For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭം വൈകിപ്പിയ്ക്കും ഈ തെറ്റുകള്‍..

|

ഗര്‍ഭധാരണം ചിലരെ സംബന്ധിച്ചിടത്തോളം എളുപ്പമാകും, ചിലരെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടും. എളുപ്പം എന്നതിന് ഗര്‍ഭധാരണത്തിന് അനുകൂലമായ കാര്യങ്ങള്‍ എന്നതും ബുദ്ധിമുട്ട് എന്നതിന് ഇതിനു തടസം നില്‍ക്കുന്ന കാരണങ്ങളെന്നും കൂട്ടി വായിക്കാം.

ചിലപ്പോള്‍ പുരുഷനോ സ്ത്രീയ്‌ക്കോ യാതൊരു പ്രശ്‌നങ്ങളുമില്ലെങ്കിലും ഗര്‍ഭധാരണം വൈകിയേക്കും. അതായത് ഇവിടെ വന്ധ്യതാ പ്രശ്‌നങ്ങളാകണമെന്നില്ല, കാരണം. പലപ്പോഴും നാം തന്നെ വരുത്തുന്ന ചില തെറ്റുകളാകാം, ഗര്‍ഭധാരണത്തിനു തടസം നില്‍ക്കുന്ന ഘടകങ്ങള്‍. ഇവയെ ഗര്‍ഭധാരണത്തിനു തടസം നില്‍ക്കുന്ന ഘടകങ്ങള്‍ എന്നു മാത്രമേ പറയാനാകൂ, അതായത് ദമ്പതിമാരുടെ ഭാഗത്തു നിന്നുണ്ടാകുന്ന തെറ്റുകള്‍. ഇതെക്കുറിച്ചു കൂടുതലറിയൂ,

ക്രമമല്ലാത്ത ബന്ധപ്പെടലാണ്

ക്രമമല്ലാത്ത ബന്ധപ്പെടലാണ്

ക്രമമല്ലാത്ത ബന്ധപ്പെടലാണ് പലപ്പോഴും ദമ്പതിമാരുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഒന്ന്. കുഞ്ഞിനായി പ്ലാന്‍ ചെയ്യുന്നുവെങ്കില്‍ ഓവുലേഷനു മുന്‍പുള്ള നാലഞ്ചു ദിവസങ്ങളിലും അന്നേ ദിവസവും ബന്ധപ്പെടുന്നത് ഗര്‍ഭധാരണം എളുപ്പമാക്കും. കാരണം ബീജത്തിന് 5-6 ദിവസം വരെ ആരോഗ്യത്തോടെ ഇരിയ്ക്കാന്‍ സാധിയ്ക്കും. ഇതേ സമയത്ത് അണ്ഡോല്‍പാദനം നടന്നാല്‍ ഗര്‍ഭധാരണവും സാധ്യമാകും. ആഴ്ചയില്‍ മൂന്നു നാലു തവണ ബന്ധപ്പെടുന്നുവെങ്കില്‍ ഇതിന് ഒരു പരിഹാരമാകും.

ഇതു പോലെ

ഇതു പോലെ

ഇതു പോലെ ബന്ധപ്പെടുന്നതു കൂടുതല്‍ തവണയായാലും പ്രശ്‌നമാണ്. ഇത് ബീജ ഗുണത്തെ കുറയ്ക്കുന്നു. ബീജങ്ങളുടെ എണ്ണക്കുറവിനും കാരണമാകുന്നു. ഒന്നിട വിട്ട ദിവസങ്ങളില്‍ ബന്ധപ്പെടുകയെന്നതാണ് ഗുണം നല്‍കുന്ന ഒന്ന്. ഇത് ആരോഗ്യകരമായ സ്‌പേമിനു കാരണമാകും.

ഓവുലേഷന്‍

ഓവുലേഷന്‍

ഓവുലേഷന്‍ അഥവാ അണ്ഡവിസര്‍ജനത്തെ കുറിച്ച് അറിയാതെ ബന്ധപ്പെടുന്നതാണ് മറ്റൊരു തെറ്റ്. എത്ര കൂടുതല്‍ തവണ ബന്ധമെങ്കിലും ഒാവുലേഷനോട് അടുത്തോ അല്ലെങ്കില്‍ ആ ദിവസമോ ഉള്ള ബന്ധം ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയക്കുന്ന ഒന്നാണ്. ഓവുലേഷന്‍ തിരിച്ചറിയാന്‍ കഴിയുന്ന ശാരീരിക ലക്ഷണങ്ങളുണ്ട്. ഇതിനു സാധിയ്ക്കുന്നില്ലെങ്കില്‍ ഓവുലേഷന്‍ കലണ്ടറിനെ ആശ്രയിക്കാം.

വേഗത്തില്‍ പ്രശ്‌നം കണ്ടെത്തുന്നതും

വേഗത്തില്‍ പ്രശ്‌നം കണ്ടെത്തുന്നതും

വേഗത്തില്‍ പ്രശ്‌നം കണ്ടെത്തുന്നതും പ്രശ്‌നപരിഹാരമുണ്ടാക്കുന്നതും ഗര്‍ഭധാരണ തടസങ്ങള്‍ ഒഴിവാക്കും. 35 വയസിനു താഴെയുള്ള ദമ്പതിമാരെങ്കില്‍ ഒരു വര്‍ഷവും ഇതിലേറെ പ്രായമുള്ളവരെങ്കില്‍ ആറു മാസവും ശ്രമിച്ചിട്ടും ഗര്‍ഭധാരണം നടന്നില്ലെങ്കില്‍ മെഡിക്കല്‍ സഹായം തേടുന്നതാണ് നല്ലത്. പ്രശ്‌നം കണ്ടെത്തുവാനും പരിഹാരത്തിനും ഇതു സഹായിക്കുന്നു.

