For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗർഭകാലത്തെ ചില അബദ്ധ ധാരണകൾ

|

ചില പ്രത്യേക ഫലങ്ങൾ ഒഴിവാക്കാനും ചില പ്രത്യേക സമയത്ത് ഭക്ഷണം കഴിക്കരുത് എന്നു ലഘുവായ രീതിയിൽ തുടങ്ങി ദൈനം ദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന വിശ്വാസങ്ങൾ വരെ പലപ്പോഴും ഗർഭിണികൾക്ക് നേരിടേണ്ടി വരാറുണ്ട്.. പലപ്പോഴും മുതിർന്ന സ്ത്രീകൾ തന്നെയാണ് ഇത്തരം വിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കാറുള്ളത്.

i

അതിനവർ നിരത്തുന്ന പ്രധാന കാരണം അവരുടെ പ്രായോഗികാനുഭവമാണ്. പ്രസവം എന്ന തീവ്രമായ ഒരനുഭവത്തിലൂടെ കടന്നു പോയ ഒരു സ്ത്രീയുടെ ബുദ്ധിയെ വില കുറച്ച് കാണുകയല്ലെങ്കിലും ഇത്തരം കഥയില്ലായ്മകളെ കഥയില്ലായ്മയായി കാണുന്നത് തന്നെയാണ് നല്ലത്.

 ഈ ലേഖനത്തിൽ കാലങ്ങളായി നില നിന്നു പോരുന്ന അത്തരം ചില വിശ്വാസങ്ങളെപ്പറ്റി പ്രതിപാദിക്കുന്നു.

ഈ ലേഖനത്തിൽ കാലങ്ങളായി നില നിന്നു പോരുന്ന അത്തരം ചില വിശ്വാസങ്ങളെപ്പറ്റി പ്രതിപാദിക്കുന്നു.

ഗർഭിണിയുടെ വയറു കണ്ടാൽ കുഞ്ഞ് ആണാണോ പെണ്ണാണോ എന്നു മനസ്സിലാക്കാൻ കഴിയും. എന്ന വിശ്വാസം കാലങ്ങളായി നിലനിന്നു പോരുന്നതാണ്. കുഞ്ഞിന്റെ ലിംഗവും ഗർഭിണിയുടെ വയറുമായി യാതൊരു ബന്ധവുമില്ല. ഒാരോ സ്ത്രീയുടെയും വയറ് ഒാരോ രീതിയിലാണ്. അത് ഗർഭിണിയുടെ ശരീരപ്രകൃതിയും അരക്കെട്ടിന്റെ വലിപ്പവും അനുസരിച്ചായിരിക്കും. . തികച്ചും ശാരീരികമായ ഒരു കാര്യമാണത്. കുഞ്ഞിന്റെ ലിംഗം നിർണ്ണയിക്കുന്നത് ക്രോമസോമുകളാണെന്നു അഭ്യസ്തവിദ്യരായ എല്ലാ ഗർഭിണികൾക്കും അറിയാം. എങ്കിലും പലപ്പോഴും അവരും ഇത്തരം കഥയില്ലായ്മയിൽ ചെന്നു വീഴാറുണ്ട്.

ചില പ്രത്യേക ഭക്ഷണം കഴിച്ചാൽ വെളുത്ത നിറമുള്ള കുഞ്ഞ് പിറക്കുമെന്നുള്ളത് വളരെ വ്യാപകമായുള്ള ഒരു വിശ്വാസമാണ്. ഗർഭിണിക്ക് കുങ്കുമപ്പുവിട്ടു കാച്ചിയ പാൽ കൊടുക്കുന്നതും തേങ്ങാവെള്ളം ധാരാളം കുടിക്കാൻ കൊടുക്കുന്നതും ഈ വിശ്വാസത്തിന്റെ പുറത്താണ്. ചില മുതിർന്ന സ്ത്രീകൾ ഗർഭിണിയെ രക്തമുണ്ടാകാനുള്ള ഇരുമ്പ് ഗുളികകൾ കഴിക്കുന്നതിൽ നിന്നും വിലക്കാറുണ്ട്. കുഞ്ഞ് കറുത്ത നിറമായിപ്പോകും എന്നുള്ളതാണ് ന്യായം. പക്ഷെ വെളുത്ത നിറത്തേക്കാൾ കുഞ്ഞിനാവശ്യം ആരോഗ്യമാണെന്നുള്ള വസ്തുത ഗർഭിണികൾ ഒാർത്താൽ ഇത്തരം അബദ്ധങ്ങളിൽ ചെന്നു ചാടാതെ കഴിക്കാം.

