For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിസേറിയന്‍ ശേഷം അനുഭവിക്കുന്ന വേദന നിസ്സാരമല്ല

|

സിസേറിയന്‍ എന്ന് പറയുന്ന അവസ്ഥയില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പലരും ചിന്തിക്കുന്നില്ല. പലപ്പോഴും ഇത്തരത്തില്‍ ഉണ്ടാവുന്ന അവസ്ഥകള്‍ പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. എന്നാല്‍ അത് സിസേറിയന്‍ ചെയ്യുമ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കില്ല, സിസേറിയന് ശേഷം മാത്രമേ ഇത്തരം കാര്യങ്ങള്‍ മനസ്സിലാവുകയുള്ളൂ. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ എന്തൊക്കെയെന്നതിനെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണം.

സാധാരണ പ്രസവം വേദനാജനകമാണെങ്കില്‍ അതിനെ പേടിച്ചാണ് പലരും സിസേറിയന്‍ എന്ന തീരുമാനത്തിലേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള തീരുമാനം എടുക്കുമ്പോള്‍ അതിന് ശേഷമുള്ള പ്രശ്‌നങ്ങളെക്കുറിച്ച് അറിയേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ നിങ്ങളെ ജീവിത കാലം മുഴുവന്‍ പിന്തുടരുന്നു.

<strong>ഗര്‍ഭകാലത്ത് വായ്‌നാറ്റം കൂടുതലോ?</strong>ഗര്‍ഭകാലത്ത് വായ്‌നാറ്റം കൂടുതലോ?

ഇത്തരം അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണാന്‍ ശ്രമിക്കും മുന്‍പ് അതിന്റെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞിരിക്കണം. സാധാരണ പ്രസവത്തിന് ശേഷം ആരോഗ്യത്തിന് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാവില്ല. എന്നാല്‍ സിസേറിയന്‍ നിങ്ങള്‍ക്ക് ഓരോ രാത്രിയും നല്‍കുന്നത് പേടിസ്വപ്‌നമാണ് എന്ന കാര്യത്തില്‍ സംശയമില്ല.

സര്‍ജറിക്ക്‌ശേഷം

സര്‍ജറിക്ക്‌ശേഷം

സര്‍ജറിക്ക് ശേഷം പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ പലരേയും അലട്ടിക്കൊണ്ടിരിക്കുന്ന ഒന്നാണ്. സിസേറിയന്‍ സമയത്ത് വേദനയില്ലെങ്കിലും അതിന് ശേഷമാണ് ഏറ്റവും വലി വേദന എന്നത് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ സിസേറിയന്‍ ചെയ്യുന്നവരുടെ എണ്ണം വളരെയധികം കൂടി വരുന്നു. സ്റ്റിച്ചുകളും മറ്റും പലപ്പോഴും വേദനയുടെ ആഴം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് സിസേറിയന്‍ എന്ന അവസ്ഥക്ക് വളരെയധികം ശ്രദ്ധിച്ച് മാത്രമേ സമ്മതം മൂളാന്‍ പാടുകയുള്ളൂ.

 മൂത്രമൊഴിക്കണോ?

മൂത്രമൊഴിക്കണോ?

മൂത്രമൊഴിക്കുമ്പോഴും മറ്റും ഉണ്ടാവുന്ന പ്രതിസന്ധികളും ബുദ്ധിമുട്ടും വളരെയധികം ശ്രദ്ധിക്കണം. കാരണം ഇതെല്ലാം സിസേറിയന്റെ ഫലമായി ഉണ്ടാവുന്ന ബുദ്ധിമുട്ടാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല പലപ്പോഴും മലബന്ധം പോലുള്ള പ്രശ്നങ്ങളും ഇത് മൂലം ഉണ്ടാവാറുണ്ട് എന്നതാണ് സത്യം. അതുകൊണ്ട് വീണ്ടും പറയുന്നു സിസേറിയന്‍ എന്ന അവസ്ഥക്ക് സമ്മതം മൂളുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. സാധാരണ പ്രസവം നടക്കില്ലെന്ന് ഡോക്ടര്‍ വിധിയെഴുതുമ്പോള്‍ മാത്രമേ സിസേറിയനെക്കുറിച്ച് ചിന്തിക്കാവൂ.

രക്തസ്രാവം

രക്തസ്രാവം

വജൈനല്‍ ഡെലിവറിയിലൂടെ മാത്രമല്ല രക്തസ്രാവം ഉണ്ടാവുന്നത്. സിസേറിയന്‍ ആണെങ്കിലും രക്തസ്രാവം ഉണ്ടാവുന്നു. ഗര്‍ഭപാത്രത്തിന്റെ ഉള്‍വശത്തെ പാളി പൊട്ടുന്നത് മൂലമാണ് രക്തസ്രാവം ഉണ്ടാവുന്നത്. ഇത് പലപ്പോഴും നില്‍ക്കാന്‍ വളരെയധികം ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് സാഹചര്യം ഒരുക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ലെന്ന ബോധം നിങ്ങള്‍ക്കുണ്ടായിരിക്കണം.

