For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭധാരണത്തിന് ഏറ്റവും പറ്റിയ സമയം ഏതാണ്?

ഏതാണ് ഗര്ഭിണി ആവാന്‍ പറ്റിയ സമയം എന്ന് എങ്ങനെ തിരിച്ചറിയും? ഇതാ ചില മാര്‍ഗങ്ങള്‍?

By Princy Xavier
|

ആരോഗ്യവതിയായ ഒരു പെണ്‍കുട്ടി ഗര്‍ഭധാരണത്തിന് ശാരീരികമായി യോഗ്യയാവുന്നത് അവള്‍ക്കു മാസമുറ ആരംഭിക്കുന്നതോടെയാണ്. എന്നാല്‍ പതിനെട്ടോ ഇരുപതോ വയസ്സിനുള്ളില്‍ ഗര്‍ഭിണി ആവുന്നതിനെ ഇന്ത്യന്‍ നിയമം എതിര്‍ക്കുന്നു. നിയമത്തിന്റെ കണ്ണില്‍ നിന്നല്ലാതെ നോക്കിയാലും പതിനെട്ടു വയസ്സില്‍ കുറവ് പ്രായതില്‍ അമ്മ ആകുന്നത് പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല.

preg

കൌമാരത്തില്‍ ഉള്ള വിവാഹം നഗരങ്ങളില്‍ വളരെ അപൂര്‍വമായി മാത്രം കണ്ടുവരുന്നു. എന്നാല്‍ ഗ്രാമങ്ങളിലും ഉത്തര ഇന്ത്യയിലും അതൊരു സാധാരണ സംഭവം ആയിരുന്നു. ചില ദേശങ്ങളില്‍ വിവാഹം കഴിഞ്ഞു ആദ്യ വര്‍ഷത്തിനുള്ളില്‍ തന്നെ കുട്ടികള്‍ ഉണ്ടാവേണ്ടത് അത്യാവശ്യം ആയിരുന്നു. കാലക്രമേണ ഈ വിശ്വാസം ഇല്ലാതായി വരുന്നു.

preg

ഇത്രയധികം പ്രധാനമായ ഒരു വിഷയം ആണ് "ഏതാണ് ഗര്‍ഭിണി ആവാന്‍ പറ്റിയ സമയം " എന്നത്. ഒരുപാട് ആലോചിച് എടുക്കേണ്ട ഒരു തീരുമാനം ആണിത്. കാരണം നിങ്ങളുടെ ജീവിതം തന്നെ ഇതിനെ അപേക്ഷിച്ചാണ് ഇരിക്ക്കുന്നത്. ഏതാണ് ഗര്ഭിണി ആവാന്‍ പറ്റിയ സമയം എന്ന് എങ്ങനെ തിരിച്ചറിയും? ഇതാ ചില മാര്‍ഗങ്ങള്‍?

img


ഭാര്യയും ഭര്‍ത്താവും ഒരുമിചെടുക്കേണ്ട തീരുമാനം

പങ്കാളിയുടെയോ മൂന്നാമതോരാളുടെയോ സ്വാധീനം ഇല്ലാതെ ഭാര്യ ഭര്‍ത്താക്കന്മാര്‍ പരസ്പരം മനസിലാകി എടുക്കേണ്ട ഒരു തീരുമാനം ആണ് തങ്ങള്‍ക്ക് എപ്പോള്‍ കുട്ടികള്‍ വേണം എന്നുള്ളത്.നിങ്ങളുടെ അമ്മക്ക് ഒരു പേരക്കുട്ടിയെ കാണണം എന്നുള്ളത് മാത്രം ആയിരിക്കരുത് ഗര്‍ഭിണി ആവാന്‍ ഉള്ള തീരുമാനത്തിന് പിറകില്‍. പരസ്പരം ഉള്ളു തുരന്നുള്ള സംസാരത്തിലൂടെ തീരുമാനിക്കാം എപ്പോള്‍ കുട്ടികള്‍ വേണം എന്നുള്ളത്.

