For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറ്റിനുള്ളില്‍ കുഞ്ഞാവ വലിപ്പം വെക്കുന്നത് ഇങ്ങനെ

|

ഗര്‍ഭിണിയാണെന്ന് ഒരു സ്ത്രീ തിരിച്ചറിയുന്ന സമയം മുതല്‍ പിന്നീട് പ്രസവം വരേയും ഗര്‍ഭസ്ഥശിശുവിന്റെ ഓരോ വളര്‍ച്ചയും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പ്രസവിച്ച് കഴിഞ്ഞ ശേഷം കുഞ്ഞിന്റെ വളര്‍ച്ച അമ്മമാര്‍ക്ക് നോക്കാവുന്നതാണ്. എന്നാല്‍ വയറ്റിനുള്ളില്‍ കുഞ്ഞിന് കൃത്യമായ വളര്‍ച്ചയുണ്ടെന്ന് ഉറപ്പിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും പല വിധത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കുഞ്ഞ് ഓരോ ആഴ്ചയിലും ഇത്ര വളര്‍ച്ച വേണം എന്നതുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള വളര്‍ച്ച കുഞ്ഞിന് ഇല്ലെങ്കില്‍ അത് അല്‍പം ഭയപ്പെടേണ്ടതാണ്. കുഞ്ഞിന്റെ ഗര്‍ഭാവസ്ഥയിലെ വളര്‍ച്ചക്ക് നമ്മുടെ ചില പഴങ്ങളുടെ വലിപ്പമാണ് ഓരോ അവസ്ഥയിലും ഉണ്ടാവുന്നത്.

<strong>Most read: ഒരിക്കലും ഒരു കുഞ്ഞിനേയും ഇങ്ങനെ ചെയ്യരുത്</strong>Most read: ഒരിക്കലും ഒരു കുഞ്ഞിനേയും ഇങ്ങനെ ചെയ്യരുത്

ഓരോ ആഴ്ചയിലും എന്തൊക്കെ മാറ്റങ്ങളാണ് ഗര്‍ഭസ്ഥശിശുവിന് ഉണ്ടാവുന്നത് എന്നും ഏത് പഴത്തിന്റെ വലിപ്പമാണ് ഉണ്ടാവുക കുഞ്ഞിന് എന്നും നോക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങളിലേക്ക്...

ഒന്ന് മുതല്‍ മൂന്ന് ആഴ്ച

ഒന്ന് മുതല്‍ മൂന്ന് ആഴ്ച

ഒന്ന് മുതല്‍ മൂന്ന് ആഴ്ച വരെയാണ് കുഞ്ഞിന്റെ അടിസ്ഥാന വളര്‍ച്ചയുടെ തുടക്കം. അണ്ഡവിസര്‍ജം നടന്ന് കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളില്‍ തന്നെ ഫെര്‍ട്ടിലൈസേഷന്‍ നടക്കുന്നു. ഈ സമയത്ത് ഭ്രൂണം ഗര്‍ഭപാത്രത്തിന്റെ ഭിത്തിയുമായി ഒട്ടിച്ചേരുന്നത് ആദ്യത്തെ മൂന്ന് ആഴ്ച. ഈ സമയത്താണ് ഗര്‍ഭധാരണം ഉറപ്പിക്കുന്നത്. ഇതിന്റെ ഫലമായി നിങ്ങള്‍ക്ക് ആര്‍ത്തവം തെറ്റുന്നു.

 നാലാമത്തെ ആഴ്ച

നാലാമത്തെ ആഴ്ച

നാലാമത്തെ ആഴ്ചയില്‍ ഗര്‍ഭസ്ഥശിശുവിന് ഒരു പോപ്പി വിത്തിന്റെ വലിപ്പമേ ഉണ്ടാവുകയുള്ളൂ. ഈ സമയത്ത് ഭ്രൂണത്തിന് 32 കോശങ്ങള്‍ ഉണ്ടായിരിര്രും. ഇതില്‍ നിന്നാണ് പിന്നീട് കുഞ്ഞായി വളര്‍ച്ച പ്രാപിക്കുന്നത്. ഈ സമയത്താണ് ഛര്‍ദ്ദിയും ദഹനക്കുറവും ഉണ്ടാവുന്നത്.

