ആണ്‍കുഞ്ഞുണ്ടാകാന്‍ ഈ രഹസ്യങ്ങള്‍ അറിയൂ

Posted By:
Subscribe to Boldsky

തങ്ങള്‍ക്കുണ്ടാകുന്ന കുഞ്ഞ് ആണ്‍കുഞ്ഞായാലും പെണ്‍കുഞ്ഞായാലും ഒരുപോലെ കാണണം, പൊന്നുപോലെ നോക്കണം എന്നതാണ് ന്യായമുള്ള ന്യായം. ഇങ്ങനെ പറഞ്ഞാലും തങ്ങള്‍ക്ക് ആണ്‍കുഞ്ഞ് അല്ലെങ്കില്‍ പെണ്‍കുഞ്ഞു വേണമെന്ന് പലരും രഹസ്യമായി ആഗ്രഹിയ്ക്കും. ആരോഗ്യമുള്ള കുഞ്ഞിനൊപ്പം ആണ്‍കുഞ്ഞ് അല്ലെങ്കില്‍ പെണ്‍കുഞ്ഞെന്ന സ്വപ്‌നം പല ദമ്പതിമാര്‍ക്കുമുണ്ടാകും

എല്ലാവര്‍ക്കും അറിയാവുന്ന പോലെ ആണ്‍കുഞ്ഞിനെ അല്ലെങ്കില്‍ പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കുന്നത് സയന്‍സിലെ കളികളാണെന്നു പറയാം. കാരണം ശാസ്ത്രസത്യങ്ങള്‍ ഇതിനു പുറകിലുണ്ട്. ഇതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ നമുക്കൊന്നും ചെയ്യാന്‍ പറ്റില്ലെന്നതാണ് പൊതുവായുള്ള സത്യവും.

എന്നാല്‍ ആണ്‍കുഞ്ഞ് അല്ലെങ്കില്‍ പെണ്‍കുഞ്ഞു സാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കാവുന്ന ചിലതിനെക്കുറിച്ചു ശാസ്ത്രവും പറയുന്നുണ്ട്. ഇതെക്കുറിച്ചു ചില പഠനങ്ങളും നടത്തി ചില കാര്യങ്ങള്‍ വിജയകരമാണെന്നു തെളിഞ്ഞിട്ടുമുണ്ട്.

ഇതനുസരിച്ച് ആണ്‍കുഞ്ഞുണ്ടാകാന്‍ സാധ്യതകളേറുന്ന ചില പ്രത്യേക കാര്യങ്ങള്‍ പരീക്ഷിയ്ക്കാനാകും. വിജയസാധ്യത ഉറപ്പു നല്‍കുന്നില്ലെങ്കിലും സാധ്യത നല്‍കുന്ന ചില വഴികള്‍. സയന്‍സിലെ കളികള്‍ക്കൊപ്പം ചില കണക്കിലെ കളികള്‍ കൂടി ഇതിനു സഹായിക്കുന്നു.

ഇതിനായി വന്ധ്യതാചികിത്സയില്‍ 50 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള ഡോക്ടര്‍ ഷെട്ടീസ് ഹൗ ടു ചൂസ് ദ സെക്‌സ് ഓഫ് ബേബിസ് എന്ന പുസത്കത്തില്‍ വഴി പറയുന്നുണ്ട്. ഇത് പരീക്ഷിച്ച 75 ശതമാനം ദമ്പതിമാരില്‍ വിജയമായിട്ടുമുണ്ടെന്നാണ് അവകാശപ്പെടുന്നത്.

