വിവാഹത്തിനു ശേഷം ഉടനെ കുഞ്ഞ് വേണോ?

Posted By:
Subscribe to Boldsky

വിവാഹം കഴിഞ്ഞ് കുഞ്ഞ് ഉടനേ വേണമെന്ന് വെക്കുന്നവരും ഉണ്ട്, വേണ്ടെന്ന് വെക്കുന്നവരും ഉണ്ട്. ഇത്തരത്തില്‍ രണ്ട് തരത്തിലുള്ള ദമ്പതികള്‍ക്കും കുഞ്ഞ് അല്‍പം വൈകിയാലും വേണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. പക്ഷേ ചിലര്‍ക്ക് വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞാലും കുഞ്ഞെന്നത് വെറും സ്വപ്‌നം മാത്രമായി മാറുന്നു. കുഞ്ഞിന്റെ കാര്യത്തില്‍ പലരും നടത്താത്ത ചികിത്സകള്‍ ഇല്ല. ഇത്തരത്തിലാണെങ്കില്‍ കൃത്യമായി ഡോക്ടറെ കാണുകയും ചികിത്സ തേടുകയും ചെയ്യണം. എന്തൊക്കെയാണ് പെട്ടെന്ന് ഗര്‍ഭം ധരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍മതി. ഇന്നത്തെ കാലത്താകട്ടെ ഗര്‍ഭധാരണം വളരെയധികം പ്രശ്‌നങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു സമയമാണ്.

വന്ധ്യതാ നിരക്ക് വളരെയധികം വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന കാലഘട്ടം ആണ് ഇന്നത്തേത്. ഇത് പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവാം. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം പല വിധത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ വന്ധ്യതയെന്ന വില്ലനെ കൂട്ടിക്കൊണ്ട് വരുന്നു. അതുകൊണ്ട് തന്നെ ഗര്‍ഭധാരണത്തിന് താമസം നേരിടുമ്പോള്‍ തന്നെ പല വിധത്തിലുള്ള ആശങ്കകള്‍ കൊണ്ട് നിറയുന്നു നമ്മുടെ ജീവിതം. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. കൃത്യമായ ചികിത്സയിലൂടേയും നിഷ്ഠകളോട് കൂടിയുള്ള ജീവിതത്തിലൂടേയും ഏത് പ്രതിസന്ധിയേയും നമുക്ക് മറികടക്കാം.

ഗര്‍ഭധാരണത്തിന് സഹായിക്കുന്ന ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പിന്നെ മറ്റുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് ടെന്‍ഷനാവേണ്ട ആവശ്യമില്ല. ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്നവര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ കൊടുക്കാം. ഇത് ശ്രദ്ധയോട് കൂടി ചെയ്താല്‍ വന്ധ്യതയെന്ന പ്രശ്‌നത്തെ നമുക്ക് വളരെ എളുപ്പത്തില്‍ തന്നെ പരിഹരിക്കാവുന്നതാണ്. ഇത്തരം പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇവ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറക്കുന്ന ഒന്നാണ്. എന്തൊക്കെയാണവ എന്ന് നോക്കാം.

ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണം

ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണം

ഫോളിക് ആസിഡ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇത് ഗര്‍ഭധാരണത്തിന് പെട്ടെന്ന സഹായിക്കുകയും മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലാതെ കുഞ്ഞിനെ ലഭിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഫോളിക് ആസിഡും ഇരുമ്പും ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഇത് കുഞ്ഞിന്റെ ജനിതകവെകല്യങ്ങള്‍ ഇവ കുറയ്ക്കുകയും ചെയ്യും. ഗര്‍ഭിണിയാവാന്‍ പ്ലാന്‍ ചെയ്യുന്ന നിമിഷം മുതല്‍ തന്നെ ധാരാളം ഫോളിക് ആസിഡ് കഴിക്കാന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കുക. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു.

