For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യമുള്ള ഗര്‍ഭം, ആയുര്‍വേദം തുണ

ആരോഗ്യമുള്ള ഗര്‍ഭം, ആയുര്‍വേദം തുണ

|

, ആരോഗ്യമുള്ള ഗര്‍ഭത്തിന് ആയുര്‍വേദം, ആയുര്‍വേദത്തിലെ ഗര്‍ഭകാല പരിചരണം, ഗര്‍ഭം, ഗര്‍ഭിണി

ഗര്‍ഭകാലത്ത് അമ്മയ്ക്കു നല്‍കുന്ന പരിചരണമാണ് കുഞ്ഞിന്റെയും ആരോഗ്യം. ആരോഗ്യമുള്ള നല്ല കുഞ്ഞിനെ ലഭിയ്ക്കാന്‍ ഗര്‍ഭകാല പരിചരണം അത്യാവശ്യവുമാണ്. ഭക്ഷണം മുതല്‍ സ്ത്രീയുടെ മാനസിക ചിന്തകള്‍ വരെ ഈ സമയത്തു പ്രധാനവുമാണ.്

ആയുര്‍വേദ പ്രകാരം ഗര്‍ഭകാലത്തു ഗര്‍ഭിണിയ്ക്കു ലഭിയ്‌ക്കേണ്ട നല്ല ചില ചിട്ടകളെ കുറിച്ചു പറയുന്നു. നല്ല കുഞ്ഞിനെ ലഭിയ്ക്കാന്‍, അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യ കാക്കാന്‍ ഇത് ഏറെ പ്രധാനമാണ്.

കുഞ്ഞ് ജനിയ്‌ക്കേണ്ടത് ആദ്യം വയറ്റില്ല, മനസിലാണ് എന്നു പറയും. അതായത് ഗര്‍ഭധാരണം അബദ്ധമായി സംഭവിയ്‌ക്കേണ്ടതല്ല. അച്ഛനമമ്മമാരുടെ പൂര്‍ണ മനസോടെ, താല്‍പര്യത്തോടെയാകണം, കുഞ്ഞു ജനിയ്‌ക്കേണ്ടത്.

കുഞ്ഞിനെ പേറുന്നത് അമ്മയെങ്കിലും അമ്മയെ പരിപാലിയ്ക്കുന്ന ചുമതലകള്‍ എല്ലാവരിലും നിക്ഷിപ്തവുമാണ്. കുഞ്ഞിന്റെ ശാരീരിക ആരോഗ്യം മാത്രമല്ല, മനസിന്റെ ആരോഗ്യവും ഈ സമയത്തു തന്നെ പ്രധാനമാണ്.

ആയുര്‍വേദ ചിട്ടകളിലൂടെ ആരോഗ്യമുള്ള കുഞ്ഞിനെ നേടാനാകും. ഇതിന് ചില വഴികള്‍ പറയുന്നുമുണ്ട്.

കുഞ്ഞ്

കുഞ്ഞ്

കുഞ്ഞ് അമ്മയുടെ വയറ്റിലുള്ളപ്പോള്‍ തന്നെ സ്വഭാവത്തിന്റെയും ബ്രെയിനിന്റേയും വളര്‍ച്ച 70 ശതമാനത്തോളം പൂര്‍ത്തിയായിക്കഴിയും. ബാക്കി 15 ശതമാനം ആദ്യ ഒരു വര്‍ഷം, 10 ശതമാനം 3-4 വയസില്‍, ബാക്കി വിദ്യാഭ്യാസ കാലത്ത് എന്നാണ് പറയുക. അതായത് കുഞ്ഞ് വയറ്റിലുള്ളപ്പോള്‍ തന്നെ നല്ല ചിന്തകളും പ്രവൃത്തികളും ആരോഗ്യകരമായ, ബുദ്ധിപരമായ വായന, പ്രാര്‍ത്ഥന തുടങ്ങിയ കാര്യങ്ങളെല്ലാം തന്നെ ആരോഗ്യമുള്ള, വ്യക്തിത്വമുള്ള കുഞ്ഞിനു കാരണമാകുന്നതായി പറയുന്നു.

