For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സുഖപ്രസവത്തിനും മിടുക്കന്‍ കുഞ്ഞിനും ബദാംമില്‍ക്ക്

|

പ്രഗ്നന്‍സി ഡയറ്റില്‍ അല്‍പം ആരോഗ്യമുള്ള വ്യത്യസ്തമായ എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ നിങ്ങള്‍ ാഗ്രഹിക്കുന്നുണ്ടോ? ദിവസവും പാല്‍ കുടിച്ച് മടുത്തവര്‍ക്ക് അതിനേക്കാള്‍ ആരോഗ്യം നല്‍കുന്ന ഒരു പാനീയം ഇനി നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഇത് പാലിന്റെ ഗുണം മാത്രമല്ല മറ്റ് ചില ആരോഗ്യഗുണങ്ങള്‍ കൂടി നിങ്ങള്‍ക്ക് നല്‍കുന്നു. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ അത്രക്കധികം ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് ബദാം മില്‍ക്ക്.

എന്നാല്‍ ഇത് എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്ന കാര്യം അല്‍പം ചിന്തിക്കേണ്ടത് തന്നെയാണ്. ഗര്‍ഭകാലത്ത് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒരു പാനീയമാണ് ബദാം മില്‍ക്ക് എന്നകാര്യത്തില്‍ സംശയം വേണ്ട.പശുവിന്‍ പാലിനേക്കാള്‍ എന്തുകൊണ്ടും നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഒരു പാനീയമാണ് ബദാം മില്‍ക്ക്.

പക്ഷേ ഗര്‍ഭകാലത്ത് എന്തെങ്കിലും പുതിയ ഭക്ഷണ ശീലം തുടങ്ങുന്നതിന് മുന്‍പ് നിങ്ങളുടെ ഡോക്ടറെ കണ്ട് സംസാരിക്കണം. എന്നിട്ട് മാത്രമേ പുതിയ ഭക്ഷണ ശീലം തുടങ്ങാന്‍ പാടുകയുള്ളൂ. പ്രത്യേകിച്ച് മുന്‍കാലങ്ങളില്‍ ഗര്‍ഭമലസിയവര്‍, ഗര്‍ഭകാലത്ത് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടായവര്‍ കൂടാതെ മാസം തികയാതെ പ്രസവിച്ചവര്‍ ഇവരെല്ലാം വളരെയധികം ശ്രദ്ധയോടെ മാത്രമേ അടുത്ത ഗര്‍ഭധാരണത്തെ സമീപിക്കാന്‍ പാടുകയുള്ളൂ.

<strong>Most read: ഗര്‍ഭിണികള്‍ക്ക് ബദാം കുതിര്‍ത്ത് തോല്‍ കളഞ്ഞ്‌</strong>Most read: ഗര്‍ഭിണികള്‍ക്ക് ബദാം കുതിര്‍ത്ത് തോല്‍ കളഞ്ഞ്‌

അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. പക്ഷേ ബദാം മില്‍ക്ക് സാധാരണ ഗര്‍ഭത്തില്‍ ഉപയോഗിക്കുന്നത് കൊണ്ട് യാതൊരു വിധത്തിലുള്ള ദോഷവും ഇല്ല. എന്തൊക്കെ ഗുണങ്ങളാണ് നല്‍കുന്നത് എന്ന് നോക്കാം.

ആന്റി ഓക്‌സിഡന്റ് കലവറ

ആന്റി ഓക്‌സിഡന്റ് കലവറ

ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് ഇതെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. കാരണം ബദാമില്‍ ധാരാളം വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭകാലത്തുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം നല്‍കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ആരോഗ്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ആന്റി ഓക്‌സിഡന്റ് കലവറയാണ് ബദാം മില്‍ക്ക്.

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ അതിന് പരിഹാരം കാണുന്നതിനും ഹൃദയത്തിന്റെ ആരോഗ്യം സുരക്ഷിതമായി നിലനിര്‍ത്തുന്നതിനും സഹായിക്കുന്നുണ്ട് ബദാം മില്‍ക്ക്. മാത്രമല്ല ഇത് ഗര്‍ഭസ്ഥശിശുവിന്റെ വരെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്നുണ്ട് ബദാം മില്‍ക്ക്. അതുകൊണ്ട് ദോഷമല്ല ഗുണമാണ് കുഞ്ഞിനും അമ്മക്കും ഉണ്ടാവുന്നത്.

 വിറ്റാമിന്റേയും മിനറല്‍സിന്റേയും കലവറ

വിറ്റാമിന്റേയും മിനറല്‍സിന്റേയും കലവറ

വിറ്റാമിന്‍ എ, ബി12, ഡി കാല്‍സ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട് ബദാമില്‍. ഇതെല്ലാം ഗര്‍ഭകാലത്ത് അത്യാവശ്യം വേണ്ട ഘടകങ്ങളാണ്. അതുകൊണ്ട് തന്നെ ഇവയെല്ലാം ധാരാളം ബദാം മില്‍ക്കില്‍ അടങ്ങിയിട്ടുണ്ട്. ഇത്തരം അവസ്ഥകളില്‍ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

മാംസാഹാരം ഇഷ്ടമല്ലാത്തവര്‍ക്ക്

മാംസാഹാരം ഇഷ്ടമല്ലാത്തവര്‍ക്ക്

പലര്‍ക്കും മാംസാഹാരം ഇഷ്ടമായിരിക്കില്ല. എന്നാല്‍ മാസം കഴിച്ചാല്‍ ലഭിക്കുന്ന അതേ പ്രോട്ടീനും വിറ്റാമിനും എല്ലാം ലഭിക്കുന്നതിനും ബദാം മില്‍ക്ക് വളരെയധികം ഉത്തമമായ ഒന്നാണ്. ഇത് ആരോഗ്യ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത്തരം അവസ്ഥകളില്‍ അതുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. പല ഗര്‍ഭകാല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇതെന്ന കാര്യം സംശയിക്കുകയേ വേണ്ട.