ഓവുലേഷന്‍ സമയം

ഓവുലേഷന്‍ സമയം

ഓവുലേഷന്‍ സമയം അനുസരിച്ച് ബന്ധപ്പെടുകയാണ് മറ്റൊരു വഴി. ആര്‍ത്തവത്തിന് ശേഷമുള്ള അഞ്ച് മുതല്‍ പതിനഞ്ച് വരെയുള്ള ദിവസങ്ങള്‍ എണ്ണി കണക്കാക്കി ലൈംഗിക ബന്ധത്തിലേര്‍പ്പെടുക. ഗര്‍ഭധാരണത്തിന് ഏറ്റവും അനുയോജ്യമായ കാലയളവാണിത്. മാത്രമല്ല ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ കുഞ്ഞിന്റെ കാര്യത്തില്‍ മറ്റ് ടെന്‍ഷന്റെ ആവശ്യമില്ല.

ഭക്ഷണത്തില്‍ ശ്രദ്ധിക്കാം

ഭക്ഷണത്തില്‍ ശ്രദ്ധിക്കാം

ആരോഗ്യത്തിന് ഭക്ഷണങ്ങളും വളരെ നല്ലതാണ്. എന്നാല്‍ ഗര്‍ഭം ധരിക്കുന്നതിനും ഭക്ഷണം ആവശ്യമാണോ, അതെ ഗര്‍ഭധാരണം എളുപ്പത്തിലാക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ നിങ്ങളുടെ ലൈംഗിക തൃഷ്ണ ഉയര്‍ത്തുന്നവ കൂടിയായിരിക്കും. ഇത്തരം ഭക്ഷണങ്ങള്‍ സലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു മുന്‍പ് ഇത്തരം ഭക്ഷണങ്ങള്‍ നിങ്ങളെ ഉത്തേജിപ്പിക്കും. ഈന്തപ്പഴം, ബ്രോക്കോളി തുടങ്ങിയവയൊക്കെ ധാരാളം കഴിക്കണം.

പാല്‍ കഴിക്കുക

പാല്‍ കഴിക്കുക

ഉത്പാദനക്ഷമത ഉയര്‍ത്തുന്ന എഫ്എസ്എച്ച്, എല്‍എച്ച് തുടങ്ങിയ ഹോര്‍മോണുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ പാല്‍ ഉത്പന്നങ്ങള്‍ ഗര്‍ഭധാരണം എളുപ്പത്തിലാക്കാന്‍ സഹായിക്കും. ദിവസവും കിടക്കാന്‍ പോകുന്നതിനു മുന്‍പ് പാല്‍ കഴിക്കാം. സ്ത്രീ ആയാലും പുരുഷനായാലും പാല്‍ കഴിക്കണം. ഇത് ആരോഗ്യത്തിനും കരുത്തിനും ബീജത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. മാത്രമല്ല നമ്മളെ വലക്കുന്ന പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് പ്രതിസന്ധി സൃഷ്ടിക്കുന്നു. ആരോഗ്യത്തിന് പാല്‍ വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ പാലിന്റെ കാര്യത്തില്‍ ഇനി സ്ഥിരമാക്കുന്നത് ആലോചിക്കുക.

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഗര്‍ഭധാരണം എളുപ്പത്തിലാക്കും. ഇവ സ്ത്രീകളുടെ ഉത്പാദനക്ഷമത ഉയര്‍ത്താന്‍ സഹായിക്കും. സ്ത്രീകളുടെ മാത്രമല്ല പുരുഷന്‍മാരുടെ ആരോഗ്യത്തിനും വളരെ ഉത്തമമാണ് വിറ്റാമിന്‍ സി. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. അതിലുപരി പല വന്ധ്യതയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിനും ഇത് കാരണമാകുന്നു. പല വിധത്തില്‍ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ വിറ്റാമിന്‍ സി നല്ലതാണ്. അതുകൊണ്ട് തന്നെ നാരങ്ങ, മോസമ്പി, ഓറഞ്ച് തുടങ്ങിയ പഴങ്ങള്‍ ധാരാളം കഴിക്കുക.

