For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആയുര്‍വേദത്തിലൂടെ കുഞ്ഞിന് നിറവും ആരോഗ്യവും

ആയുര്‍വേദത്തിലൂടെ കുഞ്ഞിന് നിറവും ആരോഗ്യവും

|

ഒരു സ്ത്രീ ഗര്‍ഭിണിയാകുമ്പോള്‍ മുതല്‍ ശ്രദ്ധിയ്‌ക്കേണ്ട പല കാര്യങ്ങളുമുണ്ട്. ഇത് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് ഏറെ പ്രധാനവുമാണ്.

തനിക്കു പിറക്കുന്ന കുഞ്ഞ് ആണ്‍കുഞ്ഞ് അല്ലെങ്കില്‍ പെണ്‍കുഞ്ഞ് എന്ന ആഗ്രഹം പലര്‍ക്കുമുണ്ടാകും. ഇത് സയന്‍സ് അടിസ്ഥാനപ്പെടുത്തിയുള്ള കാര്യവുമാണ്. എന്നാല്‍ ജനിയ്ക്കുന്ന കുഞ്ഞിന് നിറവും ആരോഗ്യവുമെല്ലാം വേണമെന്നത് പൊതുവായുള്ള ആഗ്രഹമാകും.

ഇത്തരം കാര്യങ്ങള്‍ക്ക് പരമ്പരാഗത വഴികളാണ് ഏറെ സഹായിക്കുക. ഇവിടെയാണ് ആയുര്‍വേദത്തിന്റെ പ്രസക്തിയും. ആയുര്‍വേദത്തില്‍ ജനിയ്ക്കുന്ന കുഞ്ഞിന് നിറവും ആരോഗ്യവും ലഭിയ്ക്കാനായി പല വഴികളെക്കുറിച്ചും പറയുന്നുണ്ട്. ഇതെക്കുറിച്ചറിയൂ,

ഗര്‍ഭകാലത്തു തന്നെ

ഗര്‍ഭകാലത്തു തന്നെ

ഗര്‍ഭകാലത്തു തന്നെ ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. ചൂടും എരിവും ഉള്ള ഭക്ഷണങ്ങള്‍, വേവിക്കാത്ത ഇലക്കറികള്‍ എന്നിവ ഒഴിവാക്കുക . വായുക്ഷോഭത്തിന് ഇവ കാരണമാകും. വേവ് കുറഞ്ഞ പരിപ്പും പയറും വായുപ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. കൃത്രമ രുചികളും നിറവും കേടാവാതിരിക്കാനുള്ള രാസ പദാര്‍ത്ഥങ്ങളും ചേര്‍ത്തിട്ടുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക.

പാല്‍

പാല്‍

ഗര്‍ഭിണികള്‍ പാല്‍ കുടിയ്ക്കുന്നതു ഗര്‍ഭസ്ഥ ശിശുവിന് ഏറെ നല്ലതാണ്. ഹോര്‍മോണ്‍ ചേര്‍ക്കാത്ത പാല്‍ തിരഞ്ഞെടുക്കുക. 135 ഡിഗ്രി ഫാരന്‍ ഹീറ്റില്‍ താഴെ ചൂടാക്കി വേണം കുടിക്കുന്നത്.പുല്ല് കഴിക്കുന്ന പശുവിന്റെ നെയ്യും ഉപയോഗിക്കാം. ദിവസം രണ്ട് നേരം ഒരു കപ്പ് ചൂട് പാല്‍ ഒരു ടീസ്പൂണ്‍ നെയ്യ് ചേര്‍ത്ത് കഴിക്കുന്നത് പ്രതിരോധ ശേഷി ഉയരാന്‍ സഹായിക്കും. ഇത് കുഞ്ഞിന് ആരോഗ്യവും ഓജസും നല്‍കും. ഗര്‍ഭിണികള്‍ നെയ്യു കഴിയ്ക്കുന്നതും കുഞ്ഞിന് ആരോഗ്യവും സൗന്ദര്യവും നല്‍കും. ദിവസവും രണ്ടുതവണ ചെറുചൂടുളള പാലില്‍ നെയ്യു ചേര്‍ത്തു കഴിയ്ക്കുക. ഇത് കുഞ്ഞിന് പ്രതിരോധശേഷി നല്‍കാനും കുഞ്ഞിന് ഓജസും നിറവും നല്‍കാനും സഹായിക്കും.

