For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്തെ നെഞ്ചെരിച്ചില്‍ നിസ്സാരമല്ല

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ് പലപ്പോഴും ഗര്‍ഭകാലം. കാരണം അമ്മമാര്‍ വരുത്തുന്ന ചെറിയ തെറ്റു പോലും പലപ്പോഴും കുഞ്ഞിന്റെ ആരോഗ്യത്തേയും വളരെ ദോഷകരമായി ബാധിക്കുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. ഭക്ഷണത്തിന്റേയും വ്യായാമത്തിന്റേയും കാര്യത്തില്‍ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ വളരെയധികം പ്രയാസമാണ് ഉണ്ടാക്കുന്നത്. ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരത്തിലുള്ള അവസ്ഥകളില്‍ ഭക്ഷണത്തിനുള്ള പങ്ക് തള്ളിക്കളയാനാവില്ല. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കാന്‍ ഗര്‍ഭകാലത്ത് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം.

മുലയൂട്ടുന്ന അമ്മമാര്‍ ഇവയൊന്നും കഴിക്കരുത്മുലയൂട്ടുന്ന അമ്മമാര്‍ ഇവയൊന്നും കഴിക്കരുത്

ചില ഭക്ഷണങ്ങള്‍ ആരോഗ്യകരമാണെങ്കില്‍ പോലും അത് പല അസ്വസ്ഥതകളും ഗര്‍ഭാവസ്ഥയില്‍ ഉണ്ടാക്കുന്നു. ഇത്തരത്തില്‍ ആരോഗ്യത്തിന് വില്ലനായി മാറുന്ന ഗര്‍ഭാവസ്ഥയില്‍ അമ്മക്കും കുഞ്ഞിനും പ്രശ്‌നമുണ്ടാക്കുന്ന അവസ്ഥ ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണം. ഏതൊക്കെ ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടത് എന്ന് നോക്കാം. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങളേക്കാള്‍ ദോഷങ്ങള്‍ നല്‍കുന്നത് കൊണ്ടാണ് ഗര്‍ഭാവസ്ഥയില്‍ ഒഴിവാക്കണം എന്ന് പറയുന്നത്. ഇനി പറയുന്ന ഭക്ഷണങ്ങള്‍ കഴിച്ചാല്‍ അത് നെഞ്ചെരിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു.

മുളകിട്ട ഭക്ഷണങ്ങള്‍

മുളകിട്ട ഭക്ഷണങ്ങള്‍

ചിലര്‍ക്ക് ഗര്‍ഭാവസ്ഥയില്‍ പല വിധത്തിലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ഇഷ്ടം കാണും. എന്നാല്‍ മുളക് കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് സൂക്ഷിച്ച് വേണം. കാരണ അതുണ്ടാക്കുന്നത് നെഞ്ചെരിച്ചില്‍ ദഹന പ്രശ്‌നങ്ങള്‍ എന്നിവയാണ്. അതിനെല്ലാം പരിഹാരം കാണുന്നതിന് ആ്ദ്യം ശ്രദ്ധിക്കേണ്ടത് മുളകിട്ട ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക എന്നതാണ്. നെഞ്ചെരിച്ചിലിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് എരിവുള്ള ഭക്ഷണങ്ങള്‍. ഇത് വയറ്റില്‍ കൂടുതല്‍ ആസിഡ് ഉണ്ടാക്കുന്നു. ഇതിന്റെ ഫലമാണ് പലപ്പോഴും നെഞ്ചെരിച്ചില്‍ ഉണ്ടാവുന്നത്.

കൊഴുപ്പുള്ള ഭക്ഷണങ്ങള്‍

കൊഴുപ്പുള്ള ഭക്ഷണങ്ങള്‍

പലരും കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കാറുണ്ട്. എന്നാല്‍ ഇത് പലപ്പോഴും നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട്. പ്രത്യേകിച്ച് ചീസ്, റെഡ് മീറ്റ് തുടങ്ങിയവയെല്ലാം നെഞ്ചെരിച്ചിലിനെ ഉത്തേജിപ്പിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് ദഹന പ്രയാസങ്ങള്‍ ഉണ്ടാക്കുന്നു.

പുളിയുള്ളവ

പുളിയുള്ളവ

ഗര്‍ഭിണികളില്‍ പലപ്പോഴും കഴിക്കാന്‍ ആഗ്രഹം തോന്നുന്ന ഒന്നാണ് പുളിയുള്ള ഭക്ഷണങ്ങള്‍. എന്നാല്‍ ഇത് പലപ്പോഴും ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നു. കാരണം നെഞ്ചെരിച്ചിലിന് ആക്കം കൂട്ടാന്‍ കാരണമാകുന്ന ഒന്നാണ് ഇത് പലപ്പോഴും. സിട്രസ് അടങ്ങിയ ഭക്ഷണങ്ങള്‍ പലപ്പോഴും നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്നു. പ്രത്യേകിച്ച് വെറും വയറ്റില്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം. മാതള നാരങ്ങ, തക്കാളി, ഓറഞ്ച് തുടങ്ങിയവയൊന്നും വെറും വയറ്റില്‍ കഴിക്കരുത്. ഇതെല്ലാം നെഞ്ചെരിച്ചിലിന് കാരണമാകുന്നു.

കാപ്പി

കാപ്പി

കാപ്പി കുടിക്കാന്‍ ഇഷ്ടപ്പെടാത്തവരുണ്ടാവില്ല. അതുകൊണ്ട് തന്നെ കാപ്പിക്ക് ഗര്‍ഭകാലത്തും പ്രിയമേറെയാണ്. എന്നാല്‍ ഇനി കാപ്പി കഴിക്കുമ്പോള്‍ അതുണ്ടാക്കുന്ന പ്രതിസന്ധി ചില്ലറയല്ല. കാപ്പിയിലും ചായയിലും ഉള്ള കഫീന്‍ ഗര്‍ഭിണികളില്‍ നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ രാവിലെ വെറും വയറ്റില്‍ കാപ്പിയും ചായയും കഴിക്കുന്നത് ശ്രദ്ധിച്ച് വേണം. അല്ലെങ്കില്‍ അത് നെഞ്ചെരിച്ചില്‍ ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഉള്ളിയും വെളുത്തുള്ളിയും

ഉള്ളിയും വെളുത്തുള്ളിയും

നെഞ്ചെരിച്ചിലും ദഹന പ്രശ്‌നങ്ങളും ഉണ്ടാക്കുന്ന ഒന്നാണ് പലപ്പോഴും ഉള്ളിയും വെളുത്തുള്ളിയും. ഉള്ളിയും വെളുത്തുള്ളിയും സ്ഥിരമായി കഴിക്കുന്നവരില്‍ പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ കാണാറുണ്ട്. ഇത് രണ്ടും ഗ്യാസ്ട്രിക് ആസിഡ് ഉണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരില്‍ പലപ്പോഴും ഉള്ളിയുടേയും വെളുത്തുള്ളിയുടേയും അളവ് കുറക്കാന്‍ ശ്രമിക്കുക.

ചോക്ലേറ്റ്

ചോക്ലേറ്റ്

മധുരം കഴിക്കാന്‍ ഇഷ്ടമുള്ളവര്‍ ആയിരിക്കും പല ഗര്‍ഭിണികളും. എന്നാല്‍ ചോക്ലേറ്റ് ഗര്‍ഭിണികള്‍ കഴിക്കുമ്പോള്‍ അത് പലപ്പോഴും പല വിധത്തിലാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. എന്നാല്‍ ഇത് നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ചോക്ലേറ്റ് കഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്.

നെഞ്ചെരിച്ചിലിന് പരിