For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ഗർഭിണി ആയി എത്ര നാൾ കഴിഞ്ഞാണ് ഛർദ്ദിൽ തുടങ്ങുന്നത്?

  |

  ഒരു സ്ത്രീയുടെ ജീവിതത്തിലെ മനോഹരമായ ഭാഗമാണ് ഗർഭധാരണം.നമ്മെപ്പോലെ ഒരു ജീവന് ജന്മം കൊടുക്കുക എന്നത് ഏറ്റവും വലിയ സന്തോഷമാണ്.എന്നാൽ ഗർഭിണി ആകുമ്പോൾ ചില പ്രശ്‍നങ്ങളും കൂടെ ഉണ്ടാകുന്നു.ഇത് ഓരോ സ്ത്രീകൾക്കും വ്യത്യസ്തമായിരിക്കും.ചിലർക്ക് വളരെ ലളിതമായ അവസ്ഥയായിരിക്കും.ചിലർ മറ്റാരും അനുഭവിക്കാത്ത ലക്ഷണങ്ങളിലൂടെയാകും കടന്നു പോകുക.അതുകൊണ്ടാണ് പല കെട്ടുകഥകളും അതിനോടനുബന്ധിച്ചു നിലനിൽക്കുന്നത്.ഏതു വിശ്വസിക്കണം ഏതു വിശ്വസിക്കണ്ട എന്നറിയില്ല.സ്ത്രീകൾക്ക് 9 മാസവും പല വിധത്തിലുള്ള പ്രശ്‍നങ്ങൾ ഉണ്ടാകാറുണ്ട്.

  preg

  അതിൽ വളരെ സാധാരണയായി കാണുന്ന ഒന്നാണ് ഛർദ്ദിൽ.എല്ലാ ഗർഭിണികൾക്കും ഗര്ഭകാലത്തു ഓക്കാനം ഉണ്ടാകാറുണ്ട്.എന്നാൽ ഇതിന്റെ കാഠിന്യം ഓരോരുത്തരിലും വ്യത്യസ്തമാണ്.ഗർഭാവസ്ഥയുടെ പ്രകൃതിദത്തമായ പാർശ്വഫലമാണ് ഛർദ്ദിൽ.ഇത് ചിലപ്പോൾ നിങ്ങളുടെ ജീവിത രീതിയെ ബാധിച്ചേക്കും.

  ഹൃദയാഘാതം, ഛർദ്ദി എന്നിവയ്ക്കെതിരായ പോരാട്ടത്തിൽ ഏതാനും ആഴ്ചകൾ ആരോഗ്യപ്രശ്നങ്ങൾ നടത്തുന്നു. സ്വീകാര്യമായ ഭക്ഷണങ്ങളുടെ ഒരു വ്യക്തിഗത ലിസ്റ്റ് നിർണ്ണയിക്കാൻ തീർച്ചയായും നിങ്ങളെ സഹായിക്കും.

  preg

  കുറച്ച് ലളിതമായ ശുപാർശകൾ

  ഉണർന്ന് രാവിലെയായി, ഉണങ്ങിയ പടക്കം അല്ലെങ്കിൽ ഒരു ചെറിയ സ്ലൈസ് അപ്പം കഴിക്കുക

  മസാലകളും കൊഴുപ്പുകളും കഴിക്കരുത്.

  ചെറിയ ഭാഗങ്ങളിൽ 5-6 തവണ കഴിക്കുക. വ്യക്തിഗത ആവശ്യങ്ങൾക്കനുസരിച്ചുള്ള ഭക്ഷണങ്ങളുടെ എണ്ണം വ്യത്യാസപ്പെട്ടിരിക്കും

  നിർജ്ജലീകരണം തടയാൻ കൂടുതൽ ദ്രാവക പാനീയങ്ങൾ കുടിക്കുക - ഈ അവസ്ഥ കുമിഞ്ഞുകൂടൽ വർദ്ധിപ്പിക്കുന്നു.

