For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആണ്‍, പെണ്‍ വന്ധ്യതയ്ക്ക് ഈന്തപ്പഴം മരുന്ന്....

|

ഗര്‍ഭധാരണത്തിന് തടസം നില്‍ക്കുന്നതിന് പ്രധാനപ്പെട്ട കാരണം സ്ത്രീ പുരുഷ വന്ധ്യത തന്നെയാണ്. പങ്കാളികളില്‍ ഒരാള്‍ക്ക് ഈ പ്രശ്‌നമുണ്ടെങ്കില്‍ കുട്ടികളുണ്ടാകുവാന്‍ ബുദ്ധിമുട്ടു നേരിടേണ്ടി വരുമെന്നത് വാസ്തവമാണ്.

പുരുഷന്മാര്‍ക്ക് വന്ധ്യതാ പ്രശ്‌നങ്ങള്‍ പ്രധാനമായും ഉണ്ടാകുന്നത് ബീജ സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ടാണ്. ബീജങ്ങളുടെ എണ്ണക്കുറവു ഗുണക്കുറവുമെല്ലാം ഇതിന് കാരണമാകുന്നു.

സ്ത്രീ വന്ധ്യതയ്ക്ക് മാസമുറ, ഓവുലേഷന്‍, യൂട്രസ്, ഫെല്ലോപിയന്‍ ട്യൂബ് സംബന്ധമായ പ്രശ്‌നങ്ങളും സിസ്റ്റ് തുടങ്ങിയ പ്രശ്‌നങ്ങളുമെല്ലാം കാരണമാകുന്നു.

ഇത്തരം പല പ്രശ്‌നങ്ങള്‍ക്കും പരിഹാരങ്ങളുമുണ്ട്. ഇതില്‍ മെഡിക്കല്‍ വഴികളും പ്രകൃതി ദത്തമായ പരിഹാരങ്ങളുമെല്ലാം പെടുന്നു.

ഈ ആണ്‍കാര്യങ്ങള്‍ സ്ത്രീയെ വീഴ്ത്തും.....

പല അസുഖങ്ങള്‍ക്കും ഭക്ഷണം പ്രതിവിധിയാകുന്നതു പോലെ സ്ത്രീ പുരുഷ വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുന്ന ചില പ്രത്യേക ഭക്ഷണങ്ങളുണ്ട്. ഇതില്‍ പുരുഷ ഹോര്‍മോണ്‍, സ്ത്രീ ഹോര്‍മോണ്‍ ഉല്‍പാദനത്തിനു സഹായിക്കുന്ന ഭക്ഷണങ്ങളും പെടുന്നു.

ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക് പ്രകൃതി ദത്ത പരിഹാരം...

സാധാരണ ഗതിയില്‍ പുരുഷ വന്ധ്യതയ്ക്കും സ്ത്രീ വന്ധ്യതയ്ക്കും വെവ്വേറെ പരിഹാരങ്ങളാണ്. ഇത് ഭക്ഷണത്തിലൂടെയെങ്കിലും. എന്നാല്‍ അപൂര്‍വമായെങ്കിലും ചില പൊതുവായ പരിഹാര വഴികളുമുണ്ട്. ഇത്തരം ഒരു പൊതുവായ വഴിയെക്കുറിച്ചറിയൂ, ഒരു പൊതുവായ ഭക്ഷണം സ്ത്രീ പുരുഷ വന്ധ്യതാ പ്രശ്‌നത്തിന് മരുന്നായി ഉപയോഗിയ്ക്കാവുന്ന ഒരു രീതി. വീട്ടില്‍ തന്നെ തയ്യാറാക്കി ചെയ്യാവുന്ന തികച്ചും പ്രകൃതിദത്തമായ പരിഹാരമാണിതെന്നു വേണം, പറയുവാന്‍.

ഈന്തപ്പഴവും പാലുമാണ്

ഈന്തപ്പഴവും പാലുമാണ്

ഈന്തപ്പഴവും പാലുമാണ് ഈ പ്രത്യേക മരുന്നു തയ്യാറാക്കുവാന്‍ വേണ്ടത്. അയേണ്‍, ധാതുക്കള്‍, വൈറ്റമിനുകള്‍, മിനറലുകള്‍, പ്രോട്ടീന്‍ തുടങ്ങിയ പല പ്രധാനപ്പെട്ട ഘടകങ്ങളും ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്.

ആന്റിഓക്‌സിഡന്റുകളുടെ നല്ലൊരു കലവറയായ ഇത് ക്യാന്‍സര്‍ പോലുള്ള പല രോഗങ്ങള്‍ തടയാനും ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കാനുമെല്ലാം ഏറെ ഗുണകരമാണ്. മസിലുകളുടെ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്.

പാലും

പാലും

പോഷസ സമ്പുഷ്ടമാണ് പാലും. വൈറ്റമിന്‍ ഡി, കാല്‍സ്യം, പ്രോട്ടീന്‍ തുടങ്ങിയ പല ഘടകങ്ങളുടേയും ഉറവിടമാണിത്. എല്ലുകള്‍ക്കും പല്ലിനുമെല്ലാം ഏറെ പ്രധാനപ്പെട്ട ഒന്നുമാണിത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ സഹായകമായ ഭക്ഷണമാണിത്.