ഗര്‍ഭിണികളായ സ്ത്രീകളെ

ഗര്‍ഭിണികളായ സ്ത്രീകളെ

ഗര്‍ഭിണികളായ സ്ത്രീകളെ സങ്കടപ്പെടുത്തുകയോ അവരോടു ദേഷ്യപ്പെടുകയോ ചെയ്യരുത്. ഞെട്ടിയ്ക്കുന്ന വാര്‍ത്തകള്‍ അറിയിക്കരുത്. അമ്മയ്ക്ക് ഉത്കണ്ഠ, ദുഖം എന്നിവയെങ്കില്‍ കുഞ്ഞ് ഭീരുമാകുമെന്ന് ആയുര്‍വേദം പറയുന്നു. വെറുപ്പ് കുഞ്ഞിന് ക്രൂര സ്വഭാവം വരുത്തും.

ഗര്‍ഭലക്ഷണത്തിനു മുന്‍പു തന്നെ

ഗര്‍ഭലക്ഷണത്തിനു മുന്‍പു തന്നെ

ഗര്‍ഭലക്ഷണത്തിനു മുന്‍പു തന്നെ ഗര്‍ഭകാല ശുശ്രൂഷ എന്നതാണ് പറയുക. ആദ്യമാസം തിരുതാളി പാലില്‍ അരച്ചു കുടിയ്ക്കുന്നത് ഗര്‍ഭത്തെ സംരക്ഷിയ്ക്കും. പേരാലിന്റെ മുട്ട് പാലി്ല്‍ അരച്ചു കുടിയ്ക്കുന്നതും ഗര്‍ഭധാരണത്തിന് സഹായിക്കും.

ഗര്‍ഭിണികള്‍ അമിതമായി ഉറങ്ങുന്നതും

ഗര്‍ഭിണികള്‍ അമിതമായി ഉറങ്ങുന്നതും

ഗര്‍ഭിണികള്‍ അമിതമായി ഉറങ്ങുന്നതും പകല്‍ ഉറങ്ങുന്നതും നല്ലതല്ല. ഉറങ്ങുമ്പോള്‍ കട്ടിയുള്ള പുതപ്പ് ഉപയോഗിയ്ക്കാതിരിയ്ക്കുക. രാത്രി ഉറക്കമിളക്കയ്ക്കുന്നതും ഒഴിവാക്കുക. ഗര്‍ഭിണി അധികം ഉറങ്ങിയാല്‍ കുഞ്ഞ് അലസനാകും. അയഞ്ഞതും കടുംനിറം ഇല്ലാത്തതുമായ വസ്ത്രങ്ങള്‍ ഉപയോഗിയ്ക്കുക.

ഭക്ഷണത്തിലും

ഭക്ഷണത്തിലും

ഭക്ഷണത്തിലും ആയുര്‍വേദം ചിട്ടകള്‍ പറയുന്നു. മസാല രുചികള്‍ പാകത്തിനേ പാടൂ. അമിതമായി ഉപ്പ് ഉപയോഗിച്ചാല്‍ കുഞ്ഞിന് മുടിയില്ലാതാകും, അകാല നര, കഷണ്ടി എന്നിവ ഫലം, പുളി അമിതമായാല്‍ കുഞ്ഞിന് ചര്‍മ രോഗം, മധുരം കൂടുതലെങ്കില്‍ പ്രമേഹ സാധ്യത എന്നിവയാണ് ഫലമായി പറയുന്നത്.

വയറ്റിലെ കുഞ്ഞിനായി ഓരോ മാസവും

വയറ്റിലെ കുഞ്ഞിനായി ഓരോ മാസവും

വയറ്റിലെ കുഞ്ഞിനായി ഓരോ മാസവും ഓരോ ഭക്ഷണങ്ങളാണ് ആയുര്‍വേദം പറയുന്നത്. ആദ്യ മാസം തണുത്ത പാല്‍, പഴ, പച്ചക്കറി വര്‍ഗങ്ങള്‍ എന്നാണ് ആയുര്‍വേദം അനുശാസിയ്ക്കുന്നത്. രണ്ടാം മാസം മധുരം ചേര്‍ത്തു കാച്ചിയ പാല്‍, നാലാം മാസം പാലും വെണ്ണയും എന്നതാണ് ആയുര്‍വേദം പറയുന്നത്.

