For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇത്തരം അവസ്ഥകളില്‍ ഗര്‍ഭകാല സെക്‌സ് അരുത്...

ഇത്തരം അവസ്ഥകളില്‍ ഗര്‍ഭകാല സെക്‌സ് അരുത്...

|

ഗര്‍ഭകാലം കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിന്റെ കാലം മാത്രമല്ല, അരുതുകളുടേയും കാലമാണെന്നു പറഞ്ഞാല്‍ തെറ്റില്ല. ആരോഗ്യമുള്ള കണ്‍മണിയ്ക്കായി എന്തു ത്യാഗവും സഹിയ്ക്കാന്‍ തയ്യാറാകുന്നവരാണ് മാതാപിതാക്കള്‍.

ഗര്‍ഭകാലം ഗര്‍ഭിണികളെ സംബന്ധിച്ചിടത്തോളം പരീക്ഷണ കാലഘട്ടമെന്നു പറഞ്ഞാലും തെറ്റില്ല. അമ്മയുടെ ആരോഗ്യമാണ് കുഞ്ഞിന്റെ ആരോഗ്യം എന്നിരിക്കെ അമ്മ വയ്ക്കുന്ന ശ്രദ്ധയാണ് കുഞ്ഞിനും ആരോഗ്യം നല്‍കുക എന്നതും വാസ്തവമാണ്.

ഭക്ഷണമുള്‍പ്പെടെ പല കാര്യങ്ങളിലും ഗര്‍ഭകാലത്ത് സ്ത്രീകള്‍ ശ്രദ്ധിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണം, നടപ്പ്, ഇരിപ്പ്, കിടപ്പ് എന്നിങ്ങനെ പോകുന്നു, ഇത്.

ഗര്‍ഭകാലത്ത് പല പങ്കാളികളും അറിയാന്‍ ആഗ്രഹിയ്ക്കുന്ന ഒന്നാകും ലൈംഗികബന്ധത്തെ കുറിച്ചുള്ള കാര്യങ്ങള്‍. കാരണം പലപ്പോഴും പലര്‍ക്കും ഇത്തരം കാര്യങ്ങള്‍ ഡോക്ടറോടു സംസാരിയ്ക്കുവാന്‍ മടി തോന്നും. മാത്രമല്ല, ഗര്‍ഭകാലത്ത് ഇത്തരം കാര്യം കുഞ്ഞിന് ദോഷം ചെയ്യുമോ, ഇത് ആകാമോ തുടങ്ങിയ ധാരാളം കാര്യങ്ങളും പലര്‍ക്കും അറിയാന്‍ താല്‍പര്യമുണ്ടാകും.

സാധാരണ ഗതിയില്‍ ഗര്‍ഭകാല സെക്‌സ് അനുവദനീയം എന്നാണ് പറയേണ്ടത്. എന്നാല്‍ ചില പ്രത്യേക അവസ്ഥകളില്‍ ഇത് അനുവദനീയമല്ലതാനും.ഗര്‍ഭഛിദ്രത്തിനോ നേരത്തെയുള്ള പ്രസവത്തിനോ ഉള്ള സാധ്യത ഉണ്ടെങ്കില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാതിരിക്കാനുള്ള നിര്‍ദ്ദേശം ഡോക്‌ര്‍ നല്‍കും.

ഗര്‍ഭകാലത്തെ സുരക്ഷിത സെക്‌സിന് ചില മാനദണ്ഡങ്ങളുമുണ്ട്. ഇതെക്കുറിച്ചറിയൂ,

ഗര്‍ഭത്തിന്റെ ആദ്യ മൂന്നു മാസങ്ങളില്‍

ഗര്‍ഭത്തിന്റെ ആദ്യ മൂന്നു മാസങ്ങളില്‍

ഗര്‍ഭത്തിന്റെ ആദ്യ മൂന്നു മാസങ്ങളില്‍ അബോര്‍ഷന്‍ സാധ്യത ഏറെയാണ്. ഇതു കൊണ്ടു തന്നെ ആദ്യ മൂന്നു മാസങ്ങളില്‍ സെക്‌സ് ഒഴിവാക്കുന്നതാണ് നല്ലതെന്നു വേണം, പറയാന്‍. മാത്രമല്ല, മിക്കാവാറും ഈ അവസ്ഥയില്‍ ഗര്‍ഭിണികള്‍ക്ക് മോണിംഗ് സിക്‌നസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന കാലഘട്ടമാണിത്. സെക്കന്റ് സെമസ്റ്റര്‍ അതായത് നാലാം മാസം മുതലാണ് അനുകൂലമായ സമയം.