അഞ്ചാമത്തെ ആഴ്ച

അഞ്ചാമത്തെ ആഴ്ച

അഞ്ചാമത്തെ ആഴ്ചയില്‍ കുഞ്ഞിന് കുരുമുളകിന്റെ വലിപ്പമാണ് ഉണ്ടാവുന്നത്. ഈ സമയത്ത് പല വിധത്തിലുള്ള ശാരീരിക അസ്വസഥതകള്‍ ഉണ്ടാവുന്നുണ്ട്. സ്തനങ്ങളില്‍ മാറ്റം, തലവേദന, മോണിംഗ് സിക്‌നെസ് എന്നീ അവസ്ഥകള്‍ ഉണ്ടാവുന്നു. മാത്രമല്ല കുഞ്ഞിന്റെ ഹൃദയം, സ്‌പൈനല്‍ കോഡ് എന്നിവയെല്ലാം ഈ സമയത്താണ് വളര്‍ച്ച പ്രാപിക്കുന്നത്.

ആറാമത്തെ ആഴ്ച

ആറാമത്തെ ആഴ്ച

ആറാമത്തെ ആഴ്ചയില്‍ കുഞ്ഞിന്റെ വലിപ്പം മാതളനാരങ്ങയുടെ വിത്തിന്റെ അത്രയാണ് ഉണ്ടാവുന്നത്. അംമ്‌നിയോട്ടിക് സാക്കിനുള്ളില്‍ ഈ സമയത്ത് ഭ്രൂണം വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുകയായിരിക്കും.

ഏഴാമത്തെ ആഴ്ച

ഏഴാമത്തെ ആഴ്ച

ഏഴാമത്തെ ആഴ്ചയില്‍ കുഞ്ഞിന്റെ വലിപ്പം ബ്ലൂബെറിയുടെ അത്രയും ആയിരിക്കും. ഈ സമയത്ത് ശാരീരിക മാറ്റങ്ങള്‍ അമ്മയിലും കുഞ്ഞിലും ധാരാളം ഉണ്ടായിരിക്കും.

 എട്ടാമത്തെ ആഴ്ചയില്‍

എട്ടാമത്തെ ആഴ്ചയില്‍

എട്ടാമത്തെ ആഴ്ചയില്‍ കുഞ്ഞിന്റെ വലിപ്പം ക്രാന്‍ബെറിയുടെ അത്രയും ഉണ്ടായിരിക്കും. മാത്രമല്ല ഈ സമയത്ത് കുഞ്ഞിന് മനുഷ്യ രൂപം വരുകയും ചെയ്യുന്നു.

ഒന്‍പതാമത്തെ ആഴ്ചയില്‍

ഒന്‍പതാമത്തെ ആഴ്ചയില്‍

ഒന്‍പതാമത്തെ ആഴ്ചയില്‍ കുഞ്ഞിന് ചെറിയുടെ വലിപ്പം ഉണ്ടാവുന്നു. ഈ സമയത്ത് കുഞ്ഞ് ഗര്‍ഭസ്ഥശിശുവായി വളര്‍ച്ച പ്രാപിക്കുന്നു. കുഞ്ഞിന്റെ ദഹനേന്ദ്രിയങ്ങള്‍ എല്ലാം വളര്‍ച്ച പ്രാപിക്കുന്ന സമയമാണ് ഈ ആഴ്ച.

 പത്താമത്തെ ആഴ്ച

പത്താമത്തെ ആഴ്ച

പത്താമത്തെ ആഴ്ചയില്‍ കുഞ്ഞിന് ചെറിയ മധുരനാരങ്ങയുടെ വലിപ്പം വരുന്നു. ഈ സമയത്ത് കുഞ്ഞിന്റെ കണ്ണ് വളര്‍ച്ച പ്രാപിക്കുന്നു. കണ്‍പീലികളും എല്ലാം വരുന്നതും ഈ ആഴ്ചയിലാണ്.

