അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് വേണ്ടത്

Posted By: Jacob K.L
Subscribe to Boldsky

കുഞ്ഞിൻറെയും അമ്മയുടെയും ആരോഗ്യത്തിന് നല്ല പോഷകഗുണങ്ങൾ ആവശ്യമുള്ള സമയമാണ് ഗർഭകാല വേളകൾ. പുതിയ ചേരുവകളോടൊപ്പം സൂക്ഷ്മമായി ആസൂത്രണം ചെയ്തെടുക്കുന്ന ഭക്ഷണസാമഗ്രികൾ എല്ലാം തന്നെ ആവശ്യമുള്ള എല്ലാ പോഷക ഗുണങ്ങളും കൃത്യമായി നൽകുന്നവയാണ്.

bby

ആരോഗ്യ പൂർണ്ണമായ ഒരു ആഹാരക്രമത്തിന്റെ ആദ്യത്തെ പ്രധാന നിയമം എന്നത് പ്രോട്ടീനുകളും കാർബോഹൈഡ്രേറ്റ്സും, ആവശ്യമേറിയ കൊഴുപ്പുകളും ഒക്കെ അടങ്ങിയിരിക്കുന്ന ആഹാര സാധനങ്ങൾ കഴിക്കണമെന്നതാണ്. ഇവയൊക്കെ അമ്മമാരുടെ ശരീരത്തിന് ആവശ്യമുള്ള വിറ്റാമിനുകളും മിനറലുകളും നൽകാൻ സഹായകമാകുന്നു.

bby

ആരോഗ്യകരമായ ഗർഭാവസ്ഥയ്ക്ക് വേണ്ടിയുള്ള ചില വസ്തുതകൾ ഇവയൊക്കെയാണ്::

പ്രോട്ടീനുകൾ: അമ്മയുടെ ആരോഗ്യ വ്യവസ്തി കൃത്യമായി നിലർത്തി കൊണ്ടു പോകാനും ഗർഭസ്ഥ ശിശുവിന്റെ പരിപൂർണ്ണ വളർച്ചയ്ക്കുമായി പ്രോട്ടീനുകൾ വളരേ അനിവാര്യമാണ്. പ്രോട്ടീനുകൾ ശരീരത്തിലെ രക്തത്തിനും എല്ലുകൾക്കും മാംസപേശികൾക്കും അവയവങ്ങൾക്കും ഒക്കെ ആവശ്യമായ പോഷകാഹാരങ്ങൾ നൽകുന്നു. അമ്മയിലെ അപര്യാപ്തമായ പ്രോട്ടീന്റെ അളവ് ജനിക്കാനിരിക്കുന്ന ശിശുക്കളെ പോഷകാഹാരക്കുറവിലേക്ക് നയിക്കുന്നു. അതിനാൽ ഗർഭകാലയളവിലെ ആദ്യ മുന്ന് മാസങ്ങളിലെ നിങ്ങളുടെ നിങ്ങളുടെ നിത്യാഹാരങ്ങളിൽ 0.5 ഗ്രാം കൂടുതൽ പ്രോട്ടീൻ അടങ്ങിയ ആഹാരസാധങ്ങൾ കൂടുതലായി ചേർത്തു കഴിക്കേണ്ടതാണ്. അടുത്ത മൂന്നു മാസത്തിൽ, 6.9 ഗ്രാം ഉം പിന്നീടുള്ള മാസത്തിൽ 22.7 ഗ്രാം ഉം പ്രോട്ടീനിന്റെ ലഭ്യത ആഹാരത്തിൽ ഉറപ്പു വരുത്തേണ്ടതാണ്. അവസാന മാസത്തിൽ 78 ഗ്രാം പ്രോട്ടീൻ ശരീരത്തിന് ആവശ്യമുണ്ട് .

bby

ഫോളിക് ആസിഡ് ഫോലേറ്റ് : ന്യൂറൽ സമന്തമായ പ്രശ്നങ്ങൾ തടയുന്നതിന് ഫോളിക്ക് ആസിഡ് വളരെ അത്യാവശ്യമാണ്, മസ്തിഷ്ക നാഡികളുടേയും തലച്ചോറിന്റെയും ഗുരുതരമായ പ്രശ്നങ്ങളേയും അസാധാരണതകളേയും ഒഴിവാക്കാനായി ഇവ സഹായിക്കുന്നു. അമ്മയുടെ ശരീര വവ്യസ്തിതിയിൽ ഉയർന്ന ഹീമോഗ്ലോബിന്റെ അളവ് പ്രതിനിതാനം ചെയ്യുന്ന ഇവ ഗർഭസ്ഥശിശുവിന് ആവശ്യത്തിന് ശരീരഭാരം നൽകാനും , അകാലത്തിലുള്ള പ്രസവത്തെ തടയാനും സഹായിക്കുന്നു. ഒരു ഗർഭിണിയുടെ ശരീരത്തിൽ ദിവസവും 500 മൈക്രോ ഗ്രാം ഫോലേറ്റ് ആവശ്യമാണ്

