For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  സേഫ് സെക്‌സ് അത്ര സേഫല്ല,ഗര്‍ഭം ഫലം

  |

  ഫ് സെക്‌സ് എന്നൊരു പദം തന്നെയുണ്ട്. അതായത് ഗര്‍ഭധാരണം ഒഴിവാക്കുക എന്നതാണ് ഇതിന് പ്രധാന അര്‍ത്ഥമായി എടുക്കപ്പെടുന്നത്. ഇതല്ലാതെ സെക്‌സ് ജന്യ രോഗങ്ങള്‍ ഒഴിവാക്കുക എന്ന ഒരു അര്‍ത്ഥം കൂടിയുണ്ട്, ഇതിന്.

  സേഫ് സെക്‌സിന് അഥവാ സുരക്ഷിത സെക്‌സിന് പല വഴികളുണ്ട്. എന്നാല്‍ ഇവയെല്ലാം എപ്പോഴും സുരക്ഷിതമാകണമെന്നില്ല. സേഫ് എന്നുദ്ദേശിച്ചു ചെയ്താലും ചിലപ്പോള്‍ ഗര്‍ഭം തന്നെയാകും ഫലം. ചുരുക്കിപ്പറഞ്ഞാല്‍ ഗര്‍ഭധാരണത്തിലേയ്ക്കു നയിക്കുന്ന സേഫ് സെക്‌സെന്നു വേണം, പറയാന്‍.ഗര്‍ഭനിരോധനത്തിന് ധാരാളം മാര്‍ഗങ്ങള്‍ നിലവിലുണ്ട്. ഇവയില്‍ ഗുളികകള്‍, കോപ്പര്‍ ടി, കോണ്ടംസ് തുടങ്ങിയവയാണ് കൂടുതല്‍ പ്രചാരത്തിലുള്ളത്. ഇവയ്ക്കു പുറമെ മറ്റു പല മാര്‍ഗങ്ങളും ഗര്‍ഭനിരോധനത്തിനുണ്ട്. ഇവയില്‍ പലതും സാവധാനത്തില്‍ പ്രചാരത്തിലായി വരുന്നതേയുള്ളൂ.

  ഗര്‍ഭനിരോധനത്തിന് പല തരം മാര്‍ഗങ്ങള്‍ നിലവിലുണ്ടെങ്കിലും ഇവയില്‍ പലതിനും ചില പാര്‍ശ്വഫലങ്ങളുമുണ്ട്. ചിലര്‍ക്ക് ഉപയോഗപ്രദമെന്നു തോന്നുന്ന കാര്യങ്ങള്‍ മറ്റു പലര്‍ക്കും ഉപയോഗപ്രദമാണെന്നു വരികയുമില്ല. താല്‍ക്കാലിക ഗര്‍ഭനിയന്ത്രണ ഉപാധികളാണ് ഗര്‍ഭനിരോധനത്തിനുള്ള പല മാര്‍ഗങ്ങളും. പുരുഷന്മാര്‍ക്ക് ചെയ്യാവുന്ന വാസക്ടമി, സ്ത്രീകള്‍ക്കു ചെയ്യാവുന്ന ട്യൂബക്ടമി തുടങ്ങിയവ മാത്രമാണ് സ്ഥിരമായ ഗര്‍ഭനിരോധന ഉപാധിയെന്നും പറയാം.

