For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗർഭിണികളിലെ ഇരുമ്പിന്റെ അഭാവം എങ്ങനെ തരണം ചെയ്യാം

ഈ ലേഖനത്തിൽ ഗര്ഭകാലത്തു എങ്ങനെ ഇരുമ്പിന്റെ അഭാവം തരണം ചെയ്യാമെന്ന് പറയുന്നു.

|

ചെറുപ്പകാലം തൊട്ടേ കാൽസ്യം,അയൺ,വിറ്റാമിൻ എന്നിവയെല്ലാം ശരീരത്തിന് ആവശ്യമാണെന്ന് നാം കേൾക്കാറുണ്ട്.ഓരോ കാലഘട്ടത്തിലും ഇവ എത്ര മാത്രം ശരീരത്തിന് ആവശ്യമെന്ന് നമുക്ക് പലപ്പോഴും അറിയില്ലായിരിക്കും .

yy

ഒരു വ്യക്തിയുടെ സാധാരണ ആരോഗ്യത്തിന് ഇവയെല്ലാം ആവശ്യമാണ്.വയസ്സോ ലിംഗമോ ഒന്നും ഇതിനെ ബാധിക്കുന്നില്ല.ഓരോ സ്ത്രീകൾക്കും ഓരോ മാസവും രക്തം നഷ്ടപ്പെടുമ്പോൾ ഇരുമ്പിന്റെ അളവും കുറയുകയാണ്.

ഗര്‍ഭകാലത്തെ അധിക ഊര്‍ജ്ജത്തിന്റെ അളവ് പ്രായപൂര്‍ത്തിയായ സ്ത്രീക്ക് ഒരു ദിവസം ആവശ്യമുള്ളതിലും 85 കലോറി കൂടുതലായിരിക്കണമെന്ന് പറയുന്നു. ഊര്‍ജ്ജത്തിന്റെ പ്രധാന സ്രോതസായ ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ഗര്‍ഭിണി പ്രത്യേകം ശ്രദ്ധിക്കണം. ധാന്യങ്ങള്‍ 100 ഗ്രാമില്‍ കുറയരുത്. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറയുന്നത് കെറ്റോസിസ് എന്ന അവസ്ഥയ്ക്കു കാരണമാകുന്നു.

ff

ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. തവിടുകളയാത്ത ധാന്യങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയില്‍നിന്നും ഗര്‍ഭിണിക്ക് ആവശ്യമായ ഊര്‍ജ്ജം ലഭിക്കുന്നതാണ്. മാംസ്യം ഏകദേശം 925 ഗ്രാം മാംസ്യം ഗര്‍ഭസ്ഥശിശുവിന്റെ ശരീരത്തില്‍ ഉണ്ടായിരിക്കും. അതുകൊണ്ട് ദിവസവും 65 ഗ്രാം പ്രോട്ടീന്റെ ആവശ്യമേ ഗര്‍ഭിണിക്കുള്ളൂ. ഇതിനായി പയറുവര്‍ഗങ്ങള്‍, പാല്‍, മുട്ട, മാംസം, മത്സ്യം മുതലായവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ദിവസവും ഒരു കപ്പ് (75 ഗ്രാം) വേവിച്ച പയറുവര്‍ഗങ്ങള്‍, ഒരു മുട്ടയുടെ വെള്ളക്കരു എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍ക്കൊള്ളിക്കണം. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണത്തിന്റെ അപര്യാപ്തത തൂക്കക്കുറവുള്ള കുട്ടി ജനിക്കുന്നതിന് കാരണമാകാം. പ്രോട്ടീന്റെ അളവ് കൂടുന്നതും അപകടകരമാണ്. അത് ശിശുവിന്റെ വളര്‍ച്ച മുരടിക്കുന്നതിന് കാരണമാകുന്നു.

സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ ഭക്ഷണക്രമത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. 75 100 ഗ്രാം പയറുവര്‍ഗങ്ങള്‍, പരിപ്പ് മുതലായവ ഇക്കൂട്ടര്‍ കൂടുതലായി ഉള്‍പ്പെടുത്തണം. കൊഴുപ്പുകള്‍ കൊഴുപ്പിന്റെ അളവ് ശരീരത്തില്‍ അമിതമാകാതെ സൂക്ഷിക്കേണ്ടതുണ്ട്. അതിനാല്‍ 3 ടേബിള്‍സ്പൂണ്‍5 ടേബിള്‍സ്പൂണ്‍ എണ്ണ മാത്രമേ ഒരുദിവസം ഉപയോഗിക്കാന്‍ പാടുള്ളൂ. അധികം വറുത്തതും പൊരിച്ചതുമായ ഭക്ഷണം, ഫാസ്റ്റ്ഫുഡ് എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. ഇവ കഴിക്കുന്നതിലൂടെ ശരീരഭാരം വര്‍ധിക്കുകയും മറ്റ് പല സങ്കീര്‍ണമായ അസുഖങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. അതിനാല്‍ കൊഴുപ്പിന്റെ ഉപയോഗം നിയന്ത്രണ വിധേയമാക്കുക. ഫോളിക് ആസിഡ് ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിന് ഗര്‍ഭിണികള്‍ ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണം നിര്‍ബന്ധമായും കഴിക്കണം. 400 മില്ലിഗ്രാം ഫോളിക് ആസിഡ് ഒരുദിവസം ഗര്‍ഭിണിക്ക് ആവശ്യമാണ്. ഇത് ശരിയായ അളവില്‍ ലഭിക്കാതിരുന്നാല്‍ കുഞ്ഞിന് ന്യൂറല്‍ ട്യൂബ് ഡിഫക്ട് (എന്‍.ടി.ഡി) എന്ന രോഗാവസ്ഥയ്ക്കു കാരണമാകുന്നു. മാസം തികയാതെയുള്ള പ്രസവം, തൂക്കക്കുറവ്, ബുദ്ധിമാന്ദ്യം, ജന്മനായുള്ള വൈകല്യങ്ങള്‍ എന്നിവയ്ക്കും ഫോളിക് ആസിഡിന്റെ അഭാവം കാരണമാം. ഫോളിക് ആസിഡിന്റെ അളവ് കൂടുതലുള്ള ഭക്ഷണങ്ങളായ ഇലക്കറികള്‍, തവിടുകളയാത്ത ധാന്യങ്ങള്‍, കരള്‍, പയറുവര്‍ഗങ്ങള്‍, ഓറഞ്ച് മുതലായവയുടെ ഉപയോഗവും ഫോളിക് ആസിഡ് അടങ്ങിയ മള്‍ട്ടിവിറ്റാമിന്‍ ടാബ്‌ലെറ്റിന്റെ ഉപയോഗവും എന്‍.ടി.ഡി ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.

cc

ഇരുമ്പിന്റെ അളവ് കൂടുതലുള്ള ഭക്ഷണങ്ങളായ പച്ചക്കറികള്‍, മുട്ട, മീന്‍, പയറുവര്‍ഗങ്ങള്‍, അവല്‍, ഇലക്കറികള്‍, ശര്‍ക്കര എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. അതുപോലെ പാചകത്തിനായി ഇരുമ്പുപാത്രങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുക. ഇതിലൂടെയും ശരീരത്തിന് ആവശ്യമായ ഇരുമ്പ് ലഭിക്കുന്നതാണ്. കാത്സ്യം ഗര്‍ഭാവസ്ഥയില്‍ കാത്സ്യം ഗര്‍ഭിണികള്‍ക്ക് അത്യന്താപേക്ഷിതമാണ്. ഗര്‍ഭസ്ഥശിശുവിന്റെ എല്ലിന്റെ വളര്‍ച്ചയ്ക്ക് ഇത് പരമപ്രധാനമാണ്. മാത്രമല്ല മുലയൂട്ടുന്ന അമ്മമാര്‍ക്കും കാത്സ്യം ആവശ്യമാണ്. അതിനാല്‍ കാത്സ്യം കൂടുതലുള്ള പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍, ചെറിയമീനുകള്‍, ഇലക്കറികള്‍, പയറുവര്‍ഗങ്ങള്‍, പഞ്ഞപ്പുല്ല് മുതലായവ ഗര്‍ഭിണി ധാരാളമായി കഴിക്കണം. ഗര്‍ഭിണികളിലെ അയഡിന്റെ കുറവ് കുട്ടികളില്‍ ക്രിട്ടിനിസം എന്ന രോഗാവസ്ഥയ്ക്കു കാരണമാകും. അതിനാല്‍ അയഡിന്‍ കൂടുതലായി അടങ്ങിയ കടല്‍ മത്സ്യങ്ങള്‍, അയഡിന്‍ ചേര്‍ന്ന ഉപ്പ് എന്നിവയിലൂടെ അയഡിന്റെ അപര്യാപ്തതമൂലമുണ്ടാകുന്ന രോഗങ്ങള്‍ പ്രതിരോധിക്കാനാവും.