കൃത്യമല്ലാത്ത മാസമുറ

കൃത്യമല്ലാത്ത മാസമുറ

സ്ത്രീകളില്‍ കൃത്യമല്ലാത്ത മാസമുറ വരുന്നത് നല്ല ലക്ഷണമല്ല. ഇതു പലപ്പോഴും ഗര്‍ഭധാരണ സാധ്യത കുറയ്ക്കുന്ന ഒന്നാണ്. പോളിസിസ്റ്റിക് സിന്‍ഡ്രോം പോലെയുള്ള പ്രശ്‌നങ്ങളാകാം, കാരണം. ഇതും ഇതുപോലെയുള്ള ഹോര്‍മോണ്‍ തകരാറുകളുമെല്ലാം ഇത്തരം പ്രശ്‌നങ്ങള്‍ക്കു കാരണമാകാറുണ്ട്.

ലുബ്രിക്കന്റുകള്‍

ലുബ്രിക്കന്റുകള്‍

ലുബ്രിക്കന്റുകള്‍ ഉപയോഗിയ്ക്കുന്നതാണു ഗര്‍ഭധാരണത്തിനു ശ്രമിയ്ക്കുന്ന ദമ്പതിമാര്‍ വരുത്തുന്ന മറ്റൊരു തെറ്റ്. ലൂബ്രിക്കന്റുകളിലെ കെമിക്കലുകള്‍ ബീജത്തെ നശിപ്പിയ്ക്കും. ഇത് സ്ത്രീയുടെ വജൈനല്‍ ഭാഗത്തെ സ്വാഭാവികമായ പിഎച്ച് തോതു നശിപ്പിയ്ക്കും. ഇത് ഗര്‍ഭധാരണത്തെ തടയും. ലൂബ്രിക്കന്റുകള്‍ കഴിവതും സ്വാഭാവികമായവ ഉപയോഗിയ്ക്കുക.

യൂട്രസ്

യൂട്രസ്

മാസമുറ കൃത്യമെങ്കില്‍ തന്നെയും ചിലപ്പോള്‍ ഗര്‍ഭധാരണം നടക്കണമെന്നില്ല. ഇത്തരം സ്ത്രീകളില്‍ ഓവുലേഷന്‍ നടക്കുന്നുണ്ടാകും. എന്നാല്‍ അണ്ഡത്തിന്റെ ഗുണം കുറവാകാം, ഫെല്ലോപിയന്‍ ട്യൂബിലോ യൂട്രസ് സംബന്ധമായോ പ്രശ്‌നങ്ങളുണ്ടാകാം. ഇതെല്ലാം ഗര്‍ഭധാരണ സാധ്യത കുറയ്ക്കുന്ന ഘടകങ്ങളാണ്.

ആരോഗ്യകമായ ജീവിത ശൈലിയുടെ

ആരോഗ്യകമായ ജീവിത ശൈലിയുടെ

ആരോഗ്യകമായ ജീവിത ശൈലിയുടെ, ഭക്ഷണത്തിന്റെ അഭാവം ഗര്‍ഭധാരണത്തിന് തടസം നില്‍ക്കാറുണ്ട്. ഇത് സ്ത്രീയിലെങ്കിലും പുരുഷനിലെങ്കിലും. മദ്യപാന, പുകവലി ശീലങ്ങള്‍, സ്‌ട്രെസ്, വ്യായാമക്കുറവ്, അമിത വണ്ണം എന്നിവയെല്ലാം ഇതിനു കാരണങ്ങളാണ്. ഇതു പോലെ ജങ്ക ഫുഡ്, കോള പോലുള്ളവയെല്ലാം ഇത്തരം സാധ്യത കുറയ്ക്കുന്ന ഘടകങ്ങളില്‍ പ്രധാനപ്പെട്ടതാണ്.

പുരുഷന്മാരില്‍

പുരുഷന്മാരില്‍

പുരുഷന്മാരില്‍ ബീജത്തിന്റെ എണ്ണം, ഗുണം, ചലന ശേഷി എന്നിവ പ്രധാനമാണ്. ഒരു ബീജമാണ് മിക്കവാറും സമയത്ത് അണ്ഡവുമായി ചേരുന്നതെങ്കിലും ബീജങ്ങള്‍ വിസര്‍ജിയ്ക്കുമ്പോള്‍ കൃത്യ എണ്ണം, എണ്ണക്കൂടുതല്‍ പ്രധാനമാണ്. ഇതു പോലെ ഇവയ്ക്കു പെട്ടെന്നു തന്നെ സ്ത്രീ ശരീരത്തില്‍ എത്താനുള്ള ചലന ശേഷിയും ഇവയുടെ ഗുണവുമെല്ലാം പ്രധാനമാണ്. നല്ല ഭക്ഷണം, വ്യായാമം, സ്‌ട്രെസ് ഇല്ലാതിരിയ്ക്കുക, നല്ല ഉറക്കം, മിതമായ സെക്‌സ് എന്നിവയെല്ലാം തന്നെ ബീജ ഗുണം വര്‍ദ്ധിപ്പിയ്ക്കുന്ന ഘടകങ്ങളാണ്.

Read more about: pregnancy ഗര്‍ഭം
English summary

Baby Making Mistakes You Should Avoid

Baby Making Mistakes You Should Avoid, Read more to know about,
X