പതിനൊന്നാമത്തെ ആഴ്ച

പതിനൊന്നാമത്തെ ആഴ്ച

പതിനൊന്നാമത്തെ ആഴ്ചയില്‍ കുഞ്ഞിന് അത്തിപ്പഴത്തിന്റെ വലിപ്പം വെക്കുന്നു. ഞരമ്പുകളും ധമനികളും എല്ലാം ഇതിലൂടെ രൂപം പ്രാപിക്കുന്നുണ്ട്.

പന്ത്രണ്ടാമത്തെ ആഴ്ച

പന്ത്രണ്ടാമത്തെ ആഴ്ച

പന്ത്രണ്ടാമത്തെ ആഴ്ച കുഞ്ഞിന് കുഞ്ഞ് നാരങ്ങയുടെ വലിപ്പം വെക്കുന്നു. ഈ സമയത്ത് കുഞ്ഞിന്റെ എല്ലിന്റെ വളര്‍ത്ത പൂര്‍ണമാവുന്നുണ്ട്.

പതിമൂന്നാമത്തെ ആഴ്ച

പതിമൂന്നാമത്തെ ആഴ്ച

പതിമൂന്നാമത്തെ ആഴ്ച കുഞ്ഞിന് ഒരു ബീന്‍സിന്റെ വലിപ്പം വെക്കുന്നു. ഈ സമയത്ത് കുഞ്ഞിന്റെ കൈയ്യും കാലും ശരിക്കും സ്‌കാനിംങ്ങില്‍ കാണാന്‍ സാധിക്കുന്നുണ്ട്.

 പതിമാലാമത്തെ ആഴ്ച

പതിമാലാമത്തെ ആഴ്ച

പതിനാലാമാത്തെ ആഴ്ചയില്‍ കുഞ്ഞിന്റെ വലിപ്പം ചെറുനാരങ്ങ വലിപ്പം ഉണ്ടാവുന്നു. ഈ സമയത്ത് കുഞ്ഞിന്റെ ആന്തരാവയവങ്ങള്‍ എല്ലാം ഉണ്ടാവുന്നു.

 പതിനഞ്ചാമത്തെ ആഴ്ച

പതിനഞ്ചാമത്തെ ആഴ്ച

പതിനഞ്ചാമത്തെ ആഴ്ചയില്‍ കുഞ്ഞിന് ആപ്പിളിന്റെ വലിപ്പം വരുന്നു. ഈ സമയത്ത് കുഞ്ഞിന് ചര്‍മ്മം എല്ലാം വരുന്നു. മാത്രമല്ല ഹാര്‍ട്ട്ബീറ്റ് വളരെ കൃത്യമാവുകയും ചെയ്യുന്നുണ്ട്. ആറാമത്തെ ആഴ്ച മുതല്‍ കുഞ്ഞിന്റെ ഹാര്‍ട്ട് ബീറ്റ് കേട്ടു തുടങ്ങുന്നു.

പതിനാറാമത്തെ ആഴ്ച

പതിനാറാമത്തെ ആഴ്ച

പതിനാറാമത്തെ ആഴ്ചയില്‍ കുഞ്ഞിന് ആവക്കാഡോയുടെ വലിപ്പം വെക്കുന്നുണ്ട്. ഈ സമയത്ത് കുഞ്ഞിന്റെ ശരീരം പ്രവര്‍ത്തന ക്ഷമമാകുന്നു.

 പതിനേഴാമത്തെ ആഴ്ച

പതിനേഴാമത്തെ ആഴ്ച

പതിനേഴാമത്തെ ആഴ്ച കുഞ്ഞിന് പിയര്‍ഫ്രൂട്ടിന്റെ വലിപ്പം വെക്കുന്നു. ഈ സമയത്ത് കുഞ്ഞിന്റെ വിരലുകള്‍ എല്ലാം ഉണ്ടായി വരുന്നു.

