For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവം മുടങ്ങിക്കഴിഞ്ഞ് കാണും ഗര്‍ഭലക്ഷണങ്ങള്‍

|

ആദ്യമായി ഗര്‍ഭം ധരിക്കുന്നവര്‍ക്ക് ഗര്‍ഭിണിയാണോ അല്ലയോ എന്നറിയാന്‍ ആര്‍ത്തവം മുടങ്ങുന്നത് മാത്രമായിരിക്കും ലക്ഷണം. എന്നാല്‍ പിന്നീടാണ് ഓരോ ലക്ഷണങ്ങളായി പുറത്തേക്ക് വരുന്നത്. എന്നാല്‍ ആര്‍ത്തവം മുടങ്ങിയ ശേഷം ചില ലക്ഷണങ്ങള്‍ ശരീരം പ്രകടിപ്പിച്ച് തുടങ്ങുന്നു. ഇതിലൂടെ പിന്നീട് ഗര്‍ഭധാരണം ഉറപ്പിക്കാം എന്ന ഘട്ടത്തിലേക്ക് എത്തുകയാണ് ചെയ്യുന്നത്. ഗര്‍ഭധാരണത്തിനായി ശ്രമിക്കുമ്പോള്‍ അത് സ്ത്രീകളില്‍ മാനസികമായും ശാരീരികമായും പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഗര്‍ഭം ധരിച്ച് കഴിഞ്ഞാല്‍ ശാരീരികവും മാനസികവുമായുള്ള മാറ്റങ്ങള്‍ പ്രകടമായ അവസ്ഥയിലേക്ക് എത്തുന്നു.

Most read: കുഞ്ഞിന്റെ നിറത്തിനായി ഇനി കൃത്രിമമാര്‍ഗ്ഗം വേണ്ടMost read: കുഞ്ഞിന്റെ നിറത്തിനായി ഇനി കൃത്രിമമാര്‍ഗ്ഗം വേണ്ട

ഗര്‍ഭധാരണത്തിനു ശേഷം അത് തിരിച്ചറിയും മുന്‍പ് ശരീരത്തില്‍ ചില മാറ്റങ്ങള്‍ സംഭവിക്കുന്നു. ശാരീരികവും മാനസികവുമായ ഇത്തരം മാറ്റങ്ങള്‍ മനസ്സിലാക്കിയാല്‍ ഗര്‍ഭധാരണത്തെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്നു. എന്നാല്‍ ആദ്യമായി ഗര്‍ഭം ധരിക്കുന്ന സ്ത്രീകള്‍ക്ക് പലപ്പോഴും ഗര്‍ഭധാരണത്തെക്കുറിച്ചും അതിന്റെ ലക്ഷണങ്ങളെക്കുറിച്ചും കൃത്യമായ അറിവുണ്ടായിരിക്കുകയില്ല. ചില ശാരീരികമായ ലക്ഷണങ്ങള്‍ ആര്‍ത്തവം മുടങ്ങിയതിന് ശേഷം ശ്രദ്ധിച്ചാല്‍ ഗര്‍ഭധാരണത്തെ മനസ്സിലാക്കാവുന്നതാണ്.

സ്തനങ്ങളിലെ വേദന

സ്തനങ്ങളിലെ വേദന

സ്തനങ്ങളില്‍ ചെറിയ രീതിയില്‍ വേദന അനുഭവപ്പെടുന്നുണ്ടോ, മാത്രമല്ല സ്തനങ്ങള്‍ വളരെയധികം സെന്‍സിറ്റീവ് ആയി തോന്നുന്നുണ്ടെങ്കിലും നിങ്ങളിലെ ഗര്‍ഭധാരണ ലക്ഷണങ്ങളില്‍ ഒന്നാണ് ഇതെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഹോര്‍മോണ്‍ മാറ്റങ്ങള്‍ മൂലമാണ് ഇത്തരത്തില്‍ സംഭവിക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഗര്‍ഭത്തിന്റെ കാര്യത്തില്‍ സ്തനങ്ങള്‍ നോക്കി നമുക്ക് ഗര്‍ഭധാരണം നടന്നോ ഇല്ലയോ എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. സ്തനങ്ങളില്‍ കറുപ്പ് നിറവും ചിലര്‍ക്ക് ഞരമ്പുകള്‍ പൊങ്ങി നില്‍ക്കുന്നതും എല്ലാം ഗര്‍ഭധാരണ ലക്ഷണങ്ങളില്‍ ഒന്നാണ്.

