For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബുദ്ധിയുള്ള കുഞ്ഞിനെ കിട്ടാന്‍ അമ്മ വേണ്ടത്

ബുദ്ധിയുള്ള കുഞ്ഞിനെ കിട്ടാന്‍ അമ്മ വേണ്ടത്

|

ഗര്‍ഭകാലത്ത് ഗര്‍ഭിണികള്‍ എല്ലാ കാര്യത്തിലും കൂടുതല്‍ ശ്രദ്ധിയ്ക്കണമെന്നു പറയണം. ഇത് ഗര്‍ഭിണികളുടെ ആരോഗ്യത്തിനു വേണ്ടി മാത്രമല്ല, കുഞ്ഞിന്റെ ആരോഗ്യത്തിനു കൂടിയാണ്.

ഗര്‍ഭകാലം മുതല്‍ തന്നെ പല കാര്യങ്ങളും അമ്മ പ്രത്യേകം ശ്രദ്ധിയ്ക്കണം. ഇത് ഭക്ഷണത്തിന്റെ കാര്യത്തിലായാലും എന്തിന് കിടക്കുന്ന കാര്യത്തില്‍ വരെ ആയാലും.

കുഞ്ഞിന് ആരോഗ്യമുണ്ടാകാനും ബുദ്ധിയുണ്ടാകാനുമെല്ലാം ചില പ്രത്യേക ഭക്ഷണങ്ങള്‍ ഗര്‍ഭകാലത്ത് സഹായകമാണ്. ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ, ഇവ ഗര്‍ഭാവസ്ഥയില്‍ ഗര്‍ഭിണി കഴിച്ചാല്‍ കുഞ്ഞിന് ആരോഗ്യം മാത്രമല്ല, ബുദ്ധിശക്തിയും ഉണ്ടാകും.

വൈറ്റമിന്‍ ഡി

വൈറ്റമിന്‍ ഡി

വൈറ്റമിന്‍ ഡി കുഞ്ഞിന്റെ ആരോഗ്യത്തിനും ബുദ്ധിയ്ക്കും ഏറെ അത്യാവശ്യമാണ്. മുട്ടയിലും ചീസിലും വിറ്റാമിന്‍ ഡി ധാരാളമായി അടങ്ങിയിരിക്കുന്നു. കുഞ്ഞിന്‍റെ തലച്ചോറിന്‍റെ വികാസത്തിന് ഇത് വളരെ പ്രധാനമാണ്. വിറ്റാമിന്‍ ഡിയുടെ അളവ് സാധാരണയിലും കുറവുള്ള അമ്മമാര്‍ ജന്മം നല്കുന്ന കുഞ്ഞുങ്ങളുടെ ബുദ്ധശക്തി കുറവായിരിക്കുമെന്ന് ഒരു പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സൂര്യപ്രകാശം ഉള്‍പ്പടെയുള്ള സ്രോതസ്സുകളില്‍ നിന്ന് വിറ്റാമിന്‍ ഡി ലഭ്യമാക്കണം. മുട്ട, ചീസ്, ബീഫ്, ലിവര്‍ തുടങ്ങിയവ വിറ്റാമിന്‍ ഡിയുടെ മികച്ച ഉറവിടങ്ങളാണ്.

അയേണ്‍

അയേണ്‍

അയേണ്‍ ഗര്‍ഭകാലത്ത് അമ്മയ്ക്കും കുഞ്ഞിനും ഏറെ പ്രധാനപ്പെട്ട ഒന്നാണ്.

അയണ്‍ ധാരാളമായി അടങ്ങിയ ഇവ കു‍ഞ്ഞിന് ചുറുചുറുക്ക് നല്കും. ഗര്‍ഭകാലത്ത് നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ടവയാണ് ഇവ. ഗര്‍ഭാവസ്ഥയിലായിരിക്കുമ്പോള്‍ കുഞ്ഞിന്‍റെ തലച്ചോറിന്‍റെ കോശങ്ങളിലേക്ക് ഓക്സിജനെത്തിക്കാന്‍ അയണ്‍ സഹായിക്കും. ഇത് കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒന്നാണ് ഡോക്ടറുടെ ഉപദേശാനുസരണം അയണ്‍ സപ്ലിമെന്‍റുകളും ഉപയോഗിക്കാം.

