍ സ്ത്രീ പുരുഷ പങ്കാളിത്തം തുല്യമാണ്. അതായത് പുരുഷനുണ്ടാകുന്ന പ്രശ്‌നമോ സ്ത്രീയ്ക്കുണ്ടാകുന്ന പ്രശ്‌നമോ ഈ സാധ്യതകള്‍ കുറച്ചു കളയുന്നുവെന്നര്‍ത്ഥം.

ഗര്‍ഭധാരണത്തിനു സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇതില്‍ ഭക്ഷണം മുതല്‍ ജീവിത ശൈലികള്‍ വരെ ഏറെ പ്രധാനപ്പെട്ടവയാണ്. ഇവയെല്ലാം തന്നെ സ്ത്രീ പുരുഷന്മാര്‍ക്ക് ഒരു പോലെ ബാധകവുമാണ്.

ഗര്‍ഭധാരണത്തിന് അടിസ്ഥാനം ബീജവും അണ്ഡവും തമ്മില്‍ ഒന്നിയ്ക്കുന്നതാണ്. അതായത് സ്ത്രീ പുരുഷന്മാര്‍ തമ്മിലുള്ള ശാരീരിക ബന്ധം എന്നു പറയാം.

ഗര്‍ഭധാരണം പെട്ടെന്നാക്കുന്നതില്‍, എളുപ്പമാക്കുന്നതില്‍ പ്രത്യേക സമയത്തുള്ള സെക്‌സ് സഹായിക്കുമെന്ന് സയന്‍സ് പറയുന്നു. ഇതിനു നല്‍കുന്ന സയന്‍സ് സംബന്ധമായ വിശദീകരണങ്ങളുമുണ്ട്.

സയന്‍സ് പ്രകാരം ഏതു സമയം ബന്ധപ്പെടുന്നതാണ് ഭ്രൂണോല്‍പാദനത്തിന്, ഗര്‍ഭധാരണത്തിന് സഹായിക്കുന്നതെന്നറിയൂ, ഇതിങ്ങനെ പറയുന്നതിന്റെ കാരണത്തെ കുറിച്ചറിയൂ,

രാവിലെയുള്ള ബന്ധം

രാവിലെയുള്ള ബന്ധം

രാവിലെയുള്ള, സൂര്യോദയത്തോടനുബന്ധിച്ചുള്ള സമയത്തുള്ള സെക്‌സ് ഗര്‍ഭധാരണത്തിന് സഹായിക്കുമെന്നാണ് പൊതുവേ സയന്‍സ് വിശദീകരണം. ഇതിനായി പറയുന്ന അടിസ്ഥാനങ്ങളും പലതുണ്ട്. സ്ത്രീ പുരുഷന്മാരെ ഇത് ഒരേ രീതിയില്‍ സഹായിക്കുന്നുവെന്നതാണ്, അതായത് ഈ സമയത്തെ ബന്ധപ്പെടല്‍ സ്ത്രീയേയും പുരുഷനേയും ഒരേ രീതിയില്‍ പ്രത്യുല്‍പാദന പരമായ കഴിവുകള്‍ക്കു സഹായിക്കുമെന്നാണ് സയന്‍സ് വിശദീകരണം.

പുരുഷന്മാര്‍ക്ക്

പുരുഷന്മാര്‍ക്ക്

നെര്‍വെ ഫെര്‍ട്ടിലിറ്റിയിലെ ഡോക്ടര്‍ ഡാനിയേല്‍ കോര്‍ട്ട് ആണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്. പുരുഷന്മാര്‍ക്ക് പ്രത്യുല്‍പാദന ശേഷി കൂടുതല്‍ രാവിലെ സമയത്താണ്. ഈ സമയത്ത് പുരുഷന്മാരില്‍ പുരുഷ ഹോര്‍മോണ്‍ കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കും. അതായത് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണുകള്‍. ലൈംഗികപരമായ കഴിവുകള്‍ക്കും ബീജത്തിന്റെ ആരോഗ്യത്തിനും എണ്ണത്തിനുമെല്ലാം ഇത് ഏറെ പ്രധാനപ്പെട്ടതാണ്.

രാവിലെയുണ്ടാകുന്ന ഉദ്ധാരണത്തിനും

രാവിലെയുണ്ടാകുന്ന ഉദ്ധാരണത്തിനും

പുരുഷന് രാവിലെയുണ്ടാകുന്ന ഉദ്ധാരണത്തിനും പ്രധാനപ്പെട്ട കാരണം ഇതു തന്നെയാണ്. ആരോഗ്യകരമായ ഉദ്ധാരണവും സ്ഖലനവുമെല്ലാം ഗര്‍ഭധാരണ സാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നു തന്നെയാണ്. പുരുഷ സെക്‌സ് ഹോര്‍്‌മോണുകള്‍ അധികരിയ്ക്കുന്ന സമയാണ് ഇത്.

സ്ത്രീകള്‍ക്കും

സ്ത്രീകള്‍ക്കും

സ്ത്രീകള്‍ക്കും പ്രത്യുല്‍പാദനപരമായ കഴിവുകള്‍ വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ് മോണിംഗ് സെക്‌സ് എന്നു വേണം, പറയുവാന്‍. പ്രത്യേകിച്ചും ഓവുലേഷന്‍ സമയം കുറഞ്ഞ സ്ത്രീകളില്‍.