അഞ്ചാം മാസം

അഞ്ചാം മാസം

അഞ്ചാം മാസം പാലും നെയ്യും ആറാം മാസം മധുരം ചേര്‍ത്തു കാച്ചിയ പാല്‍, നെയ്യ്, ഏഴാം മാസം പാലും നെയ്യും എട്ടാം മാസം നെയ്യു ചേര്‍ത്ത പാല്‍ക്കഞ്ഞി എന്നിവയാണ് ചിട്ടകള്‍.

ഗര്‍ഭകാലത്ത് നെയ് സേവ

ഗര്‍ഭകാലത്ത് നെയ് സേവ

ഗര്‍ഭകാലത്ത് നെയ് സേവ പ്രത്യേകം വേണം. ഇത് ആയുര്‍വേദ പ്രകാരം നല്ല പ്രസവത്തിനും നല്ല കുഞ്ഞിനുമെല്ലാം അത്യാവശ്യമാണ്. എട്ടാം മാസം മുതല്‍ നെയ്യു ശീലമാക്കാം. ചില പ്രത്യേക ആയുര്‍വേദ നെയ്യു കൂട്ടുകള്‍ പ്രധാനം. 5-6 മാസങ്ങളില്‍ മഹാ കല്യാണകം നെയ്യ്, 7,8 മാസങ്ങളില്‍ സുകമാരകം, 9-ാം മാസം സുഖപ്രസൂദി നെയ്യ് എന്നിവയാണ് ആയുര്‍വേദം പറയുന്നത്.

എണ്ണ തേച്ചു കുളി

എണ്ണ തേച്ചു കുളി

ഗര്‍ഭകാലത്ത് എട്ടാം മാസം മുതല്‍ എണ്ണ തേച്ചു കുളി ഏറെ നല്ലതാണ്. ധന്വന്തരം തൈലും കൂടുതല്‍ നല്ലതാണ്. വയറ്റിലും തുടകളിലും എണ്ണ മസാജ് നല്ലതാണ്. മൃദുവായ മസാജ് വേണം. ഇതിനു ശേഷം അര-1 മണിക്കൂര്‍ ശേഷം കുറുന്തോട്ടിയിട്ടു തിളപ്പിച്ച വെള്ളത്തില്‍ കുളിയ്ക്കാം.

ആരോഗ്യമുള്ള ഗര്‍ഭം, ആയുര്‍വേദം തുണ

ശരീരത്തിന് ആവശ്യമായ വ്യായാമങ്ങള്‍ അത്യാവശ്യമാണ്. കഠിന വ്യായാമം, ആയാസമുള്ള ജോലികള്‍ എന്നിവ ഒഴിവാക്കുക. അധിക നേരം നില്‍ക്കുക, അമിത യാത്ര എന്നിവ ഒഴിവാക്കുക. ദുര്‍ഘടം പിടിച്ച യാത്രകളും വേണ്ട.

ശരീര വൃത്തി

ശരീര വൃത്തി

ശരീര വൃത്തി ഏറെ പ്രധാനം. ദിവസവും കുളിയ്ക്കുകയും വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിയ്ക്കുകയും വേണം. അധികം പൊടിയും മാലിന്യവുമുള്ളിടങ്ങളില്‍ സഞ്ചരിയ്ക്കാതിയ്ക്കുക. ഭക്ഷണം കഴിയ്ക്കുന്നതിനു മുന്‍പ് നല്ലപോലെ കൈ കഴുകുക.

English summary

Ayurvedic Tips For Healthy Pregnancy

Ayurvedic Tips For Healthy Pregnancy, Read more to know about
X
Desktop Bottom Promotion