For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികളിലെ വജൈനയിലെ മാറ്റം ഇങ്ങനെയാണ്‌

|

ഗര്‍ഭകാലത്ത് ശാരീരികവും മാനസികവുമായ പല വിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം മാറ്റങ്ങളെക്കുറിച്ച് പലര്‍ക്കും അറിയുകയില്ല. ശാരീരികമായി മാത്രമല്ല മാനസികമായും ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത്തരം മാറ്റങ്ങള്‍ മനസ്സിലാക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്. ഉത്കണ്ഠയുടെ കാലഘട്ടമാണ് പലപ്പോഴും ഗര്‍ഭകാലം. സ്ത്രീകളില്‍ ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ച് അവള്‍ മാത്രമല്ല കുടുംബവും പങ്കാളിയും ഇത്തരം മാറ്റങ്ങള്‍ മനസ്സിലാക്കേണ്ടതാണ്. സ്തനങ്ങളിലും വജൈനയിലും എല്ലാം ഗര്‍ഭാവസ്ഥയില്‍ മാറ്റം വരുന്നു.

<strong>most read: ശാരീരികബന്ധം നടന്നിട്ടും കുട്ടികളില്ലേ, കാരണമിതാണ്</strong>most read: ശാരീരികബന്ധം നടന്നിട്ടും കുട്ടികളില്ലേ, കാരണമിതാണ്

എന്നാല്‍ ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് സ്ത്രീകള്‍ അറിഞ്ഞിരിക്കണം. ഓരോ മാസത്തിലും ഓരോ ആഴ്ചയിലും മാറ്റങ്ങള്‍ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ഇത് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ഓരോ സമയത്തും മാറ്റങ്ങള്‍ ധാരാളം വരുന്നുണ്ട്. വജൈനയില്‍ ഗര്‍ഭാവസ്ഥയില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്ന് നോക്കാം. ഒരു കുഞ്ഞ് പുറത്ത് വരുന്നതിന് വേണ്ടി ഗര്‍ഭപാത്രവും വജൈനയും ഒരുക്കുമ്പോള്‍ അത് എന്തൊക്കെ മാറ്റങ്ങള്‍ ശരീരത്തില്‍ ഉണ്ടാക്കുന്നു എന്ന് നോക്കാം.

വെരിക്കോസ് വെയിന്‍

വെരിക്കോസ് വെയിന്‍

ഗര്‍ഭകാലത്ത് വെരിക്കോസ് വെയിന്‍ അനുഭവപ്പെടുന്നു. കാരണം ഗര്‍ഭിണികളില്‍ രക്തയോട്ടം വളരെയധികം ജനനേന്ദ്രിയങ്ങളില്‍ വര്‍ദ്ധിക്കുന്നു. ഇതിന്റെ ഫലമായി നീര്‍വീക്കവും, ഞരമ്പുകള്‍ക്ക് വലിപ്പവും വര്‍ദ്ധിക്കുന്നു. ഇതിന്റെ ഫലമായി വജൈനയുടെ നിറം നീല നിറമോ പര്‍പ്പിള്‍ നിറമോ ആയി മാറുന്നു. വജൈനല്‍ ഭാഗത്തുള്ള വെരിക്കോസ് വെയിന്‍ വളരെയധികം പ്രശ്‌നമുണ്ടാക്കുന്നു. എന്നാല്‍ പ്രസവത്തിന് രണ്ടാഴ്ചക്ക് ശേഷം ഇത് മാറുന്നു.

സ്വകാര്യഭാഗങ്ങളിലെ ഗന്ധം

സ്വകാര്യഭാഗങ്ങളിലെ ഗന്ധം

സ്വകാര്യഭാഗങ്ങളില്‍ നിന്നുണ്ടാവുന്ന വജൈനല്‍ ഡിസ്ചാര്‍ജിന്റെ ഗന്ധത്തില്‍ മാറ്റം ഉണ്ടാവുന്നു. ഇതിന്റെ അര്‍ത്ഥം വജൈനയിലേക്ക് രക്തയോട്ടം വര്‍ദ്ധിക്കുന്നതു കൊണ്ടാണ്. ഗര്‍ഭപാത്രത്തിലേക്ക് എത്തുന്ന രക്തയോട്ടവും വളരെ കൂടുതലായിരിക്കും. ഇത് പി എച്ച് ലെവലില്‍ മാറ്റമുണ്ടാക്കും. ഇത് വജൈനയിലെ ഗന്ധത്തില്‍ മാറ്റമുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അത്രക്ക് പേടിക്കേണ്ടതില്ല. ഇത് സാധാരണ സംഭവിക്കുന്ന കാര്യങ്ങളില്‍ ഒന്നാണ്.