പതിനെട്ടാമത്തെ ആഴ്ച

പതിനെട്ടാമത്തെ ആഴ്ച

പതിനെട്ടാമത്തെ ആഴ്ച കുഞ്ഞിന് മധുരക്കിഴങ്ങിന്റെ വലിപ്പം വെക്കുന്നു. ഈ സമയത്ത് കുഞ്ഞിന്റെ ലിംഗം തീരുമാനിക്കപ്പെടുന്നുണ്ട്.

പത്തൊന്‍പതാമത്തെ ആഴ്ച

പത്തൊന്‍പതാമത്തെ ആഴ്ച

പത്തൊന്‍പതാമത്തെ ആഴ്ചയില്‍ കുഞ്ഞിന് മാങ്ങയുടെ വലിപ്പം വെക്കുന്നു. കുഞ്ഞ് നല്ലതു പോലെ വലിപ്പം വെച്ച് വരുന്ന സമയമാണ് ഇത്.

ഇരുപതാമത്തെ ആഴ്ച

ഇരുപതാമത്തെ ആഴ്ച

കുഞ്ഞിന് ഇരുപതാമത്തെ ആഴ്ചയില്‍ പഴത്തിന്റെ വലിപ്പം ഉണ്ടാവുന്നുണ്ട്. ഈ സമയത്ത് കുഞ്ഞ് നല്ലതു പോലെ അനക്കം വെക്കുന്നുണ്ട്.

ഇരുപത്തി ഒന്നാമത്തെ ആഴ്ച

ഇരുപത്തി ഒന്നാമത്തെ ആഴ്ച

ഇരുപത്തി ഒന്നാമത്തെ ആഴ്ചയില്‍ കുഞ്ഞിന് കാരറ്റിന്റെ വലിപ്പം വെക്കുന്നുണ്ട്. ഈ സമയത്ത് കുഞ്ഞിന്റെ പ്ലാസന്റയില്‍ നിന്നാണ് കുഞ്ഞിന്റെ ആരോഗ്യത്തിനുള്ള എല്ലാം ലഭിക്കുന്നത്.

ഇരുപത്തി രണ്ടാമത്തെ ആഴ്ച

ഇരുപത്തി രണ്ടാമത്തെ ആഴ്ച

ഇരുപത്തി രണ്ടാമത്തെ ആഴ്ചയില്‍ കുഞ്ഞിന് ചെറിയ കുമ്പളങ്ങയുടെ വലിപ്പം ഉണ്ടാവുന്നു. കുഞ്ഞിന്റെ അനക്കം ഈ സമയത്ത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഇരുപത്തി മൂന്നാമത്തെ ആഴ്ച

ഇരുപത്തി മൂന്നാമത്തെ ആഴ്ച

ഇരുപത്തി മൂന്നാമത്തെ ആഴ്ചയില്‍ കുഞ്ഞിന് ഗ്രേപ്പ് ഫ്രൂട്ട് വലിപ്പം വെക്കുന്നു. ചുവന്ന രക്താണുക്കള്‍ രക്തകോശങ്ങള്‍ എന്നിവയെല്ലാം ഉണ്ടാവുന്നു.

ഇരുപത്തി നാലാമത്തെ ആഴ്ച

ഇരുപത്തി നാലാമത്തെ ആഴ്ച

ഇരുപത്തി നാലാമത്തെ ആഴ്ചയില്‍ കുഞ്ഞിന് ചോളത്തിന്റെ വലിപ്പം വെക്കുന്നു.

ഇരുപത്തി അഞ്ചാമത്തെ ആഴ്ച

ഇരുപത്തി അഞ്ചാമത്തെ ആഴ്ച

ഇരുപത്തി അഞ്ചാമത്തെ ആഴ്ചയില്‍ കുഞ്ഞിന് ഒരു ചെറിയ മത്തങ്ങയുടെ വലിപ്പം ഉണ്ടാവുന്നുണ്ട്. മാത്രമല്ല കുഞ്ഞ് ശബ്ദവും മണവും എല്ലാം തിരിച്ചറിയുന്നു.