  ഗുളികകളാണ് പലരും ഉപയോഗിക്കുന്ന ഗര്‍ഭനിരോധന ഉപാധികള്‍. ഇവയില്‍ ഐ പില്‍ ഉള്‍പ്പെടെയുള്ള ഗുളികകളും ഉള്‍പ്പെടുന്നു. ഹോര്‍മോണുകളാണ് ഇവിടെ ഗര്‍ഭനിരോധന ഉപാധിയായി പ്രവര്‍ത്തിക്കുന്നത്.ഗര്‍ഭം തടയാന്‍ ഹോര്‍മോണ്‍ കുത്തിവയ്പുമുണ്ട്. ഇത് ഒരു തവണയെടുത്താല്‍ മൂന്നു മാസം വരെ ഉപയോഗപ്രദമാണ്. ചര്‍മത്തില്‍ ഒട്ടിച്ചു വയ്ക്കാവുന്ന ബര്‍ത്ത് കണ്‍ട്രോള്‍ പാച്ചുമുണ്ട്. ഇളം ബ്രൗണ്‍ നിറത്തില്‍ സ്‌ക്വയര്‍ ആകൃതിയിലുള്ള ഇതിലെ ഹോര്‍മോണുകള്‍ ചര്‍മത്തിലൂടെ രക്തത്തിലേക്ക് ഇറങ്ങിയാണ് പ്രവര്‍ത്തിക്കുന്നത്.

  ബര്‍ത്ത് കണ്‍ട്രോള്‍ സ്‌പോഞ്ചുമുണ്ട്. സ്ത്രീകളുടെ വജൈനയില്‍ ലൈംഗികബന്ധത്തിനു മുന്‍പായി നിക്ഷേപിക്കാവുന്ന ഇതില്‍ സ്‌പെര്‍മിസൈഡ് അടങ്ങിയിട്ടുണ്ട്.ബര്‍ത്ത് കണ്‍ട്രോള്‍ റിംഗുമുണ്ട്. മാസത്തില്‍ ഒരിക്കല്‍ വജൈനയിലേക്കുള്ളിലേക്ക് ഇറക്കി വയ്ക്കാവുന്ന ഇത് ഓരോ മാസവും മാറ്റിയിടണം.ഡയഫ്രം സ്ത്രീകള്‍ക്കുള്ള മറ്റൊരു ഗര്‍ഭനിരോധന ഉപാധിയാണ്. ഇവ ഉള്ളിലേക്കിറക്കി വയ്ക്കുമ്പോള്‍ ഗര്‍ഭാശയമുഖം മൂടുകയും അങ്ങനെ ഗര്‍ഭധാരണം തടയുകയും ചെയ്യുന്നു.

  കോണ്ടംസ് സര്‍വസാധാരണമായി ഉപയോഗി്ച്ചു വരുന്ന ഗര്‍ഭനിരോധന ഉപാധിയാണ്. ഇത് ലൈംഗികരോഗങ്ങള്‍ തടയാനും ഫലപ്രദമാണെന്നതാണ് ഗുണം.കോപ്പര്‍ ടി പോലുള്ള ഇന്‍ട്രായൂട്രൈന്‍ ഡിവൈസുകള്‍ (ഐയുഡി) ഗര്‍ഭധാരണം തടയുന്നതിന് ഫലപ്രദമാണ്. സാധാരണ ആദ്യപ്രസവത്തിന് ശേഷമാണ് ഈ മാര്‍ഗം ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുക. 5-12 വര്‍ഷം വരെ ഇതുപയോഗിക്കാം.സ്ത്രീകളില്‍ പ്രസവം നിര്‍ത്തുന്നതിനുള്ള ശസ്ത്രക്രിയയുണ്ട്. ഇത് ട്യൂബക്ടമി, സ്റ്ററിലൈസേഷന്‍ എന്നെല്ലാം അറിയപ്പെടുന്നു. ഫെല്ലോപിയന്‍ ട്യൂബ് മുറിച്ചാണ് ഇതു ചെയ്യുന്നത്.

  എന്നാല്‍ ചിലപ്പോള്‍ സേഫ് എന്നു കരുതി നാം ഉപയോഗിയ്ക്കുന്ന പല കോണ്‍ട്രാസെപഷന്‍ വഴികളും സുരക്ഷിതമാകണമെന്നില്ല. ചില ചെറിയ പിഴവുകള്‍ മതി, ഗര്‍ഭനിരോധം ഫലപ്രദമാകാതിരിയ്ക്കാന്‍, പ്രതീക്ഷിയ്ക്കാതെ ഗര്‍ഭധാരണം നടക്കാന്‍. മാത്രമല്ല, സേഫ് സെക്‌സില്‍ സെക്‌സ് ജന്യ രോഗങ്ങള്‍ വരാതിയ്ക്കുക എന്നതു കൂടിയുണ്ട്. എന്നാല്‍ കോണ്ടംസ് ഒഴികെ ഈ വഴികള്‍ ഈ ഗുണം നല്‍കുന്നില്ല.