 മസാല കലർന്ന ഭക്ഷണം

മസാല കലർന്ന ഭക്ഷണം

രണ്ടു പേർക്കു വേണ്ടി ഭക്ഷണം കഴിക്കണമെന്നുള്ളത് എല്ലാ ഗർഭിണിയും കേൾക്കുന്നതും തീരെ സത്യമില്ലാത്തതുമായ ഒരു വിശ്വാസമാണ്. ഒരു ഗർഭിണി വെറും 300 കലോറിയാണ് കൂടുതൽ കഴിക്കേണ്ടത്. അത് ഒന്നോ രണ്ടോ നെയ്യ് ചേർത്ത ചപ്പാത്തിയിൽ നിന്നോ, രണ്ടോ മൂന്നോ പഴങ്ങളിൽ നിന്നോ, സലാഡിൽ നിന്നോ ലഭിക്കവുന്നതാണ്. അതിൽ കൂടുതൽ ഭക്ഷണം കഴിക്കുന്നത് അമ്മക്കും കുഞ്ഞിനും നല്ലതല്ല. അതുകൊണ്ട് നിയന്ത്രിതമായി രുചികരമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.

മസാല കലർന്ന ഭക്ഷണം കഴിക്കുന്നത് പ്രസവം എളുപ്പമാക്കും എന്നൊരു ധാരണയുണ്ട്. അത് മറ്റൊരു അബദ്ധ ധാരണ മാത്രം. മസാല ഏറിയ ഭക്ഷണം നെഞ്ചെരിച്ചിൽ , ഗ്യാസ്ട്രബിൾ പോലെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നല്ലാതെ പ്രസവത്തിന്റെ വിഷമങ്ങൾക്ക് ഒരിക്കലും പരിഹാരമല്ല.

അമ്മക്ക് ഗർഭ സമയത്ത് നെഞ്ചെരിച്ചിൽ കൂടുതലുണ്ടായാൽ കുഞ്ഞിന്റെ ദേഹത്തെ രോമങ്ങളുടെ അളവ് കൂടുതലായിരിക്കും എന്നൊരു ധാരണ നിലവിലുണ്ട്. ഇതിൽ യാതൊരു സത്യവും ഇല്ല. ഭ്രൂണം വളരുന്നതിനനുസരിച്ച് അത് ദഹനേന്ദ്രിയങ്ങളെ മുകളിലേക്ക് തള്ളുന്നു. അതാണ് നെഞ്ചെരിച്ചിൽ ഉണ്ടാകാനുള്ള കാരണം. അല്ലാതെ കുഞ്ഞിന്റെ രോമവളർച്ചയും നെഞ്ചെരിച്ചിലുമായി യാതൊരു ബന്ധവും ഇല്ല.

 ലൈംഗികബന്ധം പാടില്ല എന്നത് മറ്റൊരു അബദ്ധ ധാരണയാണ്

ലൈംഗികബന്ധം പാടില്ല എന്നത് മറ്റൊരു അബദ്ധ ധാരണയാണ്

ഗർഭകാലത്ത് ലൈംഗികബന്ധം പാടില്ല എന്നത് മറ്റൊരു അബദ്ധ ധാരണയാണ്. ആദ്യത്തെ മൂന്നു മാസങ്ങളിൽ ലൈംഗികബന്ധം ഡോക്ടർമാർ വിലക്കാറുണ്ട്. പക്ഷെ പിന്നീടുള്ള സമയങ്ങൾ പ്രശ്നമില്ലാത്തതാണ്. ഭ്രൂണം അനേകം കോശപാളികളാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ലൈംഗികബന്ധം കുഞ്ഞിനു യാതൊരു ദോഷവും വരുത്തില്ല എന്നു മനസ്സിലാക്കുക. കൂടാതെ ഹോർമോൺ വ്യതിയാനങ്ങൾ മൂലം ഗർഭിണിക്ക് ലൈംഗികബന്ധത്തിനോടു ആസക്തി തോന്നുകയും ചെയ്യുന്ന സമയമാണ്. അതുകൊണ്ടു ഡോക്ടർ കണിശമായി വിലക്കിയിട്ടില്ലെങ്കിൽ ഗർഭകാലത്ത് ലൈംഗികബന്ധം കൊണ്ട് ഒരു ദോഷവും ഇല്ലെന്നു മനസ്സിലാക്കുക.

