വയറ്റില്‍ കിടക്കുന്ന കുഞ്ഞിന് ആരോഗ്യമുണ്ടോ?

Posted By:
Subscribe to Boldsky

ഗര്‍ഭിണിയാണെന്ന് അറിയുന്ന നിമിഷം മുതല്‍ തന്നെ കുഞ്ഞിന്റെ ആരോഗ്യത്തിനായി ശ്രദ്ധിക്കുന്നവരാണ് ഓരോ അച്ഛനും അമ്മയും. ചെറിയ ചില അശ്രദ്ധ പോലും പലപ്പോഴും പല വിധത്തിലാണ് ആരോഗ്യത്തിന് ദോഷകരമായി മാറുന്നത്. എന്നാല്‍ ഗര്‍ഭകാലത്ത് തന്നെ നിങ്ങളുടെ ഗര്‍ഭം ആരോഗ്യകരമാണോ എന്ന് അറിയാന്‍ സാധിക്കും. അതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. പലപ്പോഴും ഗര്‍ഭിണിയാവുന്ന നിമിഷം മുതല്‍ തുടങ്ങും പല പ്രതിസന്ധികളും അങ്ങനെ നില്‍ക്കണം ഇങ്ങനെ ഇരിക്കണം ഇത് കഴിക്കരുത് അത് കഴിക്കരുത് തുടങ്ങി പല കാര്യങ്ങളും. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണുന്നതിന് പലപ്പോഴും പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പലരും തിരയുന്നു.

ഗര്‍ഭകാലത്തുണ്ടാവുന്ന ചെറിയ മാറ്റങ്ങളെപ്പോലും ആരോഗ്യപരമായി നിങ്ങള്‍ നോക്കിക്കാണണം. അല്ലാത്ത പക്ഷം അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ ഗര്‍ഭത്തിന്റെ അനാരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. ഗര്‍ഭകാലം ആരോഗ്യകരമാണോ എന്നറിയാന്‍ ചില ലക്ഷണങ്ങളിലൂടെ സാധിക്കും. അതിനായി എന്തൊക്കെ കാര്യങ്ങള്‍ ആണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. നിങ്ങളുടെ ഗര്‍ഭം ആരോഗ്യകരമാവാന്‍ സഹായിക്കുന്ന കാര്യങ്ങള്‍ ഇവയാണ്. ഗര്‍ഭാവസ്ഥയിലെ അനാരോഗ്യം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഇത് പല വിധത്തിലാണ് ആരോഗ്യത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നത്.

ഗര്‍ഭത്തിന്റെ ഓരോ മാസത്തിലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് ഗര്‍ഭധാരണത്തിനും ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കുന്നതിനും സഹായിക്കുന്നു. ഗര്‍ഭത്തിന്റെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും ആരോഗ്യമുള്ള ഗര്‍ഭമാണെന്ന് ഉറപ്പിക്കുന്നതിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ സൂചനകള്‍ എന്തൊക്കെയെന്ന് നോക്കാം.

കൃത്യമായ രക്തസമ്മര്‍ദ്ദം

കൃത്യമായ രക്തസമ്മര്‍ദ്ദം

ആരോഗ്യകരമായ ഗര്‍ഭത്തിന്റെ പ്രാഥമിക ലക്ഷണങ്ങളാണ് കൃത്യമായ രക്തസമ്മര്‍ദ്ദം. നിങ്ങളുടെ ബിപി കൃത്യമായ അളവിലാണെങ്കില്‍ അത് ആരോഗ്യകരമായ ഗര്‍ഭമാണ് എന്നതിന്റെ സൂചനയാണ്. എന്നാല്‍ ഇത് കൂടിയും കുറഞ്ഞും ഇരുന്നാല്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ആരോഗ്യകരമായ ഗര്‍ഭം അല്ലെന്നതാണ്. എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിന്റെ ലക്ഷണങ്ങളാണ്. അതുകൊണ്ട് തന്നെ ബിപി ഒരു കാര്യമായി എടുക്കേണ്ടതില്ല.

പ്രമേഹത്തിന്റെ അളവ്

പ്രമേഹത്തിന്റെ അളവ്

ഗര്‍ഭം ധരിച്ച ഉടനേ തന്നെ പരിശോധിക്കേണ്ട ഒന്നാണ് ഇത്. എന്നാല്‍ പ്രമേഹത്തിന്റെ അളവ് കൃത്യമാണെങ്കില്‍ അത് ആരോഗ്യകരമായ അവസ്ഥയിലാണ് ഗര്‍ഭം എന്നാണ് സൂചിപ്പിക്കുന്നത്. ഇതും വളരെയധികം ശ്രദ്ധിക്കണം. പ്രമേഹം കൂടിയാല്‍ ഒരിക്കലും ഡോക്ടറെ കാണാന്‍ മറക്കേണ്ടതില്ല.