 പ്രസവം എളുപ്പത്തിലാക്കാന്‍

പ്രസവം എളുപ്പത്തിലാക്കാന്‍

പ്രസവം വളരെ എളുപ്പത്തിലാക്കുന്നതിനും ബദാംമില്‍ക്ക് സഹായിക്കുന്നുണ്ട്. മറ്റ് പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ പ്രസവം എളുപ്പത്തിലാക്കുന്നതിനും പെട്ടെന്ന് പ്രസവം നടക്കുന്നതിനും സഹായിക്കുന്നുണ്ട് പലപ്പോഴും ബദാം മില്‍ക്ക്. അതുകൊണ്ട് തന്നെ ഇത് കഴിക്കുന്നത് വളരെ നല്ലതാണ്. ആരോഗ്യകരമായ ഒരു ചോയിസ് ആണ് ബദം മില്‍ക്ക് എന്ന കാര്യം സംശയിക്കേണ്ടതില്ല.

<strong>Most read: പലര്‍ക്കുമറിയില്ല ഈ പ്രസവരഹസ്യങ്ങള്‍</strong>Most read: പലര്‍ക്കുമറിയില്ല ഈ പ്രസവരഹസ്യങ്ങള്‍

എല്ലുകളുടെ ആരോഗ്യം

എല്ലുകളുടെ ആരോഗ്യം

ഗര്‍ഭസ്ഥശിശുവിന്റെ എല്ലിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് പലപ്പോഴും ബദാം മില്‍ക്ക്. ഇതിലുള്ള കാല്‍സ്യം തന്നെയാണ് അമ്മക്കും കുഞ്ഞിനും ആരോഗ്യത്തിന് സഹായിക്കുന്നത്. ഇത് അമ്മമാരില്‍ ഗര്‍ഭകാലത്തുണ്ടാവുന്ന കൈകാല്‍ കടച്ചിലുകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്നപല അവസ്ഥകള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇത്.

 ഉയര്‍ന്ന രക്‌സമ്മര്‍ദ്ദം

ഉയര്‍ന്ന രക്‌സമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് പരിഹാരം കാണുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് പലപ്പോഴും ബദാം മില്‍ക്ക്. ഇത് കഴിക്കുന്നതിലൂടെ ഗര്‍ഭകാലത്ത് സ്ത്രീകളില്‍ ഉണ്ടാവുന്ന ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ഇത് രക്തസമ്മര്‍ദ്ദം കൃത്യമാവുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ധൈര്യമായി നമുക്ക് ബദാം മില്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

ഗര്‍ഭകാലത്തുണ്ടാവുന്ന പ്രമേഹം വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞതാണ്. കാരണം ഇത് പലപ്പോഴും ഗര്‍ഭസ്ഥശിശുവിന് അപകടമുണ്ടാവുന്ന തരത്തിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്.അതുകൊണ്ട് തന്നെ പ്രമേഹം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ബദാം മില്‍ക്ക്. ഇത് ആരോഗ്യത്തിന് വളരെ മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

 ചര്‍മ്മത്തിന്റെ ആരോഗ്യം

ചര്‍മ്മത്തിന്റെ ആരോഗ്യം

ഗര്‍ഭകാലത്ത് ഹോര്‍മോണ്‍ മാറ്റങ്ങള്‍ വളരെയധികം നമ്മളെ ബാധിക്കുന്നുണ്ട്. അതിനെല്ലാം പലപ്പോഴും ചര്‍മ്മത്തിലും പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. ഇത്തരം അവസ്ഥകളില്‍ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും ബദാം മില്‍ക്ക്. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഒരു തരത്തിലും ഇത് ആരോഗ്യത്തിന് വില്ലനായി മാറുന്നില്ല.

തലച്ചോറിന്റെ ആരോഗ്യം

തലച്ചോറിന്റെ ആരോഗ്യം

ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും വളരെ മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ആരോഗ്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ബുദ്ധിവികാസത്തിനും ആരോഗ്യത്തിനും കുഞ്ഞിനെ ഗര്‍ഭത്തില്‍ തന്നെ മിടുക്കനാക്കുന്നതിനും ബദാം മില്‍ക്ക് വളരെയധികം സഹായിക്കുന്നുണ്ട്. എന്നാല്‍ ഇവയില്‍ എല്ലാം ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറഞ്ഞാല്‍ ഗര്‍ഭകാലത്ത് എന്ത് പുതിയ ശീലം തുടങ്ങുമ്പോഴും ഡോക്ടറെ കണ്ടതിനു ശേഷം മാത്രം തുടങ്ങാന്‍ ശ്രദ്ധിക്കുക.

English summary

Health benefits of drinking almond milk during pregnancy

We have listed some of the health benefits of consuming almond milk during pregnancy. Take a look.
Story first published: Thursday, March 28, 2019, 11:30 [IST]
X
Desktop Bottom Promotion