ആണ്‍കുഞ്ഞ്, പെണ്‍കുഞ്ഞ്

ആണ്‍കുഞ്ഞ്, പെണ്‍കുഞ്ഞ്

ആണ്‍കുഞ്ഞ്, പെണ്‍കുഞ്ഞ് എന്നതിനു പുറകിലെ രഹസ്യം ക്രോമസോമുകളാണ്. എക്‌സ് ക്രോമസോം, വൈ ക്രോമസോം എന്നിങ്ങനെ രണ്ടുതരം ക്രോമസോമുണ്ട്. പെണ്‍കുഞ്ഞാണെങ്കില്‍ എക്‌സ്, എക്‌സ്, ആണ്‍കുഞ്ഞിന് എക്‌സ്, വൈ എന്നതാണ് വാസ്തവം.

പുരുഷബീജം

പുരുഷബീജം

പുരുഷബീജം രണ്ടു തരമുണ്ട്. ഒന്ന് എക്‌സ് ക്രോമസോം, വേറൊന്ന് വൈ ക്രോമസോം. എക്‌സ് ക്രോമസോമുള്ള ബീജമാണ് അണ്ഡവുമായി സംയോജിയിക്കുന്നതെങ്കില്‍ പെണ്‍കുഞ്ഞ്. വൈ ആണെങ്കില്‍ ആണ്‍കുഞ്ഞ്. അപ്പോള്‍ യഥാര്‍ത്ഥത്തി്ല്‍ പുരുഷശരീരത്തിലെ ക്രോമസോമാണ് ആണ്‍കുട്ടി, പെണ്‍കുട്ടി എന്നു നിശ്ചയിക്കുന്നത്. കാരണം പെണ്‍ശരീരത്തിലെ രണ്ടും എക്‌സ് ക്രോമസോമുകള്‍ തന്നെയാണ്. ഇതുമായി പുരുഷന്റെ ശരീരത്തിലെ എക്‌സ് ക്രോമസോമാണ് ചേരുന്നതെങ്കില്‍ പെണ്‍കുഞ്ഞാകും. കാരണം എക്‌സും എക്‌സും ചേരുന്നു. അത് പെണ്‍കുഞ്ഞ്. പുരുഷശരീരത്തിലെ വൈ ആണെങ്കില്‍ എക്‌സ്, വൈ അതായത ആണ്‍കുഞ്ഞ്. സ്ത്രീയല്ല, പുരുഷനാണ് പെണ്‍കുഞ്ഞോ ആണ്‍കുഞ്ഞോ എ്ന്നു തീരുമാനിയ്ക്കുന്നതിന്റെ ഭാഗമെന്നു ചുരുക്കം.

വൈ

വൈ

വൈ ക്രോമസോമുള്ള ബീജങ്ങള്‍ക്കു പൊതുവെ ആയുസു കുറവാണ്. ചെറുതാണ്, അതേ സമയം വേഗത്തില്‍ നീങ്ങാന്‍ കഴിയുന്നവയാണ്. എന്നാല്‍ എക്‌സ് ക്രോമസോം ആയുര്‍ദൈര്‍ഘ്യമുള്ളതും വലുതും വേഗത കുറഞ്ഞതുമാണ്.

വേഗം കൂടുതലുള്ളതുകൊണ്ട്

വേഗം കൂടുതലുള്ളതുകൊണ്ട്

വേഗം കൂടുതലുള്ളതുകൊണ്ട് സ്ത്രീ ശരീരത്തിലേയ്ക്കു വേഗത്തില്‍ എത്താന്‍ സാധിയ്ക്കുന്നതും സംയോഗം നടത്താന്‍ സാധിയ്ക്കുന്നതും വൈ ക്രോമസോമിനാണ്. അണ്ഡം സ്ത്രീ ശരീരത്തില്‍ ഉല്‍പാദിപ്പിയ്ക്കപ്പെട്ടിട്ടുണ്ടെങ്കില്‍ സെക്‌സ് നടന്നതാല്‍ ആദ്യം വൈ ക്രോമസോമുള്ള ബീജം, അതായത ആണ്‍കുഞ്ഞു സാധ്യതയുള്ള ബീജം വേഗമെത്തി അണ്ഡവുമായി ചേരുന്നു. അങ്ങനെ ആണ്‍കുഞ്ഞു സാധ്യത വര്‍ദ്ധിയ്ക്കുന്നു.

