ഗര്‍ഭകാലത്ത് ഈ ചെറിയ മാറ്റം പോലും ശ്രദ്ധിക്കണം

Posted By: chaithanya g
Subscribe to Boldsky

നിങ്ങളുടെ ഉദരത്തില്‍ ഒരു കുഞ്ഞു ജീവന്‍ തുടിച്ചു തുടങ്ങിയെന്ന് അറിയുമ്പോഴുണ്ടാകുന്ന സന്തോഷം അതിരുകളില്ലാത്തതാണ്. ഭര്‍ത്താവും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം നിങ്ങളെ സ്‌നേഹം കൊണ്ട് മൂടും. ഒരു ജീവന്‍ ഈ ഭൂമിയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞ നിങ്ങള്‍ എത്ര ഭാഗ്യവതിയാണെന്നും മാതൃത്വത്തിന്റെ മൂല്യത്തെക്കുറിച്ചുമെല്ലാം പലരും വാതോരാതെ സംസാരിക്കും. എന്നാല്‍ ഗര്‍ഭകാലവും കുഞ്ഞ് പിറന്ന ശേഷമുള്ള കാലവുമെല്ലാം അത്ര സുഖകരമായിരിക്കുമെന്നത് മിഥ്യാ ധാരണ മാത്രമാണ്.

ഗര്‍ഭാവസ്ഥ ഓരോരുത്തര്‍ക്കും ഓരോ തരത്തിലാകും അനുഭവപ്പെടുക. ഒരമ്മയ്ക്ക് തന്നെ ഒന്നില്‍ക്കൂടുതല്‍ തവണ ഗര്‍ഭിണിയാകുമ്പോള്‍ കടന്നുപോകുന്ന അവസ്ഥ വ്യത്യസ്തമായിരിക്കും. ഗര്‍ഭകാലവും കുഞ്ഞിന്റെ പിറവിയും സംബന്ധിച്ചുള്ള വിഷയത്തെ വിശേഷിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ വാക്യം അപ്രതീക്ഷിതമായ കാര്യങ്ങള്‍ പ്രതീക്ഷിക്കുക എന്നത് തന്നെയാണ്. ഓരോ തവണയും അമ്മ പുതു കാര്യങ്ങള്‍ അനുഭവിക്കുന്നു, പഠിക്കുന്നു, അതുമായി സമരസപ്പെട്ട് പോകുന്നു. എന്നാല്‍ ഈ ആകസ്മിക കാര്യങ്ങളിലൂടെ കടന്ന് പോകുന്നത് എപ്പോഴും അത്ര സുഖകരമായിരിക്കില്ല.

ഏത് സമയവും ആകസ്മികമായതെന്തും സംഭവിക്കാം എന്ന ചിന്ത ഓരോ ഗര്‍ഭവതികള്‍ക്കും കുഞ്ഞിനായി ശ്രമിക്കുന്നവര്‍ക്കും ഉണ്ടായിരിക്കണമെന്നതാണ് പ്രധാനം. പ്രത്യേകിച്ചും ആദ്യമായി ഗര്‍ഭിണികളായിരിക്കുന്നവര്‍. ഗര്‍ഭകാലത്തെക്കുറിച്ച് നിങ്ങള്‍ അറിയേണ്ട കാര്യങ്ങളെല്ലാമാണ് ഞങ്ങള്‍ ഇവിടെ പങ്കുവയ്ക്കുന്നത്.

എന്തെങ്കിലും കൊണ്ട് നിങ്ങള്‍ അറിയാതെ പോയതോ സമൂഹത്തില്‍ അത്ര ചര്‍ച്ച ചെയ്യപ്പെടാത്തതോ ആയ വാസ്തവങ്ങളാണ് ഇവയെല്ലാം. നിങ്ങള്‍ ഇതേക്കുറിച്ച് ചോദിച്ചെങ്കില്‍ മാത്രമോ അല്ലെങ്കില്‍ ഇതേക്കുറിച്ച് നിങ്ങളെ അറിയിക്കണമെന്ന് തോന്നിയാല്‍ മാത്രമോ ആകും നിങ്ങളുടെ ഡോക്ടര്‍ പോലും ഇക്കാര്യങ്ങള്‍ വ്യക്തമാക്കി തരുക.

