For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമ്മയാകുവാനുള്ള അനുയോജ്യമായ പ്രായം

|

​ഗർഭിണിയാകാനുള്ള പറ്റിയ പ്രായം ഏതാണെന്ന ചോദ്യത്തിന് ശാസ്ത്രം നൽകുന്ന കൃത്യമായ മറുപടി ഉണ്ട്. ഒരു പെൺകുട്ടി ജനിക്കുമ്പോൾത്തന്നെ ആ കുട്ടിയുടെ അണ്ഡാശയത്തിലെ അണ്ഡങ്ങളുടെ അളവു നിശ്ചയിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ടാകും. ആ അണ്ഡങ്ങളുടെ എണ്ണം മാസമുറ തുടങ്ങുന്നതോടെ കുറഞ്ഞു കുറഞ്ഞു വരുന്നു. അതായതു പുതിയതായി അണ്ഡം ഉണ്ടാകുന്നില്ല. ഉള്ള അണ്ഡങ്ങളുടെ വളർച്ച മാത്രമേ നടക്കുന്നുള്ളൂ.

hui

ഏറ്റവും നല്ലത് 20-30 വയസ്സിനിടയിലാണ്. അതില്‍ത്തന്നെ 20 മുതല്‍ 25 വയസ്സ് ഉത്തമകാലമാണ്. 20നു മുമ്പും 30നു ശേഷവും ഗര്‍ഭിണിയാവുമ്പോള്‍ ചില പ്രശ്‌നങ്ങളുണ്ടാവാം. 18 വയസ്സുള്ള പെണ്‍കുട്ടിയില്‍ ശരീരവളര്‍ച്ച പൂര്‍ണ്ണമായിട്ടുണ്ടാവില്ല. അസ്ഥികളും പെല്‍വിസും ഇടുപ്പെല്ലും പൂര്‍ണമായി വികസിച്ചിട്ടുണ്ടാവില്ല. ശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ വളര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്, ആ പ്രായത്തില്‍. അത് പ്രസവത്തിന് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം ഇങ്ങനെ ശാസ്ത്രീയമായി ഉത്തരം കണ്ടെത്തി പങ്കുവച്ച് അജ്ഞത നീക്കുക എന്നതാണ് പ്രധാനം.

സാമ്പത്തികം

സാമ്പത്തികം

അമ്മയാവുക എന്നത് മാനസികമായും, ശാരീരികമായും സാമ്പത്തികമായും എല്ലാം മുന്നൊരുക്കം ആവശ്യമുള്ള ഒരു മേഖലയാണ്. മുപ്പതിനുശേഷം സ്ത്രീകള്‍ക്ക് ഗര്‍ഭധാരണശേഷി കുറയാം. അതേപോലെ ഇടുപ്പെല്ലുകളുടെ വഴക്കവും അയവും കുറഞ്ഞുവരും. ഇത് സുഖപ്രസവത്തിനുള്ള സാധ്യത ഇല്ലാതാക്കും. ഗര്‍ഭമലസല്‍, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഉണ്ടാവുന്നത് പ്രായമേറിയുള്ള പ്രസവത്തിലാണ്. അമിതമായ ആര്‍ത്തവ വേദന ഉള്ളവരിലും ഗര്‍ഭധാരണം പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഗര്‍ഭപാത്രത്തിന്‍റെ ഭിത്തിയുടെ വലിപ്പം കൂടുതന്നതാണ് ഇതിന് കാരണം.

 ഗര്‍ഭാശയത്തിലെ വ്യതിയാനങ്ങള്‍

ഗര്‍ഭാശയത്തിലെ വ്യതിയാനങ്ങള്‍

പ്രായം കൂടുന്തോറും ചിലപ്പോള്‍ ഗര്‍ഭപാത്രത്തില്‍ മുഴകളും പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുന്നു. ഇതെല്ലാം ഗര്‍ഭധാരണത്തിന് പ്രശ്‌നമായേക്കാം. വയസ്സിനുശേഷം ഗര്‍ഭിണിയാവുന്ന കുറച്ചുപേര്‍ക്കെങ്കിലും, ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ബുദ്ധിമാന്ദ്യം, ഡൗണ്‍ സിന്‍ഡ്രോം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാവാം. മുപ്പതിനുശേഷം ഗര്‍ഭിണിയാവുമ്പോള്‍ ഒരു പ്രീ പ്രഗ്നന്‍സി കൗണ്‍സലിങ് നടത്തണം.

രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയവയൊക്കെ പരിശോധിക്കണം. ശരീരത്തിലെ എല്ലാ പ്രവര്‍ത്തനവും സാധാരണ നിലയില്‍ ആണെന്ന് ഉറപ്പാക്കണം. ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടെങ്കില്‍, അത് നിയന്ത്രിക്കണം. സ്ത്രീകളിലെ പ്രത്യുൽപാദന അവയവങ്ങൾ ആണു ഗർഭാശയവും അണ്ഡാശയവും സ്വാഭാവികമായി പ്രായം കൂടുന്നതനുസരിച്ചു ഗർഭാശയത്തിൽ ചില വ്യതിയാനങ്ങൾ വരും. 20 ശതമാനം സ്ത്രീകൾക്കെങ്കിലും ഗർഭപാത്രത്തിൽ മുഴകൾ കാണുന്നു. ഗർഭപാത്രത്തിൽ കൂടിയുള്ള ബീജത്തിന്റെ ചലനവും ഭ്രൂണത്തിന്റെ ചലനവും ഗർഭപാത്രത്തിൽ ഭ്രൂണം ഒട്ടിപ്പിടിക്കുന്നതിനുള്ള സാധ്യതയും എല്ലാം ഈ മുഴകളുടെ സ്ഥാനത്തെ അനുസരിച്ചു തടസപ്പെടുന്നു.

ഗര്‍ഭിണിയാകുവാനുള്ള പ്രായം

ഗര്‍ഭിണിയാകുവാനുള്ള പ്രായം

ഗര്‍ഭിണിയാകുവാന്‍ നല്ല പ്രായം അറിഞ്ഞിരിക്കുന്നത് വൈകാരികമായും ശാരീരികമായും ഗുണമുള്ള കാര്യമാണ്. നിങ്ങുടെ ആരോഗ്യം മാത്രമല്ല കുഞ്ഞിന്റെ ശരിയായ മാനസിക ശാരീരിക വളര്‍ച്ചയ്ക്കും ഇതാവശ്യമാണ്. ഗര്‍ഭിണിയാകുവാനുള്ള പ്രായം ഓരോ സ്ത്രിയിലും വ്യത്യസ്തമാണ്. 30 വയസ്സു കഴിഞ്ഞും പ്രസവം സാധ്യമാണ്. പക്ഷേ കുഞ്ഞിനും അമ്മയ്ക്കും ഒരേ പോലെ സങ്കീര്‍ണ്ണപ്രശ്‌നങ്ങളുമുണ്ടാകാം. ഗര്‍ഭിണിയാകുന്നതില്‍ ആരോഗ്യപ്രശ്‌നങ്ങളില്ലെങ്കില്‍ നിങ്ങള്‍ സാമ്പത്തികവശത്തെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. കാരണം ഒരുകുഞ്ഞിന് വേണ്ടി ആ്ഗ്രഹിക്കുവാനും അലട്ടില്ലാതെ മാനസികമായി ശാന്തമായിരിക്കുവാനും കഴിയും. വന്ധ്യതയ്ക്കുള്ള വിവിധ കാരണങ്ങളിൽ പ്രാധാന്യമുള്ള ഒന്നാണു വർധിച്ചുവരുന്ന പ്രായം എന്നത് എല്ലാവരും അം​ഗീകരിച്ച് കഴിഞ്ഞ ഒന്നാണ്.

പഠനവും ജോലിയും വിവാഹവുമൊക്കെ കൃത്യമായി പ്ലാൻ ചെയ്ത് ശേഷം മാത്രം നടപ്പിലാക്കുന്ന തലമുറയുടെ കാലമാണിന്ന്. പ്ലാൻ ചെയ്യുന്ന വിഷയങ്ങളുടെ കൂട്ടത്തിൽ ഇപ്പോൾ ഗർഭവും കടന്നു വന്നിരിക്കുന്നു. അത് നല്ലൊരു കാര്യമാണ് എന്ന് പറയാം. സാമ്പത്തികമായും , മാനസികമായും തയ്യാറെടുത്തതിന് ശേഷം അമ്മയാകുക എന്നത് സ്ത്രീകളെ സംബന്ധിച്ച് ടെൻഷൻ ഒരുപാട് കുറക്കുന്ന ഒന്നാണ്.

പ്രീ-പ്രെഗ്നൻസി ചെക്കപ്പ്

പ്രീ-പ്രെഗ്നൻസി ചെക്കപ്പ്

ഒരു കുഞ്ഞിനു ജന്മം നൽകാൻ കഴിയുക എന്നത് സ്ത്ര‍ീക്കും പുരുഷനും ദൈവം നൽകുന്ന വരദാനമാണ്. അതു കൃത്യതയോടെ നിറവേറ്റാൻ തയാറെടുപ്പുകൾ അത്യാവശ്യമാണെന്ന് മനസിലാക്കി തുടങ്ങുന്നിടത്താണ് വിജയം.

English summary

what-is-the-right-age-to-get-pregnant

Read about right age for pregnancy, this will help you to plan your pregnancy at right age.
X
Desktop Bottom Promotion