For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്ടെന്ന് ഗര്‍ഭിണിയാവാന്‍ മുള്ളന്‍ ചക്ക ഇങ്ങനെ

|

'പഴങ്ങളുടെ രാജാവ്' എന്നാണ് മുള്ളന്‍ചക്ക തെക്ക്-കിഴക്കന്‍ രാജ്യങ്ങളില്‍ അറിയപ്പെടുന്നത്. ഇവയ്ക്ക് ധാരാളം ഔഷധഗുണങ്ങളുണ്ട്. നല്ല വലിപ്പവും, മുള്ള് പോലെയുള്ള പുറവും, പഴയ സോക്‌സിന്റെ മണവും എല്ലാം ഉണ്ടെങ്കിലും, ഇവ വന്ധ്യത അകറ്റാനുള്ള ഏറ്റവും നല്ല ഔഷധമാണ്.

<strong>Most read: വളരെ ചെറുപ്പത്തില്‍ ഗര്‍ഭധാരണമോ</strong>Most read: വളരെ ചെറുപ്പത്തില്‍ ഗര്‍ഭധാരണമോ

ലോകത്ത് പലയിടത്തും ഇവ അതീവ രുചിയുടെ പേരില്‍ മാത്രമല്ല, ആരോഗ്യത്തിന് ഗുണകരമാണെന്ന പേരിലും കൂടിയാണ് പ്രിയങ്കരമാകുന്നത്, പ്രത്യേകിച്ച് സ്ത്രീകള്‍ക്കിടയില്‍. മുള്ളന്‍ചക്ക വന്ധ്യതയ്ക്ക് എങ്ങിനെയാണ് പരിഹാരം എന്നുള്ളതിനെ കുറിച്ച് നമുക്ക് വായിക്കാം. സ്ത്രീകള്‍ക്ക് ഗര്‍ഭധാരണത്തിന് മുള്ളന്‍ചക്ക എങ്ങിനെ ഗുണം ചെയ്യുന്നു?

ഈസ്‌ട്രോജന്റെ സാന്നിധ്യം

ഈസ്‌ട്രോജന്റെ സാന്നിധ്യം

ഭാരതിയാര്‍ സര്‍വകലാശാലയിലെ ബോട്ടണി വിഭാഗം തലവന്‍ ഡോ. കെ. ഫ്രാന്‍സിസ് പറയുന്നത് മുള്ളന്‍ചക്കയില്‍ ഈസ്‌ട്രോജന്‍ ഹോര്‍മോണുകള്‍ അടങ്ങിയിട്ടുണ്ടെന്നാണ്. മനുഷ്യശരീരം സ്വയമേ ഉല്‍പ്പാദിപ്പിക്കുന്ന ഈ ഹോര്‍മോണുകള്‍ ചില സ്ത്രീകളില്‍ മതിയായ അളവില്‍ കാണപ്പെടാറില്ല. ഇത് വന്ധ്യതയ്ക്ക് കാരണമാകുന്നു. മുള്ളന്‍ചക്കയില്‍ വലിയ അളവില്‍ ഈസ്‌ട്രോജന്‍ അടങ്ങിയിട്ടുള്ളതിനാല്‍ അവയ്ക്ക് ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിക്കുന്നതാണ്.

 ഉത്തേജന ഔഷധം

ഉത്തേജന ഔഷധം

മുള്ളന്‍ചക്ക സ്ഥിരമായി കഴിക്കുന്നത് നിങ്ങളുടെ കാമാസക്തിയെ ഉത്തേജിപ്പിക്കുന്നു. കൂടാതെ, പുരുഷന്മാരില്‍ ബീജത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുക വഴി വന്ധ്യതയ്ക്കുള്ള സാധ്യതയും നീക്കം ചെയ്യുന്നു.

