ഗര്‍ഭകാലത്ത് അമിതവണ്ണമെങ്കില്‍ ഭയക്കണം

Posted By:
Subscribe to Boldsky

ഗര്‍ഭകാലത്ത് പല സ്ത്രീകളും സാധാരണയില്‍ കവിഞ്ഞ വണ്ണം വെക്കുന്നു. എന്നാല്‍ പലപ്പോഴും ഇതിന് പരിഹാരം കാണുന്നതിന് പല വിധത്തില്‍ ശ്രമങ്ങള്‍ നടത്തുന്നവരാണ്‌ പലരും. കാരണം ഗര്‍ഭകാലത്തെ അമിതവണ്ണം സ്ത്രീകളില്‍ പല വിധത്തിലാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ഗര്‍ഭകാലത്ത് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അതിനായി ഗര്‍ഭിണികള്‍ ഗര്‍ഭാവസ്ഥയില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

ഗര്‍ഭകാലത്ത് ശരീര ഭാരത്തില്‍ എത്ര വര്‍ധന ഉണ്ടായി എന്ന് ഡോക്ടറോട് പറയുക. ഗര്‍ഭകാലത്ത് ശരീര ഭാരം കുറയ്ക്കാന്‍ ശ്രമം നടത്തരുത്. നിങ്ങള്‍ക്ക് അമിത വണ്ണം ആണെങ്കില്‍ ഗര്‍ഭകാലത്തിന് മുമ്പ് നിങ്ങളുടെ ബോഡിമാസ് ഇന്‍ഡക്‌സ് 25.0 മുതല്‍ 290.9 വരെ ആയിരിക്കും. നിങ്ങള്‍ക്ക് അമിത ഭാരമാണെങ്കില്‍ , ഗര്‍ഭ കാലത്തിന് മുമ്പ് നിങ്ങളുടെ ബോഡി മാസ് ഇന്‍ഡക്‌സ് 30.0 അല്ലെങ്കില്‍ അതിന് മുകളിലായിരിക്കും.

അമിതവണ്ണമായാല്‍ അത് അമ്മക്കും കുഞ്ഞിനും ഒരു പോലെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ അമിതവണ്ണമെന്ന പ്രശ്‌നത്തിലേക്ക് നിങ്ങള്‍ ഒരിക്കലും ഇടവരുത്തരുത്. അമിതവണ്ണം ഉണ്ടാവുമ്പോള്‍ അത് പല തരത്തില്‍ നിങ്ങളിലെ ആരോഗ്യത്തിന് വില്ലനാവുന്നുണ്ട്. പലപ്പോഴും അബോര്‍ഷന്‍ വരെ ഉണ്ടാവാന്‍ ഇത് കാരണമാകുന്നു.

അമ്മക്കും കുഞ്ഞിനും അപകടകരം

അമ്മക്കും കുഞ്ഞിനും അപകടകരം

ഗര്‍ഭകാലത്ത് ശരീരഭാരം അമിതമാകുന്നത് അമ്മയ്ക്കും കുഞ്ഞിനും ഒരു പോലെ അപകടകരമാണ്. ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുന്നതിനായി ഗര്‍ഭകാലത്തും അതിന് മുമ്പും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.

പ്രസവിക്കാനുള്ള സമയ ദൈര്‍ഘ്യം

പ്രസവിക്കാനുള്ള സമയ ദൈര്‍ഘ്യം

ഗര്‍ഭകാലത്ത് ഇരുപത് ആഴ്ചയ്ക്ക് ശേഷമോ ഗര്‍ഭകാലത്തിന് തൊട്ട് പിന്നാലെയോ ഉണ്ടാകുന്ന അവസ്ഥയാണിത്. അമിത ഭാരം ഉള്ള സ്ത്രീകള്‍ക്ക് പലപ്പോഴും സാധാരണ ഭാരമുള്ളവരേക്കാള്‍ പ്രസവ ശേഷം ഇക്കാരണത്താല്‍ കൂടുതല്‍ നാള്‍ ആശുപത്രിയില്‍ തങ്ങേണ്ടി വരാറുണ്ട്.

