For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗർഭകാലത്തു നിങ്ങളോട് ആരും പറയാത്ത കാര്യങ്ങൾ

പ്രതീക്ഷയിൽ അപ്രതീക്ഷമായത് അതാണ് ഗർഭധാരണവും കുഞ്ഞിന്റെ ജനനവും.

|

നിങ്ങൾ ഗർഭിണിയാകുമ്പോൾ എല്ലാവരും ഇത് മഹത്തരമായ കാര്യമാണ് എന്ന് നിങ്ങളോട് പറയും.അതിന്റെ സന്തോഷവും ആകാംഷയും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.ഗർഭകാലവും കുഞ്ഞിന്റെ ജനനവുമെല്ലാം കിടക്കയിലെ പനിനീർപ്പൂക്കൾ പോലെയാണ്.ഓരോ ഗർഭവും വ്യത്യസ്തമാണ്.ഒരു അമ്മയുടെ തന്നെ ഓരോ ഗർഭധാരണവും വ്യത്യസ്തമാണ്.പ്രതീക്ഷയിൽ അപ്രതീക്ഷമായത് അതാണ് ഗർഭധാരണവും കുഞ്ഞിന്റെ ജനനവും.

m

ഓരോ തവണയും അമ്മയ്ക്ക് പുതിയ കാര്യങ്ങളാകും അനുഭവിക്കേണ്ടി വരിക.ആദ്യ തവണ ഗർഭിണിയാകുമ്പോൾ നിങ്ങൾക്ക് കൂടുതൽ ആകാംഷയുണ്ടാകും.പല കാരണങ്ങൾ കൊണ്ട് നിങ്ങൾ അറിയാത്ത കുറച്ചു ഗർഭകാര്യങ്ങൾ ചുവടെ കൊടുക്കുന്നു.സമൂഹവും ഡോക്ടറും ചിലപ്പോൾ നിങ്ങളോട് ഇത് പറഞ്ഞുവെന്ന് വരില്ല.

ഗര്‍ഭിണിയാകുമ്പോള്‍ ഒരു സ്ത്രീയുടെ ഉത്തരവാദിത്വങ്ങള്‍ ഇരട്ടിക്കുകയാണ് ചെയ്യുന്നത്. അമ്മയെന്ന നിലയിലുളള ഉത്തരവാദിത്വം വളരെ പ്രധാനവുമാണ്. ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുമ്പോള്‍ ഉടനെ ചെയ്തിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ഗര്‍ഭിണിയാണെന്ന് ഉറപ്പുവരുത്തിയാല്‍ ആദ്യത്തെ പടിയായി ഗൈനക്കോളജിസ്റ്റിനെ കാണണം.

uo

ആവശ്യമുള്ള നിര്‍ദേശങ്ങളും മരുന്നുകളും ഗര്‍ഭകാലത്ത് അത്യാവശ്യമാണ്്. പാരമ്പര്യമായി ആര്‍ക്കെങ്കിലും പ്രമേഹമോ ബിപിയോ മറ്റെന്തെങ്കിലും രോഗമോ ഉണ്ടെങ്കില്‍ ഇക്കാര്യം ഡോക്ടറെ അറിയിക്കണം. ചിക്കന്‍പോക്‌സ്, റുബെല്ല, എച്ച് വണ്‍എന്‍വണ്‍ തുടങ്ങിയവയ്ക്ക് പ്രതിരോധ കുത്തിവയ്‌പ്പെടുക്കണമെങ്കില്‍ ചെയ്യണം. ഇക്കാര്യത്തെപ്പറ്റി ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്. തനിയെ സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഒരു മിഡ്‌വൈഫിനെയോ സഹായിയെയോ വയ്ക്കുന്നത് നല്ലതാണ്.

ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയ്ക്ക് ഫോളിക് ആസിഡ് പ്രധാനമാണ്. ഗര്‍ഭിണിയാകുന്നതിന് മുന്‍പ് ഫോളിക് ആസിഡ് കഴിയ്ക്കുന്നത് നല്ലതാണ്. ഗര്‍ഭിണികള്‍ക്ക് ആദ്യത്തെ മൂന്നുമാസം നിര്‍ബന്ധമായും ഫോളിക് ആസിഡ് നിര്‍ദേശിക്കാറുണ്ട്. ഇവയടങ്ങിയ ഭക്ഷണസാധനങ്ങളും കഴിയ്ക്കാം.

ഗര്‍ഭിണിയാകുന്നതോടെ പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങളുണ്ടെങ്കില്‍ ഉപേക്ഷിയ്ക്കുന്നതാണ് നല്ലത്. സിഗരറ്റിലടങ്ങിയിട്ടുള്ള ടുബാക്കോ അബോര്‍ഷന് കാരണമാകും. കുഞ്ഞുങ്ങളില്‍ ശാരീരിക, മാനസിക വൈകല്യങ്ങളുണ്ടാകാനും ഇത്തരം ശീലങ്ങള്‍ ഇടവരുത്തും.

ഭക്ഷണം ഗര്‍ഭകാലത്ത് വളരെ പ്രധാനമാണ്. മൂന്നു കപ്പ് ഫലവര്‍ഗങ്ങളും പച്ചക്കറികളും പ്രോട്ടീന്‍, വൈറ്റമിനുകള്‍ എന്നിവയും ദിവസവുമുള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ട്യൂണ മത്സ്യം കഴിയ്ക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് വളരെ പ്രധാനമാണ്. വലിയ അയില, സ്രാവ് തുടങ്ങിയ മത്സ്യങ്ങള്‍ ഒഴിവാക്കുകയാണ് നല്ലത്.

jo;

ഗര്‍ഭിണികളില്‍ തൂക്കം കൂടുന്നത് സാധാരണമാണ്. എന്നാല്‍ അമിതമായി ഭാരം കൂടുന്നത് ശരീരവേദനയ്ക്കു കാരണമാകുകയും പ്രസവം ബുദ്ധിമുട്ടാക്കുകയും ചെയ്യും. ശരീരഭാരത്തില്‍ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.

സ്പൈഡർ വെയിൻ

ചിലന്തിയുടെ കാലോ വലയോ പോലെ ഇരിക്കുന്ന അവസ്ഥയാണിത്.സാധാരണ ഇത് കാലിലാണ് കാണുന്നത്.പെട്ടെന്ന് 10 വര്ഷം കഴിയുമ്പോഴുള്ള കാല് പോലെ ഇരിക്കും.ഗർഭസമയത്തെ സമ്മർദ്ദവും സ്ട്രയിനും കൊണ്ട് ഞരമ്പുകൾ കാണുന്ന വിധത്തിൽ വരുന്ന അവസ്ഥയാണിത്.ഈസ്ട്രജന്റെ അളവും ഇതിനു ഒരു കാരണമാണ്.ഗര്ഭത്തിന്റെ 4 ആം മാസത്തിലാണ് സാധാരണ ഇത് കാണുന്നത്.കുഞ്ഞു ജനിച്ച ശേഷം ഇത് അപ്രത്യക്ഷമാകുകയും ചെയ്യും.അപ്രത്യക്ഷമായില്ലെങ്കിൽ ലേസർ ചികിത്സയും സാലയിൻ ഇന്ജെക്ഷനും എടുക്കേണ്ടി വരും.ഇവ അപകടകാരികൾ അല്ല .

