For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമ്മ കുഞ്ഞിനെ കൊന്നു, അറിയാക്കാരണം അറിയണം....

|

അമ്മയെന്ന പദത്തിന് മാനങ്ങള്‍ പലതുണ്ട്. പത്തു മാസം വയറ്റില്‍ ചുമന്ന് ജീവന്‍ പോകുന്ന വേദനയോടെ പ്രസവിയ്ക്കുന്നതു മാത്രമല്ല, തന്റെ കുഞ്ഞിന്റെ ജീവിത കാലം മുഴുവന്‍ കനിവോടെ വാല്‍സല്യത്തോടെ പരിപാലിയ്ക്കുന്നതും അമ്മമാരുടെ നിര്‍വചനങ്ങളില്‍ പെടുന്നു. സ്വന്തം കഴുത്തു വെട്ടിക്കൊണ്ടു പോയ മകന്റെ കാലടിയില്‍ മുള്ളു തറയ്ക്കുന്നുവോയെന്നോര്‍ത്തു വിഷമിയ്ക്കുന്ന അമ്മയുടെ വാല്‍സല്യം വരെ കഥകളായും പുരാണമായും നമുക്കു മുന്നിലുണ്ട്.

ഒരു കുഞ്ഞിന് ഏറ്റവും സുരക്ഷിതത്വം അനുഭവപ്പെടുക അമ്മയുടെ കൈകളിലാണെന്നു പറയാം. കാരണം ലോകത്തിന്റെ ഏതു ക്രൂരതകളില്‍ നിന്നും തന്നെ കാക്കുന്നതിന് അമ്മക്കൈകള്‍ക്കു കരുത്തുണ്ടെന്നാണ് പൊതുവേ നാം കേള്‍ക്കാറ്. അച്ഛനേക്കാള്‍ അമ്മയെന്ന പദത്തിന് വ്യാപ്തി കൂടുന്നതിന്റെ കാരണവും ഇതാണ്.

എന്നാല്‍ നൊന്തു പ്രസവിച്ച കുഞ്ഞിനെ തന്നെ അവസാനിപ്പിയ്ക്കുന്ന, അവരുടെ മരണമാകുന്ന അമ്മമാരെക്കുറിച്ചും നാം ഈയിടെ പത്രത്താളുകളില്‍ വായിച്ചു കേട്ടുകാണും. നൊന്തു പ്രസവിച്ച കണ്‍മണിയുടെ കളങ്കമില്ലാത്ത മുഖത്തു നോക്കി ഈ വിധം ക്രൂരത പ്രവര്‍ത്തിയ്ക്കാന്‍ അവള്‍ക്കെങ്ങിനെ ആകുന്നു എന്ന് പലരും അദ്ഭുതപ്പെട്ടും കാണും.

ഇത്തരം അമ്മമാരെ രാക്ഷസിയെന്നുള്ള പേരു കൊടുത്തും എന്തിനാണ് ഇങ്ങനെ ഇവര്‍ ചെയ്യുന്നതെന്നും അദ്ഭുതപ്പെടുന്നവരാണ് ഏറെപ്പേരും. പ്രത്യേക ലക്ഷ്യങ്ങളിലാതെ കുഞ്ഞിനെ അവസാനിപ്പിയ്ക്കുന്ന പല അമ്മമാരുമുണ്ട്. ഇതിന്റെ കാരണം ചികയുമ്പോള്‍ പലരും ചെന്നെത്താത്ത ഒരു മേഖലയുണ്ട്, പാടെ അവഗണിയ്ക്കപ്പെടുന്ന മേഖല. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ അഥവാ പ്രസവാനന്തര വിഷാദം എന്ന ഒരു അവസ്ഥ. ഒരു രോഗാവസ്ഥ എന്നു വേണമെങ്കില്‍ പറയാം. ചില അമ്മമാരെയെങ്കിലും കുഞ്ഞോമനയുടെ മരണത്തിലേയ്ക്കു തള്ളിയിടുന്ന കാരണം ഇതാകാം, ഇതെക്കുറിച്ചറിയൂ,

പ്രസവാനന്തര വിഷാദം

പ്രസവാനന്തര വിഷാദം

പ്രസവാനന്തര വിഷാദം അപൂര്‍വമായ അവസ്ഥയല്ല. പല സ്ത്രീകളിലും പ്രസവ ശേഷം കാണപ്പെടുന്ന ഒന്നാണിത്. പുതിയ അമ്മയാകുമ്പോള്‍ ഇതു വരെയില്ലാത്ത പല വെല്ലുവിളികളും വൈഷമ്യങ്ങലുമെല്ലാം സ്ത്രീകള്‍ നേരിടുന്നതു സ്വഭാവികമാണ്.