ദഹന പ്രശ്‌നങ്ങളും മനം പിരട്ടലും

ദഹന പ്രശ്‌നങ്ങളും മനം പിരട്ടലും

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് പരിഹാരങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഗര്‍ഭധാരണത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പലപ്പോഴും ദഹന പ്രശ്‌നങ്ങളും മനം പിരട്ടലും എല്ലാം. പ്രത്യേകിച്ച് രാവിലെ എഴുന്നേറ്റ ഉടനേ ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉറപ്പിച്ചോളൂ നിങ്ങള്‍ ഗര്‍ഭധാരണത്തിന് തയ്യാറെടുത്തു എന്ന്. എന്നാല്‍ ഛര്‍ദ്ദിയും മറ്റും പലപ്പോഴും രണ്ടാം ട്രൈമെസ്റ്ററില്‍ ആണ് ഉണ്ടാവാറുള്ളത്.

 വയറിന്റെ കനം

വയറിന്റെ കനം

വയറിനകത്ത് കനം പോലെ അനുഭവപ്പെടുകയാണെങ്കില്‍ അത് നിങ്ങളിലെ ഗര്‍ഭധാരണ ലക്ഷണങ്ങളില്‍ ഒന്നാണ്. വസ്ത്രം വളരെയധികം ഇറുകിപ്പിടിച്ച അവസ്ഥയില്‍ ഉണ്ടെങ്കില്‍ പോലും പലരും ഗര്‍ഭധാരണത്തെ സംശയിക്കുകയില്ല. എന്നാല്‍ ആര്‍ത്തവം ഇല്ലാതെ ആയാല്‍ ഈ ലക്ഷണത്തെ അല്‍പം ശ്രദ്ധിക്കണം. കാരണം ഇത്തരം അവസ്ഥകളില്‍ ഡോക്ടറെ കണ്ട് ഗര്‍ഭധാരണം ഉറപ്പിക്കണം.

മൂഡ് മാറ്റം

മൂഡ് മാറ്റം

പല സ്ത്രീകളിലും ആര്‍ത്തവ സമയത്ത് മൂഡ് മാറ്റവും ഡിപ്രഷനും മറ്റ് പ്രശ്‌നങ്ങളും ഉണ്ടാവുന്നു. എന്നാല്‍ ആര്‍ത്തവ സമയത്ത് മാത്രമല്ല ഗര്‍ഭധാരണത്തിന്റെ അവസ്ഥയിലും ഇത്തരം അസ്വസ്ഥതകളും പ്രശ്‌നങ്ങളും ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ മനസ്സിലാക്കി പെരുമാറേണ്ടത് ഭര്‍ത്താവിന്റെ കൂടി ഉത്തരവാദിത്വമാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഇതെല്ലാം ഗര്‍ഭധാരണത്തിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്.

Most read:പുരുഷ വന്ധ്യത കണ്ടെത്തുക പ്രയാസം, പക്ഷേ ഈ ലക്ഷണംMost read:പുരുഷ വന്ധ്യത കണ്ടെത്തുക പ്രയാസം, പക്ഷേ ഈ ലക്ഷണം

ഭക്ഷണത്തിലെ മാറ്റം

ഭക്ഷണത്തിലെ മാറ്റം

കാലങ്ങളായി നിങ്ങളുടെ ഭക്ഷണത്തില്‍ സ്ഥിരമായി ഉണ്ടാവുന്ന ചില രുചികള്‍ നിങ്ങള്‍ക്ക് പിടിക്കാതെ വരുന്നു. അതിന്റെ മണം പോലും പലപ്പോഴും നിങ്ങളെ അസ്വസ്ഥമാക്കുന്നു. ഇത്തരം അവസ്ഥകള്‍ ഉണ്ടാവുമ്പോള്‍ അതിന് പരിഹാരം കാണുന്നതിന് ശ്രമിക്കും മുന്‍പ് പ്രഗ്നന്‍സി ടെസ്റ്റ് നടത്തി നോക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഇതെല്ലാം ഗര്‍ഭധാരണത്തിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്.