  ഗ്രീൻ ടീ, പഴകിയ ജ്യൂസ്, പഴകിയ ഭക്ഷണങ്ങൾ എന്നിവ ഭക്ഷണത്തിൽ വൈവിധ്യവൽക്കരിക്കാൻ സഹായിക്കും.

  preg

  ഗർഭിണികളായ സ്ത്രീകൾ, ഉമിനീർ, ഒരു ഒഴിഞ്ഞ വയറുമായി വീഴുന്നത്, ഓക്കാനം കാരണമാകും. ഉമിനീർ ഉന്മൂലനം ചെയ്യാൻ ഓക്കാനം, കുടിവെള്ളം, തൈര് എന്നിവയെ പ്രോത്സാഹിപ്പിക്കുന്നില്ല.

  പല ഗർഭിണികൾ പറയുന്നതനുസരിച്ച് ച്യൂവിംഗ് ഗം അല്ലെങ്കിൽ കാരാമൽ, ഓക്കാനം അടിക്കുക. ഒഴിഞ്ഞ വയറുമായി അവയെ ഉപയോഗിക്കാനാവില്ലെന്ന് നിങ്ങൾ ഓർക്കണം.

  ഗർഭിണികൾക്കും വിറ്റാമിനുകൾ ഒരു ഓക്കാനം കാരണമാവുന്ന ഏജന്റ് ആകാം, അവ ഭക്ഷണം കഴിക്കുക.

  preg

  .ഗർഭിണിയാകുമ്പോൾ എന്തുകൊണ്ടാണ് ഛർദ്ദിൽ കാണുന്നത്?

  ഇതിനെ സാധാരണ മോർണിംഗ് സിക്നെസ് എന്നാണ് പറയുന്നത്.ഇത് സാധാരണ രാവിലെയാണ് കാണുന്നത്.ദിവസത്തിൽ എപ്പോൾ വേണമെങ്കിലും ഇത് കാണാവുന്നതാണ്.കൂടുതലും രാവിലെ ഉണർന്ന ഉടനെ സ്ത്രീകൾക്ക് ഓക്കാനം കാണുന്നു.കുറച്ചു കഴിഞ്ഞു ഇത് പോകുകയും ചെയ്യും.ചിലർക്ക് ഓക്കാനം മാത്രവും മറ്റു ചിലർക്ക് ഛർദ്ദിലും കാണുന്നു.ഇത് പല കാരണങ്ങൾ കൊണ്ടാണ് ഉണ്ടാകുന്നത്.ഗർഭത്തിന്റെ ആദ്യ ഘട്ടത്തിലെ ഹെച് സി ജി ഹോർമോണിന്റെ കൂടുതൽ ഓക്കാനത്തിനും ഛർദ്ദിക്കും കാരണമാകും.ഈസ്ട്രജന്റെ കൂടിയ അളവും ഇതിനു കാരണമാണ്.ഗർഭിണികൾക്ക് മണവും രുചിയുമെല്ലാം കൂടുതൽ സെൻസ് ചെയ്യാനാകും.ഇവയും ഛർദ്ദിക്ക് കാരണമാകുന്നു.ഗര്ഭകാലത്തു ദഹനവ്യവസ്ഥകൾ കൂടുതൽ സെൻസിറ്റിവ് ആണ്.അതും ഓക്കാനവുമായി ബന്ധപ്പെട്ടിരിക്കുന്നു.

  ആദ്യത്തെ ഒന്നു മുതല്‍ നാലുമാസക്കാലത്താണ്‌ ഇത്‌ കൂടുതലും കാണപ്പെടുന്നത്‌. മിക്കവരിലും ഓക്കാനം രാവിലെയാണ്‌ കൂടുതലായി കാണുന്നതെങ്കിലും ദിവസത്തിന്റെ മറ്റുസമയങ്ങളിലും ഇതുണ്ടാവാം

  .

  preg

  ശരീരത്തിലെ ഹ്യൂമണ്‍ കോറിയാണിക്‌ ഗൊണാഡോടോഫിന്‍ എന്ന ഹോര്‍മോണിന്റെ അളവിലുണ്ടാകുന്ന വര്‍ധനയാണ്‌ ഇതിന്‌ പ്രധാന കാരണമെങ്കിലും ചെറിയ തോതില്‍ ഈസ്‌ട്രജനും പ്ര?ജസ്‌ട്രോണും പങ്കുവഹിക്കുന്നുണ്ട്‌.

