For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്ഭകാലത്തെ റാഷസ് തടയാം

|

ഗർഭകാലം സ്ത്രീകളുടെ ശരീരത്തിൽ ഒട്ടേറെ മാറ്റങ്ങൾ വരുത്തുന്നു. ചിലത് താൽക്കാലികം മാത്രമാണ്. എന്നാൽ ചിലവ അങ്ങനെയല്ല. ഗർഭകാലത്ത് വയറിൻമേലുണ്ടാകുന്ന പാടുകൾ അത്തരത്തിലുള്ളവയാണ്. അവ സ്ത്രീയുടെ ശരീരത്തിൽ ഏന്നേക്കുമായി തുടരും.
ചില സ്ത്രീകൾക്ക് തിളക്കമുള്ള തൊലിയുണ്ടാവുകയും സൌന്ദര്യം ഇരട്ടിക്കുകയും ചെയ്യും. എന്നാൽ ചിലർക്ക് പിഗ്മെന്റേഷൻ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം.

i

വയറിൽ തൊലിപ്പുറമെ കാണുന്ന വെളുത്ത പാടുകളിൽ പ്രത്യക്ഷപ്പെടുന്ന ചുവന്ന അടയാളങ്ങളാണ് puppp റാഷസ് എന്നറിയപ്പെടുന്നത്. ഇവ ഉണ്ടാകാനുള്ള കാരണങ്ങൾ എന്തെന്നു ഇതുവരെ കൃത്യമായി കണ്ടെത്തിയിട്ടില്ല. എല്ലാ മുന്നൂറു ഗർഭങ്ങളിൽ ഒരെണ്ണത്തിൽ ഇത് കണ്ടു വരുന്നു.

ത്വക്കിൽ വെളുത്ത പാടുകൾ

ത്വക്കിൽ വെളുത്ത പാടുകൾ

റാഷസ് പല പേരുകളിൽ അറിയപ്പെടുന്നു. നഴ്സസ് ലേറ്റ് ഒാൺസെറ്റ് പ്യൂരിഗോ, ടോക്സിക്ക് എരിതൈമ ഒാഫ് പ്രഗ്നൻസി കൂടാതെ ബേൺസ് ടോക്സെമിക്ക് റാഷ് ഒാഫ് പ്രഗ്നൻസി എന്നിവയാണവ. റാഷസ് സാധാരണയായി ഗർഭകാലത്തിന്റെ അവസാന നാളുകളിലാണ് പ്രത്യക്ഷപ്പെടുക. ഈ സമയത്ത് കുഞ്ഞിന്റെ വളർച്ചാനിരക്ക് വളരെ കൂടുതലാണ്. പ്രത്യേകിച്ച് ഗർഭത്തിന്റെ അവസാന അഞ്ചു ആഴ്ചകളിൽ.

ഇവ പ്രധാനമായും കാണപ്പെടുന്നത് ആദ്യ ഗർഭത്തിലാണ്. ഒന്നിലേറെ കുഞ്ഞുങ്ങളുള്ള ഗർഭത്തിലും ഇവ കാണപ്പെടുന്നു. ഗർഭസ്ഥശിശുവിന് ഭാരക്കൂടുതൽ ഉണ്ടെങ്കിലും ഇവ കാണപ്പെടാറുണ്ട്. ഭാരം കൂടുമ്പോൾ തൊലി വലിയുന്നു. ത്വക്കിലെ കോശങ്ങൾക്ക് ഈ വലിച്ചിലിനൊപ്പം പെരുകാൻ സാധിക്കാതെ വരുമ്പോഴാണ് ത്വക്കിൽ വെളുത്ത പാടുകൾ തെളിയുന്നത്.

റാഷസ് ഉള്ള സ്ത്രീകളിൽ

റാഷസ് ഉള്ള സ്ത്രീകളിൽ

വർദ്ധിച്ച രക്തസമ്മർദ്ദമുള്ളവർക്ക് ഈ റാഷസ് കണ്ടു വരുന്നു. ശരീരഭാരം കൂടുതലുള്ളവർക്ക് ഇത് കണ്ടു വരുന്നു. വെളുത്ത നിറമുള്ളവരിൽ ഈ റാഷസ് കൂടുതലായി കണ്ടു വരുന്നു. ശരീരത്തിലെ ആന്തരാവയവങ്ങൾക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ഇവ കാണപ്പെടാറുണ്ട്. ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളുന്നതിൽ ഏറ്റവും പ്രധാന പങ്കു വഹിക്കുന്ന ശരീരാവയവം കരളാണ്. കരളിൽ വിഷാംശം അധികമായാൽ അത് തൊലിപ്പുറമെ പാടുകൾ ആയി പ്രത്യക്ഷപ്പെടും. റാഷസ് അധികമായി കാണുന്നുവെങ്കിൽ ലിവർ ഫങ്ഷൻ ടെസ്റ്റ് നടത്തി നോക്കണം.

ശരീരത്തിലെ രക്തം ശുചിയാക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത് വൃക്കകളാണ്. വൃക്കകൾക്ക് രക്തം ശുചീകരിക്കുന്നതിൽ എന്തെങ്കിലും പിഴവ് പറ്റിയാൽ ഈ റാഷസ് വരാറുണ്ട്. ചിലപ്പോഴൊക്കെ ഭ്രൂണത്തിൽ നിന്നുള്ള കോശങ്ങൾ അമ്മയുടെ ശരീരത്തിന്റ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കാറുണ്ട്. അമ്മയുടെ ത്വക്ക് ഈ കോശങ്ങളെ അന്യമായി കരുതുകയും ത്വക്കിൽ ഒരു പ്രതികരണം ഉണ്ടാവുകയും ചെയ്യുന്നു. ഇത് ത്വക്കിൽ തടിപ്പുകളും റാഷസും ഉണ്ടാക്കും. ഭ്രൂണത്തിൽ നിന്നും കോശങ്ങൾ അമ്മയുടെ ശരീരത്തിൽ സഞ്ചരിക്കുന്നത് ഗർഭസ്ഥശിശു ആണായിരിക്കുമ്പോഴാണ്. അറുപത് മുതൽ എഴുപത് ശതമാനം വരെ റാഷസ് ഉള്ള സ്ത്രീകളിൽ പുരുഷ ഡിഎൻഎ ആണ് റാഷസിൽ കണ്ടെത്തിയിട്ടുള്ളത്.

വെളുത്ത പാടുകളാണ് ആദ്യലക്ഷണം

വെളുത്ത പാടുകളാണ് ആദ്യലക്ഷണം

ഈ റാഷസ് സാധാരണ വയറിൽ തുടങ്ങി ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. നെഞ്ചിനു മുകളിലേക്ക് ഇവ സാധാരണ കാണാറില്ല. നിതംബം, കാലുകൾ, തുടകൾ എന്നിവിടങ്ങളിൽ ഇവ വരാറുണ്ട്. ഇവയുടെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണെന്നു നോക്കാം. ഗർഭത്തിന്റെ അവസാനനാളുകളിൽ തൊലിപ്പുറമെ പ്രത്യക്ഷപ്പെടുന്ന വെളുത്ത പാടുകളാണ് ആദ്യലക്ഷണം. പിന്നീട് ചെറിയ ചെറിയ പോളങ്ങൾ കാണുന്നു. ചുവന്ന നിറം വരും. ചിലപ്പോൾ ഈ റാഷസ് കണ്ടാൽ എക്സിമ ആണെന്നു തെറ്റിദ്ധരിക്കാറുമുണ്ട്.

