ക്രമരഹിതമായ ആര്‍ത്തവം ഗര്‍ഭധാരണത്തിന് തടസ്സമോ?

Posted By:
Subscribe to Boldsky

ക്രമരഹിതമായ ആര്‍ത്തവം പല സ്ത്രീകളേയും പ്രശ്‌നത്തിലാക്കന്ന ഒന്നാണ്. എന്നാല്‍ ആര്‍ത്തവമില്ലെങ്കില്‍ അത് ഗര്‍ഭിണിയാണ് എന്നതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഗര്‍ഭമല്ലാതെയും ആര്‍ത്തവം മുടങ്ങാനുള്ള സാധ്യത വളരെ കൂടുതലാണ്. പല വിധത്തിലുള്ള കാര്യങ്ങള്‍ കൊണ്ട് ആര്‍ത്തവം മുടങ്ങാം. 28 ദിവസങ്ങളാണ് ആര്‍ത്തവത്തിന്റെ കണക്കുകള്‍. എന്നാല്‍ ഓരോരുത്തരുടേയും ശരീര ഘടനയനുസരിച്ച് ആര്‍ത്തവത്തിന്റെ കാര്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാം.

സ്തനങ്ങളില്‍ വേദനയോ, കാരണം ഇതാണ്

എന്നാല്‍ ഗര്‍ഭധാരണം അല്ലാതെ തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പല സ്ത്രീകളും അനുഭവിക്കാറുണ്ട്. ആര്‍ത്തവം മുടങ്ങുന്നതിന് പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. ആര്‍ത്തവം മുടങ്ങുന്നത് ഗര്‍ഭധാരണം കൊണ്ടാണെന്ന ചിന്ത പലപ്പോഴും പലരിലും ഉണ്ടായിരുന്നു. എന്നാല്‍ ഇതല്ലാതെ പല കാരണങ്ങള്‍ കൊണ്ടും ആര്‍ത്തവം മുടങ്ങുന്നു. എന്തൊക്കെ കാരണങ്ങള്‍ എന്ന് നോക്കാം. ആര്‍ത്തവ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ എന്താണ് അതിന്റെ കാരണങ്ങള്‍ എന്ന് നോക്കാം.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

ക്രമരഹിതമായ ആര്‍ത്തവത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് മാനസിക സമ്മര്‍ദ്ദം. മാനസികസമ്മര്‍ദ്ധവും ഉത്കണ്ഠയും ആര്‍ത്തവം മുടങ്ങുന്നതിനും വൈകുന്നതിനുമുള്ള ഒരു പ്രധാന കാരണമാണ്. ഇത് ഗര്‍ഭധാരണം വൈകിക്കുന്നതിന് വരെ കാരണമാകുന്നു.

ശരീരഭാരം

ശരീരഭാരം

ശരീരഭാരം അമിതമോ കുറവോ ആകുന്നത് ആര്‍ത്തവം മുടങ്ങുന്നതിന് കാരണമാകും. അതുകൊണ്ട് തന്നെ ശരീരഭാരം കുറക്കാന്‍ ശ്രദ്ധിക്കണം. ആര്‍ത്തവം കൃത്യമാക്കേണ്ടതിന് ശരീരഭാരം കുറക്കേണ്ടത് അത്യാവശ്യമാണ്.

മരുന്ന് കഴിക്കുമ്പോള്‍

മരുന്ന് കഴിക്കുമ്പോള്‍

ഏറെക്കാലത്തേക്ക് മരുന്നുകള്‍ കഴിക്കുമ്പോള്‍ അവയുടെ ദോഷഫലങ്ങള്‍ സംബന്ധിച്ച് ഡോക്ടറോട് ചോദിച്ച് മനസിലാക്കുക. അത് വഴി ആര്‍ത്തവം മുടങ്ങുന്നതിന്റെ കാരണം മനസിലാക്കാനാവും.

ഗര്‍ഭനിരോധന ഗുളികകള്‍

ഗര്‍ഭനിരോധന ഗുളികകള്‍

ഗര്‍ഭനിരോധന ഗുളികകള്‍ ഛര്‍ദ്ദി, ക്ഷീണം, ശരീരഭാരം കൂടുക തുടങ്ങിയ ദോഷഫലങ്ങള്‍ക്ക് കാരണമാകുമെന്ന് അവയുടെ ലേബലുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും. എന്നാല്‍ അവ ആര്‍ത്തവം മുടങ്ങാനും വൈകാനും കൂടി കാരണമാകുന്നുണ്ട്. അതുകൊണ്ട് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം ഇത്തരം മരുന്നുകള്‍ കഴിക്കണം. അല്ലെങ്കില്‍ അത് വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.