സ്‌പോട്ടിംഗ്

സ്‌പോട്ടിംഗ്

ചിലരില്‍ ഗര്‍ഭധാരണത്തിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നായി സ്‌പോട്ടിംഗ് കാണപ്പെടുന്നു. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ അത് പലപ്പോഴും ആര്‍ത്തവം എന്ന് പലരും തെറ്റിദ്ധരിക്കുന്നു. എന്നാല്‍ ഇത്തരം ലക്ഷണങ്ങള്‍ അത് ഗര്‍ഭധാരണത്തിന്റേതാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഉടന്‍ ഡോക്ടറെ കണ്ട് ഗര്‍ഭധാരണം ഉറപ്പിക്കേണ്ടത് അത്യാവശ്യമാണ്.

തളര്‍ച്ചയും ക്ഷീണവും

തളര്‍ച്ചയും ക്ഷീണവും

തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടുന്നത് സാധാരണമാണ്. എന്നാല്‍ ഇത് വെറുതേ ഇരിക്കുമ്പോള്‍ പോലും തോന്നുന്ന അവസ്ഥയാണോ നിങ്ങള്‍ക്ക്? എന്നാല്‍ ഒരു പ്രഗ്നന്‍സി ടെസ്റ്റ് നടത്തുന്നത് നല്ലതാണ്. കാരണം ഗര്‍ഭധാരണം ഉറപ്പിക്കുന്നതിനുള്ള പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് പലപ്പോഴും തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടുന്നത്. അതുകൊണ്ട് ഇത്തരം ലക്ഷണങ്ങളില്‍ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇത് അമിതമായി അനുഭവപ്പെടുകയാണെങ്കില്‍ അത് പലപ്പോഴും ഡോക്ടറെ സമീപിക്കുന്നതിലേക്ക് എത്തുന്നു.

തലകറക്കം

തലകറക്കം

ആര്‍ത്തവം മുടങ്ങി ഗര്‍ഭധാരണം ഉറപ്പിച്ച് കഴിഞ്ഞതിനു ശേഷമാണ് ഇത്തരം ലക്ഷണങ്ങള്‍ പലരിലും കാണപ്പെടുന്നത്. തലകറക്കം രക്തസമ്മര്‍ദ്ദത്തിന്റെ അളവില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ ആണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് രക്തസമ്മര്‍ദ്ദവും പ്രമേഹവും എല്ലാം കൃത്യമായി പരിശോധിച്ചിരിക്കണം. ഇതെല്ലാം ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തേയും ബാധിക്കുന്ന ഒന്നാണ്.

കൂടുതല്‍ തവണ മൂത്രമൊഴിക്കുന്നത്

കൂടുതല്‍ തവണ മൂത്രമൊഴിക്കുന്നത്

പലപ്പോഴും ഇത് അത്ര അധികം ആരും ശ്രദ്ധിക്കാത്ത ഒന്നാണ്. കാരണം ഇടക്കിടെയുള്ള മൂത്രശങ്ക സാധാരണ അവസ്ഥയായി പലരും കണക്കാക്കും. എന്നാല്‍ ഇടക്കിടെയുള്ള മൂത്രശങ്ക നിങ്ങളില്‍ ഗര്‍ഭധാരണം നടന്നു എന്നതിന്റെ ലക്ഷണമാണ്. കാരണം ഗര്‍ഭപാത്രം വലുതാവുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇതിലൂടെ മൂത്രസഞ്ചിയില്‍ സമ്മര്‍ദ്ദം അനുഭവപ്പെടുന്നു. ഇതെല്ലം ഇടക്കിടെയുള്ള മൂത്രശങ്ക വര്‍ദ്ധിപ്പിക്കുന്നു.

 പോസിറ്റീവ് പ്രഗ്നന്‍സി ടെസ്റ്റ്

പോസിറ്റീവ് പ്രഗ്നന്‍സി ടെസ്റ്റ്

പോസിറ്റീവ് പ്രഗ്നന്‍സി ടെസ്റ്റ് നടത്തുന്നതാണ് മറ്റൊന്ന്. വീട്ടില്‍ വെച്ച് തന്നെ പ്രഗ്നന്‍സി കിറ്റ് ഉപയോഗിച്ച് ടെസ്റ്റ് നടത്താവുന്നതാണ്. ഇതിലൂടെ ഫലം പോസിറ്റീവ് ആണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പിന്നീട് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമുള്ള കാര്യങ്ങള്‍ ചെയ്യുക.

English summary

Pregnancy symptoms after missed a period

We have listed some common pregnancy symptoms after missed a period, read on to know more about it.
X
Desktop Bottom Promotion