റാഷസ് കടുത്ത ചൊറിച്ചിലുണ്ടാക്കും. രാത്രി കാലങ്ങളിൽ ഈ ചൊറിച്ചിൽ അസഹ്യമായിരിക്കും. ഗർഭിണിക്ക് പലപ്പോഴും ഉറങ്ങാൻ കഴിയാത്ത വിധം ചൊറിച്ചിൽ അനുഭവപ്പെടും. ചൊറിച്ചിൽ ഏകദേശം ഒരാഴ്ചയോളം നീണ്ടു നിൽക്കും. റാഷസ് പലപ്പോഴും തുടർച്ചയായി പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കും. ചിലപ്പോഴൊക്കെ പാട് അപ്രത്യക്ഷമായാലും ചൊറിച്ചിൽ തുടർന്നു കൊണ്ടിരിക്കും. ഈ റാഷസ് അമ്മക്കോ കുഞ്ഞിനോ ഒട്ടും അപകടകരമല്ല.

റാഷസിന്റെ ചികിൽസ

റാഷസിന്റെ ചികിൽസ

റാഷസിന്റെ ചികിൽസ എങ്ങനെയെന്നു നോക്കാം. ഈ അവസ്ഥയിൽ മോയിസ്ചറൈസർ ധാരാളം ഉപയോഗിക്കാം. അവ ചൊറിച്ചിലും അസ്വസ്ഥതയും മാറ്റും. വൈറ്റമിൻ ഇ, കൊക്കൊബട്ടർ, ഷീബട്ടർ. കൊളാജൻ, ഇലാസ്റ്റിൻ എന്നിവയടങ്ങിയ മോയിസ്ചറൈസറുകൾ ഉപയോഗിക്കണം. റെറ്റിനോൾ, സാലിസിലിക്ക് ആസിഡ്, വൈറ്റമിൻ എ, ട്രോപ്പിക്കൽ ആസിഡ്, റെറ്റിനൽ പാൽമിറ്റേറ്റ് എന്നിവയടങ്ങിയ മോയിസ്ചറൈസറുകൾ ഒഴിവാക്കുക.

സ്റ്റീറോയ്ഡ് അടങ്ങിയ മരുന്നുകൾ പെട്ടെന്നു ഗുണം ചെയ്യുന്നതായി കാണുന്നു. ഇവ ചൊറിച്ചിലും അസ്വസ്ഥതയും പാടെ മാറ്റി ഗർഭിണിക്ക് ആശ്വാസമേകുന്നു. എന്നാൽ സ്റ്റീറോയ്ഡ് സാധാരണ ഗതിയിൽ ശരീരത്തിനു ഹാനികരമാണ്. പോരാത്തതിനു ഗർഭകാലത്ത് അവ സുരക്ഷിതമാണോ അല്ലയോ എന്നു തെളിയിക്കുന്ന പഠനങ്ങളൊന്നും നിലവിലില്ല.. എന്നാൽ ഇവ ഗർഭസ്ഥശിശുവിനു ചിലപ്പോൾ വലിപ്പക്കുറവ് ഉണ്ടാക്കിയേക്കാം. അതുകൊണ്ട് സ്റ്റീറോയ്ഡ് ഒഴിവാക്കുന്നതാണ് എന്തുകൊണ്ടും നല്ലത്.

മരുന്നുകൾ കഴിക്കാം

മരുന്നുകൾ കഴിക്കാം

ആന്റി ഹിസ്റ്റമിൻ മരുന്നുകൾ കഴിക്കാം. ഇവ കുഞ്ഞിനു ദോഷം ചെയ്യില്ല. സിട്രിസിൻ, ബെനാഡ്രിൽ എന്നിവ കഴിക്കാം. ഇവ അമ്മക്കും കുഞ്ഞിനും ദോഷം ചെയ്യില്ല. കുളിക്കുമ്പോൾ ഒാട്ട്മീൽ അതല്ലെങ്കിൽ ബേക്കിങ് സോഡാ ഉപയോഗിക്കുക. ഇവ ചൊറിച്ചിലും അസ്വസ്ഥതയും മാറ്റാൻ നല്ലതാണ്.

English summary

puppp-rash-during-pregnancy-symptoms-causes-and-treat

Rashes usually appear in the last days of pregnancy. At this time the baby's growth rate is very high,
Story first published: Saturday, August 4, 2018, 13:23 [IST]
X
Desktop Bottom Promotion