ചൊറിച്ചിൽ

ചില സ്ത്രീകൾക്ക് 7 ആം മാസത്തിൽ വയറിനു ചുറ്റും പെട്ടെന്ന് ചൊറിച്ചിൽ ഉണ്ടാകാറുണ്ട്.ഇത് സാധാരണം എല്ലാവര്ക്കും ഉണ്ടാകുന്നതല്ല.കുഞ്ഞു വളരുന്നതിനനുസരിച്ചു ചർമ്മം വലിയുന്നതുകൊണ്ടാണ് ഇങ്ങനെ കാണുന്നത്.ഹോർമോൺ കാരണം വരണ്ട ചർമ്മം ഉള്ളവർക്കും ഇത് കാണാറുണ്ട്.മോയിസ്ച്യുറൈസര് ഉപയോഗിച്ച് ഇത് മാറ്റാവുന്നതാണ്.

j;

പിങ്ക് ടൂത്ബ്രെഷ്

ഗര്ഭകാലത്തെ ഹോർമോണുകൾ മുഖത്തേക്കും മൂക്കിലേക്കുമുള്ള രക്തപ്രവാഹം കൂട്ടും.ഇത് മൂലം മൂക്കിലും മോണയിലും രക്തസ്രാവം ഉണ്ടാകാം.ഇത് സാധാരണമാണ്.നല്ലവണ്ണം പല്ല് തേയ്ക്കാനും വായ് വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കുക.

ലൈംഗിക താല്പര്യം

ചില ഗർഭിണികൾക്ക് കൂടുതൽ ലൈംഗിക താല്പര്യം കാണുന്നു.പങ്കാളിയോട് പെട്ടെന്ന് ആഗ്രഹം പറയുകയും ചെയ്യും.സാധാരണ സ്ത്രീകൾക്ക് ഗർഭസമയത്തു പ്രത്യേക ആകര്ഷണമൊന്നും തോന്നാറില്ലെങ്കിലും ഹോർമോണിന്റെ അവസ്ഥ അനുസരിച്ചു ചിലർക്ക് കൂടുതൽ താല്പര്യം തോന്നാറുണ്ട്.ഡോക്ടർ ചെയ്യരുത് എന്ന് പറയുന്നത് വരെ നിങ്ങൾക്ക് ആഗ്രഹം പൂർത്തിയാക്കാവുന്നതാണ്.

ji;

ദുഃസ്വപ്നങ്ങൾ

ഗർഭകാലത്തു വൈവിധ്യമാർന്ന സ്വപ്‌നങ്ങൾ കാണുന്നത് സ്വാഭാവികമാണ്.ചില സ്വപ്നങ്ങളിൽ കുട്ടി ആണോ പെണ്ണോ എന്ന് കാണാറുണ്ട്.ചിലപ്പോൾ കുഞ്ഞിന് അപകടം സംഭവിക്കുന്നത് പോലുള്ള ദുസ്വപ്നങ്ങളും കാണാറുണ്ട്.ഇത് കൂട്ടുകാരും വീട്ടുകാരും പറഞ്ഞുള്ള പേടി കാരണം തോന്നുന്നതാണ്.ദുസ്വപനങ്ങൾ കാണുന്നുവെങ്കിൽ വിശ്വസ്ഥരായുള്ള ആരോടെങ്കിലും പറയുക.അപ്പോൾ നിങ്ങൾക്ക് ആശ്വാസം ലഭിക്കും

വിചിത്രമായ ചിന്തകൾ

ഗർഭകാലത്തെപ്പറ്റിയുള്ള ധാരാളം ആശങ്കകളും ചിന്തകളും നിങ്ങളുടെ മനസ്സിൽ വിചിത്രമായ ചിന്തകൾ കൊണ്ട് വരും.കുട്ടി ആഗ്രഹിക്കുന്നതിനു മുൻപ് ഗർഭിണിയാകുക എന്നുള്ള സാഹചര്യങ്ങളിലെല്ലാം സമ്മർദ്ദം കാരണം പല ചിന്തകൾ ഉണ്ടാകാം.നിങ്ങൾ പങ്കാളിയോടോ ഡോക്ടറോടോ തുറന്നു സംസാരിക്കുക.അല്ലെങ്കിൽ ഡിപ്രെഷനിലേക്ക് അത് നയിച്ചേക്കാം