ശരീരം പ്രതികരിക്കുന്നത്

ശരീരം പ്രതികരിക്കുന്നത്

പലപ്പോഴും സിസേറിയന് ശേഷം ശരീരം എങ്ങനെ പ്രതികരിക്കണം എന്ന് പലര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വളരെയധികം കഷ്ടപ്പെടേണ്ടതായി വരും. നിങ്ങളുടെ ശരീരം ഒരിക്കലും നിങ്ങള്‍ പറയുന്നത് പോലെ അനുസരിക്കണം എന്നില്ല. വേഗത്തില്‍ നടക്കണമെന്ന് നിങ്ങള്‍ ആഗ്രഹിച്ചാലും ശരീരം അതനുസരിച്ച് പ്രവര്‍ത്തിക്കണമെന്നില്ല. അതുകൊണ്ട് ശരീരത്തിന്റെ ഫ്‌ളക്‌സിബിലിറ്റി വരെ നമുക്ക് നഷ്ടപ്പെടുന്നു.

 ചെരുപ്പിന്റെ സൈസ്

ചെരുപ്പിന്റെ സൈസ്

കാലില്‍ നീര് ഗര്‍ഭാവസ്ഥയില്‍ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥ സിസേറിയന് ശേഷവും ഉണ്ടാവുന്നതും ശ്രദ്ധിക്കണം. ഗര്‍ഭസമയത്ത് കാലില്‍ നീരുണ്ടാവും എന്നത് സ്വാഭാവികമാണ്. എന്നാല്‍ സിസേറിയന്‍ കഴിഞ്ഞാലും ചിലരില്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ കുറച്ച് കാലത്തേക്ക് സ്ഥിരമായി നിലനില്‍ക്കും. ഇതെല്ലാം സിസേറിയന്റെ പ്രതിസന്ധികളാണ് എന്ന കാര്യം മറക്കരുത്. കാരണം ഇത് പല വിധത്തിലാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നത്. അതുകൊണ്ട് അവസാന ഘട്ടത്തില്‍ മാത്രമേ ഇത്തരം കാര്യം ചെയ്യാന്‍ പാടുകയുള്ളൂ.

 മുലയൂട്ടുന്നതിനോടുള്ള വെറുപ്പ്

മുലയൂട്ടുന്നതിനോടുള്ള വെറുപ്പ്

മുലയൂട്ടുന്നതിനോടുള്ള വെറുപ്പാണ് സിസേറിയന് ശേഷം നിങ്ങളിലുണ്ടാവുന്ന മറ്റൊരു പ്രശ്നം. സിസേറിയന് ശേഷം പലപ്പോഴും സ്ത്രീകള്‍ പല തരത്തിലാണ് സമ്മര്‍ദ്ദം അനുഭവിക്കുന്നത്. ഇത് പലപ്പോഴും കുഞ്ഞിന് പാല്‍ കൊടുക്കുന്നതില്‍ നിന്ന് വരെ സ്ത്രീകളെ പിന്തിരിപ്പിക്കുന്നു. ഇതെല്ലാം പ്രസവ ശേഷമുണ്ടാകുന്ന ഡിപ്രഷന്റെ കൂടെ ഫലമാണ് എന്ന കാര്യം മറക്കരുത്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല.

 കുഞ്ഞുമായുള്ള ആത്മബന്ധം

കുഞ്ഞുമായുള്ള ആത്മബന്ധം

കുഞ്ഞുമായുള്ള ആത്മബന്ധം പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. എത്രയൊക്കെ വേദനയുണ്ടെങ്കിലും കുഞ്ഞിനോടുള്ള അടുപ്പം നിങ്ങള്‍ക്ക് വളരെ കൂടുതല്‍ തന്നെയായിരിക്കും. എങ്കിലും ഡിപ്രഷന്‍ സാധ്യത പ്രസവശേഷം വളരെ കൂടുതലായിരിക്കും. ഇത് ചിലപ്പോള്‍ കുഞ്ഞിനോട് പോലും അടുപ്പം കുറക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കേണ്ടത് അത്യാവശ്യമാണ്. ഇത് ഏത് വിധത്തിലും ആരോഗ്യത്തിനും വില്ലനായി മാറുന്നു.

ഉറക്കക്കുറവ്

ഉറക്കക്കുറവ്

പല സ്ത്രീകളും പറയുന്ന പ്രധാന പ്രശ്‌നമാണ് ഉറക്കക്കുറവ്. ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത് സ്ത്രീകളുടെ ആരോഗ്യത്തിനെ വളരെ പ്രതികൂലമായി തന്നെ ബാധിക്കുന്നു. ഇത്തരം അവസ്ഥകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് സിസേറിയന്‍. ഉറക്കമില്ലായ്മയാണ് മറ്റൊരു പ്രശ്നം. ഉറക്കമില്ലാത്ത രാത്രിയായിരിക്കും നിങ്ങള്‍ക്ക് സിസേറിയന് ശേഷം ഉണ്ടാവുന്നത്. പല വിധത്തിലുള്ള അസ്വസ്ഥകളാല്‍ ഉറക്കം നഷ്ടപ്പെടുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

English summary

Things A Mom Can Feel after cesarean

here are some things A Mom Can Feel During cesarean, take a look
X
Desktop Bottom Promotion