മുച്ചുണ്ടു പോലെയുള്ള പ്രശ്നങ്ങൾ പാരമ്പര്യമായി ഉണ്ടാകുന്നതാണ്. അതിനു സൂര്യഗ്രഹണത്തിനോ ചന്ദ്രഗ്രഹണത്തിനോ യാതൊരു പങ്കുമില്ല. മിശ്രവിവാഹങ്ങളിലാണ് ഇത് സാധാരണയായി കണ്ടു വരുന്നത്.

ബുദ്ധിപൂർവം പെരുമാറാൻ ശീലിക്കുക.

ബുദ്ധിപൂർവം പെരുമാറാൻ ശീലിക്കുക.

പ്രസവസമയത്ത് ചിലപ്പോൾ നട്ടെല്ലിൽ അനസ്തീഷ്യ എടുക്കേണ്ടതായി വരും. ഇതു കൊണ്ട് പിന്നീട് കഠിനമായ നടുവേദന ഉണ്ടാകുമെന്ന് ഒരു വിശ്വാസം പലർക്കുമുള്ളതായി കാണുന്നു. ഗർകാലത്ത് പേറുന്ന ഭാരം നട്ടെല്ലിനു ആയാസം കൊടുത്തിട്ടാണ് നടുവേദന ഉണ്ടാകുന്നത്.

അല്ലാതെ അനസ്തീഷ്യ ഇവിടെ ഒരു വിഷയമെ അല്ല. അനസ്തീഷ്യയുടെ സഹായമില്ലാതെ സാധാരണയായി പ്രസവിക്കുന്ന സ്ത്രീകൾക്ക് പോലും പിൽക്കാലത്ത് നടുവേദന ഉള്ളതായി കാണപ്പെടുന്നു. അതുകൊണ്ട് നട്ടെല്ലിനു ശക്തി പകരാനുള്ള വ്യായാമമുറകൾ ഗ‍ർഭകാലത്തും അതിനു ശേഷവും പരിശീലിക്കുകയാണ് വേണ്ടത്. ഇത്തരം കേട്ടുകേൾവികൾക്ക് ചെവി കൊടുക്കാതെ ബുദ്ധിപൂർവം പെരുമാറാൻ ശീലിക്കുക.

പ്രസവം ഓരോ സ്ത്രീക്കും വ്യത്യസ്തമാണ്

പ്രസവം ഓരോ സ്ത്രീക്കും വ്യത്യസ്തമാണ്

ഗർഭിണികളോട് നെയ്യ് ധാരാളം കഴിക്കാൻ പറയുന്ന ഒരു ശീലം പഴമക്കാർക്കുണ്ട്. പ്രസവം എളുപ്പമാക്കാൻ നെയ്യ് സഹായിക്കും എന്ന വിശ്വാസമാണ് ഇതിനു കാരണം. എന്നാൽ നെയ്യ് കഴിക്കുന്നത് കൊണ്ടു പ്രസവത്തിനു യാതൊരു മെച്ചവും ഇല്ല. നെയ്യ് ശരീരഭാരം കൂട്ടുകയേ ഉള്ളൂ. പ്രസവം ഓരോ സ്ത്രീക്കും വ്യത്യസ്തമാണ്. നെയ്യ് കഴിക്കുന്നത് ഒരു തരത്തിലും സഹായകമല്ല. പ്രസവസമയത്ത് ചിലപ്പോഴൊക്കെ നാട്ടിൻ പുറങ്ങളിൽ ആവണക്കെണ്ണ ഉപയോഗിക്കുന്നതായി കണ്ടു വരുന്നു.

ഗർഭത്തോടനുബന്ധിച്ച് വളരെയേറെ പേരുദോഷം ഉണ്ടാക്കിയ ഒരു ഫലമാണ് പപ്പായ. പപ്പായ ഗർഭമലസാൻ കാരണമാവും എന്നു പരക്കെയൊരു വിശ്വാസമുണ്ട്. വിദ്യാസമ്പന്നരായ സ്ത്രീകൾ പോലും ഇത് വിശ്വസിക്കുകയും പപ്പായ ഒഴിവാക്കുകയും ചെയ്യുന്നു. എന്നാൽ ഇതിലൊന്നും ഒരു വാസ്തവവുമില്ല. ഡോക്ടറുടെ നിർദ്ദേശപ്രകാരം ഭക്ഷണം കഴിക്കുക. ഇത്തരം അബദ്ധ ധാരണകളിൽ ചെന്നു ചാടാതിരിക്കുക.

English summary

widely believed pregnancy myths

Here are some common myths about pregnancy and delivery .
Story first published: Friday, August 17, 2018, 12:42 [IST]
X
Desktop Bottom Promotion