പ്ലാസന്റയുടെ ആരോഗ്യം

പ്ലാസന്റയുടെ ആരോഗ്യം

പ്രസവം വരെ ഭ്രൂണത്തെ ഗര്‍ഭപാത്രത്തിനുള്ളില്‍ നിലനിര്‍ത്തുന്നതിന് അമ്മയുടെ ഗര്‍ഭപാത്രവും പ്ലാസെന്റയും ആരോഗ്യമുള്ളതായിരിക്കണം. പ്ലാസെന്റ ഗര്‍ഭാശയഭിത്തിയില്‍ നന്നായി പിടിച്ചിരിക്കണം. കാരണം ഇത് വേര്‍പെടുന്നത് അല്ലെങ്കില്‍ തലകീഴാകുന്നത് ഗര്‍ഭം അലസാന്‍ കാരണമാകും. കൃത്യമായ പരിശോധനകളിലൂടെ നമുക്ക് ഇത് മനസ്സിലാക്കാവുന്നതാണ്.

ഭ്രൂണത്തിന്റെ വളര്‍ച്ച

ഭ്രൂണത്തിന്റെ വളര്‍ച്ച

ഭ്രൂണത്തിന്റെ വളര്‍ച്ചയുടെ നിരക്ക് പ്രകാരം കുട്ടിയുടെ വളര്‍ച്ച കണക്കാക്കാം. അത് ഗര്‍ഭിണിയുടെ ആരോഗ്യം വഴിയും സാധ്യമാണ്. അള്‍ട്രാ സൗണ്ട് പരിശോധയിലോ, ഗര്‍ഭിണിയുടെ ഭാരം നോക്കിയോ ഇത് മനസിലാക്കാം. ഭ്രൂണത്തിന്റെ വളര്‍ച്ചയില്ലായ്മ ഗര്‍ഭപാത്രത്തിലെ ഓക്‌സിജന്റെ കൂറവ് മൂലമാകാം. അതിനായി ഭക്ഷണത്തിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധിക്കേണ്ടതായുണ്ട്.

ഭാരം വര്‍ദ്ധിക്കുന്നത്

ഭാരം വര്‍ദ്ധിക്കുന്നത്

ഗര്‍ഭകാലത്ത് 13 മുതല്‍ 15 കിലോ ഭാരം കൂടുന്നത് ഡോക്ടര്‍ ശുപാര്‍ശ ചെയ്യുന്നതാണ്. പ്രത്യേകിച്ച് ഗര്‍ഭധാരണത്തിന് മുമ്പ് ഗര്‍ഭിണി ആരോഗ്യകരമായ ഭാരം നിലനിര്‍ത്തിയിരുന്നെങ്കില്‍. എന്നിരുന്നാലും സ്ത്രീ ഇതിനകം അമിത ഭാരമുള്ളവളാണെങ്കില്‍ ശരീരഭാരം കുറക്കുന്നതിനാണ് ശ്രമിക്കേണ്ടത്. എന്നാല്‍ അമിതഭാരം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഇത് വളരെ വലിയ അപകടമാണ് ഉണ്ടാക്കുക.

ഹോര്‍മോണ്‍ മാറ്റങ്ങള്‍

ഹോര്‍മോണ്‍ മാറ്റങ്ങള്‍

ഗര്‍ഭത്തിന്റെ ആരോഗ്യം സൂചിപ്പിക്കുന്ന രണ്ട് ഹോര്‍മോണുകളാണ് ഈസ്ട്രജനും പ്രോജെസ്റ്റീറോണും. ഒരു ഗര്‍ഭിണി 400 മില്ലി ഗ്രാം പ്രോജെസ്റ്റീറോണ്‍ ഉത്പാദിപ്പിക്കുമ്പോള്‍ ആരോഗ്യമുള്ള, ഗര്‍ഭിണി അല്ലാത്ത സ്ത്രീയില്‍ ഇത് 20 മില്ലിഗ്രാമിനടുത്താണ്. ഈ ഹോര്‍മോണുകളാണ് ഗര്‍ഭധാരണത്തിനുള്ള എന്‍ഡോമെട്രിയം സ്ഥാപിക്കുന്നത്. ഇക്കാരണത്താലാണ് ആര്‍ത്തവവും ഗര്‍ഭപാത്രത്തിന്റെ സങ്കോചവും തടയപ്പെടുന്നത്.

കുഞ്ഞിന്റെ വളര്‍ച്ച

കുഞ്ഞിന്റെ വളര്‍ച്ച

കുഞ്ഞിന്റെ വളര്‍ച്ച ആരോഗ്യകരമായ തോതിലാണെന്ന് ഉറപ്പാക്കുന്നതിന് ഡോക്ടര്‍ പതിവായി അമ്മയുടെ വയറിന്റെ അളവ് കണക്കാക്കും. വയറിന്റെ വലിപ്പം അനുസരിച്ചാണ് കുഞ്ഞിന്റെ ആരോഗ്യവും തീരുമാനിക്കുന്നത്. അതുകൊണ്ട് വയറു വലുതാവുന്ന കാര്യത്തില്‍ പേടിക്കേണ്ടതായി ഒന്നുമില്ല. കാരണം ഇത് കുഞ്ഞിന്റെ ആരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്.