rr

ഗർഭകാലത്തുള്ള ഇരുമ്പിന്റെ അഭാവം എങ്ങനെ പരിഹരിക്കാം

ഗർഭിണികൾക്ക് ഇരുമ്പ് വളരെ ആവശ്യമാണ്.കുഞ്ഞിന് കൂടെ പോഷകങ്ങൾ എത്തിക്കാനായി നമ്മുടെ ഹൃദയം കൂടുതൽ കഠിനമായി പ്രവർത്തിക്കുകയാണ്.ഈ ആവശ്യം നിവർത്തിക്കാനായി ശരീരം 30 -50 ശതമാനം രക്തത്തിന്റെ അളവ് കൂട്ടും.രക്തത്തിന്റെ അളവ് കൂടുമ്പോൾ അയണും ഫോളിക് ആസിഡും ശരീരത്തിൽ കുറയുകയും ചെയ്യുന്നു.

ഗർഭിണിയായിരിക്കുന്ന സ്ത്രീയിൽ ഇതിന്റെ അപര്യാപ്തത വളരെ അപകടം ഉണ്ടാക്കുന്നു.പ്രസവത്തിൽ ബുദ്ധിമുട്ടും ഇതുണ്ടാക്കും.ഈ ലേഖനത്തിൽ ഗര്ഭകാലത്തു എങ്ങനെ ഇരുമ്പിന്റെ അഭാവം തരണം ചെയ്യാമെന്ന് പറയുന്നു.

{image-effects-of-late-pregnancy2-

-1455956427-1526099555.jpg malayalam.boldsky.com}

നിങ്ങൾക്ക് അയണിന്റെ കുറവുണ്ടോ എന്ന് മനസിലാക്കുക

ഗര്ഭകാലത്തു സ്വയം പരിശോധന ഒഴിവാക്കുന്നതാണ് നല്ലത്.നിങ്ങളുടെ ശരീരത്തിന് ഇരുമ്പിന്റെ കുറവുണ്ടെങ്കിൽ മാത്രം പരിഹരിക്കുക.ഇരുമ്പിന്റെ അളവ് കൂടുന്നതും ശരീരത്തിന് ഹാനികരമാണ്.ഇത് കരളിനെ ബാധിക്കും

നിങ്ങൾ കഴിക്കുന്നത് ശരീരം ആഗീരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കുക

ഗർഭിണികൾ സാധാരണ മരുന്നുകൾ കഴിക്കാറുണ്ട്.ചിലത് ശരീരം ആഗീരണം ചെയ്യാറില്ല.അതിനാൽ ഡോക്ടർമാർ നിർദ്ദേശിക്കുന്ന അയൺ ഗുളികകൾ അന്റാസിഡ് കഴിക്കുന്നതിന് രണ്ടോ നാലോ മണിക്കൂർ മുൻപ് കഴിക്കാൻ ശ്രദ്ധിക്കുക.അപ്പോൾ ഒന്നിന്റെ പ്രവർത്തനം മറ്റൊന്നിനെ ബാധിക്കില്ല

 h

ഭക്ഷണക്രമീകരണം മാറ്റുക

ഗർഭിണി ആയിരിക്കുമ്പോൾ നമ്മുടെ ഭക്ഷണരീതിയിൽ മാറ്റം വരാറുണ്ട്.ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ ദിവസവും ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.ഇലക്കറികളായ ചീര ഉറപ്പായും കഴിക്കുക.ചുവന്ന മാംസം,ബീൻസ്,പീസ്,സീറൽസ് ,പാൽ ,പാസ്ത,മിതമായ അളവിൽ ദിവസേന ഉണക്കപ്പഴങ്ങളും കഴിക്കുക