bby

ഇരുമ്പ് സത്ത: ഹീമോഗ്ലോബിന്റെ രൂപത്തിൽ, നമ്മുടെ രക്തത്തിൽ ഓക്സിജൻ കൊണ്ടുപോകാൻ ഇരുമ്പ് അത്യാവശ്യമാണ് ഗർഭാവസ്ഥ കാലവേളയിൽ വളർന്നു വരുന്ന ഗര്ഭസ്ഥശിശുവിന്റെ ആവശ്യങ്ങള് നിറവേറ്റുന്നതിനായി അമ്മയുടെ ശരീരത്തിൽ രക്തത്തിന്റെ അളവ് കൂടുതലായി അവശ്യമുണ്ട്. അതിനാൽ ഇരുമ്പ് സത്ത അധികയളവിൽ അടങ്ങിയിരിക്കുന്ന ഭക്ഷണക്രമം പിന്തുടരേണ്ടത് അത്യാവശ്യമാണ്. അകാലത്തിലുള്ള ജനനത്തിനും ജനിച്ച കുഞ്ഞുങ്ങളിലെ ഭാരക്കുറവിനും പ്രധാന കാരണം അമ്മയിലെ രക്തകുറവ് ആയി കണക്കാക്കുന്നു. ഇന്ത്യയിലുള്ള ഗർഭിണികൾക്ക് എല്ലാവർക്കും ശരീരത്തിൽ 35 മില്ലിഗ്രാം ഇരുമ്പ് ആവശ്യമാണ്..

bby

മത്സ്യമാംസഹാര വിഭവങ്ങളിൽ ഇരുമ്പിന്റെ അളവ് കൂടുതലായി കണ്ടുവരുന്നു. നിങ്ങളൊരു സസ്യാഹാര പ്രേമിയാണെങ്കിൽ വിറ്റാമിൻ സി അധികമായി ആടങ്ങിയ പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത് വഴി ഇരുമ്പിന്റെ സത്തയെ വീണ്ടെടുത്ത് ശരീരത്തെ നിയന്ത്രണത്തിലാക്കാനാവും. . അതുകൊണ്ട് നിങ്ങളുടെ നിത്യ ഭക്ഷണത്തിലൊക്കെ കുറച്ച് നാരങ്ങ പിഴിയുന്നതും തക്കാളി സലാഡ് ചേർത്തു കഴിക്കുന്നതുമൊക്കെ. വളരെയേറെ ഗുണം ചെയ്യും.

bby

കാൽഷ്യം: ശിശുവിന് ഉറച്ച പല്ലുകളും എല്ലുകളും ലഭിക്കുവാനായി ഏറ്റവും അത്യാവശ്യമായ ഘടകമാണ്. കാൽസ്യം. അമ്മയുടെ ശരീരത്തിൽ കുടുതൽ മുലപാൽ ഉത്പാദിപ്പിക്കുന്നതിനും അമ്മയിൽ അസ്തിക്ഷയത്തിന്റെ ലക്ഷണങ്ങൾ തടയുന്നതിനും ഇത് സഹായിക്കുന്നു. 1200mg കാൽഷ്യം ദിവസേന ഗർഭിണികൾക്ക് ആവശ്യമുണ്ടെന്ന് കണക്കാക്കുന്നു. കാത്സ്യത്തിന്റെ ഉറവിടം തിരഞ്ഞെടുക്കുന്നത് ഒരു പ്രധാന ഘടകമാണെന്ന കാര്യം എപ്പോഴും ശ്രദ്ധിച്ചിരിക്കണം, ജൈവക ഉൽപന്നമായ പാല് ആവശ്യത്തിന് കാൽസ്യം നൽകുന്ന മികച്ച ഉറവിടങ്ങളിൽ ഒന്നാണ്.

bby

ആരോഗ്യകരമായ കാഴ്ചയ്ക്കും, രോഗപ്രതിരോധക ശേഷിക്കും, ഗർഭസ്ഥ ശിശുവിന്റെ വളർച്ചയ്ക്കും വൈറ്റമിൻ എ വളരേ ആത്യാവശ്യമാണ്. വിറ്റാമിൻ എ യുടെ അപര്യാപ്തത അമ്മമാരിൽ, പ്രത്യേകിച്ച് മൂന്നാമത്തെ മാസം മുതലാണ് കണ്ടുവരുന്നത്. അതിന്റെ പ്രധാന കാരണം ഭ്രൂണ വികസനവും, ശരീരത്തിലെ രക്തത്തിൻറെ അധികമായുള്ള ഉപയോഗവുമാണ്. പാൽ, വെണ്ണ, മുട്ട, മീൻ, തുടങ്ങിയ ബീറ്റ കരോട്ടീൻ ധാരാളമടങ്ങിയിരുന്ന ഭക്ഷണ സാധനങ്ങളും മറ്റ് വെജിറ്റേറിയൻ ഭക്ഷണമുറകളുമൊക്കെ കൂടുതലായി കഴിച്ചുകൊണ്ട് വൈറ്റമിൻ എ യെ സന്തുലനാവസ്ഥയിൽ നിലനിർത്താം. ഗർഭാവസ്ഥയിൽ ഇരിക്കുന്ന ഒരു സ്ത്രീക്ക് എല്ലാ ദിവസവും 800 മില്ലിഗ്രാം വിറ്റാമിൻ എ യോ അല്ലെങ്കിൽ 6400 മില്ലിഗ്രാം ബീറ്റാ കരോട്ടിനോ ആവശ്യമുണ്ട്

Read more about: കുഞ്ഞ് baby care
English summary

Nutrient Food Chart During Pregnancy

Pregnant women should include good protein sources at every meal to support the baby's growth, Protein-rich foods include meat, poultry, fish, eggs, beans, tofu, cheese, milk, nuts and seeds.