ശരിയായ ശരീരഭാരം നിലനിര്‍ത്തുന്നു

ശരിയായ ശരീരഭാരം നിലനിര്‍ത്തുന്നു

ഗര്‍ഭകാലത്ത് അനാരോഗ്യകരമായ രീതിയില്‍ ശരീരഭാരം വര്‍ദ്ധിക്കുന്നത് തടയാന്‍ മുള്ളന്‍ചക്ക ഉപകരിക്കുന്നു. ഇതില്‍ അടങ്ങിയിട്ടുള്ള ഫൈബര്‍, ധാതുക്കള്‍, ജലാംശം എന്നിവ നിങ്ങളുടെ ശരീരഭാരം ശരിയായ അളവില്‍ നിലനിര്‍ത്തുന്നു. ഇതില്‍ അടങ്ങിയിരിക്കുന്നത് ആരോഗ്യപ്രദമായ കൊഴുപ്പ് ആയതിനാല്‍, ശരിയായ അളവില്‍ കഴിക്കുന്നത് ആരോഗ്യം വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്നു.

 പോളിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം (പി.സി.ഓ. എസ്)

പോളിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം (പി.സി.ഓ. എസ്)

പി സി ഓ എസ് മൂലമുണ്ടാകുന്ന വന്ധ്യത വളരെ വേഗത്തിലാണ് കൂടിവരുന്നത്. ഇവയുടെ പ്രധാന പ്രശ്‌നമായ ഇന്‍സുലിന്‍ തടയുന്ന സ്വഭാവം മെറ്റബോളിക് സിന്‍ഡ്രോമിനും കാരണമാകുന്നു. എന്നാല്‍ അമിതവണ്ണവും, എരിച്ചിലും, പ്രമേഹവും തടയാനുള്ള മുള്ളന്‍ചക്കയുടെ കഴിവ് ഇത്തരം മെറ്റബോളിക് സിന്‍ഡ്രോമുകളെ എളുപ്പത്തില്‍ തുരത്തുവാന്‍ സഹായിക്കുന്നു.

<strong>Most read: ഗര്‍ഭത്തിന്റെ ഏഴാംമാസവും അതിപ്രധാനം</strong>Most read: ഗര്‍ഭത്തിന്റെ ഏഴാംമാസവും അതിപ്രധാനം

വിളര്‍ച്ചയ്ക്ക് പരിഹാരം

വിളര്‍ച്ചയ്ക്ക് പരിഹാരം

വിളര്‍ച്ചയും രക്തക്കുറവും മൂലം ചുവന്ന രക്താണുക്കള്‍ ശരീരത്തില്‍ കുറയുന്നത് വന്ധ്യതയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. ചുവന്ന രക്താണുക്കള്‍ ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കുന്ന ഫോളിക് ആസിഡ്, കോപ്പര്‍, അയേണ്‍ എന്നിവ ഉയര്‍ന്ന അളവില്‍ അടങ്ങിയ മുള്ളന്‍ചക്ക കഴിച്ചാല്‍ ചുവന്ന രക്താണുക്കള്‍ സാധാരണഗതിയിലേക്ക് വരികയും, രക്തക്കുറവിന് പരിഹാരമാകുകയും ചെയ്യുന്നു.

ശരീരത്തിന് ഉന്മേഷം പകരുന്നു

ശരീരത്തിന് ഉന്മേഷം പകരുന്നു

സുക്രോസ്, ഫ്രക്ടോസ് എന്നിങ്ങനെയുള്ള ശരീരത്തിന് വേഗം ഉന്മേഷം പകരുന്ന മധുര ചേരുവകളും ആരോഗ്യപ്രദമായ കൊഴുപ്പും അടങ്ങിയതിനാല്‍ മുള്ളന്‍ചക്ക കഴിക്കുന്നത് ദിവസം മുഴുവന്‍ ചുറുചുറുക്കോടെ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം നിങ്ങള്‍ക്ക് നല്‍കുന്നു.