ഇരുപത്തി ആറാമത്തെ ആഴ്ച

ഇരുപത്തി ആറാമത്തെ ആഴ്ച

കുഞ്ഞ് ഇരുപത്തി ആറാമത്തെ ആഴ്ചയില്‍ ഒരു ചെറിയ കാബേജിന്റെ വലിപ്പം വെക്കുന്നു.

ഇരുപത്തി ഏഴാമത്തെ ആഴ്ച

ഇരുപത്തി ഏഴാമത്തെ ആഴ്ച

കുഞ്ഞിന് ഇരുപത്തി ഏഴാമത്തെ ആഴ്ചയില്‍ കോളിഫ്‌ളവറിന്റെ വലിപ്പം വെക്കുന്നുണ്ട്. കുഞ്ഞിന്റെ വളര്‍ച്ച പൂര്‍ണമായിക്കൊണ്ടിരിക്കുന്ന ഘട്ടമാണ്.

 ഇരുപത്തി എട്ടാമത്തെ ആഴ്ച

ഇരുപത്തി എട്ടാമത്തെ ആഴ്ച

ഇരുപത്തി എട്ടാമത്തെ ആഴ്ചയില്‍ കുഞ്ഞിന് വഴുതനങ്ങയുടെ വലിപ്പമാണ് ഉണ്ടാവുന്നുണ്ട്.

ഇരുപത്തി ഒന്‍പതാമത്തെ ആഴ്ച

ഇരുപത്തി ഒന്‍പതാമത്തെ ആഴ്ച

ഇരുപത്തി ഒന്‍പതാമത്തെ ആഴ്ചയില്‍ കുഞ്ഞിന് ഒരു വലിയ ബട്ടര്‍നട്ട് സ്‌ക്വാഷിന്റെ വലിപ്പം വെക്കുന്നുണ്ട്.

മുപ്പതാമത്തെ ആഴ്ച

മുപ്പതാമത്തെ ആഴ്ച

മുപ്പതാമത്തെ ആഴ്ചയില്‍ കുഞ്ഞിന് ഒരു ഫുള്‍ കാബേജിന്റെ വലിപ്പം വെക്കുന്നുണ്ട്.

ഇരുപത്തി ഒന്‍പതാമത്തെ ആഴ്ച

ഇരുപത്തി ഒന്‍പതാമത്തെ ആഴ്ച

ഇരുപത്തി ഒന്‍പതാമത്തെ ആഴ്ചയില്‍ കുഞ്ഞിന് ഒരു വലിയ ബട്ടര്‍നട്ട് സ്‌ക്വാഷിന്റെ വലിപ്പം വെക്കുന്നുണ്ട്.

മുപ്പതാമത്തെ ആഴ്ച

മുപ്പതാമത്തെ ആഴ്ച

മുപ്പതാമത്തെ ആഴ്ചയില്‍ കുഞ്ഞിന് ഒരു ഫുള്‍ കാബേജിന്റെ വലിപ്പം വെക്കുന്നുണ്ട്.

മുപ്പത്തി ഒന്നാമത്തെ ആഴ്ച

മുപ്പത്തി ഒന്നാമത്തെ ആഴ്ച

മുപ്പത്തി ഒന്നാമത്തെ ആഴ്ചയില്‍ നാളികേരത്തിന്റെ വലിപ്പം ഉണ്ടാവുന്നു കുഞ്ഞിന്.

മുപ്പത്തി രണ്ടാമത്തെ ആഴ്ച

മുപ്പത്തി രണ്ടാമത്തെ ആഴ്ച

മുപ്പത്തി രണ്ടാമത്തെ ആഴ്ചയില്‍ കുഞ്ഞിന് ചൈനീസ് കാബേജിന്റെ വലിപ്പം വെക്കുന്നുണ്ട്.

