ഐ പില്‍ കഴിച്ച ശേഷം വീണ്ടും സെക്‌സെങ്കില്‍...

Posted By:
Subscribe to Boldsky

ഐ പില്‍ ഏറെ പ്രചാരം നേടിയ അടിയന്തിര ഗര്‍ഭനിരോധനോപാധിയാണ്. മുന്‍കരുതലുകളില്ലാത്ത സെക്‌സ് ഗര്‍ഭധാരണത്തിലെത്താന്‍ തടയിടുന്ന മാര്‍ഗം. ഐ പിഎല്‍ എന്നറിയപ്പെടുന്ന ഈ ഗുളികകള്‍ സെക്‌സ് ശേഷം കഴിച്ചാല്‍ ഗര്‍ഭനിരോധനം തടയും.

ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളിലൂടെ തന്നെയാണ് ഐ പില്‍ ഗര്‍ഭനിരോധനം നടപ്പാക്കുന്നത്. അണ്ഡോല്‍പാദനം തടയുകയാണ് ഇത് ചെയ്യുന്നത്.

ഐ പില്‍ എമര്‍ജന്‍സി കോണ്‍ട്രാസെപ്റ്റീവ് മാത്രമായാണ് ഉപയോഗിക്കേണ്ടത്. അതായത് ഇതൊരു സ്ഥിരമാര്‍ഗമായി ഉപയോഗിയ്ക്കരുത്. കോണ്ടംസ് പൊട്ടിപ്പോകുക, ഗര്‍ഭനിരോധനോപാധികള്‍ ഉപയോഗിയ്ക്കാതെയുള്ള സെക്‌സ്, അബദ്ധവശാല്‍ സംഭവിയ്ക്കുന്ന, അതായത് റേപ് പോലുള്ള ഘട്ടങ്ങളിലുള്ള സെക്‌സ്, സാധാരണ ഗര്‍ഭനിരോധന ഗുളികകള്‍ കഴിയ്ക്കാന്‍ മറക്കുക തുടങ്ങിയ ഘട്ടങ്ങളില്‍ മാത്രം ഉപയോഗിയ്‌ക്കേണ്ടവ. അല്ലാതെ ഇത് അടിക്കടിയുള്ള വഴിയായി ഉപയോഗിയ്ക്കരുത്. കാരണം ഇതിലുള്ളത് ഡോസ് കൂടിയ ഹോര്‍മോണാണെന്നതാണ് കാരണം.

എന്നാല്‍ ഐ പില്‍ ഉപയോഗിയ്ക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട ചില പ്രത്യേക കാര്യങ്ങളുണ്ട്. ഏതെല്ലാം അവസ്ഥകളില്‍ ഇത് ഉപകാരപ്രദമാകുമെന്നും എപ്പോഴാണ് പ്രയോജനം ലഭിയ്ക്കാതിരിയ്ക്കുകയെന്നുമുളള ചിലത്. ആരൊക്കെ ഇതുപയോഗിയ.്ക്കാമെന്നും ആരൊക്കെ ഉപയോഗിയ്ക്കരുതുമെന്നുമുള്ള വിശദാംശങ്ങള്‍.

സെക്‌സിനു ശേഷം

സെക്‌സിനു ശേഷം

സെക്‌സിനു ശേഷം 72 മണിക്കൂറുകള്‍ക്കുള്ളില്‍ ഇത് കഴിയ്ക്കുന്നതാണ് ഗുണം ലഭിയ്ക്കാന്‍ ഏറെ നല്ലത്. 120 മണിക്കൂറുകള്‍ വരെ ഉപയോഗിയ്ക്കാമെന്നു പറയുമെങ്കിലും ഗുണഫലം കുറയും.

ഹോര്‍മോണ്‍

ഹോര്‍മോണ്‍

സ്ത്രീ ശരീരത്തിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ സ്വാധീനിച്ച് അണ്ഡോല്‍പാദനം വൈകിപ്പിയ്ക്കുകയോ തടസപ്പെടുത്തുകയോയാണ് ഐ പില്‍ ചെയ്യുന്നത്. അണ്ഡോല്‍പാദനം നടന്നു കഴിഞ്ഞാല്‍ ഇത് ബീജസംയോഗത്തെ തടയുന്നു.

ഒരു ഐ പില്‍ കഴിച്ച ശേഷം

ഒരു ഐ പില്‍ കഴിച്ച ശേഷം

ഒരു ഐ പില്‍ കഴിച്ച ശേഷം രണ്ടാമതും 32 മണിക്കൂര്‍ ശേഷം സെക്‌സ് നടന്നാല്‍ ഈ ഗുളിക ഫലം ചെയ്തുവെന്നു വരില്ല. 24 മണിക്കൂര്‍ മുതല്‍ 32 മണിക്കൂര്‍ വരെയാണ് ഇതിന്റെ ഫലപ്രാപ്തി. ഇതിനു ശേഷം സെക്‌സ് നടന്നാല്‍ ആദ്യത്തെ ഐ പില്‍ ഗുണം ലഭിച്ചുവെന്നു വരില്ല.