  മൂന്നോ നാലോ മാസങ്ങള്‍ക്കുള്ളില്‍ പ്ലാസന്റ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടുന്നതാണ്‌.

  ഇതിനെ ഒരു രോഗമായി കാണേണ്ടതില്ല. മൂന്നുനേരം മൃഷ്‌ടാന്നഭോജനം എന്ന പതിവു രീതിക്കു പകരം ചെറിയ അളവില്‍ പല പ്രാവശ്യമായി ഭക്ഷണം കഴിക്കുന്നതും ലഘുഭക്ഷണം കഴിക്കുന്നതും ഓക്കാനവും ഛര്‍ദ്ദിയും കുറയ്‌ക്കാന്‍ സഹായിക്കും.

  preg

  രാത്രി കിടക്കുന്നതിനു മുന്‍പും രാവിലെ എഴുന്നേറ്റ ഉടനെയും അന്നജം അടങ്ങിയ എന്തെങ്കിലും ലഘുഭക്ഷണം കഴിക്കുന്നത്‌ രക്‌തത്തിലെ ഗ്ലൂക്കോസ്‌ നില താഴാതിരിക്കാന്‍ സഹായിക്കും..

  താഴ്‌ന്ന ഗ്ലുക്കോസ്‌നില (ഹൈപ്പോഗ്ലൈസീമിയ) ചിലരിലെങ്കിലും ഓക്കാനത്തിനും ഛര്‍ദ്ദിക്കും കാരണമാവാറുണ്ട്‌. അപൂര്‍വ്വമായി ചിലരില്‍ ഛര്‍ദ്ദി നിയന്ത്രണവിധേയമല്ലാതിരിക്കുകയും ശാരീരികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യാറുണ്ട്‌.

  ഇതിനെ ഹൈപ്പര്‍ എമസിസ്‌ ഗ്രാവിഡാരം എന്നു പറയുന്നു. ഇതിന്‌ ഡോക്‌ടറെ കണ്ട്‌ പ്രതിവിധി തേടണം

  preg

  എപ്പോഴാണ് ഓക്കാനം ഗർഭിണികൾക്ക് തുടങ്ങുന്നത്?

  ഗര്ഭത്തിന്റെ 4 -6 ആഴചയിൽ ഓക്കാനം തുടങ്ങും.ചിലപ്പോൾ ഗർഭിണി ആണെന്ന പോസറ്റീവ് ഫലം കിട്ടുന്നതിന് മുൻപ് തന്നെ ഇത് കാണും.ഗർഭകാലം പുരോഗമിക്കുന്നതോടൊപ്പം ഈ അവസ്ഥയും കൂടുന്നു.14 -16 ആഴ്ച ആകുമ്പോൾ പലർക്കും ഇതിൽ നിന്നും ആശ്വാസം കിട്ടിത്തുടങ്ങും.ചിലർക്ക് ഗര്ഭകാലം മുഴുവനും ഈ ലക്ഷണങ്ങൾ കാണുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ചിലർക്ക് 9 മാസവും ഛർദ്ദിൽ കാണുന്നുവെങ്കിൽ ചിലർക്ക് രണ്ടാമത്തെയും മൂന്നാമത്തെയും മാസങ്ങളിൽ ഇടവിട്ട് ആയിരിക്കും ഇവ കാണുക.ഇവ സാധാരണമല്ല,എന്നാൽ പേടിക്കാനുമില്ല.

  preg

  എപ്പോഴാണ് ഛർദ്ദിയെക്കുറിച്ചു വേവലാതിപ്പെടേണ്ടത്?