ഓലുവേഷന്‍ ദിവസമുള്ള ബന്ധപ്പെടല്‍

ഓലുവേഷന്‍ ദിവസമുള്ള ബന്ധപ്പെടല്‍

ഇതുകൊണ്ട് ഓലുവേഷന്‍ ദിവസമുള്ള ബന്ധപ്പെടല്‍ ആണ്‍കുട്ടി സാധ്യത വര്‍ദ്ധിപ്പിയ്ക്കും. കാരണം അണ്ഡം സ്ത്രീ ശരീരത്തില്‍ ഉണ്ട്. ഇതുമായി ആദ്യമെത്തുന്ന വൈ ക്രോമസോം ചേരുന്നു. ഓവുലേഷനടുത്തായുള്ള ബന്ധപ്പെടല്‍ ഈ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു.

വുലേഷന് അല്‍പദിവസങ്ങള്‍ മുന്‍പായി

വുലേഷന് അല്‍പദിവസങ്ങള്‍ മുന്‍പായി

അതേ സമയം ഓവുലേഷന് അല്‍പദിവസങ്ങള്‍ മുന്‍പായി സെക്‌സ് നടന്നുവെന്നു കരുതൂ. അപ്പോള്‍ എക്‌സ് ക്രോമസോം സാധ്യത കൂടുതലാണ്. കാരണം എക്‌സ് ക്രോമസോമുള്ള ബീജങ്ങള്‍ കൂടുതല്‍ ദിവസം ആയുസുണ്ടാകും. സ്ത്രീ ശരീരത്തില്‍ എത്തിച്ചേര്‍ന്ന എക്‌സ്, വൈ ബീജങ്ങളില്‍ വൈ ബീജങ്ങള്‍ അണ്ഡോല്‍പാദനം നടക്കുമ്പോഴേയ്ക്കും നശിച്ചു പോയിട്ടുണ്ടാകും. കാരണം ഇവയ്ക്ക് ആയുസു കുറവാണ്. അതേ സമയം എക്‌സുകാര്‍ക്ക ആയുസു കൂടുതലാണ്. അതുകൊണ്ട് അണ്ഡോല്‍പാദനം നടക്കുമ്പോള്‍ ജീവനോടെയുളള എക്‌സ് എക്‌സുമായി ചേര്‍ന്നാല്‍ പെണ്‍കുഞ്ഞാണ് ഉണ്ടാകുക.

ഓവുലേഷന്‍ ദിവസം കൃത്യമായി അറിഞ്ഞ്

ഓവുലേഷന്‍ ദിവസം കൃത്യമായി അറിഞ്ഞ്

ചുരുക്കിപ്പറഞ്ഞാല്‍ ഓവുലേഷന്‍ ദിവസം കൃത്യമായി അറിഞ്ഞ് ഇൗ ദിവസമോ തൊട്ടുമുന്നോ പിന്നോ ഉള്ള ദിവസങ്ങളിലെ സെക്‌സ് ആണ്‍കുഞ്ഞു സാധ്യത വര്‍ദ്ധിപ്പിയ്ക്കും. ഓവുലേഷന്‍ ദിവസത്തിനു അല്‍പദിവസം മുന്‍പോ പിന്‍പോ ഉള്ളത് പെണ്‍കുഞ്ഞു സാധ്യതയും. ഓവുലേഷന് 4-5 ദിവസം മുന്‍പുള്ള സെക്‌സ് ഒഴിവാക്കുക. അന്നോ തൊട്ടടുത്ത ദിവസങ്ങളിലോ സെക്‌സാകാം.