പച്ചക്കറികളും പഴവര്‍ഗങ്ങളും

പച്ചക്കറികളും പഴവര്‍ഗങ്ങളും

പച്ചക്കറികളും പഴവര്‍ഗങ്ങളും ഗര്‍ഭിണികള്‍ കഴിയ്ക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന് നിറം നല്‍കുമെന്ന് ആയുര്‍വേദം പറയുന്നു. നിറം മാത്രമല്ല, ആരോഗ്യവും. ഇവയിലെ പൊട്ടാസ്യം ഗര്‍ഭകാലത്ത് ബിപി നിയന്ത്രിയ്ക്കും. ഇവയില്‍ ഉള്ള ബീറ്റാ കരോട്ടിന്‍ കുഞ്ഞിന് പ്രതിരോധശേഷിയും കോശവളര്‍ച്ചയും നല്‍കും. വൈറ്റമിന്‍ സി എല്ലിനും പല്ലിനും നിറത്തിനും ചര്‍മത്തിനുമെല്ലാം ഏറെ നല്ലതുമാണ്.

ഗര്‍ഭത്തിന്റെ ആദ്യ മൂന്നുമാസക്കാലം

ഗര്‍ഭത്തിന്റെ ആദ്യ മൂന്നുമാസക്കാലം

ഗര്‍ഭത്തിന്റെ ആദ്യ മൂന്നുമാസക്കാലം പ്രത്യേക ശ്രദ്ധ വേണം. ആദ്യ രണ്ടുമാസം അബോര്‍ഷന്‍ സാധ്യത കൂടുതലാണ്. അതുപോലെ മൂന്നാംമാസം ഉണ്ടെങ്കിലും കുറവും. അബോര്‍ഷനൊഴിവാക്കാന്‍ ദിവസവും മൂന്നുനേരം ജാതിയ്ക്കയിട്ട ചായ കുടിയ്ക്കാന്‍ ആയുര്‍വേദം നിര്‍ദേശിയ്ക്കുന്നു. ഇതുപോലെ ഒരു സ്പൂണ്‍ നെല്ലിക്കാജ്യൂസും ഒരു സ്പൂണ്‍ തേനും കലര്‍ത്തി കഴിയ്ക്കുന്നതും ഏറെ ഗുണം നല്‍കും.

ഭക്ഷണം, ജീവിതചര്യ, ചിന്തകള്‍

ഭക്ഷണം, ജീവിതചര്യ, ചിന്തകള്‍

ഭക്ഷണം, ജീവിതചര്യ, ചിന്തകള്‍ എന്നിവ നല്ലതാക്കി വയ്ക്കണമെന്ന് ആയുര്‍വേദം പറയുന്നു. അമ്മ ഗര്‍ഭകാലത്ത് സന്തോഷവതിയായിരിയ്ക്കണം. ഇത് കുഞ്ഞിലേയ്ക്കും പകരുന്നു. ജീവിതകാലം മുഴുവന്‍ ആ കുട്ടിക്ക് ഇതിന്റേതായ ഗുണങ്ങളുമുണ്ടാകും. അമ്മ കാണുന്നതും കേള്‍ക്കുന്നതും ശ്വസിക്കുന്നതും സ്പര്‍ശിക്കുന്നതും രുചിക്കുന്നതും എല്ലാം കുഞ്ഞിനെയും ബാധിക്കും. പ്രചോദനവും ആനന്ദവും നല്‍കുന്ന ചിത്രങ്ങളും വീഡിയോകളും കാണുക. റൂമില്‍ പൂവുകളും സുഗന്ധം പരത്തുന്ന ദീപങ്ങളും വയ്ക്കുക. ആയാസവും സമ്മര്‍ദ്ദവും ഇല്ലാതാക്കാന്‍ സംഗീതം സഹായിക്കും.

