ഗർഭകാലത്തുള്ള മൂക്കിലെ രക്തമൊലിപ്പ് - കാരണങ്ങളും, ചികിൽസയും,

Subscribe to Boldsky

ഗർഭകാലം ശരീരത്തിന്റെ മാറ്റത്തിന്റെ കാലമാണ്. ഒാരോ പ്രക്രിയക്കും മാറ്റം സംഭവിക്കുന്നു. രക്തചംക്രമണവ്യവസ്ഥ വികസിക്കുന്നു. ശരീരം കൂടുതൽ രക്തം ഉൽപ്പാദിപ്പിക്കുന്നു ഇത്തരം മാറ്റങ്ങൾ വളർന്നു വരുന്ന കുഞ്ഞിനെ ശരീരത്തിൽ ഉൾക്കൊള്ളാൻ വേണ്ടിയാണ്.

n

ഈ മാറ്റങ്ങൾ എപ്പിസ്റ്റാക്സിസ് എന്ന അവസ്ഥയുണ്ടാക്കാം മൂക്കിൽ നിന്നും രക്തം വരുന്ന അവസ്ഥയാണിത്.

മൂക്കിലൂടെ രക്തം വരുന്നത് നമ്മളെ ഭയപ്പെടുത്തുന്ന ഒന്നാണ്. നിസ്സാരമായ ജലദോഷം മുതല്‍ മാരക രോഗങ്ങള്‍ മൂലവും മൂക്കില്‍ നിന്ന് രക്തം വരാം. എപ്പിസ്റ്റാക്‌സിസ് എന്നാണ് ഈ രോഗത്തിന് പറയുന്നത്. മൂക്കിനുള്ളിലും പാര്‍ശ്വഭാഗങ്ങളിലുമുണ്ടാകുന്ന അസുഖങ്ങള്‍ ഇതിലൊന്നാണ്.

n

മൂക്കില്‍ നിന്ന് രക്തം വന്നാല്‍..

രക്തത്തെയും ശരീരത്തെയും ബാധിക്കുന്ന അസുഖങ്ങള്‍ കാരണവും ഇതുണ്ടാകുന്നു. മൂക്കില്‍ നിന്ന് രക്തം വന്നാല്‍ നിങ്ങള്‍ എന്താണ് ചെയ്യാറുള്ളത്. ഇത്തരം കാര്യങ്ങള്‍ ആദ്യം അറിഞ്ഞിരിക്കണം. വരണ്ട അന്തരീക്ഷം, അലര്‍ജി, ഇന്‍ഫെക്ഷന്‍, മൂക്കില്‍ തോണ്ടല്‍, തുമ്മല്‍ തുടങ്ങി പല കാരണങ്ങള്‍ കൊണ്ടും മൂക്കില്‍ നിന്നും രക്തം വരാം

g

മൂക്കിൽ നിന്നും രക്തമൊലിപ്പ് ഗർഭകാലത്ത് സാധാരണമാണ്. ആറാം മാസം മുതലാണ് ഇത് പലപ്പോഴും കണ്ടു വരുന്നത്. കുഞ്ഞുണ്ടാവുന്നവരെയും ഈ അവസ്ഥ നീണ്ടു നിൽക്കാം. ആറാം മാസം മുതൽ മൂക്ക് വല്ലാതെ അടഞ്ഞതു പോലെ ഗർഭിണിക്ക് തോന്നാനിടയുണ്ട്.

h

പല കാരണങ്ങൾ കൊണ്ട് മൂക്കിൽ നിന്നും രക്തമൊലിപ്പ് വരാം.

ശരീരത്തിലെ രക്തത്തിന്റെ അളവ് കൂടുന്നതോടെ രക്തകുഴലുകൾ വികസിക്കുന്നു. രക്തത്തിന്റെ സമ്മർദ്ദം കൂടുമ്പോൾ മൂക്കിലെ കനം കുറഞ്ഞ രക്തക്കുഴലുകൾ പൊട്ടുന്നു. തൽഫലമായി രക്തമൊലിപ്പ് ഉണ്ടാകാം. അലർജിയുണ്ടെങ്കിലും രക്തമൊലിപ്പ് വരാം. അലർജിക്ക് ഉപയോഗിക്കുന്ന ആന്റിഹിസ്റ്റമിൻ നേസൽ സ്പ്രേ മൂക്കിലെ കനം കുറഞ്ഞ ചർമ്മപാളിക്ക് കേടുവരുത്തുകയും ഇവിടത്തെ രക്തക്കുഴലുകൾ പൊട്ടാൻ ഇടയാവുകയും ചെയ്യുന്നു. ജലദോഷം അല്ലെങ്കിൽ മൂക്കിൽ എന്തെങ്കിലും അണുബാധ ഉദാഹരണത്തിന് സൈനസ് ബാധിച്ചാലും ഇതുണ്ടാകാം. മൂക്ക് വല്ലാതെ ഉണങ്ങിപ്പോയാലും രക്തക്കുഴലുകൾ എളുപ്പത്തിൽ പൊട്ടും.

h

തണുത്ത വരണ്ട കാലാവസ്ഥയിലും എയർകണ്ടീഷൻഡ് മുറികളിലും വിമാനത്തിലുമൊക്കെ മൂക്കിനു വരൾച്ച ബാധിക്കാൻ സാധ്യതയുണ്ട്. ഈയവസ്ഥയിൽ രക്തമൊലിപ്പ് ഉണ്ടാകാം.