മുപ്പത്തി മൂന്നാമത്തെ ആഴ്ച

മുപ്പത്തി മൂന്നാമത്തെ ആഴ്ച

മുപ്പത്തി മൂന്നാമത്തെ ആഴ്ചയില്‍ കുഞ്ഞിന് ഒരു പൈനാപ്പിളിന്റെ വലിപ്പം വെക്കുന്നുണ്ട്. കുഞ്ഞിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ഒരു കാലഘട്ടം കൂടിയാണ് ഇത്.

മുപ്പത്തി നാലാമത്തെ ആഴ്ച

മുപ്പത്തി നാലാമത്തെ ആഴ്ച

മുപ്പത്തി നാലാമത്തെ ആഴ്ചയില്‍ കുഞ്ഞിന് ഒരു തണ്ണിമത്തന്റെ വലിപ്പം വെക്കുന്നുണ്ട്.

മുപ്പത്തി അഞ്ചാമത്തെ ആഴ്ച

മുപ്പത്തി അഞ്ചാമത്തെ ആഴ്ച

മുപ്പത്തി അഞ്ചാമത്തെ ആഴ്ചയില്‍ കുഞ്ഞിന് ഒരു ഹണിഡ്യൂ മെലണിന്റെ വലിപ്പം വെക്കുന്നുണ്ട്. ഈ സമയത്ത് കുഞ്ഞിന്റെ അനക്കം നല്ലതു പോലെ അനുഭവപ്പെടുന്നു.

മുപ്പത്തി ആറാമത്തെ ആഴ്ച

മുപ്പത്തി ആറാമത്തെ ആഴ്ച

മുപ്പത്തി ആറാമത്തെ ആഴ്ചയില്‍ കുഞ്ഞിന് നല്ലതു പോലെ നീളം വെക്കുന്നുണ്ട്. ഈ സമയത്ത് കുഞ്ഞിന് ഒരു വലിയ മത്തന്റെ വലിപ്പം ഉണ്ടാവുന്നു.

മുപ്പത്തി ഏഴാമത്തെ ആഴ്ച

മുപ്പത്തി ഏഴാമത്തെ ആഴ്ച

മുപ്പത്തി ഏഴാമത്തെ ആഴ്ചയില്‍ കുഞ്ഞിന് ലെട്ട്യൂസ് വലിപ്പമുണ്ടാവും. മാത്രമല്ല കുഞ്ഞിന് ശ്വാസകോശങ്ങളും തലച്ചോറും എല്ലാം വളര്‍ച്ച പ്രാപിക്കുന്നു.

മുപ്പത്തി എട്ടാമത്തെ ആഴ്ച

മുപ്പത്തി എട്ടാമത്തെ ആഴ്ച

മുപ്പത്തി എട്ടാമത്തെ ആഴ്ചയില്‍ കുഞ്ഞിന് വിന്റര്‍ മെലണിന്റെ വലിപ്പം വെക്കുന്നുണ്ട്.

 മുപ്പത്തി ഒന്‍പതാമത്തെ ആഴ്ച

മുപ്പത്തി ഒന്‍പതാമത്തെ ആഴ്ച

മുപ്പത്തി ഒന്‍പതാമത്തെ ആഴ്ചയില്‍ കുഞ്ഞിന് ഒരു ചെറിയ തണ്ണിമത്തന്റെ വലിപ്പം വെക്കുന്നുണ്ട്.

 നാല്‍പ്പതാമത്തെ ആഴ്ച

നാല്‍പ്പതാമത്തെ ആഴ്ച

നാല്‍പ്പതാമത്തെ ആഴ്ചയില്‍ കുഞ്ഞിന് ചെറിയ ഒരു മത്തങ്ങയുടെ വലിപ്പം ഉണ്ടാവുന്നുണ്ട്.

English summary

Baby Size - Week by Week Comparison with Fruit

How big is your baby? Here is your baby's size chart compared with fruit. Take a look.
X
Desktop Bottom Promotion