ചില പ്രത്യേക ഭക്ഷണങ്ങള്‍

ചില പ്രത്യേക ഭക്ഷണങ്ങള്‍

ചില പ്രത്യേക ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന് നിറവും ബുദ്ധിയും നല്‍കുന്നു. ഓറഞ്ചില്‍ നിറം നല്‍കുന്ന വൈറ്റമിന്‍ സി ധാരാളമുണ്ട്. ഗര്‍ഭകാലത്ത് ഇത് ഏറെ നല്ലതാണ്. ഇതുപോലെ കരിക്കും തേങ്ങയും ഇവയുടെ വെളളവുമെല്ലാം ഗര്‍ഭസ്ഥ ശിശുവിന് നിറം നല്‍കാന്‍ നല്ലതാണ്. അവോക്കാഡോ പോലുളളവ കഴിച്ചാല്‍ വൈറ്റമിന്‍ ഇ, ഒമേഗ ത്രീ ഫാറ്റി ആസിഡ് എന്നിവ ലഭിയ്ക്കും. വൈറ്റമിന്‍ ഇ ചര്‍മത്തിനും ഒമേഗ തലച്ചോറിനും നല്ലതാണ്.ഇതുപോലെ കുങ്കുമപ്പൂ പാലില്‍ ചേര്‍ത്തു കഴിയ്ക്കുന്നത് ഏറെ ഗുണകരമാണ്. ഇത് ആരോഗ്യത്തിനും നിറത്തിനുമെല്ലാം ഏറെ നല്ലതാണ്.

ബദാം

ബദാം

ഗര്‍ഭകാലത്തു ബദാം കഴിയ്ക്കുന്നതും ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. ഇതിലെ വൈറ്റമിന്‍ ഇ ചര്‍മത്തിന് നിറവും സൗന്ദര്യവും നല്‍കുന്ന ഒന്നാണ്. കുതിര്‍ത്തിയ ബദാം ഗര്‍ഭിണികള്‍ കഴിയ്ക്കുന്നത് കുഞ്ഞിന് ബുദ്ധിയും സൗന്ദര്യവും നിറവുമെല്ലാം നല്‍കുന്നു.

പെരുഞ്ചീരക വെള്ളം

പെരുഞ്ചീരക വെള്ളം

ഗര്‍ഭകാലത്ത് ഗര്‍ഭിണികള്‍ പെരുഞ്ചീരക വെള്ളം കുടിയ്ക്കുന്നതും ഗര്‍ഭസ്ഥ ശിശുവിന് നിറം നല്‍കുമെന്ന് ആയുര്‍വേദം വിശദീകരിയ്ക്കുന്നു. പെരുഞ്ചീരകം കുഞ്ഞിന് നിറം നല്‍കാന്‍ ഏറെ നല്ലതാണ്.

ഗര്‍ഭിണികള്‍ക്ക് മസ്സാജ്‌

ഗര്‍ഭിണികള്‍ക്ക് മസ്സാജ്‌

ആയുര്‍വേദം ഗര്‍ഭിണികള്‍ക്ക് മസ്സാജ്‌ നിര്‍ദ്ദേശിക്കാറുണ്ട്. സാധ്യമാകുമെങ്കില്‍ എല്ലാ ദിവസവും ചെയ്യുക.ആയുര്‍വേദ എണ്ണ തലയിലും ദേഹത്തും തേച്ചുകുളിയ്ക്കുന്നത്, അല്ലെങ്കില്‍ എണ്ണതേച്ചുകുളി ഗര്‍ഭകാലത്ത് ശരീരത്തിനും ഒപ്പം മനസിനും ഏറെ ആരോഗ്യം നല്‍കുന്ന ഒന്നാണ്. ഇത്തരം ആയുര്‍വേദ എണ്ണകള്‍ വാതദോഷങ്ങളെ ശമിപ്പിയ്ക്കും. അമ്മയുടെ സ്‌ട്രെസ്, ഉത്കണ്ഠ തുടങ്ങിയ പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ സഹായിക്കും.

ഗര്‍ഭ കാലത്ത്

ഗര്‍ഭ കാലത്ത്

ഗര്‍ഭ കാലത്ത് അമ്മ ശാന്തമായും സൗമ്യമായും ഇരിക്കണം. ധ്യാനിക്കുകയും ആത്മീയ കാര്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നത് കുഞ്ഞിന്റെയും അമ്മയുടെയും മനസിനും ശരീരത്തിനും ആരോഗ്യം നല്‍കും. അതീന്ദ്രിയ ധ്യാനം ചെയ്യുന്നത് നാഡീസംവിധാനം ശാന്തമാക്കുന്നതിനും സമ്മര്‍ദ്ദവും ക്ഷീണവും കുറയ്ക്കുന്നതിനും അമ്മമാരെ സഹായിക്കും

English summary

Ayurveda Tips For Fair And Intelligent Baby

Ayurveda Tips For Fair And Intelligent Baby, Read more to know about,
Story first published: Saturday, January 5, 2019, 12:39 [IST]
X
Desktop Bottom Promotion