പ്രസവ ശേഷം

പ്രസവ ശേഷം

പ്രസവ ശേഷം പല സ്ത്രീകള്‍ക്കും ഉറക്കം കുറയുന്നു. കുഞ്ഞുണര്‍ന്നു കരയുന്നതും കുഞ്ഞിന് പാല്‍ കൊടുക്കുന്നതും ഉള്‍പ്പെടെയുളള കാര്യങ്ങളാകും, ഇതിനു പുറകില്‍. ഇതിനൊപ്പം ഉത്തരാവാദിത്വം ഏറുന്ന, ഇതു കൃത്യമായി നിറവേറ്റാനാകുമോയെന്ന ഭയവും പലരേയും ഈ അവസ്ഥയിലേയ്ക്കു തള്ളിയിടാം.

ശാരീരികമായ വൈഷമ്യങ്ങളും

ശാരീരികമായ വൈഷമ്യങ്ങളും

ശാരീരികമായ വൈഷമ്യങ്ങളും ഇതിനൊപ്പം കാരണമാകാം. സിസേറിയനെങ്കില്‍ ഇതു സംബന്ധമായ ബുദ്ധിമുട്ടുകള്‍, സാധാരണ പ്രസവമെങ്കിലും മുറിവുണങ്ങാനുള്ള കാലതാമസം, ദിവസങ്ങളോ ചിലപ്പോള്‍ ആഴ്ചകളോ നീണ്ടു നില്‍ക്കുന്ന രക്തസ്രാവം, മുലയൂട്ടുമ്പോള്‍ അനുഭവപ്പെടുന്ന വേദന, ചിലരില്‍ മുലക്കണ്ണു പൊട്ടി രക്തം വരെ വരാറുമുണ്ട്. ഇതെല്ലാം പ്രധാന കാരണങ്ങളാണ്.

ശ്രദ്ധയും പരിചരണവും

ശ്രദ്ധയും പരിചരണവും

മറ്റൊരു പ്രധാന കാരണം അതു വരെ ലഭിച്ച ശ്രദ്ധയും പരിചരണവും കുറയുന്നതാണ്. ഗര്‍ഭകാലത്ത് കാണിച്ച പരിഗണനയും കരുതലുമൊന്നും പ്രസവ ശേഷം പല സ്ത്രീകള്‍ക്കും ലഭിയ്ക്കില്ല. ബന്ധുക്കളില്‍ നിന്നും മാത്രമല്ല, ഭര്‍ത്താവില്‍ നിന്നും. ഏവരുടേയും കൂടുതല്‍ ശ്രദ്ധ കുഞ്ഞിലേയ്ക്കാകുന്നു. തങ്ങള്‍ അവഗണിയ്ക്കപ്പെടുന്നുവോ എന്നൊരു ചിന്തയുടെ മേല്‍പ്പറഞ്ഞ വൈഷമ്യങ്ങള്‍ക്കൊപ്പം അമ്മാര്‍ക്കുണ്ടാകും. പലപ്പോഴും സമനില തെറ്റിയ്ക്കും. എന്താണ് ചെയ്യുന്നത് എന്നു പോലും കൃത്യമായി അറിയാന്‍ സാധിയ്ക്കാതെ ഭ്രാന്തന്‍ നിമിഷങ്ങളിലൂടെ പോയി കുഞ്ഞിന്റെ മരണത്തിനു കാരണക്കാരാകുന്ന അമ്മമാരും കുറവല്ല. കുഞ്ഞിന്റെ കാലനാകുന്ന ചില അമ്മമാരിലെങ്കിലും ഇത്തരം കാരണങ്ങള്‍ കണ്ടെത്തുകയുമാകാം.

കുഞ്ഞിനോടു പോലും

കുഞ്ഞിനോടു പോലും

പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ ബാധിച്ച സ്ത്രീകള്‍ക്ക് കുഞ്ഞിനോടു പോലും മാനസികമായി അടുപ്പം തോന്നണമെന്നില്ല. കുഞ്ഞു ജനിച്ച് ആദ്യ ഒരു വര്‍ഷം എപ്പോള്‍ വേണമെങ്കിലും ഈ ഡിപ്രഷന്‍ ഉണ്ടാകാമെങ്കിലും ജനിച്ച് രണ്ടു മൂന്നാഴ്ചകള്‍ക്കു ശേഷം ഇതു സാധാരണമായി അനുഭവപ്പെടുന്നു. ഇത് സ്ത്രീകള്‍ക്ക് കുഞ്ഞിനോട് മാനസികമായ അടുപ്പത്തിനു തടസം നില്‍ക്കുന്നു, കുഞ്ഞിന് ആവശ്യമായ അമ്മ പരിചരണം നല്‍കുന്നതില്‍ നിന്നും തടയുന്നു. ഇതെല്ലാം ഉപബോധ മനസില്‍ കുറ്റബോധമായി മാറുകയും ചെയ്യുന്നു.