ലൈംഗിക ബന്ധം

ലൈംഗിക ബന്ധം

പെട്ടെന്നുള്ള ഗര്‍ഭധാരണത്തിന് ലൈംഗികമായി ബന്ധപ്പെടുമ്പോഴും ശ്രദ്ധിക്കണം. ഇത് എല്ലാ വിധത്തിലും നിങ്ങളില്‍ ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയില്‍ ആയിരിക്കണം. ബീജം വളരെ എളുപ്പത്തില്‍ അണ്ഡത്തില്‍ എത്തിച്ചേരുന്ന തരത്തിലായിരിക്കണം പരസ്പരം ലൈംഗികമായി ബന്ധപ്പെടുമ്പോഴുള്ള ശാരീരിക സ്ഥിതികള്‍. അരയ്ക്ക് താഴെ ഒരു തലയിണ വച്ച് കാലുകള്‍ ഇടുപ്പിന് മുകളിലേക്ക് അല്‍പം ഉയര്‍ത്തി കുറഞ്ഞത് അരമണിക്കൂര്‍ നേരം കിടക്കുക. ഇത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ഡോക്ടറെ കൃത്യമായി കാണുക

ഡോക്ടറെ കൃത്യമായി കാണുക

ഡോക്ടറുടെ നിര്‍ദ്ദേശം ആവശ്യമുണ്ടെന്ന് തോന്നിയാല്‍ ഡോക്ടറെ കണ്ട് വേണ്ട പരിശോധനകള്‍ നടത്തുക. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം കൃത്യമായ രീതികള്‍ പിന്തുടരുകയാണെങ്കില്‍ അത് നിങ്ങളില്‍ ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ആത്മവിശ്വാസക്കുറവ് വരെ പലപ്പോഴും ഗര്‍ഭധാരണത്തില്‍ വില്ലനാവുന്ന ഒന്നാണ്. വേഗത്തില്‍ ഗര്‍ഭധാരണം നടക്കുന്നതിന് സ്ത്രീകള്‍ക്ക് അവരുടെ ശരീരത്തെ സംബന്ധിച്ചുള്ള ആത്മവിശ്വാസം ആവശ്യമാണ്.

ധാരാളം വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. വെള്ളം ജീവന് വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. ഇത് ഗര്‍ഭധാരണത്തിനും സഹായിക്കുന്നു. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ അത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതിന് വെള്ളത്തിന്റെ പങ്ക് വളരെ വലുതാണ്. വെള്ളം കുടിക്കാത്തത് പലപ്പോഴും വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ സ്ത്രീകളിലും പുരുഷന്‍മാരിലും ഉണ്ടാവാന്‍ കാരണമാകുന്നു.

ഇറുകിയ അടിവസ്ത്രങ്ങള്‍

ഇറുകിയ അടിവസ്ത്രങ്ങള്‍

സ്ത്രീ ആയാലും പുരുഷനായാലും ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ സ്വകാര്യഭാഗങ്ങള്‍ക്ക് കൂടുതല്‍ ക്ഷതം സംഭവിക്കാനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാനും കാരണമാകുന്നു. ഇത് ഗര്‍ഭധാരണ സാധ്യത കുറക്കാനാണ് കാരണമാകുന്നത്. രക്തയോട്ടം സംഭവിക്കാതെയും മറ്റും പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിന് ഇത് പലപ്പോഴും കാരണമാകുന്നു. മാത്രമല്ല രാത്രി കിടക്കുമ്പോള്‍ അടിവസ്ത്രം ധരിക്കാതെ കിടക്കുന്നതാണ് ഏറ്റവും ഉത്തമം.

മരുന്ന് കഴിക്കുമ്പോള്‍

മരുന്ന് കഴിക്കുമ്പോള്‍

ഒരു ചെറിയ വേദനക്ക് പോലും മരുന്ന് കഴിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത് എല്ലാ വിധത്തിലും വന്ധ്യതയെന്ന പ്രശ്‌നത്തേയും പ്രത്യിത്പാദന ശേഷിയേയും പ്രതിസന്ധിയില്‍ ആക്കുന്നു എന്നതാണ് സത്യം. ആവശ്യത്തിനും അനാവശ്യത്തിനുമായി ധാരാളം മരുന്ന് കഴിക്കുന്നവരിലും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ മരുന്ന് കഴിക്കുമ്പോള്‍ ശ്രദ്ധിക്കുക. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നു.

English summary

simple Tips for Getting Pregnant fast

simple Tips for Getting Pregnant fast
Story first published: Tuesday, April 17, 2018, 15:00 [IST]