ഒമേഗ ത്രീ ഫാറ്റി ആസിഡ്

ഒമേഗ ത്രീ ഫാറ്റി ആസിഡ്

കുഞ്ഞിന് ബുദ്ധിയുണ്ടാകാന്‍ അമ്മ കഴിയ്‌ക്കേണ്ട ഒരു ഭക്ഷണമാണ് ഒമേഗ ത്രീ ഫാറ്റി ആസിഡ്. ഇത് പ്രധാനമായും ചില മത്സ്യങ്ങളിലാണുള്ളത്. ചെമ്പല്ലി, ചൂര, അയല തുടങ്ങിയ മത്സ്യങ്ങള്‍ ഒമേഗ 3 ഫാറ്റി ആസിഡിനാല്‍ സമ്പന്നമാണ്. ഇത് കുഞ്ഞുങ്ങളുടെ തലച്ചോറിന്‍റെ വികാസത്തില്‍ പ്രധാനപ്പെട്ടതാണ്. ആഴ്ചയില്‍ രണ്ട് തവണയില്‍ കുറച്ച് മാത്രം മത്സ്യം കഴിച്ച അമ്മമാരുടെ കുട്ടികള്‍ക്ക് അതില്‍ കൂടുതല്‍ കഴിച്ച അമ്മമാര്‍ക്ക് ജനിച്ച കുട്ടികളെ അപേക്ഷിച്ച് ഐക്യു കുറവായിരുന്നുവെന്ന് ഒരു പഠനത്തില്‍ കണ്ടെത്തുകയുണ്ടായി.

ഫോളിക് ആസിഡ്

ഫോളിക് ആസിഡ്

ഫോളിക് ആസിഡ് ഗര്‍ഭകാലത്ത് പ്രധാനമാണ്. കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക ഇത് അത്യാവശ്യമാണ്.

ഫോളിക് ആസിഡ് അടങ്ങിയവയാണിവ. കുഞ്ഞിന്‍റെ തലച്ചോറിലെ കോശങ്ങള്‍ രൂപ്പെടുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതാണ് ഫോളിക് ആസിഡ്. ഗര്‍ഭധാരണത്തിന് 4 ആഴ്ച മുമ്പും ഗര്‍ഭധാരണത്തിന് 8 ആഴ്ചക്ക് ശേഷവും ഫോളിക് ആസിഡ് ഉപയോഗിച്ച അമ്മമാരുടെ കുട്ടികള്‍ക്ക് പഠനവൈകല്യമുണ്ടാകാനുള്ള സാധ്യത 40 ശതമാനം വരെ കുറവാണെന്ന് പഠനത്തില്‍ കണ്ടെത്തുകയുണ്ടായി. ചീര പോലുള്ള ഇലക്കറികള്‍ ഫോളിക് ആസിഡിന്‍റെ മികച്ച ഉറവിടമാണ്. വിറ്റാമിന്‍ ബി 12 നൊപ്പം ഫോളിക് ആസിഡ് സപ്ലിമെന്‍റും ഉപയോഗിക്കണം.

കൊളീന്‍

കൊളീന്‍

കൊളീന്‍ എന്ന അമിനോ ആസീഡിനാല്‍ സമ്പന്നമാണ് മുട്ട. ഇത് കുഞ്ഞുങ്ങളുടെ തലച്ചോറിന്‍റെ വികാസത്തിനും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും ഫലപ്രദമാണ്. ഗര്‍ഭിണികള്‍ രണ്ട് മുട്ട വീതം കഴിക്കുന്നത് ഒരു ദിവസം ആവശ്യമായ കൊളീന്‍ന്‍റെ പകുതി അളവ് ലഭ്യമാക്കും. കുഞ്ഞിന്‍റെ ഭാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന പ്രോട്ടീനും, അയണും ഇതിലടങ്ങിയിരിക്കുന്നു. കുഞ്ഞിന്‍റെ ഭാരക്കുറവ് കുറഞ്ഞ ഐക്യു(ബുദ്ധിശക്തി)വുമായി ബന്ധപ്പെട്ടിരിക്കുന്നു.