ഹോര്‍മോണുകളാണ്

ഹോര്‍മോണുകളാണ്

ഹോര്‍മോണുകളാണ് ഇതില്‍ ഒരു വില്ലനാകുന്നത്. ഗര്‍ഭകാലത്ത് ഹോര്‍മോണ്‍ തോത് ഉയരുന്നത് സ്വാഭാവികമാണ്. പ്രസവശേഷം ഇതിന്റെ അളവില്‍ പെട്ടെന്നു തന്നെ കുറവു വരികയും ചെയ്യും ഇതാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനുള്ള ഒരു പ്രധാനപ്പെട്ട കാരണം.

കുടുംബപരമായി

കുടുംബപരമായി

കുടുംബപരമായി ഈ പ്രശ്‌നമെങ്കില്‍ ഇതിനുള്ള സാധ്യത കൂടുതലാണ്. ഇതിനൊപ്പം വീട്ടുകാരുടെ വേണ്ടത്ര ശ്രദ്ധയും സഹായവും ലഭിയ്ക്കാതെ വരുമ്പോള്‍ ഈ അവസ്ഥ കൂടുതലാകുന്നു. തീരെ ചെറിയ പ്രായത്തില്‍ അമ്മമാരാകുന്ന, കുഞ്ഞിന്റെ കാര്യത്തില്‍ പക്വതയില്ലാത്ത സ്ത്രീകള്‍ക്കും ഈ സാധ്യത ഏറെയാണ്.

കാര്യമില്ലാതെ സങ്കടപ്പെടുക, കരയുക

കാര്യമില്ലാതെ സങ്കടപ്പെടുക, കരയുക

കാര്യമില്ലാതെ സങ്കടപ്പെടുക, കരയുക, കുഞ്ഞിനെ എടുക്കാനോ പാല്‍ കൊടുക്കാനോ താല്‍പര്യമില്ലാതിരിയ്ക്കുക, കുഞ്ഞിനോട് അകല്‍ച്ച, ഭക്ഷണമടക്കമുള്ള സ്വന്തം കാര്യങ്ങളില്‍ ശ്രദ്ധ കുറയുക, കൂടുതല്‍ ഉറങ്ങുക, ഏകാഗ്രതക്കുറവ് എന്നിവയെല്ലാം തന്നെ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ സൂചനകളാകാം.

ഈ ഘട്ടത്തില്‍

ഈ ഘട്ടത്തില്‍

ഈ ഘട്ടത്തില്‍ അമ്മയ്ക്കു മെഡിക്കല്‍ സഹായം, കൗണ്‍സിലിംഗ് പോലെയുള്ള കാര്യങ്ങള്‍ ആവശ്യമായി വരുന്നു, കൃത്യമായ മെഡിക്കല്‍ സഹായത്തിനൊപ്പം എല്ലാ കാര്യങ്ങളിലും ഭര്‍ത്താവ് അടക്കമുള്ള ബന്ധുക്കളുടെ സഹകരണവും കരുതലും ആവശ്യമുള്ള ഘട്ടം കൂടിയാണിത്. അല്ലാത്ത പക്ഷം പോസ്റ്റ്പാര്‍ട്ട് ഡിപ്രഷന്‍ കുഞ്ഞിന്റെ കൊലപാതകത്തിലേയ്ക്കു കൂടി നയിക്കാവുന്ന മാനസികാവസ്ഥയിലേയ്ക്ക് അമ്മയെ എത്തിയ്ക്കും. കുഞ്ഞിന്റെ കരച്ചില്‍ പോലും അമ്മയെ അസ്വസ്ഥയാക്കും. കുഞ്ഞ് കരഞ്ഞതിന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ അമ്മയെക്കുറിച്ച് സമൂഹം അറിഞ്ഞിട്ട അധികം നാളായിട്ടില്ല.

ഇതല്ലാതെയും

ഇതല്ലാതെയും

ഇതല്ലാതെയും സ്വാര്‍ത്ഥ, കല്‍പിത താല്‍പര്യങ്ങളാല്‍ കുഞ്ഞിനെ കൊലപ്പെടുത്തുന്ന അമ്മമാരുമുണ്ട്. ഇവര്‍ അമ്മയെന്ന വാക്കിനു പോലും അര്‍ഹരല്ലെന്നേ പറയാനാകൂ. ഇവര്‍ ചികിത്സയല്ല, ശിക്ഷയാണ് അര്‍ഹിയ്ക്കുന്നത്.

English summary

Facts About Postpartum Depression In Women

Facts About Postpartum Depression In Women, Read more to know about,
Story first published: Monday, June 10, 2019, 14:44 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X