സ്‌പൈഡര്‍ വെയ്ന്‍സ്

സ്‌പൈഡര്‍ വെയ്ന്‍സ്

എട്ടുകാലിയുടെ കാലുകളോ വലയോ പോലെ കാണപ്പെടുന്ന പര്‍പ്പിള്‍ നിറത്തിലുള്ള വരകളാണിത്. കാലുകളിലാകും ഇത് ആദ്യം പ്രത്യക്ഷപ്പെടുക. കാലുകള്‍ കണ്ടാല്‍ പത്ത് വയസ്സ് ഒറ്റയടിക്ക് കൂടിയത് പോലെയും തോന്നും. ഗര്‍ഭാവസ്ഥ മൂലമുണ്ടാകുന്ന സമ്മര്‍ദ്ദം മൂലം തടിച്ചു വരുന്ന ഞരമ്പുകളാണിവ. ഈസ്ട്രജന്‍ അളവ് കൂടുന്നതും ഈ സ്‌പൈഡര്‍ വെയ്ന്‍സ് ഉണ്ടാകാന്‍ കാരണമാകുന്നു. ഗര്‍ഭകാലത്ത് നാലാം മാസം മുതലാണ് ഇവ കാണപ്പെട്ടു തുടങ്ങുന്നത്. ഏവരിലും ഇതുണ്ടാകും. കുട്ടിയുണ്ടായിക്കഴിയുന്നതോടെ ഇവ ക്രമേണ അപ്രത്യക്ഷമാകുന്നതാണ് രീതി. അതല്ലെഹ്കില്‍ ലേസര്‍ ചികിത്സയോ സലൈന്‍ കുത്തിവയ്‌പ്പോ എടുത്ത് വേണം ഇത് മാറ്റാന്‍. കാഴ്ചയ്ക്ക് പേടിപ്പെടുത്തുമെങ്കിലും ആരോഗ്യപരമായി യാതൊരു പ്രശ്‌നവും ഇതുണ്ടാക്കില്ല.

ചൊറിച്ചില്‍

ചൊറിച്ചില്‍

ചില സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്തുണ്ടാകുന്ന മറ്റൊരു പ്രധാന പ്രശ്‌നമാണിത്. ഏഴാം മാസം മുതല്‍ വയറിന് ചുറ്റും കടുത്ത ചൊറിച്ചില്‍ അനുഭവപ്പെട്ട് തുടങ്ങും. എല്ലാവര്‍ക്കും ഈ പ്രശ്‌നമുണ്ടായേക്കില്ല, എന്നാല്‍ ഇത് സാധാരണമാണ് താനും. കുഞ്ഞ് ഉദരത്തില്‍ വളരുന്നത് അനുസരിച്ച് ഗര്‍ഭപാത്രം വികസിക്കും തത്ഫലമായി ശരീരത്തിലെ തൊലി വലിഞ്ഞു മുറുകും. ഇതാണ് ഈ ചൊറിച്ചിലിന് പിന്നില്‍. ഗര്‍ഭകാലത്തുത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകളുടെ പ്രവര്‍ത്തനം മൂലം തൊലി ഉണങ്ങി വരളുന്നതും ചൊറിച്ചിലിന് കാരണമാണ്. മോയ്‌സ്ചുറൈസിങ് ക്രീമുകള്‍ ധാരാളമായി ഉപയോഗിച്ച് ഇതിനൊരു ആശ്വാസം നേടാനാകും. കുറച്ച് ദിവസങ്ങള്‍ മാത്രമേ ഈ പ്രശ്‌നം നേരിടേണ്ടി വരൂ

പിങ്ക് ടൂത്ത്ബ്രഷ്

പിങ്ക് ടൂത്ത്ബ്രഷ്

പേരു കേട്ട് പേടിക്കേണ്ട. ഇതിന്റെ പിന്നിലെ കൈകളും ഗര്‍ഭാവസ്ഥയിലെ ഹോര്‍മോണുകളുടേത് തന്നെയാണ്. വായിലേക്കും മൂക്കിലേക്കുമുള്ള രക്തയോട്ടം ഈ ഹോര്‍മോണുകള്‍ വര്‍ദ്ധിപ്പിക്കും. ഇതോടെ മൂക്കില്‍ നിന്ന് ചിലപ്പോള്‍ രക്താംശം പുറത്തേക്ക് വരും. പല്ലു തേക്കുമ്പോള്‍ ബ്രഷിലും രക്തം കാണപ്പെടും. ഇതൊന്നും കണ്ട് നിങ്ങള്‍ പേടിക്കരുതെന്ന് മാത്രം. കാരണം ഈ ഹോര്‍മോണ്‍ തന്നെ. പേടിച്ച് പല്ലുതേപ്പ് നിര്‍ത്തിക്കളയുകയും ചെയ്യരുത്. വാ ശുചിയായിരിക്കേണ്ടത് ഏറെ അവശ്യമാണെന്ന് മറക്കരുത്.