അടിക്കടി

അടിക്കടി

ഇത് അടിക്കടി ഉപയോഗിയ്ക്കുന്നതു നല്ലതല്ല. ഇതില്‍ കൂടിയ ഡോസ് ഹോര്‍മോണാണ് അടങ്ങിയിരിയ്ക്കുന്നത്. ഇതുകൊണ്ടുതന്നെ ശരീരത്തില്‍ മറ്റു പ്രശ്‌നങ്ങള്‍ കൂടുതല്‍ ഇവ ഉപയോഗിയ്ക്കുന്നതുകൊണ്ടുണ്ടായേക്കാം.

അണ്ഡോല്‍പാദനം വൈകിപ്പിയ്ക്കുകയാണെങ്കിലും

അണ്ഡോല്‍പാദനം വൈകിപ്പിയ്ക്കുകയാണെങ്കിലും

ഐ പിഎല്‍ അണ്ഡോല്‍പാദനം വൈകിപ്പിയ്ക്കുകയാണെങ്കിലും ചിലപ്പോള്‍ ബീജങ്ങള്‍ ഇതില്‍ കൂടുതല്‍ സമയം ശരീരത്തില്‍ ജീവനോടെയുണ്ടാകും. ഈ സമയത്തിനുള്ളില്‍ ഗുളികയുടെ ഫലം പൂര്‍ത്തിയാകുകയും അതുകൊണ്ട് അണ്ഡോല്‍പാദനം നടക്കുകയാണെങ്കിലും ആ സമയത്തും ബീജങ്ങള്‍ ജിവനോടെയുണ്ടാകുകയുമാണെങ്കില്‍ ഗര്‍ഭധാരണ സാധ്യത തടയാനാകില്ല. ഐ പില്‍ മറ്റേതു ഗര്‍ഭനിരോധന ഉപാധികള്‍ പോലെയും പൂര്‍ണമായും ഫലപ്രദമെന്നു പറയാനാകില്ലെന്നര്‍ത്ഥം.

അണ്ഡവും ബീജവുമായി സംയോഗം

അണ്ഡവും ബീജവുമായി സംയോഗം

അണ്ഡവും ബീജവുമായി സംയോഗം നടന്ന് അത് ഗര്‍ഭാശയഭിത്തിയില്‍ പറ്റിപ്പിടിച്ചു കഴിഞ്ഞുവെങ്കില്‍ പിന്നെ ഗര്‍ഭധാരണം തടയാന്‍ ഐ പില്ലിനാകില്ല.

ബ്രെസ്റ്റ് ക്യാന്‍സറുള്ളര്‍

ബ്രെസ്റ്റ് ക്യാന്‍സറുള്ളര്‍

ബ്രെസ്റ്റ് ക്യാന്‍സറുള്ളര്‍, കുടുംബത്തില്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ ചരിത്രമുണ്ടെങ്കില്‍ ഐ പിഎല്‍ ഉപയോഗിയ്ക്കരുത്. ഇതുപോലെ കൊളസ്‌ട്രോളുള്ളവര്‍, ഹൃദ്രോഗികള്‍, ബിപിയുള്ളവര്‍, അപസ്മാരം, പിത്താശയരോഗം, രക്തം കട്ട പിടിയ്ക്കുന്ന രോഗം എന്നിവയുള്ളവരും വിഷാദരോഗികളും ഇതു കഴിയ്ക്കരുത്. ഇതുപോലെ ചില പ്രത്യേക ആന്റിബയോട്ടിക്‌സ് കഴിയ്ക്കുന്നവരും ഐ പില്‍ ഒഴിവാക്കുന്നതാണ് നല്ലത്.

ഗര്‍ഭധാരണം

ഗര്‍ഭധാരണം

ഗര്‍ഭധാരണം സംഭവിച്ച ശേഷം ഇതു കഴിച്ചാല്‍ പ്രയോജനമുണ്ടാകില്ല. ഇതുപോലെ പില്‍സ് കഴി്ച ശേഷം രണ്ടു മണിക്കൂറിനുള്ളില്‍ ഛര്‍ദിച്ചു പോയാലും ഗുണമുണ്ടാകില്ല.

കോപ്പര്‍ ടി

കോപ്പര്‍ ടി

ഐപില്ലിനു പകരം കോപ്പര്‍ ടി നിക്ഷേപിയ്ക്കാം. അപ്രതീക്ഷിതമായുണ്ടാകുന്ന സെക്‌സിനു ശേഷം അഞ്ചുദിവസങ്ങള്‍ക്കുള്ളില്‍ കോപ്പര്‍ ടി നിക്ഷേപിച്ചാലും ഗര്‍ഭനിരോധം നടപ്പാകും.

രോഗങ്ങള്‍

രോഗങ്ങള്‍

ഐ പില്ലിന് സെക്‌സിലൂടെയുണ്ടാകുന്ന രോഗങ്ങള്‍ തടയാന്‍ സഹായകമല്ലെന്ന കാര്യം കൂടി ഓര്‍ത്തിരിയ്ക്കുക.കോണ്ടംസാണ് ഇതിനു ഗുണകരം.

English summary

Tips To Use I pill Safely

Tips To Use I pill Safely, read more to know about