For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവം വൈകിപ്പിക്കുന്നതിന് പിന്നിലെ പെൺകാരണം

|

ഇന്നത്തെ കാലത്ത് സ്ത്രീകള്‍ തന്നെ ഗര്‍ഭധാരണവും പ്രസവവും വൈകിപ്പിക്കുന്നു. എന്നാല്‍ എന്താണ് ഇതിന് പിന്നിലുള്ള കാരണം എന്ന് കുടുംബം ചിന്തിച്ചിട്ടുണ്ടോ? അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് എന്തുകൊണ്ട് കുട്ടികള്‍ വേണ്ട എന്ന് ഇന്നത്തെ തലമുറ ചിന്തിക്കുന്നതെന്ന് അറിയുമോ? അല്ലെങ്കില്‍ അത് പല വിധത്തില്‍ ശ്രദ്ധിക്കണം. കാരണം ഇന്നത്തെ കാലത്ത് പല കാരണങ്ങള്‍ കൊണ്ട് സ്ത്രീകള്‍ പ്രസവവും ഗര്‍ഭധാരണവും വൈകിപ്പിക്കുന്നതിന് സാധ്യതയുണ്ട്.

<strong>Most read: ഐ വി എഫും ഇരട്ടക്കുട്ടികളുടെ സാധ്യതയും</strong>Most read: ഐ വി എഫും ഇരട്ടക്കുട്ടികളുടെ സാധ്യതയും

കുഞ്ഞിനെ വളര്‍ത്തുന്നതിന് പല വിധത്തിലുള്ള കാര്യങ്ങളും ചിന്തിക്കേണ്ടതുണ്ട്. ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള കാര്യങ്ങള്‍ ഒരു കുഞ്ഞിനെ വളര്‍ത്തുന്നതിന് ശ്രദ്ധിക്കണം. ഇക്കാലത്ത് ഒരു കുഞ്ഞിനെ വളര്‍ത്തുന്നതിന് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടതായി വരും.

 ആരോഗ്യകാരണങ്ങള്‍

ആരോഗ്യകാരണങ്ങള്‍

ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ട്. അതിനെല്ലാം പരിഹാരം കാണാന്‍ ശ്രമിക്കുന്നതിലൂടെ പലപ്പോഴും ഗര്‍ഭധാരണവും പ്രസവവും എല്ലാം വൈകുന്നതിന് കാരണമാകുന്നു. ചില ദമ്പതികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം കുട്ടികളുടെ ജനനം നീട്ടിവെയ്‌ക്കേണ്ടതായി വരാം. അത്തരം പ്രശ്‌നമുള്ളവര്‍ അത് പരിഹരിക്കപ്പെടുന്നത് വരെ ഗര്‍ഭധാരണത്തിനായി കാത്തിരിക്കും.

 ജോലിസംബന്ധമായ കാരണങ്ങള്‍

ജോലിസംബന്ധമായ കാരണങ്ങള്‍

ജോലി സംബന്ധമായ കാരണങ്ങള്‍ പലപ്പോഴും പ്രസവിക്കുന്നതിനും ഗര്‍ഭം ധരിക്കുന്നതില്‍ നിന്നും സ്ത്രീകളെ വിലക്കുന്നു. മാത്രമല്ല ആരോഗ്യ സംരക്ഷണത്തിനും തൊഴിലിനും എല്ലാം പ്രാധാന്യം നല്‍കുന്നവരാണ് ഇന്നത്തെ കാലത്ത് സ്ത്രീകള്‍. നിങ്ങള്‍ തൊഴിലില്‍ ഏറെ ശ്രദ്ധാലുവും, അതിന്റെ ഉന്നതിയില്‍ നില്‍ക്കുന്ന അവസ്ഥയിലുമാണെങ്കില്‍ കുട്ടിയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സമയമില്ലാത്തതിനാല്‍ ഗര്‍ഭധാരണം നീട്ടിവെയ്ക്കുന്നത് തികച്ചും സാധാരണമാണ്. എന്നാല്‍ ദീര്‍ഘകാലത്തേക്ക് മാറ്റിവെയ്ക്കുന്നുവെങ്കില്‍ നിങ്ങളുടെ പ്രായം കൂടി കണക്കിലെടുക്കുക.

ബന്ധത്തിന്റെ സ്ഥിരത

ബന്ധത്തിന്റെ സ്ഥിരത

വിവാഹമോചനം പലപ്പോഴും ഇന്നത്തെ കാലത്ത് ഏറി വരുന്ന ഒരു അവസ്ഥയാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. വിവാഹ ബന്ധത്തിന് സ്ഥിരതയില്ലാത്തത് പലപ്പോഴും ഗര്‍ഭധാരണത്തിന് തിരിച്ചടിയാവാറുണ്ട്. ചില ദമ്പതികള്‍ തങ്ങളുടെ ബന്ധത്തിന്റെ സ്ഥിരതയില്‍ സംശയിക്കുന്നവരായിരിക്കും. അവര്‍ ഗര്‍ഭധാരണത്തിന് അല്‍പകാലം കാത്തിരിക്കും. പിന്നീട് വിവാഹമോചനം വഴി കുട്ടിയുടെ ജീവിതം നശിക്കാതിരിക്കാന്‍ ഇത് സഹായിക്കും.