ആന്റിഓക്‌സിഡന്റുകള്‍

ആന്റിഓക്‌സിഡന്റുകള്‍

ആന്റിഓക്‌സിഡന്റുകള്‍ ഗര്‍ഭകാലത്ത് അത്യാവശ്യമാണ്.

ബ്ലുബെറി, ആര്‍ട്ടിച്ചോക്ക്, തക്കാളി, ബീന്‍സ് തുടങ്ങിയവ ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പുഷ്ടമാണ്. ഇവ ഗര്‍ഭകാലത്ത് നിര്‍ബന്ധമായും ഉപയോഗിക്കണം. ഇവ കുഞ്ഞിന്‍റെ തലച്ചോറിലെ പാളികളെ സംരക്ഷിക്കുകയും അവയുടെ വികാസത്തില്‍ സഹായിക്കുകയും ചെയ്യും.കുഞ്ഞിന്റെ ആരോഗ്യത്തിനും ബുദ്ധിയ്ക്കുമെല്ലാം ഇത് ഏറെ നല്ലതാണ്.

പ്രോട്ടീന്‍

പ്രോട്ടീന്‍

പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ ഗര്‍ഭകാലത്ത് അത്യാവശ്യമാണ്. ഗര്‍ഭപാത്രത്തിലായിരിക്കേ കുഞ്ഞുങ്ങളുടെ ധമനീകോശങ്ങളുടെ നിര്‍മ്മാണത്തിന് വേണ്ടി ശരീരം കഠിനമായി പ്രവര്‍ത്തിക്കും. ഇതിന് കൂടുതല്‍ പ്രോട്ടീന്‍ ആവശ്യമാണ്. പ്രോട്ടീന്‍ സമ്പുഷ്ടമായ യോഗര്‍ട്ട് പോലുള്ളവ മറ്റ് സാധനങ്ങള്‍ക്ക് പുറമേ കഴിക്കണം. ഗര്‍ഭകാലത്ത് ആവശ്യമായ കാല്‍സ്യവും യോഗര്‍ട്ടില്‍ അടങ്ങിയിട്ടുണ്ട്.

ബുദ്ധിയുള്ള കുഞ്ഞിനെ കിട്ടാന്‍ അമ്മ വേണ്ടത്

കടല്‍ മത്സ്യങ്ങളും കക്കയിറച്ചിയും ഇവ അയഡിന്‍ ധാരാളമായി അടങ്ങിയവയാണ്. ഗര്‍ഭകാലത്ത് അയൊഡിന്‍ കുറവ് അനുഭവപ്പെടുന്നത്, പ്രത്യേകിച്ച് ആദ്യ പന്ത്രണ്ട് ആഴ്ചയില്‍ ഉണ്ടാകുന്നത്, കുട്ടിയുടെ ഐ.ക്യു കുറയ്ക്കും. ഗര്‍ഭകാലത്ത് അയൊഡൈസ്ഡ് ഉപ്പ് ഉപയോഗിക്കണം. ഇത് കൂടാതെ കടല്‍ മത്സ്യങ്ങള്‍, കക്കയിറച്ചി, മുട്ട, യോഗര്‍ട്ട് തുടങ്ങിയ അയഡിന്‍ ധാരാളമായി അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കണം.

English summary

Pregnant Woman Should Eat These Foods For The Brain Growth Of Baby

Pregnant Woman Should Eat These Foods For The Brain Growth Of Baby, Read more to know about
Story first published: Tuesday, July 10, 2018, 23:10 [IST]
X
Desktop Bottom Promotion