വിറ്റാമിൻ സി യുടെ പ്രാധാന്യം മനസിലാക്കുക

ഗർഭിണികൾ സാധാരണ അയൺ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കാറുണ്ട്.അതുപോലെ തന്നെ വിറ്റാമിൻ സി യും പ്രധാനമാണ്.എത്രത്തോളം അയൺ കഴിച്ചാലും അത് ശരീരത്തിൽ നിലനിർത്തും .അത് മലത്തിൽ കൂടെ നഷ്ടമാകില്ല.അതിനാൽ സിട്രസ് പഴങ്ങൾ,ബീറ്റ്റൂട്ട്,കാരറ്റ്,തക്കാളി,കിവി,മെലൺ,സ്ട്രാബെറി എന്നിവ കൂടി കഴിക്കാൻ ശ്രദ്ധിക്കുക

b

എപ്പോൾ ചെയ്യണം എപ്പോൾ വേണ്ട എന്നറിയുക

ചെടികളിൽ നിന്നുള്ള ഇരുമ്പിനേക്കാൾ വേഗത്തിൽ മൃഗങ്ങളിൽ നിന്നുള്ള അയൺ ആഗീരണം ചെയ്യും.അതിനാൽ ഗർഭിണികൾ ചെടികളിൽ നിന്നുള്ള അയൺ ആണ് പ്രധാനമായും ആശ്രയിക്കുന്നതെങ്കിൽ വിറ്റാമിൻ സി കൂടെ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.നിങ്ങൾ മാംസാഹാരം കഴിക്കുന്നവരെങ്കിൽ അയണിന്റെ ആഗീരണത്തിന്റെ കാര്യത്തിൽ വിഷമിക്കേണ്ടതില്ല

പാചക പാത്രങ്ങൾ മാറ്റുക

പാചക പത്രങ്ങളുടെ കാര്യം പറയുമ്പോൾ മൈക്രോവേവ് ഉപയോഗിക്കാമോ ഇല്ലയോ എന്നാകും ആദ്യം മനസ്സിൽ വരിക.ആർ ഡി എ യുടെ നിർദ്ദേശപ്രകാരം കാസ്റ്റ് അയൺ പത്രങ്ങൾ ഒരാൾക്ക് ആവശ്യമുള്ള 80 % ഇരുമ്പ് ലഭ്യമാക്കും.അതിനാൽ പ്രത്യകിച്ചും ഗർഭിണികൾക്ക് കാസ്റ്റ് അയൺ പാത്രങ്ങളിൽ ഭക്ഷണം പാകം ചെയ്തു കൊടുക്കുക

ss

ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുക

ഹോർമോൺ വ്യതിയാനം കാരണം ഭക്ഷണം കഴിക്കാൻ തോന്നാറില്ല.എന്നാൽ ആവശ്യത്തിന് പോഷകങ്ങൾ കിട്ടിയില്ലെങ്കിൽ അത് കൂടുതൽ സമ്മർദ്ദം ഉണ്ടാക്കുകയും അയണിന്റെ അഭാവത്തിനും കാരണമാകും.ഇത് കുഞ്ഞിന്റെ വളർച്ചയെയും ബാധിക്കും.അതിനാൽ മോണിങ് സിക്ക്നെസ് ഉണ്ടെങ്കിലും വേണ്ടത്ര ഭക്ഷണം കഴിക്കാൻ ശ്രമിക്കുക

പ്രതീക്ഷ കൈവെടിയാതിരിക്കുക

ആദ്യ മാസങ്ങളിൽ നിങ്ങൾക്ക് ബലഹീനത ഉണ്ടാകാം.ഡോക്ടർ അയണിന്റെ അഭാവം ഉണ്ടെന്ന് പറയുകയാണെങ്കിൽ അത് പരിഹരിക്കുക.അയൺ ശരീരത്തിൽ ശേഖരിക്കുന്നത് പ്രസവത്തിനും ശരീരത്തെ സഹായിക്കും.അതിനാൽ പ്രതീക്ഷ കൈവെടിയാതെ ദിവസവും ശരീരത്തിന് വേണ്ട പോഷകങ്ങൾ കൊടുക്കുക

English summary

ഗർഭിണികളിലെ ഇരുമ്പിന്റെ അഭാവം എങ്ങനെ തരണം ചെയ്യാം

It's normal to have mild anemia when you are pregnant. But you may have more severe anemia from low iron or vitamin levels or from other reasons.
Story first published: Saturday, May 12, 2018, 10:06 [IST]
X
Desktop Bottom Promotion