ലൈംഗിക ചോദനയിലെ മാറ്റങ്ങള്‍

ലൈംഗിക ചോദനയിലെ മാറ്റങ്ങള്‍

ചില ഗര്‍ഭിണികള്‍ക്ക് ലൈംഗിക താത്പര്യം വര്‍ദ്ധിക്കും. തന്റെ പങ്കാളിക്കൊപ്പം കൂടുതല്‍ അടുത്തിടപഴകാന്‍ തനിക്ക് തന്നെ തോന്നുന്നതെന്താണെന്ന് അവര്‍ അത്ഭുതപ്പെട്ടും പോകും. ഗര്‍ഭകാലത്ത് അത്ര സൗന്ദര്യവതികളായിരിക്കില്ലെന്ന തോന്നല്‍ മനസ്സിലുള്ളപ്പോള്‍ തന്നെയാണ് ഈ അനിയന്ത്രിതമായ താത്പര്യമുണ്ടാകുന്നതെന്നതാണ് അവരെ അത്ഭുതപ്പെടുത്തുന്നത്. മാസങ്ങള്‍ കഴിയും തോറും ഈ താത്പര്യം കൂടിയും കുറഞ്ഞും വരും. എല്ലാം ഹോര്‍മോണുകളുടെ കളിയാണ്. ലൈംഗിക ബന്ധത്തിലേര്‍പ്പെടരുതെന്ന് ഡോക്ടര്‍ വിലക്കുന്നത് വരെ മനസ്സിനിഷ്ടപ്പെട്ട രീതിയില്‍ ഇക്കാര്യത്തില്‍ മുന്നോട്ട് പോകാം

ദുഃസ്വപ്‌നങ്ങള്‍

ദുഃസ്വപ്‌നങ്ങള്‍

ഗര്‍ഭകാലത്ത് പല തരത്തിലുള്ള സ്വപ്‌നങ്ങള്‍ ഗര്‍ഭിണികള്‍ കാണും. സന്തോഷകരമായ സ്വപ്‌നങ്ങള്‍ ചിലര്‍ കാണും. ചിലരുടെ സ്വപ്‌നങ്ങളില്‍ കുഞ്ഞ് ആണായിരിക്കുമോ പെണ്ണായിരിക്കുമോയെന്ന് വരെ ഈ സ്വപ്‌നങ്ങള്‍ കാണിച്ചു തരും. കുഞ്ഞിനോ അടുത്തള്ളയാര്‍ക്കെങ്കിലുമോ അരുതാത്തത് സംഭവിക്കുന്നുവെന്ന ദുഃസ്വപ്‌നങ്ങളും കണ്ടേക്കാം. എന്നാല്‍ ഈ സ്വപ്‌നങ്ങളെക്കുറിച്ച് പുറത്താരോടും ഗര്‍ഭവതികള്‍ പറയാറില്ല. ഇതൊരു ദുഃശ്ശകുനമായി കണ്ട് സുഹൃത്തുക്കളും കുടുംബാംഗങ്ങളും പെരുമാറിയാലോ എന്ന ഭയവും ഇൗ മൂടിവയ്ക്കലിന് പിന്നിലുണ്ട്. ഇങ്ങനെ ദുഃസ്വപ്‌നങ്ങള്‍ കണ്ടാല്‍ ഏറെ വിശ്വാസമുള്ള ആരോടെങ്കിലും അത് തുറന്ന് പറയുന്നത് നന്നായിരിക്കും. അങ്ങനെയാകുമ്പോള്‍ മനസ്സിന്റെ ഭാരം കുറയാനും സ്വസ്ഥത കൈവരിക്കാനും കഴിയും.

 വിചിത്ര ചിന്തകള്‍

വിചിത്ര ചിന്തകള്‍

ഉദരത്തില്‍ എപ്പോഴും കൂടെയുള്ള കുഞ്ഞ്, തല നിറയെ സംശയങ്ങളും വ്യാകുലതകളും ഈ അവസ്ഥയില്‍ ഗര്‍ഭിണികള്‍ക്ക് പലതരത്തിലുള്ള വിചിത്ര ചിന്തകളുണ്ടാകുന്നതും സാധാരണം. കുഞ്ഞിനെ വേണമെന്ന് ഏറെ ആഗ്രഹിച്ച് ഗര്‍ഭിണികളായ സ്ത്രീകള്‍ തന്നെ ആ തീരുമാനമെടുത്ത സമയത്തെ പലപ്പോഴും ശപിക്കും. ഇങ്ങനെയുള്ള ചിന്തകള്‍ അലട്ടിയാല്‍ അതേക്കുറിച്ച് ഭര്‍ത്താവിനോടോ ഡോക്ടറോടോ പറയാന്‍ മടിക്കരുത്. ഇങ്ങനെയുള്ള ചിന്തകള്‍ സാധാരണമാണെങ്കിലും ഈ ചിന്തകള്‍ നിങ്ങളെ വിഷാദരോഗത്തിലേക്കോ മറ്റ് മാനസിക പ്രശ്‌നങ്ങളിലേക്കോ തള്ളിവിടാതെ സൂക്ഷിക്കണം.

English summary

Things That No One Tells You About Pregnancy

This article will help you know about all the changes the body goes through during pregnancy.
Story first published: Thursday, March 8, 2018, 13:13 [IST]