  ഗര്‍ഭനിരോധന ഉപോധികല്‍ തന്നെ ഗര്‍ഭധാരണത്തിന് കാരണമാകുന്ന ഇത്തരം ചില അവസ്ഥകളെക്കുറിച്ചറിയൂ,

  എമര്‍ജന്‍സി മോണിംഗ് പില്‍

  എമര്‍ജന്‍സി മോണിംഗ് പില്‍

  എമര്‍ജന്‍സി മോണിംഗ് പില്‍ അപ്രതീക്ഷിത സെക്‌സിലൂടെയുണ്ടാകുന്ന ഗര്‍ഭനിരോധന ഉപാധിയാണെന്നു പറയാം. മോണിംഗ് പില്‍ അപ്രതീക്ഷിത ഗര്‍ഭധാരണം തടയുന്ന ഒന്നാണ്. അതായത് മുന്‍കരുതലുകള്‍ ഇല്ലാതെ സെക്‌സ് സംഭവിച്ചാല്‍ ഗര്‍ഭധാരണം തടയാന്‍ സഹായിക്കുന്ന ഒന്ന്.

  സെക്‌സിനു ശേഷം കഴിയ്ക്കാവുന്ന ഗുളിക. എന്നാല്‍ ഇതു പരാജയപ്പെടാനുള്ള സാധ്യത ഏതാണ്ടു 80 ശതമാനമാണെന്നു ഡോക്ടര്‍മാര്‍ തന്നെ അഭിപ്രായപ്പെടുന്നു.കൃത്യമായ സമയ ക്രമത്തില്‍ കഴിയ്ക്കണം. അതു കഴിഞ്ഞു കഴിച്ചാല്‍ ഗുണമുണ്ടാകില്ല. ഇതുപോലെ ഇതു കഴിച്ച ശേഷം ഛര്‍ദിച്ചോ മറ്റോ പോയാലും ഗുണമുണ്ടാകില്ല.

  സുരക്ഷിതകാലം

  സുരക്ഷിതകാലം

  സുരക്ഷിതകാലം നോക്കി ഗര്‍ഭനിരോധനോപാധികളില്ലാതെ ബന്ധപ്പെടുന്നവരുണ്ട്. സാധാരണ ഗതിയില്‍ 28 ദിവസം ആര്‍ത്തവ ചക്രമുള്ള സ്ത്രീയ്ക്ക് 14മത്തെ ദിവസമാണ് അണ്ഡവിസര്‍ജനം നടക്കുക. ഗര്‍ഭധാരണ സാധ്യത കൂടുതലുള്ള ഈ ദിവസം ഒഴിവാക്കിയാല്‍ ഗര്‍ഭധാരണം സംഭവിയ്ക്കില്ലെന്നു പറയാം.

  കോണ്‍ട്രാസെപ്റ്റീവ് പില്‍സ്

  കോണ്‍ട്രാസെപ്റ്റീവ് പില്‍സ്

  കോണ്‍ട്രാസെപ്റ്റീവ് പില്‍സ് കഴിയ്ക്കുന്ന സ്ത്രീകള്‍ സമയക്രമം തെറ്റി കഴിയ്ക്കുന്നതും കഴിയ്ക്കാന്‍ മറക്കുന്നതുമെല്ലാം ഇതിന്റെ ഫലം നഷ്ടപ്പെടുത്തും. കോണ്‍ട്രാസെപ്റ്റീവ് പില്‍സ് കഴിച്ചയുടന്‍ ഛര്‍ദിച്ചു പോയാലും ഇടയില്‍ ഒരു ദിവസമെങ്കിലും മുടങ്ങിയാലും പ്രശ്‌നമുണ്ടാകും. ഗര്‍ഭധാരണത്തിനു വഴിയൊരുക്കും.