img

ഒരു ചെറിയ ഇടവേളക്ക് സ്വയം ഒരുങ്ങാം

ഗര്‍ഭിണി ആവാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ കരിയറില്‍ ഒരു ചെറിയ ഇടവേളക്കായി സ്ത്രീ സ്വയം ഒരുങ്ങാം. കാരണം പ്രസവത്തിനും പ്രസവാനന്തര ശുശ്രൂഷകള്‍ക്കും ആയി കുറച്ചു നാള്‍ നിങ്ങള്‍ ജോലിയില്‍ നിന്നു വിട്ടു നിന്നെ മതിയാവു. ഈ കാലത്ത് അമിത അധ്വാനമോ ഒരു പ്രമോഷനുള്ള ആഗ്രഹങ്ങലോ വേണ്ടന്നു വയ്ക്കാം

mg


പ്രത്യുല്പാധന ശേഷിയും പ്രായവും കണക്കിലെടുക്കുക.

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ പ്രത്യുല്പാധന കാലം വളരെ കുറവാണു. ആര്‍ത്തവം നിലക്കുന്നതോടെ അതവസാനിക്കുന്നു. ഗര്‍ഭിണി ആകാന്‍ ഒരുപാട് കാലം കാത്തിരിക്കുന്നത് അതിനാല്‍ തന്നെ സ്വീകാര്യമല്ല. മുപ്പതു വയസ്സിനു ശേഷം ഉള്ള ഗ്രഭാധരണം വളരെയധികം സങ്കീര്‍ണം ആണ്. അതിനാല്‍ നിങ്ങളുടെ പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് ഉചിതമായൊരു തീരുമാനം എടുക്കാന്‍ ശ്രമിക്കാം.

img


മാനസികമായി തയ്യാറെടുക്കുക

പങ്കാളിയുമായി പിണക്കതിലോ മറ്റു മാനസിക പിരിമുറുക്കത്തിനോ അടിമയാണോ നിങ്ങള്‍ എങ്കില്‍ ഈ ഭൂമിയിലേക്ക് ഒരു ജീവനെ കൂടി കൊണ്ടുവരാന്‍ നിങ്ങള്‍ക്ക് യാതൊരു അവകാശവും ഇല്ല. ഒരു കുഞ്ഞിനു ഏറ്റവും അത്യാവശ്യം അതിന്‍റെ അച്ഛന്റെയും അമ്മയുടെയും സ്നേഹവും ലാളനവും ആണ്. സന്തോഷത്തോടെ ഉള്ള ഒരു ഗര്‍ഭകാലത്തിനു മാത്രമേ അതുറപ്പ്‌ വരുത്താന്‍ സാധിക്കു.

money


സാമ്പത്തികാസൂത്രണം

വീട്ടിലേക്ക് പുതിയതായി വരുന്ന ആ കുഞ്ഞു അതിഥിയെ സ്വീകരിക്കാന്‍ സാമ്പത്തികമായും അല്പം ഒരുങ്ങാം, അവനോ അവള്‍ക്കോ കൊടുക്കേണ്ട ജിവിത ഗുണനിലവാരം വിദ്യാഭ്യാസം മുതലായവയെ പറ്റിയെല്ലാം ചെറിയൊരു ധാരണ ഉണ്ടാവുന്നത് നല്ലതാണ്.

happy


ആത്മവിശ്വാസം

ജീവിതത്തില്‍ ആത്മവിശ്വാസം കൈവരുന്നത് പ്രായത്തിലൂടെയും അനുഭവങ്ങളിലൂടെയും ആണ്.നല്ല ക്ഷമയും ആത്മധൈര്യവും നല്ല മാതാപിതാക്കള്‍ ആകാനും അത്യവശ്യമാണ്. പങ്കാളിയും കുടുംബവും പരസ്പരം നല്‍കുന്ന ധൈര്യവ്യം ആത്മവിശ്വാസവും ഏറെ വിലപ്പെട്ടതാണ്‌. ഓര്മ്മിക്കുക: നാം എടുക്കുന്ന ഒരു തെറ്റായ തീരുമാനം ഒരു ജീവനെ അതിന്‍റെ ജീവിതത്തില്‍ മുഴുവന്‍ ബാധിച്ചേക്കാം.

English summary

Right Time For Pregnancy

Which is the right time to plan for a baby? Check out these instructions, before you plan.
Story first published: Saturday, March 17, 2018, 16:05 [IST]
X
Desktop Bottom Promotion