For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗർഭിണികള്‍ക്ക് ഒരുതുള്ളി തുളസിവെള്ളം,ഗുണം കുഞ്ഞിന്

|

ഗർഭകാലത്ത് പല വിധത്തിലുള്ള ശ്രദ്ധ നമ്മൾ ഓരോ കാര്യത്തിലും നൽകേണ്ടതായി ഉണ്ട്. ചെറിയ കാര്യങ്ങളിൽ പോലും നമ്മള്‍ കാണിക്കുന്ന അശ്രദ്ധ വളരെ വലിയ അപകടത്തിലേക്കാണ് പലപ്പോഴും എത്തുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധയോടെ വേണം ഓരോ മാസവും ഓരോ ദിവസം പോലും മുന്നോട്ട് പോവേണ്ടത്. കുഞ്ഞുണ്ടാവുന്നതും അമ്മയാവുന്നതും ഒരു സ്ത്രീയിലെ ഏറ്റവും വലിയസന്തോഷം നിറ‍ഞ്ഞ ദിവസങ്ങളിൽ ചിലതാണ്.

എല്ലാം പൂർണതയില്‍ എത്തി എന്നതാണ് ഇതിലൂ‌ടെ അര്‍ത്ഥമാക്കുന്നത്. പലപ്പോഴും ഭക്ഷണത്തിന്റെ കാര്യത്തിലാണ് അശ്രദ്ധ വരാറുള്ളത്. ചെറിയ കാര്യങ്ങളിൽ പോലും ഉള്ള അശ്രദ്ധ അത്രയേറെ അപകടം ക്ഷണിച്ച് വരുത്തുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട.

ആരോഗ്യ പ്രതിസന്ധികളെ ഒന്നാകെ ഇല്ലാതാക്കുന്നതിന് നമുക്ക് കഴിയുകയില്ല. കാരണം ഗർഭകാലത്ത് ചെറിയ ആരോഗ്യ അസ്വസ്ഥതകൾ സ്വാഭാവികമാണ്. എന്നാൽ പലപ്പോഴും ഇതിന്റെ തോത് പലരിലും കൂടിയും കുറഞ്ഞും ഇരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധയോടെ വേണം വീക്ഷിക്കുന്നതിന്. ഗർഭകാലത്ത് ചില ഭക്ഷണങ്ങൾ ഒഴിവാക്കുമ്പോള്‍ ചിലത് നമുക്ക് കൂടെക്കൂട്ടേണ്ടതുണ്ട്. അത്തരത്തില്‍ ഒന്നാണ് തുളസി.

<strong>most read: കുഞ്ഞിന് തൈര് കുഴച്ച് ചോറ് കൊടുക്കണം,കാരണം</strong>most read: കുഞ്ഞിന് തൈര് കുഴച്ച് ചോറ് കൊടുക്കണം,കാരണം

ദിവസവും അൽപം തുളസി വെള്ളം കഴിക്കുന്നത് ആരോഗ്യത്തിനുണ്ടാവുന്ന പല പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്. ആരോഗ്യസംരക്ഷണത്തിൽ വില്ലനാവുന്ന പല അവസ്ഥകൾ ഉണ്ട്. ഇതിനെയെല്ലാം പ്രതിരോധിക്കാന്‍ ഒരു തുള്ളി തുളസി വെള്ളത്തിന് എളുപ്പത്തിൽ കഴിയും. ഒരു തുള്ളി തുളസി വെള്ളം കഴിക്കുന്നത് ആരോഗ്യത്തിന്റെ ഏത് അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഗർഭകാലത്ത് ഇത് ശീലമാക്കിയാല്‍ എന്തൊക്കെ ഗുണങ്ങൾ ലഭിക്കുന്നു എന്ന് നോക്കാം.