രക്തമൊലിപ്പ് നിർത്താൻ എന്തൊക്കെ ചെയ്യാമെന്നു നോക്കാം. െഎസ്പാക്ക് വെക്കാം. ഇത് രക്തം വരൽ ഇല്ലാതെയാക്കും. പതിനഞ്ച് മിനിറ്റോളം െഎസ്പാക്ക് വെക്കണം.

u

മുന്നോട്ടാഞ്ഞിരിക്കുക. തള്ള വിരലും ചൂണ്ടുവിരലും കൊണ്ട് മൂക്കിന്റെ അടിഭാഗം അമർത്തിപ്പിടിക്കുക. ശ്വാസം എടുക്കുന്നത് വായിലൂടെയായിരിക്കണം. എകദേശം പതിനഞ്ച് മിനിറ്റോളം ഇങ്ങനെ തുടരണം. തുടർന്ന് എഴുന്നേറ്റ് നിവർന്ന് ഇരിക്കുക. ഇത് രക്തസമ്മർദ്ദം കുറക്കും. രക്തമൊലിപ്പ് ഉള്ളപ്പോൾ കിടക്കരുത്.രക്തം വായിലേക്ക് വരാനും വിഴുങ്ങാനും ഇടയാകും. ഇത് മനംപുരട്ടൽ ഉണ്ടാക്കും. ശക്തിയിൽ മൂക്ക് ചീറ്റരുത്. ഭാരമുള്ള വസ്തുക്കൾ എടുക്കരുത്. കഠിനമായി വ്യായാമം ചെയ്യരുത്. മദ്യം കഴിക്കരുത്. അത് മൂക്കിലെ രക്തക്കുഴലുകളെ വികസിപ്പിക്കുകയും പൊട്ടാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.

yh

ചിലപ്പോൾ മൂക്കിലെ രക്തമൊലിപ്പ് മറ്റ് രോഗങ്ങളുടെ ലക്ഷണമാകാൻ സാധ്യതയുണ്ട്.

അപ്പോൾ ഡോക്ടറെ ഉടൻ കാണണം. ഈ അവസ്ഥകൾ ഏതെല്ലാം എന്നു നോക്കാം.

•രക്തമൊലിപ്പിനെ തുടർന്ന് നെഞ്ചിൽ അസ്വസ്ഥതയുണ്ടാവുകയും ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് വരുകയും ചെയ്യുക.

•തലക്ക് എന്തെങ്കിലും ആഘാതമുണ്ടായതിനു ശേഷം രക്തമൊലിപ്പ് തുടങ്ങുക.

•മരവിപ്പ് അനുഭവപ്പെടുകയും മുഖം കോടുകയും ചെയ്താൽ. ഇത് സ്ട്രോക്കിന്റെ ലക്ഷണമാകാം.

•ബോധം നഷ്ടപ്പെട്ടാൽ.

•ക്ഷീണവും തിരിച്ചറിയാൻ ബുദ്ധിമുട്ടും അനുഭവപ്പെട്ടാൽ.

•30 മിനിറ്റിനു ശേഷവും രക്തപ്രവാഹം തുടർന്നാൽ.

•രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ.

ഈയവസ്ഥകളിലെല്ലാം ഡോക്ടറെ കാണാൻ വൈകരുത്.

മൂക്കിലെ രക്തമൊലിപ്പിനുള്ള ചികിൽസ എന്തെല്ലാമെന്ന് നോക്കാം.

ki

മൂക്കിൽ നേസൽ ടാമ്പൻസ് വെച്ച് പാക്ക് ചെയ്യാം. രക്തകുഴലുകളിൽ സമ്മർദ്ദം ചെലുത്താനായാണ് ഇങ്ങനെ ചെയ്യുന്നത്. ഒന്നോ രണ്ടോ മണിക്കൂറുകൾ വെക്കാം.

കോട്ടറൈസേഷൻ അല്ലെങ്കിൽ ചൂടുവെക്കൽ മറ്റൊരു മാർഗ്ഗമാണ്. സിൽവർ നൈട്രേറ്റ് രക്തക്കുഴലിൽ പുരട്ടുന്നു. ഇത് കെമിക്കൽ കോട്ടറൈസേഷൻ എന്ന് അറിയപ്പെടുന്നു. രക്തമൊലിപ്പ് ശക്തമാണെങ്കിൽ ഇലക്ട്രിക്ക് കറന്റുപയോഗിച്ചുള്ള ഇലക്ട്രോകോട്ടറി ചെയ്യാം.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    nosebleeds-during-pregnancy

    nosebleeds are very common during pregnancy, with bleeding from one or both the nostrils. Nosebleeds usually begin in the second trimester and may last until the end of your pregnancy
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more