മുലയൂട്ടുന്നത്

മുലയൂട്ടുന്നത്

മൂലയൂട്ടല്‍ കാലത്ത് ഏറെ സ്ത്രീകളിലും ആര്‍ത്തവം വൈകുന്നതായും മുടങ്ങുന്നതായും കാണുന്നു. ഇത് അത്ര വലിയ കാര്യമായി കണക്കാക്കേണ്ട ആവശ്യമില്ല.

ഹോര്‍മോണ്‍ വ്യതിയാനം

ഹോര്‍മോണ്‍ വ്യതിയാനം

ഗര്‍ഭധാരണം ഇല്ലാതെ ആര്‍ത്തവം മുടങ്ങുന്നതിനുള്ള ഒരു കാരണമാണ് ശരീരത്തില്‍ സംഭവിക്കുന്ന ഹോര്‍മോണ്‍ വ്യതിയാനം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ കൃത്യമായ ജീവിതശൈലി പാലിക്കേണ്ടത് അത്യാവശ്യമാണ്. ഇത് ഗര്‍ഭധാരണത്തിനും തടസ്സം സൃഷ്ടിക്കുന്നു.

 വ്യായാമം ചെയ്യുന്നത്

വ്യായാമം ചെയ്യുന്നത്

അമിതവ്യായാമം ചെയ്യുന്നതും പലപ്പോഴും ഭക്ഷണക്രമങ്ങളും സ്ത്രീകളുടെ ശാരീരികമായ പ്രത്യേകതകള്‍ക്കനുസരിച്ച് ആര്‍ത്തവം വൈകാനോ മുടങ്ങാനോ കാരണമാകും. അതുകൊണ്ട് തന്നെ ഭക്ഷണമെല്ലാം കൃത്യമായിരിക്കണം.

 തൈറോയ്ഡ്

തൈറോയ്ഡ്

സ്ത്രീകളിലുണ്ടാവുന്ന തൈറോയ്ഡ് പല വിധത്തില്‍ ആര്‍ത്തവം മുടങ്ങുന്നതിന് കാരണമാകുന്നുണ്ട്. തൈറോയ്ഡ് ഗ്രന്ഥികളിലുണ്ടാകുന്ന സിസ്റ്റ്, മറ്റ് തകരാറുകള്‍ എന്നിവയും പലപ്പോഴും ഇത്തരം പ്രശ്‌നത്തിന് കാരണമാകുന്നു. ഇത് പലപ്പോഴും വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.

ആര്‍ത്തവ വിരാമം

ആര്‍ത്തവ വിരാമം

ആര്‍ത്തവ വിരാമ ഘട്ടത്തില്‍ സ്ത്രീകള്‍ക്ക് ക്രമം തെറ്റിയതോ വൈകിയതോ ആയ ആര്‍ത്തവമാണുണ്ടാവുക. ചിലപ്പോള്‍ ആര്‍ത്തവങ്ങള്‍ തമ്മിലുള്ള കാലദൈര്‍ഘ്യം 3മുതല്‍ 12 മാസം വരെയാകാം. ഇത് പലപ്പോഴും ഇതില്‍ കൂടുതലാവാനും സാധ്യതയുണ്ട്.

പെട്ടെന്നുള്ള ദിനചര്യയിലെ മാറ്റം

പെട്ടെന്നുള്ള ദിനചര്യയിലെ മാറ്റം

ദിനചര്യകളിലെ പെട്ടന്നുള്ള മാറ്റം അല്ലങ്കില്‍ വിദേശ യാത്രകളിലെ സമയ വ്യതിയാനം എന്നിവയെല്ലാം ആര്‍ത്തവത്തിന്റെ സാധാരണമായ ക്രമത്തെ ബാധിക്കാം. അത് കഴിഞ്ഞാല്‍ പലപ്പോഴും ആര്‍ത്തവം കൃത്യമായി മാറുന്നു.

English summary

Reasons You Might Miss Your Period

Here are some most common reasons for late period or missed period read on
Story first published: Saturday, February 3, 2018, 17:21 [IST]