 സാമ്പത്തിക സ്ഥിരത

സാമ്പത്തിക സ്ഥിരത

സാമ്പത്തിക സ്ഥിരതയും വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് ഇന്നത്തെ കാലത്ത് വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട് പെണ്‍കുട്ടികള്‍. നല്ല സാമ്പത്തികം കുട്ടികളെ വളര്‍ത്തുന്നതിന് ആവശ്യമാണ്. തങ്ങളുടെ സാമ്പത്തിക സ്ഥിരതയെ സംബന്ധിച്ച് ഉറപ്പില്ലാത്തവര്‍ പൊതുവെ കുട്ടികളെ വളര്‍ത്താനുള്ള തീരുമാനം എടുക്കുന്നതിന് മുമ്പ് അല്‍പകാലം കാത്തിരിക്കും.

ആശങ്ക

ആശങ്ക

കരിയറിനെ കുറിച്ചുള്ള ആശങ്ക പല ദമ്പതിമാരേയും അലട്ടുന്ന ഒന്നാണ്. പലപ്പോഴും ജീവിതത്തെക്കുറിച്ചുള്ള ആശങ്ക വളരെയധികം സ്ത്രീകളെ പുറകിലേക്ക് വലിക്കുന്നുണ്ട്. പലരും വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞ് മതി കുഞ്ഞ് എന്ന് വിചാരിക്കുന്നവരാണ് പലരും. അതുകൊണ്ട് തന്നെ വിവാഹം കഴിഞ്ഞ് കരിയറിന്റെ കാര്യത്തില്‍ ഉറപ്പായിട്ട് മാത്രമേ കുഞ്ഞിനെക്കുറിച്ച് പല ദമ്പതിമാരും ചിന്തിക്കുകയുള്ളൂ.

 ഡിപ്രഷന്‍

ഡിപ്രഷന്‍

ഇന്നത്തെ കാലത്ത് പലരേയും ബാധിക്കുന്ന പ്രശ്‌നമാണ് ഡിപ്രഷന്‍. പ്രത്യേകിച്ച് ദമ്പതികള്‍ക്കിടയില്‍. ഡിപ്രഷന്‍ പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പിന്നിലും പ്രസവവും ഗര്‍ഭധാരണവും വൈകിപ്പിക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാനുള്ള കഴിവില്ലായ്മയാണ് ഇത്തരത്തില്‍ ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. ഇത് കുഞ്ഞിനെക്കുറിച്ച് ചിന്തിക്കുന്നതില്‍ നിന്ന് പലരേയും വിലക്കുന്നു.

അറിവില്ലായ്മ

അറിവില്ലായ്മ

ഗര്‍ഭധാരണത്തെക്കുറിച്ചും പ്രസവത്തെക്കുറിച്ചും പൂര്‍ണമായും അറിവില്ലാത്തത് പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ നിന്ന് ദമ്പതികളെ വലക്കുന്നുണ്ട്. ഇത് പലപ്പോഴും കുഞ്ഞിനെ വളര്‍ത്തുന്നതില്‍ നിന്നും ദമ്പതികളെ വിലക്കുന്നു. അതുകൊണ്ട് തന്നെ കുഞ്ഞ് വേണ്ടെന്ന് വെക്കുന്നതിനുള്ള പ്രധാന കാരണമായി ദമ്പതികള്‍ ഇതാണ് പറയുന്നത്.

പ്രായം

പ്രായം

പ്രായം ഒരു വലിയ ഘടകം തന്നെയാണ്. മുപ്പത്തി അഞ്ച് വയസ്സിന് അപ്പുറം ഗര്‍ഭധാരണത്തിന് ശ്രമിക്കുമ്പോള്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. പ്രായം ഗര്‍ഭധാരണത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പ്രായാധിക്യം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ മൂലവും കുഞ്ഞിനെ വേണ്ടെന്ന് വെക്കാന്‍ പല ദമ്പതികളും നിര്‍ബന്ധിതരാവുന്നു. അതുകൊണ്ട് തന്നെ കുഞ്ഞ് വേണം എന്ന് ആഗ്രഹിക്കുമ്പോള്‍ പലര്‍ക്കും കുഞ്ഞ് ഉണ്ടാവില്ല.

Read more about: pregnancy ഗർഭം
English summary

Delaying pregnancy can carry consequences

Delaying pregnancy can carry consequences, take a look
Story first published: Monday, April 1, 2019, 18:18 [IST]
X
Desktop Bottom Promotion