ഗര്‍ഭാവസ്ഥയില്‍ ആര്‍ത്തവം ഉണ്ടാകുമോ?

Posted By: Lekshmi S
Subscribe to Boldsky

ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ആര്‍ത്തവത്തോടെയാണ് ഒരു പെണ്‍കുട്ടി ഒരു സ്ത്രീയായി മാറുന്നത്. ഇതോടെ നിങ്ങളൊരു അമ്മയാകാന്‍ പ്രാപ്തയായിക്കഴിഞ്ഞുവെന്ന് നിങ്ങള്‍ മനസ്സിലാക്കാം. വിദേശത്തൊക്കെ കുട്ടികള്‍ വളരെ നേരത്തേ ഇതേക്കുറിച്ച് ബോധവതികളാകുന്നുണ്ട്.

periods

ഗര്‍ഭിണിയായി കഴിഞ്ഞാല്‍ പ്രസവം കഴിയുന്നത് വരെ ആര്‍ത്തവം ഉണ്ടാകില്ലെന്നതാണ് അടുത്ത പാഠം. ഗര്‍ഭപരിശോധനാ കിറ്റുകളുടെ (Pregnancy test kits) ലഭ്യതക്കുറവ് മൂലം ഇടത്തരം സാഹചര്യങ്ങളില്‍ ജീവിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പോലും ഗര്‍ഭം സ്ഥിരീകരിക്കാനുള്ള ഏക മാര്‍ഗ്ഗം ആര്‍ത്തവമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഉയരുന്ന ഒരു ചോദ്യമുണ്ട്, ഗര്‍ഭാവസ്ഥയില്‍ ആര്‍ത്തവം ഉണ്ടാകുമോ? ഈ സംശയത്തിന് ശാസ്ത്രീയമായി തന്നെ ഉത്തരം കണ്ടെത്താം. തുടര്‍ന്ന് വായിക്കൂ:

periods

വൈദ്യശാസ്ത്രപരമായി പറഞ്ഞാല്‍ ഗര്‍ഭപാത്രത്തില്‍ നിന്ന് യോനി വഴി രക്തം പുറത്തുപോകുന്നതാണ് ആര്‍ത്തവം. ഗര്‍ഭപാത്രത്തില്‍ ഭ്രൂണം രൂപപ്പെട്ടുകഴിഞ്ഞാല്‍ ഇത് സംഭവിക്കുകയില്ല. അതുകൊണ്ട് തന്നെ ആര്‍ത്തവമില്ലായ്മ ഗര്‍ഭധാരണത്തിന്റെ ലക്ഷണമായി കണക്കാക്കാം. ഗര്‍ഭിണിയായ ഒരാള്‍ക്ക് ആര്‍ത്തവം ഉണ്ടാകില്ല. കുഞ്ഞ് ജനിച്ച് ഏതാനും മാസങ്ങള്‍ കഴിഞ്ഞാലും ചിലര്‍ക്ക് ആര്‍ത്തവം പുന:രാരംഭിക്കാതെ വരാം. ഇത് സാധാരണമാണ്.

നിങ്ങള്‍ക്ക് ആര്‍ത്തവം ഉണ്ടാകുന്നുണ്ടെങ്കില്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത ഇല്ലെന്ന് ഉറപ്പിച്ചുപറയാം. എന്നിട്ടും സംശയം നിലനില്‍ക്കുന്നുവെങ്കില്‍ ഗര്‍ഭപരിശോധനാ കിറ്റുകളുടെ സഹായം തേടുക.

periods

ആര്‍ത്തവം മൂലമല്ലാതെയും രക്തസ്രാവം ഉണ്ടാകാം. സെര്‍വിക്‌സില്‍ ഉണ്ടാകുന്ന അണുബാധ, മൂത്രത്തില്‍ പഴുപ്പ് എന്നിവ കാരണം രക്തസ്രാവം ഉണ്ടാകാറുണ്ട്. ഇതിനെ ചിലര്‍ ആര്‍ത്തവമായി തെറ്റിദ്ധരിക്കും. പൈല്‍സ് മൂലം ബുദ്ധിമുട്ടുന്നവര്‍ക്കും ഗര്‍ഭകാലത്ത് രക്തസ്രാവം അനുഭവപ്പെടാം.

ഗര്‍ഭധാരണത്തിന്റെ ആദ്യഘട്ടത്തിലും ചിലരില്‍ ചെറിയ രക്തസ്രാവം ഉണ്ടാകാറുണ്ട്. ഭ്രൂണം ഗര്‍ഭപാത്രത്തില്‍ വളരാന്‍ ആരംഭിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന മാറ്റങ്ങളുടെ ഫലമാണിത്. മുപ്പത് ശതമാനം സ്ത്രീകളില്‍ ഗര്‍ഭധാരണത്തിന്റെ ആദ്യനാളുകളില്‍ ഇത് കാണുന്നതായി വിദഗ്ദ്ധര്‍ പറയുന്നു.

periods

രക്തത്തിന്റെ നിറത്തില്‍ നിന്ന് ആര്‍ത്തവമാണോ മറ്റെന്തെങ്കിലും കാരണങ്ങളാലുള്ള രക്തസ്രാവമാണോ എന്ന് തിരിച്ചറിയാന്‍ കഴിയും. ഇത്തരം സാഹചര്യങ്ങളില്‍ ആര്‍ത്തവത്തോട് അനുബന്ധിച്ചുണ്ടാകുന്ന വേദന, മാനസിക നിലയിലെ മാറ്റങ്ങള്‍ എന്നിവ ദൃശ്യമാകില്ലെന്നും ഓര്‍ക്കുക.

English summary

Periods During Pregnancy

Bleeding occurs during pregnancy for various reasons, some serious and some not. Some women have light bleeding or spotting in the week before their period is due and they may mistake that for a period. It's generally a lot lighter than a typical period and lasts just a day or two.
Story first published: Tuesday, April 10, 2018, 11:45 [IST]