ആരോഗ്യകരമായ ഗര്‍ഭമെങ്കില്‍

ആരോഗ്യകരമായ ഗര്‍ഭമെങ്കില്‍

ആരോഗ്യകരമായ ഗര്‍ഭമെങ്കില്‍ സെര്‍വിക്‌സ് അഥവാ ഗര്‍ഭാശയ ഗളത്തിന് സംരക്ഷണം നല്‍കുന്ന പശ പോലുളള ദ്രാവകം കുഞ്ഞിനെ അണുബാധകളില്‍ നിന്നും സംരക്ഷിയ്ക്കുന്നു. യൂട്രസിലെ അംമ്‌നിയോട്ടിക് ഫ്‌ളൂയിഡും കുഞ്ഞിന് ഏറെ സംരക്ഷണം നല്‍കുന്ന ഒന്നു തന്നെയാണ്. ഇതു കൊണ്ടു തന്നെ സെക്‌സ് കുഞ്ഞിനു ദോഷം വരുത്തുമെന്ന ശങ്കകള്‍ അസ്ഥാനത്താണെന്നു വേണം, പറയാന്‍.

ഗര്‍ഭാരംഭത്തില്‍

ഗര്‍ഭാരംഭത്തില്‍

ഗര്‍ഭാരംഭത്തില്‍ ബ്ലീഡിംഗ് അല്ലെങ്കില്‍ സ്‌പോട്ടിംഗ് ഉണ്ടെങ്കില്‍ ഇത്തരം സാഹചര്യത്തില്‍ ബന്ധപ്പെടുന്നത് ഒഴിവാക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇത്തരം സാഹചര്യത്തില്‍ 14 ആഴ്ചകളിലെങ്കിലും സെക്‌സ് ഒഴിവാക്കുന്നതാണ് സുരക്ഷിതം. ഡോക്ടര്‍മാരും ഇത് നിര്‍ദേശിയ്ക്കാറുണ്ട്.

വേറെ ചില പ്രത്യേക അവസ്ഥകളിലും

വേറെ ചില പ്രത്യേക അവസ്ഥകളിലും

വേറെ ചില പ്രത്യേക അവസ്ഥകളിലും ഡോക്ടര്‍മാര്‍ ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്. സെര്‍വിക്‌സ് അഥവാ ഗര്‍ഭാശയ ഗള സംബന്ധമായ പ്രശ്‌നങ്ങളോ രോഗങ്ങളോ ഉണ്ടായിട്ടുണ്ടെങ്കില്‍, വജൈനല്‍ ഇന്‍ഫെക്ഷന്‍, ഹെവി ബ്ലീഡിംഗ്, ലോ ലയിംഗ് പ്ലാസന്റ എന്നിങ്ങനെയുള്ള അവസ്ഥകളുണ്ടെങ്കില്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഇത്തരം ഘട്ടത്തില്‍ സെക്‌സ് ഒഴിവാക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിയ്ക്കാറുണ്ട്.

വയറുവേദന

വയറുവേദന

ഇതുപോലെ തന്നെ സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്ത് അടിക്കടി വയറുവേദന അനുഭവപ്പെടുന്നുവെങ്കില്‍ ഇതൊഴിവാക്കുന്നതാണ് ആശാസ്യകരമെന്നു വേണം, പറയാന്‍. കാരണം ഈ സമയത്തു ബന്ധം പുലര്‍ത്തുന്നത് വേദന കൂട്ടുവാന്‍ ഇടയാകും. മാത്രമല്ല, ചിലരില്‍ ഇത് ഗര്‍ഭകാല പ്രശ്‌ന സൂചനയാകാനും സാധ്യതയുണ്ട്.