രക്തം കട്ടപിടിക്കാതിരിക്കുന്നതിന് സഹായിക്കുന്നു

രക്തം കട്ടപിടിക്കാതിരിക്കുന്നതിന് സഹായിക്കുന്നു

പല ഗർഭിണികളിലും കാണപ്പെടുന്ന ഒരു പ്രതിസന്ധിയാണ് ഇത്. ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് തുളസി വെള്ളം. കാരണം നല്ലൊരളവില്‍ വിറ്റാമിന്‍ കെ തുളസിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭസ്ഥശിശുവിന് ആരോഗ്യം നല്‍കുന്നതോടൊപ്പം പ്രസവസമയത്ത് സുരക്ഷയും പ്രദാനം ചെയ്യുന്നു. പ്രസവ സമയത്ത് അമിതമായി രക്തം നഷ്ടപ്പെടുന്നത് തുളസിയുടെ ഉപയോഗത്തിലൂടെ ഇല്ലാതാവുന്നു. മാത്രമല്ല രക്തം കട്ടപിടിക്കാതിരിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. അമിത രക്തസ്രാവം എന്ന അവസ്ഥ പലപ്പോഴും അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യ നിലയില്‍ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം.

വയറ്റിൽ കുഞ്ഞിന്റെ വളര്‍ച്ച

വയറ്റിൽ കുഞ്ഞിന്റെ വളര്‍ച്ച

കുഞ്ഞിന്റെ വളര്‍ത്ത വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. ഓരോ മാസത്തിലും എന്തിനധികം ഓരോ ആഴ്ചയിലും കുഞ്ഞിന് നിശ്ചിത അളവ് വളര്‍ച്ച ഉണ്ടായിരിക്കണം. അല്ലെങ്കിൽ അത് കുഞ്ഞിന്റെ വളർച്ചക്ക് വളരെയധികം പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. അതിന് പലപ്പോഴും തുളസിയില സഹായിക്കുന്നു. ഇതിലെ വിറ്റാമിന്‍ എ കുഞ്ഞിന്റെ കണ്ണ്, ഹൃദയം, ശ്വാസകോശം എന്നിവയെല്ലാം ആരോഗ്യമുള്ളതാക്കി മാറ്റാന്‍ സഹായിക്കുന്നു. അതുകൊണ്ട് അൽപം തുളസി വെള്ളം ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. ഇത് ആരോഗ്യ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കി നല്ല ആരോഗ്യവും ഉഷാറും ഉള്ള കുഞ്ഞിനെ നൽകുന്നു.

ഗർഭസ്ഥശിശുവിന്റെ എല്ലിന്റെ വളര്‍ച്ച

ഗർഭസ്ഥശിശുവിന്റെ എല്ലിന്റെ വളര്‍ച്ച

കുഞ്ഞിന്റെ എല്ലാ അവയവങ്ങളും ഓരോ ഘട്ടത്തിലും വളരേണ്ട അവസ്ഥയുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് തുളസി. തുളസിയില ഇട്ട വെള്ളം കുടിക്കുന്നതിലൂടെ അത് കുഞ്ഞിന്റെ എല്ലിന്റെ വളർച്ചക്ക് സഹായിക്കുന്നു. കുഞ്ഞിന്റെ എല്ലുകള്‍ക്ക് ആരോഗ്യം നല്‍കുന്ന കാര്യത്തിലും തുളസിയില മുന്നിലാണ്. ഇതിലുള്ള ശക്തമായ ആന്റി ഓക്‌സിഡന്റ് എല്ലുകള്‍ രൂപപ്പെടുന്നതില്‍ സഹായിക്കുന്നു. അതുകൊണ്ട് തുളസി വെള്ളത്തിന് അതിന്റേതായ പ്രാധാന്യം നൽകി ഇത് ശീലമാക്കുക. എന്നാല്‍ എന്ത് പുതിയ ശീലം തുടങ്ങുന്നതിന് മുൻപും നിങ്ങളുടെ ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കാന്‍ മടിക്കേണ്ടതില്ല.