ഈ പ്രത്യേക മരുന്നു തയ്യാറാക്കുവാന്‍

ഈ പ്രത്യേക മരുന്നു തയ്യാറാക്കുവാന്‍

ഈ പ്രത്യേക മരുന്നു തയ്യാറാക്കുവാന്‍ 5 ഈന്തപ്പഴവും ഒരു ഗ്ലാസ് പാലുമാണ്. വേണ്ടത്. ഈന്തപ്പഴം കുരു കളഞ്ഞ് പാലില്‍ ഇട്ടു വയ്ക്കുക. ഇത് തിളപ്പിയ്ക്കാത്ത പാലോ തിളപ്പിച്ച പാലോ ആകാം. ആട്ടിന്‍ പാലെങ്കില്‍ കൂടുതല്‍ നല്ലതാണ്. അല്‍പനേരം പാലിലിട്ടു വച്ചാലേ ഇതു കുതിരൂ.

രാവിലെ ഇത് പാലില്‍ അരച്ചു ചേര്‍ത്ത്

രാവിലെ ഇത് പാലില്‍ അരച്ചു ചേര്‍ത്ത്

രാവിലെ ഇത് പാലില്‍ അരച്ചു ചേര്‍ത്ത് കുടിയ്ക്കാം. സ്ത്രീകളെങ്കില്‍ ഇത് രാവിലെ കുടിച്ചാല്‍ മതിയാകും. പുരുഷനെങ്കില്‍ രാത്രിയും രാവിലെയും കുടിയ്ക്കാം. സ്ത്രീകള്‍ 2 മാസം വെറുംവയറ്റില്‍ കുടിയ്ക്കാം. പുരുഷന്മാരെങ്കില്‍ രാവിലെ വെറും വയറ്റിലും രാത്രി കിടക്കാന്‍ നേരത്തും കുടിയ്ക്കാം.

സ്ത്രീകളില്‍

സ്ത്രീകളില്‍

സ്ത്രീകളില്‍ പോളി സിസ്റ്റിക് ഓവറി പോലെയുള്ള പ്രശ്‌നങ്ങള്‍ കാരണം ആര്‍ത്തവ ക്രമക്കേടുകളുണ്ടെങ്കില്‍ ഇത് നല്ലൊരു പരിഹാരമാണ്. പോളിസിസ്റ്റിക് ഓവറിയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

ഓവുലേഷന്‍ സമയത്ത്

ഓവുലേഷന്‍ സമയത്ത്

സ്ത്രീകളെങ്കില്‍ ഓവുലേഷന്‍ സമയത്ത് ഇത് മുഖ്യമായും കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. കാരണം ഈ സമയത്ത് അണ്ഡാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു. ഇത് ഗര്‍ഭധാരണത്തെ സഹായിക്കുന്നതാണ് നല്ലത്. ഈന്തപ്പഴം അണ്ഡാരോഗ്യത്തിനു മികച്ചതാണ്.

പുരുഷന്മാരില്‍

പുരുഷന്മാരില്‍

പുരുഷന്മാരില്‍ ബീജത്തിന്റെ ഗുണം വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്. ബീജത്തിന്റെ ആരോഗ്യവും എണ്ണവുമെല്ലാം കൃത്യമാക്കാന്‍ ഇത സഹായിക്കും. പുരുഷന്മാരിലെ ഉദ്ധാരണക്കുറവ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന ഒരു പ്രധാന വഴി കൂടിയാണിത്.

തൂക്കം കുറവുള്ളവര്‍ക്ക്

തൂക്കം കുറവുള്ളവര്‍ക്ക്

തൂക്കം കുറവുള്ളവര്‍ക്ക് അമിതമായ തടി വരാതെ തൂക്കം വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഈന്തപ്പഴം- പാല്‍. ഇത് ആരോഗ്യകരമായി തൂക്കം കൂട്ടും. കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും. ശരീരത്തിന് അല്‍പം പുഷ്ടി വരാനും ഇത് സഹായിക്കും.

വിളര്‍ച്ച

വിളര്‍ച്ച

വിളര്‍ച്ചയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്.രക്തക്കുറവും വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കുള്ള കാരണമാകാറുണ്ട്. ആരോഗ്യകരമായ ഗര്‍ഭത്തിനും ഇതു തടസമാകും.

ധാരാളം അയേണ്‍ അടങ്ങിയ ഒന്നാണ് ഈന്തപ്പഴം. നല്ലൊരു അയേണ്‍ ടോണിക്കിന്റെ ഗുണം ചെയ്യുന്ന ഒന്നാണ് പാല്‍-ഈന്തപ്പഴം കോമ്പോ. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും.

Read more about: fertility വന്ധ്യത
English summary

Dates Home Remedy For Male Female Infertility

Dates Home Remedy For Male Female Infertility, Read more to know about,
X