വജൈനയിലെ നിറം മാറ്റം

വജൈനയിലെ നിറം മാറ്റം

വജൈനയിലെ നിറം മാറ്റവും ഗര്‍ഭാവസ്ഥയില്‍ സംഭവിക്കുന്ന മാറ്റങ്ങളില്‍ ഒന്നാണ്. വജൈനയുടെ നിറം ബ്ലൂ അല്ലെങ്കില്‍ പര്‍പ്പിള്‍ നിറം ആയി മാറുന്നു. പിഗ്മെന്റേഷന്റെ ഫലമായാണ് ഇത് പലപ്പോഴും സംഭവിക്കുന്നത്. എന്നാല്‍ ഇത് പ്രസവ ശേഷം അല്‍പ ദിവസത്തിനു ശേഷം മാറുന്നു. ഏകദേശം നാല് ആഴ്ചക്ക് ശേഷം ഇത്തരത്തിലുള്ള മാറ്റങ്ങള്‍ എല്ലാം ശരിയായി മാറുന്നു. അതുകൊണ്ട് ഇത്തരം മാറ്റങ്ങള്‍ ഒന്നും ഭയപ്പെടേണ്ട ഒന്നല്ല.

 വജൈനല്‍ ഡിസ്ചാര്‍ജ്

വജൈനല്‍ ഡിസ്ചാര്‍ജ്

വജൈനല്‍ ഡിസ്ചാര്‍ജ് ഗര്‍ഭാവസ്ഥയില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. കാരണം വജൈനല്‍ ഡിസ്ചാര്‍ജിന്റെ നിറവും ഗന്ധവും മാറുമ്പോള്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ വെളുത്ത നിറത്തില്‍ ഗന്ധമൊന്നുമില്ലാത്ത അവസ്ഥയിലാണ് വൈറ്റ് ഡിസ്ചാര്‍ജ് എങ്കില്‍ അത് സാധാരണമാണ്. എന്നാല്‍ ദുര്‍ഗന്ധത്തോട് കൂടിയ നിറം മാറ്റത്തോട് കൂടിയ ഡിസ്ചാര്‍ജ് ആണെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടത് ഒന്നാണ്. അതുകൊണ്ട് ഇത്തരം കാര്യവും വളരെയധികം ശ്രദ്ധിക്കണം.

വജൈനയില്‍ വീക്കം

വജൈനയില്‍ വീക്കം

വജൈനയിലും പരിസരപ്രദേശങ്ങളിലും നീരോ വീക്കമോ ഉണ്ടെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കണം. പലപ്പോഴും രക്തയോട്ടം വര്‍ദ്ധിച്ചാല്‍ അത് ഇത്തരത്തില്‍ വീക്കം വരുന്നതിന് കാരണമാകുന്നു. പി എച്ച് വാല്യൂവില്‍ മാറ്റം വരുമ്പോള്‍ വളരെയധികം ശ്രദ്ധിക്കാം. ഇത് പല വിധത്തിലുള്ള ഇന്‍ഫെക്ഷനിലേക്ക് നയിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇതെല്ലാം വളരെയധികം ശ്രദ്ധിക്കണം. വജൈനയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എല്ലാം ശ്രദ്ധിക്കേണ്ടതാണ്.

വജൈനയില്‍ ചൊറിച്ചില്‍

വജൈനയില്‍ ചൊറിച്ചില്‍

വജൈനയില്‍ ചൊറിച്ചില്‍ പോലുള്ള അവസ്ഥകള്‍ സാധാരണമാണ്. കാരണം കുഞ്ഞിന്റെ വളര്‍ച്ച ആരംഭിക്കുന്നതോടെ ഗര്‍ഭപാത്രം വലിപ്പം കൂടുന്നു. ഇത് വജൈനയില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. ഇതിന്റെ ഫലമായി വജൈനല്‍ ഭാഗത്തുള്ള ചര്‍മ്മത്തിന് വലിച്ചില്‍ ഉണ്ടാവുന്നു. ഇത് ചൊറിച്ചില്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. മാത്രമല്ല ഇന്‍ഫെക്ഷന്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ വജൈനയില്‍ ചൊറിച്ചില്‍ ഉണ്ടാക്കുന്നു.

