ഈ മാസത്തില്‍ ഗര്‍ഭം ധരിച്ചാല്‍ നല്ല കുഞ്ഞ്

Posted By:
Subscribe to Boldsky

ഗര്‍ഭധാരണം ചിലപ്പോള്‍ ചിലര്‍ക്ക് പ്രതീക്ഷിക്കാതെയാകും, ചിലര്‍ക്ക് പ്രതീക്ഷിച്ചിട്ടും. എല്ലാറ്റിനും നല്ല മാസവും സമയവുമെല്ലാം നോക്കുന്നവരാണ്. ഗര്‍ഭത്തിന്റെ കാര്യത്തിലും ഇതുണ്ടെന്നാണ് പറയുന്നത്.

ചില പ്രത്യേക മാസങ്ങളില്‍ ജനിയ്ക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പലതരത്തിലുള്ള പ്രത്യേകതകളുണ്ടെന്നു വേണം, പറയാന്‍. ഇതു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്.

ഇന്ത്യാന യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍. 2007-ലും 2009-ലും നടത്തിയ പഠനത്തിലാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. 270000 ഗര്‍ഭിണികളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.

ഗര്‍ഭധാരണത്തിന് ഏറ്റവും അനുയോജ്യമായ മാസമേതെന്നറിയൂ, ഓരോ മാസവും ജനിയ്ക്കുന്ന കുട്ടികളുടെ ചില പ്രത്യേകതകളെക്കുറിച്ചറിയൂ,

ഉത്സവകാലങ്ങളില്‍

ഉത്സവകാലങ്ങളില്‍

ഉത്സവകാലങ്ങളില്‍, അതായത് ആഘോഷകാലങ്ങളില്‍ ജനിയ്ക്കുന്ന കുട്ടികള്‍ക്കു മിടുക്കു കൂടുതലായിരിയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതില്‍ തന്നെ പറയുന്നത് ഡിസംബര്‍, ആഗസ്ത് മാസങ്ങളും. അതായത് ഡിസംബര്‍, ആഗസ്ത് മാസങ്ങളില്‍ ജനിയ്ക്കുന്ന കുഞ്ഞുങ്ങള്‍ ഏറെ മിടുക്കരായിരിയ്ക്കും.

മെയ്, ജൂണ്‍

മെയ്, ജൂണ്‍

മെയ്, ജൂണ്‍ മാസങ്ങള്‍ ഗര്‍ഭധാരണത്തിന് അത്ര നല്ലതല്ലെന്നാണ് പഠനങ്ങള്‍ തെളിയിച്ചത്. ഈ മാസങ്ങളില്‍ ഗര്‍ഭധാരണം നടന്നാല്‍ മാസം തികയാതെ പ്രസവിയ്ക്കാനുള്ള സാധ്യതകളേറെയാണ്.

ജൂലൈ, ആഗസ്ത്

ജൂലൈ, ആഗസ്ത്

ജൂലൈ, ആഗസ്ത് മാസങ്ങളില്‍ ഗര്‍ഭമുണ്ടായാല്‍ ഈ കുഞ്ഞുങ്ങള്‍ക്കു നല്ല തൂക്കമുണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ആരോഗ്യവും സൗന്ദര്യവുമുള്ള കുട്ടി

ആരോഗ്യവും സൗന്ദര്യവുമുള്ള കുട്ടി

ആരോഗ്യവും സൗന്ദര്യവുമുള്ള കുട്ടിയെ വേണമെങ്കില്‍ ഇതിന് അനുയോജ്യമായ മാസമാണ് ഫെബ്രുവരിയെന്നു വേണം, പറയാന്‍.

മാര്‍ച്ച്, ഏപ്രില്‍, മെയ്

മാര്‍ച്ച്, ഏപ്രില്‍, മെയ്

മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ ഗര്‍ഭധാരണം നടന്നാല്‍ ആ കുട്ടികള്‍ക്ക് മറ്റു കുട്ടികളേക്കാള്‍ ഉയരുമുണ്ടാകുമെന്നും പഠനഫലത്തില്‍ പറയുന്നു.

ബുദ്ധിയും ആരോഗ്യവുമുള്ള കുട്ടിയുണ്ടാകണമെങ്കില്‍

ബുദ്ധിയും ആരോഗ്യവുമുള്ള കുട്ടിയുണ്ടാകണമെങ്കില്‍

ബുദ്ധിയും ആരോഗ്യവുമുള്ള കുട്ടിയുണ്ടാകണമെങ്കില്‍ ഡിസംബര്‍ മാസത്തിലെ ഗര്‍ഭധാരണം അനുയോജ്യമാണെന്നു പറയുന്നു.

മെയ്, ജൂണ്‍

മെയ്, ജൂണ്‍

മെയ്, ജൂണ്‍ മാസങ്ങളില്‍ ഗര്‍ഭധാരണം നടന്നുണ്ടാകുന്ന കുട്ടികള്‍ക്കു പല അസുഖങ്ങളും വരാനുള്ള സാധ്യതയുണ്ടെന്നും പഠനങ്ങള്‍ പറയുന്നു.

English summary

The Best Month To Get Pregnant With Smart Baby

The Best Month To Get Pregnant With Smart Baby, Read more to know about,