സെക്‌സ് നടന്ന്

സെക്‌സ് നടന്ന്

സെക്‌സ് നടന്ന് 72 മണിക്കൂറിനുള്ളില്‍ ബീജം അണ്ഡവുമായി ചേര്‍ന്നാല്‍ ഗര്‍ഭധാരണം നടക്കും. ഇത് ഓവുലേഷന്‍ സമയം കൂടുതലുള്ള സ്ത്രീകളിലാണ്. എന്നാല്‍ ഓവുലേഷന്‍ വിന്‍ഡോ 72 മണിക്കൂറില്‍ കുറവുള്ള സ്ത്രീകളില്‍ രാവിലെയുള്ള ബന്ധം ബീജം പെട്ടെന്നു തന്നെ എത്തി സംയോഗം നടക്കുവാന്‍ സഹായിക്കുന്നു. കാരണം രാവിലെയുള്ള ഈ സമയത്തിനു ശേഷം സ്ത്രീയിലെ അണ്ഡം പ്രത്യുല്‍പാദന ക്ഷമത കുറഞ്ഞതാകും.

ഇതിന് അടിസ്ഥാനമായി

ഇതിന് അടിസ്ഥാനമായി

ഇതിന് അടിസ്ഥാനമായി പറയുന്ന മറ്റൊരു കാരണവുമുണ്ട്. പല സ്ത്രീകളിലും അണ്ഡവിസര്‍ജനം നടക്കുന്നത് രാവിലെയുള്ള സമയത്താണ്. ഇതാണ് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊരു ഘടകമെന്നു വേണം,പറയുവാന്‍.

എന്നാല്‍

എന്നാല്‍

എന്നാല്‍ ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നുവെങ്കിലും വന്ധ്യതാ പ്രശ്‌നങ്ങളുള്ള പങ്കാളികള്‍ക്ക്, ആര്‍ക്കെങ്കിലും വന്ധ്യതാ പ്രശ്‌നമെങ്കില്‍ മോണിംഗ് സെക്‌സ് ഇതിനുള്ള പരിഹാരമാകില്ലെന്നും കണക്കുകള്‍ സൂചിപ്പിയ്ക്കുന്നുണ്ട്.

പുരുഷന് ഏതു സമയത്താണെങ്കിലും

പുരുഷന് ഏതു സമയത്താണെങ്കിലും

പുരുഷന് ഏതു സമയത്താണെങ്കിലും പ്രത്യുല്‍പാദന ശേഷിയുണ്ടെന്നു പറയാം. കാരണം ബീജങ്ങള്‍ ഏതു സമയത്തും ഉല്‍പാദിപ്പിയ്ക്കപ്പെടാം. എന്നാല്‍ സ്ത്രീകളില്‍ അണ്ഡോല്‍പാദനം നടക്കുന്നത് മാസത്തില്‍ ഒരിക്കല്‍ മാത്രമാണ്. അതായത് മാസമുറയുടെ കാലയളവു നോക്കി. ഉദാഹരണത്തിന് 28 ദിവസം നീണ്ട ആര്‍ത്തവ ചക്രമുള്ള സ്ത്രീയില്‍ അണ്ഡോല്‍പാദനം നടക്കുക 14-ാമത്തെ ദിവസമാണ്. അതായത് മാസമുറയുടെ ദിവസങ്ങളുടെ ഏതാണ്ടു പകുതിയോടെ. അങ്ങോട്ടോ ഇങ്ങോട്ടോ ചെറിയ വ്യത്യാസങ്ങള്‍ വരുമെന്നു മാത്രം. ഈ സമയത്ത് പുറപ്പെടുവിയ്ക്കുന്ന അണ്ഡം 12-24 മണിക്കൂര്‍ വരെ മാത്രമാണ് ജീവനോടെയുണ്ടാകുക.

പ്രത്യുല്‍പാദന സാധ്യത

പ്രത്യുല്‍പാദന സാധ്യത

പുരുഷന്മാരില്‍ ബീജം 4-5 ദിവസം വരെ ജീവനോടെയിരിയ്ക്കും. ഇത് സ്ത്രീ ശരീരത്തില്‍ എത്തിയാലും. സ്ത്രീകളില്‍ ഒരു അണ്ഡം മാത്രമാണ് വിസര്‍ജിയ്ക്കപ്പെടുന്നത്. പുരുഷന്മാരില്‍ മില്യണ്‍ കണക്കിന് ബീജവും. ഒരു ബീജത്തിനേ അണ്ഡവുമായി സംയോജിയ്ക്കാനാകൂ എന്നതാണെങ്കിലും ഒരു നിശ്ചിത ശതമാനം സ്‌പേം കൗണ്ട് പുരുഷന്മാരില്‍ പ്രത്യുല്‍പാദന സാധ്യതയ്ക്കു പ്രധാനപ്പെട്ടതുമാണ്. ഇത്തരം ഘടകങ്ങള്‍ എല്ലാം തന്നെ ചേര്‍ന്നാല്‍ മാത്രമേ, പുലര്‍ച്ചെയാണെങ്കിലും സെക്‌സ് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നുള്ളൂ.

English summary

How Morning Intimacy Increases The Chances Of Pregnancy

How Morning Intimacy Increases The Chances Of Pregnancy, Read mor to know about,
X
Desktop Bottom Promotion