  കോണ്ടംസ്

  കോണ്ടംസ്

  കോണ്ടംസ് തെറ്റായ രീതിയില്‍ ധരിയ്ക്കുന്നത്, ഇതു തുറക്കുമ്പോള്‍ നഖം കൊണ്ടു കീറുന്നത്, പല്ലു കൊണ്ടു പായ്ക്കറ്റ് തുറക്കുന്നത് തുടങ്ങിയവയെല്ലാം ഗര്‍ഭധാരണത്തിലേയ്ക്കു വഴിയൊരുക്കും.എക്‌സ്‌പെയറി ഡേറ്റ് കഴിഞ്ഞ കോണ്ടംസ് ഉപയോഗിയ്ക്കുന്നതാണ് മറ്റൊരു തെറ്റ്. സെക്‌സിനിടയില്‍ കോണ്ടംസ് കീറാനുള്ള സാധ്യത കൂടുതലാണ്.

  ലൂബ്രിക്കന്റുകള്‍

  ലൂബ്രിക്കന്റുകള്‍

  ഓയില്‍ ബേസായ ലൂബ്രിക്കന്റുകള്‍ കോണ്ടംസ് ഉണ്ടാക്കിയിരിയ്ക്കുന്ന ലാറ്റെക്‌സിനെ ദുര്‍ബലമാക്കും. ഇത് കോണ്ടംസ് പെട്ടെന്നു കീറാന്‍ ഇടയാക്കും. ഇതുപോലെ കോണ്ടംസ് ശരിയായി ധരിയ്ക്കാത്തത്, അതായത് ഉപയോഗിയ്ക്കുമ്പോള്‍ അഗ്രഭാഗത്തെ വായു കളയാതെ ധരിയ്ക്കുന്നത് ഇതു കീറാന്‍ ഇടയാക്കും.

  പുള്ളൗട്ട്

  പുള്ളൗട്ട്

  പുള്ളൗട്ട് മെത്തേഡ് പലരും അവലംബിയ്ക്കുന്ന രീതിയാണ്. സ്ഖലനത്തിനു മുന്‍പായി ലിംഗം പുറത്തെടുക്കുന്ന ഈ രീതിയില്‍ പരാജയസാധ്യത 30-40 ശതമാനമാണ്. സമയത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിയാല്‍ ഗര്‍ഭധാരണമാകാം ഫലം,കാരണം ബീജത്തിന് അതിവേഗം സഞ്ചരിച്ച് സ്ത്രീ ശരീരത്തില്‍ എത്താം. എത്ര നിയന്ത്രിച്ചാലും ചിലപ്പോള്‍ പെട്ടെന്നു സ്ഖലനം നടന്നുവെന്നു വരാം.

  കോപ്പര്‍ ടി

  കോപ്പര്‍ ടി

  കോപ്പര്‍ ടി പോലുള്ള ഐയുഡികള്‍ പൊതുവേ ഒരു കുഞ്ഞുണ്ടായ ശേഷം ഉപയോഗിയ്ക്കുന്നവയാണ്. എന്നാല്‍ ഇവയും ചിലപ്പോള്‍ സ്ഥാനം തെറ്റാം. ഇതു ഗര്‍ഭധാരണത്തിലേയ്ക്കു നയിക്കും. ഇവ എത്ര വര്‍ഷം ഉപയോഗിയ്ക്കാമെന്നുണ്ട്, ഇതിനു ശേഷവും ഉപയോഗിയ്ക്കരുത്.

  English summary

  When Safe Intercourse Turned To Be Not So Safe Intercourse

  When Safe Intercourse Turned To Be Not So Safe Intercourse, Read more to know about,
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more