ഡീപ് പെനിസ്‌ട്രെഷന്‍

ഡീപ് പെനിസ്‌ട്രെഷന്‍

ഡീപ് പെനിസ്‌ട്രെഷന്‍ പൊസിഷനുകളാണ് മറ്റൊരു കാര്യം. ഡീപ് പെനിട്രേഷനില്‍ വേഗത കൂടുതലുള്ള വൈ ക്രോമസോമുകള്‍ അണ്ഡോല്‍പാദനം നടന്നിട്ടുണ്ടെങ്കില്‍ വേഗം സഞ്ചരിച്ചെത്തി ആണ്‍കുഞ്ഞു സാധ്യത ഏറുന്നു ഡോഗി സ്‌റ്റൈല്‍, സ്റ്റാന്റിംഗ് സ്‌റ്റൈല്‍. സ്റ്റാര്‍ഡിലിംഗ് സ്‌റ്റൈല്‍ എന്നീ പൊസിഷനുകളില്‍ ആണ്‍കുഞ്ഞുണ്ടാകുന്ന സാധ്യത ഏറെയാണ്. ഡീപ് പെനിട്രേഷനിലൂടെ ആദ്യം വൈ ബീജം എത്തുന്നതു കൊണ്ടുതന്നെ. അണ്ഡം സ്ത്രീ ശരീരത്തില്‍ ഉണ്ടായിട്ടുണ്ടാകണമെന്നുമാത്രം.

 അണ്ടര്‍ വെയര്‍

അണ്ടര്‍ വെയര്‍

പുരുഷന്റെ അണ്ടര്‍ വെയര്‍ ആണ്‍ പെണ്‍കുഞ്ഞുങ്ങളുടെ രൂപീകരണത്തില്‍ പങ്കു വഹിയക്കുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു. ഇറുകിയ അടിവസ്ത്രം ഇട്ട പുരുഷന്റെ വൃഷണം വേഗത്തില്‍ ചൂടാകുന്നു. ഇത് ബീജോല്‍പാദനം കുറയ്ക്കുമെന്നു മാത്രമല്ല, വൈ ക്രോമസോമുള്ള, അതായത് ആണ്‍കുഞ്ഞു സാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കുന്ന ക്രോമസോമുകള്‍ വേഗം ചത്തൊടുങ്ങാന്‍ കാരണമാകും. പെണ്‍കുഞ്ഞു സാധ്യത വര്‍ദ്ധിയ്ക്കും. അതേ സമയം ബോക്‌സേഴ്‌സ് പോലെയോ അയഞ്ഞതോ ആയ അണ്ടര്‍വെയറുകള്‍ വൈ ക്രോമസോമിന്റെ ആയുസിന് നല്ലതാണ്. ആണ്‍കുഞ്ഞു സാധ്യത ഏറുന്നു.

യോനീഭാഗം

യോനീഭാഗം

യോനീഭാഗം ആല്‍ക്കലൈനായാല്‍ ആണ്‍കുഞ്ഞു സാധ്യത വര്‍ദ്ധിയ്ക്കുന്നു. അസിഡിറ്റി കൂടുതലായാല്‍ വൈ ക്രോമസോമുകള്‍ പെട്ടെന്നു നശിച്ചുപോകും. ഇതുകൊണ്ടുതന്നെ യോനീഭാഗം ആല്‍ക്കലൈനാകുന്നത് ആണ്‍കുഞ്ഞുണ്ടാകാന്‍ സഹായിക്കുന്ന ബീജങ്ങള്‍ക്കു ഗുണകരമാണ്. സ്ത്രീയ്ക്ക് ഓര്‍ഗാസമുണ്ടാകുന്നത് ഈ ഭാഗത്തെ ആല്‍ക്കലൈനാക്കും. ആ സമയത്തു സ്രവങ്ങള്‍ പുറപ്പെടുവിയ്ക്കുന്നതാണ് കാരണം. ഇത് യോനീഭാഗത്തെ ആല്‍ക്കലൈനാക്കും. സെക്‌സ് സമയത്ത് സ്ത്രീ പങ്കാളിയ്ക്ക് ഓര്‍ഗാസമുണ്ടാകുന്നത് ആണ്‍കുഞ്ഞു സാധ്യത വര്‍ദ്ധിപ്പിയ്ക്കുമെന്നു ചുരുക്കം.