കുഞ്ഞിന്റെ ചലനങ്ങള്‍

കുഞ്ഞിന്റെ ചലനങ്ങള്‍

ഗര്‍ഭധാരണം എത്രത്തോളം ആരോഗ്യകരമാണെന്ന് മനസിലാക്കുന്നതിന് ഡോക്ടര്‍മാര്‍ ഭ്രൂണത്തിന്റെ ചലനങ്ങള്‍ വിലയിരുത്തും. ഗര്‍ഭത്തിന്റെ ആറ്-പത്ത് ആഴ്ചകള്‍ക്കിടയില്‍ അമ്മയ്ക്ക് ഭ്രൂണത്തിന്റെ ചലനം തിരിച്ചറിയാനാവും. ഈ ചലനങ്ങള്‍ കുഞ്ഞിന് ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കുന്നുണ്ടെന്നും കുഴപ്പമില്ലാതിരിക്കുന്നുവെന്നും മനസിലാക്കാന്‍ സഹായിക്കും.

ഭക്ഷണത്തിന്റെ അളവ്

ഭക്ഷണത്തിന്റെ അളവ്

കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് നോക്കിയും കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യം വിലയിരുത്താവുന്നതാണ്. കാരണം കുഞ്ഞിന് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്ന അമ്മമാര്‍ ഒരു തരത്തിലും ഭക്ഷണം ഒഴിവാക്കുകയില്ല. അതുകൊണ്ട് കൃത്യമായ അളവില്‍ കൃത്യസമയത്ത് ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്.

മോണിംഗ് സിക്‌നെസ്

മോണിംഗ് സിക്‌നെസ്

മോണിംഗ് സിക്‌നെസ് ഗര്‍ഭകാലത്തിന്റെ ആദ്യ നാളുകളില്‍ ഉണ്ടാവുന്നു. എന്നാല്‍ മോണിംഗ് സിക്‌നെസിന്റെ അര്‍ത്ഥം എന്നു പറയുന്നത് ആരോഗ്യകരമായ ഗര്‍ഭമാണ് നിങ്ങളുടേത് എന്നതാണ്. എന്നാല്‍ ഗര്‍ഭത്തിന്റെ രണ്ടാം ഘട്ടത്തിലും ഇത് വര്‍ദ്ധിക്കുമ്പോള്‍ ആണ് ശ്രദ്ധിക്കേണ്ടത്.

ശ്രദ്ധിക്കേണ്ടവ ഇതെല്ലാം

ശ്രദ്ധിക്കേണ്ടവ ഇതെല്ലാം

ഗര്‍ഭകാലത്ത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവും. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ കണ്ടാല്‍ അത് പല വിധത്തില്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. ഇനി പറയുന്ന കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അതുണ്ടാക്കുന്ന പ്രതിസന്ധികളില്‍ നിന്ന് നിങ്ങള്‍ക്ക് രക്ഷപ്പെടാവുന്നതാണ്.

നീര്‍ക്കെട്ട്

നീര്‍ക്കെട്ട്

ഗര്‍ഭിണികളില്‍ പലരിലും കൂടിയും കുറഞ്ഞും കാണപ്പെടുന്നതാണ് നീര്‍ക്കെട്ട്. ഏറെ നേരം നില്‍ക്കുന്നത് ഒഴിവാക്കുകയും, സൗകര്യപ്രദമായ ഷൂ ധരിക്കുന്നതും ഇത് കുറയാന്‍ സഹായിക്കും.

ശരീരഭാരം വര്‍ദ്ധിക്കല്‍

ശരീരഭാരം വര്‍ദ്ധിക്കല്‍

ഗര്‍ഭകാലത്ത് ശരീരഭാരം കൂടുന്നതില്‍ ആശങ്കപ്പെടേണ്ടതില്ല. ഇടക്കിടെ ഭക്ഷണം കഴിക്കുന്നത് നിര്‍ത്തേണ്ട കാര്യവുമില്ല.

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ

ഗര്‍ഭകാലത്തുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഉറക്കമില്ലായ്മക്ക് കാരണമാകുന്നത്. കഫീന്‍, ആല്‍ക്കഹോള്‍, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുന്നത് വഴി ഈ പ്രശ്‌നം നിയന്ത്രിക്കാം.

ക്ഷീണം

ക്ഷീണം

ഗര്‍ഭകാലത്തെ ക്ഷീണം ഒഴിവാക്കാന്‍ ശരിയായ ഉറക്കവും വിശ്രമവും ആവശ്യമാണ്. ക്ഷീണത്തിന് കാരണമാകുന്ന അനീമിയ ഒഴിവാക്കാനായി ഇരുമ്പ് ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.

പുറം വേദന

പുറം വേദന

ഗര്‍ഭം മൂലം അരക്കെട്ടിന് സമീപമുണ്ടാകുന്ന ഭാരം നടുവ് വേദനയ്ക്ക് കാരണമാകും. സൗകര്യപ്രദമായ ഷൂ ധരിക്കുകയും, അധികം ഭാരമുള്ള വസ്തുക്കള്‍ ഉയര്‍ത്താതിരിക്കുകയും ചെയ്താല്‍ ഇത് ഒഴിവാക്കാനാവും.

English summary

pregnancy may cause you some amount of anxiety

pregnancy may cause you some amount of anxiety