k

കുഞ്ഞു ജനിക്കുന്നതിനു മുൻപ് മുലപ്പാൽ ഉണ്ടാകുക

ഗര്ഭത്തിന്റെ രണ്ടു മൂന്ന് മാസത്തിൽ ഇത് കാണുക സാധാരണയാണ്.പ്രൊലാക്ടിൻ ഹോർമോൺ കൂടുമ്പോഴാണ് ഇങ്ങനെ കാണുന്നത്.പെട്ടെന്ന് പാൽ നിങ്ങൾക്ക് കാണാം.ചൂടോ,മെസേജോ ഇതിനെ ഉത്തേജിപ്പിക്കും.പേടിക്കേണ്ടതായി ഇല്ല.കൂടുതൽ പാൽ കാണുന്നുവെങ്കിൽ നേഴ്‌സിങ് പാഡ് ഉപയോഗിക്കുക.കുഞ്ഞു ജനിക്കുമ്പോൾ ധാരാളം പാൽ കിട്ടും എന്നോർത്ത് സന്തോഷിക്കുക

ഉർജ്ജക്കുറവ്

ഗർഭകാലത്തു അത്ര ഊർജ്ജം ഉണ്ടായിരിക്കില്ല എന്നത് സാധാരണമാണ്.നിങ്ങൾ ആദ്യമായി ഗര്ഭിണിയാകുമ്പോൾ ക്ഷീണം നിങ്ങളെ അത്ഭുതപ്പെടുത്തും.കൂടുതൽ ക്ഷീണം അനുഭവപ്പെടുമ്പോൾ കിടക്കുക.നിങ്ങളുടെ ശരീരത്തെ കൂടുതൽ ശ്രദ്ധിക്കണം എന്നാണ് ക്ഷീണം സൂചിപ്പിക്കുന്നത്.ഇത് കൂടുതലായി ആദ്യ മൂന്നു മാസങ്ങളിലാണ് കാണുന്നത്.ഉച്ചയ്ക്ക് ശേഷം കുറച്ചു ഉറങ്ങുന്നത് നല്ലതാണ്.പോഷകമുള്ള ഭക്ഷണം കഴിക്കുക.കൂടുതൽ ക്ഷീണം ഉണ്ടെങ്കിൽ അനീമിയ അഥവാ വിളർച്ച ഉണ്ടോ എന്ന് പരിശോധിക്കുക.അപ്പോൾ അയൺ ഗുളികകൾ കഴിക്കേണ്ടി വരും

k

മലബന്ധം

പല സ്ത്രീകൾക്കും ഗർഭകാലത്തു മലബന്ധം അനുഭവപ്പെടാറുണ്ട്.പ്രൊജസ്‌ട്രോൺ എന്ന ഹോർമോൺ ആണ് ഇതിനു കാരണം.വളർന്നു വരുന്ന കുഞ്ഞു നിങ്ങളുടെ കുടലിലേക്ക് സമ്മർദ്ദം കൊടുക്കുന്നതും ഇതിന് കാരണമാണ്.അയൺ ഗുളികകളും മലബന്ധം ഉണ്ടാക്കും.ധാരാളം നാരുകൾ ഉള്ള ഭക്ഷണം കഴിക്കുക.പച്ചക്കറികളും പഴവർഗ്ഗങ്ങളും കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം.എന്നിട്ടും ശരിയായില്ലെങ്കിൽ ഡോക്ടറെ സമീപിക്കുക.സ്റ്റൂൾ സോഫ്റ്റ്നർ ഗര്ഭകാലത്തു കഴിക്കാവുന്നതാണ്

English summary

ഗർഭകാലത്തു നിങ്ങളോട് ആരും പറയാത്ത കാര്യങ്ങൾ

This is the start of an incredible journey. To help you along, we offer info on pregnancy aches and pains, weight gain and nutrition, what's safe during pregnancy and what's not, pregnancy stages, labor and delivery, and more -- plus how to sift through all those baby names to find the perfect one.
Story first published: Thursday, May 10, 2018, 9:49 [IST]
X
Desktop Bottom Promotion