For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്ത് ശബ്ദം മാറുന്നത് എന്തുകൊണ്ട്?

|

ഗര്‍ഭകാലത്ത് പലപ്പോഴും ഗര്‍ഭിണികളുടെ ശബ്ദം മാറുന്നത് എന്തുകൊണ്ടാണ് എന്ന് പലര്‍ക്കും സംശയമുണ്ടാവും. എന്തുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത് എന്ന കാര്യം പലര്‍ക്കും അറിയുകയില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് ശ്രദ്ധിക്കേണ്ടതാണ്. ഗര്‍ഭധാരണം എന്ന് പറയുന്നത് പലപ്പോഴും ശാരീരികവും മാനസികവുമായ മാറ്റങ്ങളുടെ തുടക്കമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

അതുകൊണ്ട് തന്നെ എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് കാരണം എന്ന് നോക്കാവുന്നതാണ്. തേഡ് ട്രൈമസ്റ്ററില്‍ എത്തുമ്പോഴാണ് ഇത്തരം മാറ്റങ്ങള്‍ പലരിലും ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ എന്താണ് അതിന് പിന്നിലുള്ള കാരണങ്ങള്‍ എന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ഗര്‍ഭകാലത്ത് സ്ത്രീകളിലുണ്ടാവുന്ന ശബ്ദമാറ്റത്തിന് കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

ഹോര്‍മോണ്‍ മാറ്റങ്ങള്‍

ഹോര്‍മോണ്‍ മാറ്റങ്ങള്‍

ഹോര്‍മോണ്‍ മാറ്റങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളിലെ ശബ്ദത്തിനും മാറ്റം ഉണ്ടാക്കുന്നുണ്ട്. ഗര്‍ഭകാലത്ത് സ്ത്രീകളില്‍ ഈസ്ട്രജന്റെ അളവ് മാറുമ്പോള്‍ അത് ശരീരത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. വോക്കല്‍ കോഡിനേയും ഈ മാറ്റങ്ങള്‍ ബാധിക്കുന്നുണ്ട്. അതിന്റെ ഫലമായാണ് പലപ്പോഴും ശബ്ദത്തില്‍ മാറ്റം വരുന്നത്. അതുകൊണ്ട് തന്നെ ഇത് അത്ര വലിയ കാര്യമാക്കേണ്ടതില്ല.

കുഞ്ഞ് വലുതാവുന്നത്

കുഞ്ഞ് വലുതാവുന്നത്

ഓരോ മാസം കഴിയുന്തോറും കുഞ്ഞിന്റെ വലിപ്പം വര്‍ദ്ധിക്കുന്നുണ്ട്. കുഞ്ഞിന്റെ വലിപ്പം വര്‍ദ്ധിക്കുന്നതിലൂടെ അത് നിങ്ങളില്‍ ശ്വാസമെടുക്കുന്നതിന് ചെറിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഇത് പലപ്പോഴും ശ്വാസതടസ്സം ഉണ്ടാക്കുന്നു. ഇത് പലപ്പോഴും സ്റ്റെപ് കയറുമ്പോഴും കുറച്ച് നടക്കുമ്പോഴും ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിലൂടെ പലപ്പോഴും ശബ്ദത്തിന്റെ കാര്യത്തില്‍ വ്യത്യാസം ഉണ്ടാവുന്നുണ്ട്.

രക്തക്കുഴലുകള്‍ വലിപ്പം വര്‍ദ്ധിക്കുന്നു

രക്തക്കുഴലുകള്‍ വലിപ്പം വര്‍ദ്ധിക്കുന്നു

ഗര്‍ഭാവസ്ഥയില്‍, രക്തക്കുഴലുകള്‍ വോക്കല്‍ കോഡുകള്‍ ഉള്‍പ്പെടെ ശരീരത്തിലുടനീളം മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും മറ്റും സഹായിക്കുന്നുണ്ട്. അത് മാത്രമല്ല വോക്കല്‍ കോഡിന്റെ ദുര്‍ബലത പലപ്പോഴും ശബ്ദത്തില്‍ മാറ്റം വരുത്തുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം നിങ്ങളിലെ ശബ്ദത്തിന്റെ കാര്യത്തില്‍ മാറ്റം വരുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രസവ ശേഷം സാധാരണ അവസ്ഥയിലേക്ക് എത്തുന്നു.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

പലപ്പോഴും രോഗപ്രതിരോധ ശേഷി നിങ്ങളില്‍ കുറവായിരിക്കും. ഈ അവസ്ഥയില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ഗര്‍ഭകാലത്ത് ശബ്ദത്തിലും മാറ്റം ഉണ്ടാക്കുന്നുണ്ട്. ഇത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇടക്കിടക്ക് ഉണ്ടാവുന്ന ജലദോഷവും മറ്റ് പ്രശ്‌നങ്ങളും എല്ലാം ഇത്തരത്തില്‍ ശബ്ദത്തില്‍ മാറ്റം വരുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

വോക്കല്‍ കോഡുകള്‍ വീര്‍ക്കുന്നു

വോക്കല്‍ കോഡുകള്‍ വീര്‍ക്കുന്നു

ശരീരത്തിന്റെ മറ്റ് ഭാഗങ്ങള്‍ പോലെ, ഗര്‍ഭാവസ്ഥയിലും വോക്കല്‍ കോഡുകള്‍ വീര്‍ക്കുന്നു. ഇത് വോക്കല്‍ മടക്കുകളില്‍ ഭാരം വര്‍ദ്ധിപ്പിക്കുകയും ശബ്ദ ശ്രേണിയില്‍ മാറ്റം വരുത്തുകയും ചെയ്യുന്നു. ഗര്‍ഭകാലത്ത് നിങ്ങളുടെ രക്തക്കുഴലുകള്‍ വളരെ ദുര്‍ബലമാണ്. പലപ്പോഴും ഉച്ചത്തില്‍ ആര്‍ത്ത് സംസാരിക്കുന്നതും കരയുന്നതും എല്ലാം വോക്കല്‍ കോഡുകള്‍ കീറാന്‍ കാരണമായേക്കാം.

English summary

Causes Of Voice Change During Pregnancy

In this article we explains some causes Of Voice Change During Pregnancy
Story first published: Saturday, July 20, 2019, 12:00 [IST]
X
Desktop Bottom Promotion