സെര്‍വിക്കല്‍ മ്യൂകസ്

സെര്‍വിക്കല്‍ മ്യൂകസ്

ഓവുലേഷന്‍ സമയത്ത് സെര്‍വിക്കല്‍ മ്യൂകസ്, അതായത് യോനീസ്രവത്തിന്റെ ഉല്‍പാദനം വര്‍ദ്ധിയ്ക്കും. ഇത് വൈ ക്രോമസോമിനെ കൂടുതല്‍ സമയം ആയുസോടെയിരിയ്ക്കാന്‍ സഹായിക്കും. ആണ്‍കുഞ്ഞിനുള്ള സാധ്യത വര്‍ദ്ധിയ്ക്കും.

അടിവയര്‍ മസാജ്

അടിവയര്‍ മസാജ്

സെക്‌സില്‍ ഡീപ് പെനിട്രേഷന്‍ രീതി പരീക്ഷിച്ച ശേഷം അതേപടി കിടന്ന് അടിവയര്‍ മസാജ് ചെയ്യാം. ഇത് പുരുഷബീജത്തിലെ ആണ്‍കുഞ്ഞിനു കാരണമായ വൈ ക്രോമസോം അണ്ഡവുമായി സംയോഗം നടക്കാന്‍ കാരണമാകുന്നു.

എരിവും മസാലകളുമുളള ഭക്ഷണം

എരിവും മസാലകളുമുളള ഭക്ഷണം

എരിവും മസാലകളുമുളള ഭക്ഷണം യോനീഭാഗത്തെ അസിഡിക്കാക്കും. ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിയ്ക്കും. ഇത് ആണ്‍കുഞ്ഞിനുള്ള സാധ്യത കുറയ്ക്കും. ആണ്‍കുഞ്ഞു വേണമെങ്കില്‍ ഇവ ഭക്ഷണത്തില്‍ നിന്നും ഗര്‍ഭധാരണത്തിനു ശ്രമിയ്ക്കുന്ന അവസരത്തില്‍ ഒഴിവാക്കുക.

മാട്ടിറച്ചി

മാട്ടിറച്ചി

മാട്ടിറച്ചി കഴിയ്ക്കുന്നത് ആണ്‍കുഞ്ഞിനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു. എന്നാല്‍ കൂടുതല്‍ കഴിയ്ക്കരുത്, ഫ്രഷായതു തന്നെ വേണം.

ഡ്രൈ ഫ്രൂട്‌സ്

ഡ്രൈ ഫ്രൂട്‌സ്

ഡ്രൈ ഫ്രൂട്‌സ് ധാരാളം കഴിയ്ക്കുന്നതും ആണ്‍കുഞ്ഞിനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒരു പ്രധാന ഘടകമാണ്. ഇവ ശരീരത്തെ ആല്‍ക്കലൈന്‍ മീഡിയമാക്കുന്നു.

ചില പ്രത്യേക ഭക്ഷണങ്ങള്‍

ചില പ്രത്യേക ഭക്ഷണങ്ങള്‍

ചില പ്രത്യേക ഭക്ഷണങ്ങള്‍ യോനീഭാഗത്തെ ആല്‍ക്കലൈന്‍ സ്വഭാവം വര്‍ദ്ധിപ്പിയ്ക്കും. ഉരുളക്കിഴങ്ങു തൊലിയോടെ കഴിയ്ക്കുന്നത,് മധുരക്കിഴങ്ങു കഴിയ്ക്കുന്നത് ആണ്‍കുഞ്ഞുണ്ടാകാന്‍ നല്ലതാണ്.

Read more about: baby pregnancy
English summary

Scientific Tips To Get Pregnant With A Baby Boy

Scientific Tips To Get Pregnant With A Baby Boy, Read more to know about,