എല്ലിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്നു

എല്ലിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്നു

എല്ലിന്റെ ശക്തിക്ക് ആവശ്യമായ പൊട്ടാസ്യം, മഗ്‌നീഷ്യം, കോപ്പര്‍, മാംഗനീസ് എന്നിവ അടങ്ങിയ മുള്ളന്‍ചക്ക കഴിക്കുന്നതിലൂടെ എല്ലിന് ബലം വരികയും ഓസ്റ്റിയോപൊറോസിസ് പോലെയുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കപ്പെടുകയും ചെയ്യുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം കോശങ്ങള്‍ക്ക് പോഷകങ്ങള്‍ വലിച്ചെടുക്കുവാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുന്നത് വഴി എല്ലുകളുടെ ആരോഗ്യം വര്‍ദ്ധിക്കുന്നു.

 ഉറക്കമില്ലായ്മയ്ക്ക് പരിഹാരം

ഉറക്കമില്ലായ്മയ്ക്ക് പരിഹാരം

ഉറക്കം വരുവാന്‍ സഹായിക്കുന്ന ട്രിപ്‌റ്റോഫാന്‍ എന്ന രാസപദാര്‍ത്ഥം മുള്ളന്‍ചക്കയില്‍ അടങ്ങിയിരിക്കുന്നു. ട്രിപ്‌റ്റോഫാന്‍ നമ്മുടെ തലച്ചോറില്‍ കടന്ന് സെറോട്ടോണിന്‍ ആയി മാറുന്നു. ഇത് നമ്മളില്‍ സന്തോഷവും ആശ്വാസവും ജനിപ്പിക്കുന്നു. കൂടുതല്‍ സെറോട്ടോണിന്‍ ശരീരത്തിലെ മെലാട്ടോണിന്‍ സ്വതന്ത്രമാക്കുന്നു. ഇത് ക്ഷീണമുള്ള ശരീരത്തെ ഉറക്കത്തിലേക്ക് നയിക്കുന്നു. അതിനാല്‍, ഉറക്കമില്ലായ്മ നിങ്ങളെ അലട്ടുകയാണെങ്കില്‍ കുറച്ച് കഷ്ണം മുള്ളന്‍ചക്ക കിടക്കുന്നതിന് മുന്‍പായി കഴിക്കുക. ഫലം കാണും!

<strong>Most read: ഗര്‍ഭധാരണം സംഭവിക്കാത്തതിന് കാരണം ഈ തടസ്സം</strong>Most read: ഗര്‍ഭധാരണം സംഭവിക്കാത്തതിന് കാരണം ഈ തടസ്സം

മുള്ളന്‍ചക്ക കഴിക്കേണ്ടത് എപ്പോള്‍?

മുള്ളന്‍ചക്ക കഴിക്കേണ്ടത് എപ്പോള്‍?

മുള്ളന്‍ചക്ക കഴിക്കുന്നതിന് അങ്ങനെ പ്രത്യേകിച്ച് ദിവസമോ സമയമോ ഇല്ല. എന്നാല്‍, ആഴ്ചയില്‍ രണ്ടു മൂന്നോ മുള്ളന്‍ചക്ക മാത്രം കഴിക്കുക. അല്ലെങ്കില്‍ വിപരീത ഫലം ഉണ്ടായേക്കാം. മദ്യത്തോടൊപ്പം മുള്ളന്‍ചക്ക കഴിക്കുന്നത് വയറ് സംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാകും. നിങ്ങള്‍ ഗര്‍ഭധാരണത്തിനായി എപ്പോഴെങ്കിലും മുള്ളന്‍ചക്ക കഴിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അത് എന്ത് മാറ്റമാണ് നിങ്ങളില്‍ വരുത്തിയത്? നിങ്ങളുടെ അഭിപ്രായങ്ങളും അനുഭവങ്ങളും താഴെ പങ്കുവയ്ക്കുക.

English summary

How Durian Can Help Women In Conceiving

Read this article to know how durian to cure infertility. Take a look.
X
Desktop Bottom Promotion