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു

ഗർഭാവസ്ഥയിൽ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് പലപ്പോഴും രക്തയോട്ടം കുറയുന്നത്. മാത്രമല്ല രക്തത്തിലെ ഓക്സിജന്റെ അളവിൽ കാര്യമായ കുറവ് അനുഭവപ്പെടുന്നു. ഇതിന് പരിഹാരം കാണുന്നതിനും ഗര്‍ഭിണികള്‍ക്കും ഗര്‍ഭസ്ഥശിശുവിനും രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും രക്തത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യുന്നതിനും തുളസിയില സഹായിക്കുന്നു. തുളസിയില ഇട്ട ഒരു തുള്ളി വെള്ളത്തിന് രക്തത്തിലെ ഓക്സി‍ന്റെ അളവ് വർദ്ധിപ്പിക്കുന്നകിന് സാധിക്കുന്നു. മാത്രമല്ല അമ്മക്കും കുഞ്ഞിനും ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു തുളസിയില.

വിളർച്ചക്ക് പ്രതിരോധം

വിളർച്ചക്ക് പ്രതിരോധം

വിളർച്ച അമ്മമാരിലും കുട്ടികളും വളരെയധികം വില്ലനാവുന്ന ഒന്നാണ്. അതിന് പ്രതിരോധം തീർക്കുന്നതിന് സഹായിക്കുന്നു തുളസിയില ഇട്ട വെള്ളം. അനീമിയ കുട്ടികളില്‍ സാധാരണമാണ്. അത് ഗര്‍ഭസ്ഥ ശിശുവാണെങ്കിലും ബാധിയ്ക്കപ്പെടുന്നതാണ്. എന്നാല്‍ തുളസിയുടെ ഉപയോഗം കുട്ടികളില്‍ ഉണ്ടാവുന്ന അനീമിയ പോലുള്ള പ്രശ്‌നങ്ങളെ ചെറുക്കുന്നു. അമ്മമാർക്കും ഉണ്ടാവുന്ന ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു തുളസി. അതുകൊണ്ട് സംശയമൊന്നും കൂടാതെ തന്നെ നമുക്ക് തുളസിയില ഉപയോഗിക്കാവുന്നതാണ്. ആരോഗ്യമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. അതുകൊണ്ട് തന്നെ വളരെ മികച്ചതാണ് തുളസിയില.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

ഗർഭാവസ്ഥ രോഗപ്രതിരോധ ശേഷി വളരെയധികം കുറവുള്ള ഒരു സമയമാണ്. അതുകൊണ്ട് തന്നെ അതിനെ വർദ്ധിപ്പിക്കുന്നതിനാണ് നമ്മൾ ശ്രമിക്കേണ്ടത്. ഒരു തുള്ളി തുളസിയില വെള്ളത്തിൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാം എന്ന കാര്യത്തിൽ സംശയം വേണ്ട. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു എന്ന് നമുക്ക് ഉറപ്പിച്ച് പറയാൻ സാധിക്കുന്നു. കുട്ടികളിലും ഗര്‍ഭിണികളിലും രോഗം പിടികൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ തുളസി ഉപയോഗിക്കുന്നത് നല്ലതാണ്. ഇത്രയൊക്കെയാണ് തുളസിയില വെള്ളത്തിന്റെ അത്ഭുതങ്ങൾ. എന്നാൽ ഗര്‍ഭാവസ്ഥയില്‍ എന്ത് പുതിയ ശീലം തുടങ്ങും മുൻപ് തന്നെ നമുക്ക് ഡോക്ടറെ കണ്ട് അതിന് പാര്‍ശ്വഫലങ്ങൾ ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

English summary

benefits of drinking tulsi water during pregnancy

we have listed some health benefits of drinking tulsi water during pregnancy, read on to know more about it
Story first published: Monday, February 11, 2019, 17:23 [IST]
X
Desktop Bottom Promotion