അബോര്‍ഷന്‍

അബോര്‍ഷന്‍

ഗര്‍ഭകാലത്ത് 20 ആഴ്ചയ്ക്ക് മുമ്പ് കുഞ്ഞ് വയറ്റില്‍ കിടന്ന് മരിച്ച് ഗര്‍ഭച്ഛിദ്രം സംഭിവിക്കാം. ഇരുപത് ആഴ്ചയ്ക്ക് ശേഷം വയറ്റില്‍ കിടന്ന് കുട്ടി മരിക്കുന്നതാണ് ചാപിള്ള പ്രസവം.

പരിചരണം

പരിചരണം

ഗര്‍ഭകാലത്ത് ലഭിക്കുന്ന പരിചരണം ആണിത്. പ്രമേഹ പരിശോധന പോലെ വിവിധ പരിശോധനകള്‍ ഗര്‍ഭകാലത്ത് ഡോക്ടര്‍ നിര്‍ദ്ദേശിക്കാറുണ്ട്. ഗര്‍ഭസ്ഥ ശിശുവിന്റെ രൂപം കിട്ടുന്നതിന് വേണ്ടി അള്‍ട്രസൗണ്ട് പരിശോധനയും നടത്തും. അമിത വണ്ണം ഉണ്ടെങ്കില്‍ ഗര്‍ഭകാലത്ത് 79 കിലോഗ്രാം വരെ കുറയ്‌ക്കേണ്ടി വരും.

ഡോക്ടറോട് സംസാരിക്കുക

ഡോക്ടറോട് സംസാരിക്കുക

ഗര്‍ഭകാലത്ത് ശരീര ഭാരത്തില്‍ എത്ര വര്‍ധന ഉണ്ടായി എന്ന് ഡോക്ടറോട് പറയുക. ഗര്‍ഭകാലത്ത് ശരീര ഭാരം കുറയ്ക്കാന്‍ ശ്രമം നടത്തരുത്. നിങ്ങള്‍ക്ക് അമിത വണ്ണം ആണെങ്കില്‍ ഗര്‍ഭകാലത്തിന് മുമ്പ് നിങ്ങളുടെ ബോഡിമാസ് ഇന്‍ഡക്‌സ് (ബിഎംഐ) 25.0 മുതല്‍ 290.9 വരെ ആയിരിക്കും. നിങ്ങള്‍ക്ക് അമിത ഭാരമാണെങ്കില്‍ , ഗര്‍ഭ കാലത്തിന് മുമ്പ് നിങ്ങളുടെ ബോഡി മാസ് ഇന്‍ഡക്‌സ് 30.0 അല്ലെങ്കില്‍ അതിന് മുകളിലായിരിക്കും.

 സങ്കീര്‍ണതകള്‍

സങ്കീര്‍ണതകള്‍

ഗര്‍ഭകാലത്ത് അമിതവണ്ണമെങ്കില്‍ പ്രസവസമയത്ത് സങ്കീര്‍ണതകള്‍ കൂടാന്‍ സാധ്യതകളേറെയാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാം.

കുഞ്ഞിന്റെ വളര്‍ച്ച

കുഞ്ഞിന്റെ വളര്‍ച്ച

കുഞ്ഞിന്റെ വളര്‍ച്ചയാണ് മറ്റൊന്ന്. ഇത് പലപ്പോഴും കൃത്യമായ രീതിയില്‍ ആയിരിക്കില്ല. ഇതിന്് കാരണമാകുന്നതും അമിതവണ്ണമായിരിക്കും.

സ്‌കാനിംഗ്

സ്‌കാനിംഗ്

അള്‍ട്രാസൗണ്ട് പോലുള്ള ടെസ്റ്റുകളില്‍ പോലും ഗര്‍ഭ കാലത്ത് ജനന വൈകല്യങ്ങള്‍ കണ്ടെത്തുക എന്നത് ഏറെ വിഷമകരമാണ്. ഗര്‍ഭസ്ഥ ശിശുവിന് വലുപ്പം കൂടുതലാണെങ്കില്‍ പ്രസവ സമയത്ത് സങ്കീര്‍ണതകള്‍ ഉണ്ടാകാം. കുഞ്ഞിന് അപകടം സംഭവിക്കാന്‍ ഇത് കാരണമാകും.

English summary

overweight during pregnancy

Being overweight or obese during pregnancy can cause problems for you and your baby. Here are some effects being overweight during pregnancy.
Story first published: Tuesday, January 2, 2018, 9:36 [IST]