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത് ഓറല്‍ സെക്‌സ് പോലുളള ഒഴിവാക്കുന്നതാണ് ആശാസ്യകരം. പ്രത്യേകിച്ചും പങ്കാളിയുടെ വായു ഉളൡലേയ്ക്കു കടക്കുന്നത് ഒഴിവാക്കണം. ഇത് എയര്‍ എംബോളിസം എന്ന അവസ്ഥയ്ക്കു കാരണമാകും. കുഞ്ഞിനും അമ്മയ്ക്കും ഇതു ദോഷകരവുമാണ്. ഇതു കൊണ്ടു തന്നെ ഇതൊഴിവാക്കുന്നതാണ് ആശാസ്യം.

ഇതുപോലെ

ഇതുപോലെ

ഇതുപോലെ ഒന്നില്‍ കൂടുതല്‍ പങ്കാളികളുമായുളള ബന്ധവും ഒഴിവാക്കുക. ഇത് പല രോഗങ്ങളും വരുത്താനും ഇതു വഴി കുഞ്ഞിന്റെ ആരോഗ്യത്തിനു ദോഷകരമാകാനും സാധ്യതയേറെയാണ്. എച്ച്‌ഐവി, ഹെര്‍പിസ് രോഗ സാധ്യതയുണ്ടെന്നത് ഗര്‍ഭ കാലത്തു മാത്രമല്ല, ഏതു സമയത്താണെങ്കിലും ഗുരുതരമാണ്. എന്നാല്‍ ഗര്‍ഭകാലത്ത് റിസ്‌ക് ഇരട്ടിയാണ്. ഒന്നുമറിയാത്ത കുഞ്ഞിനെക്കൂടി രോഗാവസ്ഥയിലേയ്ക്കു തള്ളിയിടലാകും, ഫലം.

ഗര്‍ഭാവസ്ഥ

ഗര്‍ഭാവസ്ഥ

ഗര്‍ഭാവസ്ഥ ലൈംഗിക രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുകയില്ല എന്നാണ്‌ സെന്റേഴ്‌സ്‌ ഫോര്‍ ഡിസീസസ്‌ കണ്‍ട്രോള്‍ പറയുന്നത്‌. ഗര്‍ഭ കാലത്ത്‌ ലൈംഗിക രോഗം ഉള്ളവരുമായി ബന്ധത്തിലേര്‍പ്പെട്ടാല്‍ ഇത്‌ നിങ്ങളുടെ കുട്ടിയിലേക്കും പകരും.

അമ്മയുടെ ശാരീരിക മാനസിക നിലകള്‍

അമ്മയുടെ ശാരീരിക മാനസിക നിലകള്‍

അമ്മയുടെ ശാരീരിക മാനസിക നിലകള്‍ ഈ കാലയളവില്‍ ഏറെ പ്രസക്തമാണ്. സ്ത്രീകള്‍ക്കു ബുദ്ധിമുട്ടാകുന്ന പൊസിഷനുകള്‍ പരീക്ഷിയ്ക്കരുത്. പുതിയ പരീക്ഷണങ്ങളും ഈ അവസ്ഥയില്‍ ഒവിവാക്കുക. സ്ത്രീയ്ക്ക് ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിയ്ക്കുക, ശരിയായ മൂഡെങ്കില്‍ മാത്രം ബന്ധപ്പെടുക എന്നിവയെല്ലാം ഏറെ പ്രധാനമാണ്.

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത് ഓര്‍ഗാസമുണ്ടാകുന്നത് പെട്ടെന്നുള്ള പ്രസവത്തിന്, അതായത് മാസം തികയാതെയുളള പ്രസവത്തിനു വഴിയൊരുക്കുമെന്ന ധാരണ പലരിലുമുണ്ട്. കാരണം ഓര്‍ഗാസ സമയത്തുണ്ടാകുന്ന കോണ്‍ട്രാക്ഷനുകള്‍ ആണു കാരണം. എന്നാല്‍ പ്രസവ സമയത്തുണ്ടാകുന്ന സങ്കോച വികാസങ്ങളും ഓര്‍ഗാസ സമയത്തുണ്ടാകുന്നതുമെല്ലാം വ്യത്യസ്തങ്ങളാണ്. ഇതു കൊണ്ടു തന്നെ ഭയക്കേണ്ട ആവശ്യമില്ല.

English summary

Conditions When You Should Avoid Intercourse During Pregnancy

Conditions When You Should Avoid Intercourse During Pregnancy,
Story first published: Wednesday, January 16, 2019, 14:11 [IST]
X
Desktop Bottom Promotion