  ഈ ഛർദ്ദിയും ഓക്കാനവും താൽക്കാലികമായ ഒരു അവസ്ഥയാണ്.ഇത് തികച്ചും സാധാരണയാണ്.ഓക്കാനവും ഛർദ്ദിയും ചില ഭക്ഷണങ്ങൾ കഴിക്കുന്നതിൽ നിന്നും നമ്മെ തടയുന്നു.ചിലപ്പോൾ ഭക്ഷണം വയ്ക്കാൻ പറ്റില്ല.എന്തുകഴിച്ചാലും ഉടൻ ഛർദ്ദിക്കുന്നുവെങ്കിൽ ഡോക്ടറെ സമീപിക്കേണ്ടതാണ്.ഛർദ്ദിൽ അധികമായാൽ നിർജ്ജലിനീകരണം ഉണ്ടാകുന്നു.ഇത് വിറ്റാമിനും മിനറലും കുറയ്ക്കുകയും ശരീര ഭാരം കുറയ്ക്കുകയും ചെയ്യുന്നു.

  preg

  പ്രകൃതി ദത്തമായി എങ്ങനെ ഛർദ്ദിൽ നിയന്ത്രിക്കാം?

  നിങ്ങൾക്ക് പ്രീയപ്പെട്ട ആഹാരം മാത്രം കഴിച്ചു ഒരു പരിധി വരെ ഛർദ്ദിൽ നിയന്ത്രിക്കാം.മറ്റു ചില വഴികൾ

  1 ദിവസവും കുറേശ്ശ ഭക്ഷണം കഴിക്കുക

  .കൂടുതൽ വിശക്കുമ്പോഴാണ് ഓക്കാനം ഉണ്ടാകുന്നത്.അതിനാൽ ചെറിയ അളവിൽ കൂടുതൽ സമയം ഭക്ഷണം കഴിക്കുക

  2 പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണം കഴിക്കുക

  കാർബോഹൈഡ്രേറ്റ് അടങ്ങിയവ പാസ്ത,ബ്രഡ് എന്നിവ കഴിച്ചു ഊർജ്ജം നേടുകയും ഓക്കാനം കുറയ്ക്കുകയും ചെയ്യാം.

  3 പെപ്പർ മിന്റ് ഓയിലിൽ പഞ്ചസാര ക്യൂബുകൾ ഇട്ട് നുണയുക

  ഭക്ഷണത്തിനു ശേഷം ഓക്കാനം മാറാനായി ഒരു പഞ്ചസാര ക്യൂബയിൽ ഒരു തുള്ളി പെപ്പർ മിന്റ് ഓയിൽ ചേർത്ത് നുണയുക

  4 അക്കുപ്രഷർബാൻഡ് ധരിക്കുക

  ഇത് കൈയിൽ പ്രഷർ കൊടുക്കുകയും ഓക്കാനം കുറയ്ക്കുന്ന പോയിന്റിൽ കിടക്കുന്നതിനാൽ ഫലപ്രദമായി പ്രവർത്തിക്കുകയും ചെയുന്നു.മരുന്ന് ഷോപ്പിൽ വ്യാപകമായി കിട്ടുന്ന ഒന്നാണിത്.

  5 ഇഞ്ചി ചായ കുടിക്കുക

  പല ഗർഭിണികൾക്കും ഇഞ്ചി ഫലപ്രദമാണ്.ഇഞ്ചി ദിവസേന നുണയുന്നത് ഓക്കാനത്തിന് ഗുണകരമാണ്.

  6 കിടക്കയ്ക്ക് അരികിൽ പലഹാരങ്ങൾ സൂക്ഷിക്കുക

  ഒഴിഞ്ഞ വയർ ഓക്കാനത്തിന് കാരണമാണ്.അതിനാൽ രാവിലെയും രാത്രിയും ബിസ്ക്കറ്റോ,മറ്റു പലഹാരമോ കൊറിക്കുന്നത് ഓക്കാനം കുറയ്ക്കും.

  7 നടക്കുക

  ചെറിയ വ്യായാമവും നടത്തവും വയറിലെ പേശികളെ സഹായിക്കുകയും ഓക്കാനം കുറയ്ക്കുകയും ചെയ്യും.ഹെഡ് ഫോൺ വച്ച് നടക്കുക.ഓക്കാനമില്ലാത്ത ഗര്ഭാവസ്ഥ നിങ്ങൾക്ക് ലഭിക്കും

  English summary

  Vomiting During Pregnancy

  When Does A Woman Usually Start Vomiting? Pregnant women start feeling nauseous from around 4-6 weeks into their pregnancy, sometimes even before they test positive for pregnancy. This condition slowly becomes worse as the pregnancy progresses
  Story first published: Saturday, April 21, 2018, 17:00 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more