സ്‌പോട്ടിംഗ്

സ്‌പോട്ടിംഗ്

സ്‌പോട്ടിംഗ് ഗര്‍ഭാവസ്ഥയില്‍ ഉണ്ടാവുന്ന ഒന്നാണ്. ഗര്‍ഭത്തിന്റെ ആദ്യ നാളുകളിലാണ് ഇത് സംഭവിക്കുന്നത്. പിരിയഡ്‌സ് ആണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. രക്തത്തുള്ളികള്‍ വളരെ കുറഞ്ഞ അളവില്‍ ഉണ്ടാവുന്നതാണ് ഇത്. എന്നാല്‍ ചുരുങ്ങിയ ചില മണിക്കൂറുകള്‍ മാത്രമേ ഇത് ഉണ്ടാവുകയുള്ളൂ. ഭ്രൂണം ഗര്‍ഭപാത്രത്തില്‍ പറ്റിപ്പിടിച്ച് വളരുന്നതാണ് ഇതിന്റെ കാരണം. ഇതിന്റെ ഫലമായി ചെറിയ രീതിയില്‍ വയറു വേദനയും ഉണ്ടാവുന്നു.

മൂത്രാശയ സംബന്ധ രോഗങ്ങള്‍

മൂത്രാശയ സംബന്ധ രോഗങ്ങള്‍

മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ ബാധിക്കുന്നതിനുള്ള സാധ്യതയും ഉണ്ടാവുന്നത് ഗര്‍ഭാവസ്ഥയിലാണ്. മൂത്രത്തില്‍ പഴുപ്പ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് സാധ്യത ഗര്‍ഭാവസ്ഥയില്‍ വളരെയധികം കൂടുതലാണ്. അതുകൊണ്ട് ധാരാളം വെള്ളം കുടിക്കാന്‍ ശ്രമിക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഗര്‍ഭകാലത്ത് ഉണ്ടാക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു.

സെന്‍സിറ്റീവിറ്റി

സെന്‍സിറ്റീവിറ്റി

സെന്‍സിറ്റീവിറ്റി ഉണ്ടാവുന്നതും സാധാരണമാണ്. വുള്‍വയില്‍ ഗര്‍ഭാവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഗര്‍ഭകാലത്ത് വളരെ വലിയ പ്രതിസന്ധികള്‍ വജൈനയില്‍ ഉണ്ടാവുന്നുണ്ട്. ഇതിന്റെ ഫലമായാണ് പലപ്പോഴും സെന്‍സിറ്റിവിറ്റി ഉണ്ടാവുന്നത്. ഈ ഭാഗത്തേക്ക് രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. അതിന്റെ ഫലമായി വജൈന വളരെയധികം സെന്‍സിറ്റീവ് ആവുന്നു.

ഇന്‍ഗ്രോണ്‍ ഹെയര്‍

ഇന്‍ഗ്രോണ്‍ ഹെയര്‍

ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഗര്‍ഭകാലത്ത് സാധാരണമാണ്. എന്നാല്‍ ഇതിന്റെ ഫലമായി ഓക്‌സിടോസിന്റെ അളവ് ശരീരത്തില്‍ വര്‍ദ്ധിക്കുന്നു. ഇതെല്ലാം പലപ്പോഴും സ്വകാര്യ ഭാഗത്ത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും രോമവളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. എന്നാല്‍ പ്രസവസമയത്ത് സ്വകാര്യഭാഗത്തെ രോമം ഷേവ് ചെയ്യുന്നു. ഇതെല്ലാം വജൈനയില്‍ ഗര്‍ഭകാലത്ത് ഉണ്ടാവുന്ന മാറ്റങ്ങളാണ്.

English summary

vaginal changes during pregnancy

About ten per cent of pregnant women face issues with the appearance of varicose veins during pregnancy. A few others include odour changes, greyish-white or yellowish-white discharge, swelling etc
Story first published: Saturday, November 24, 2018, 17:51 [IST]
X
Desktop Bottom Promotion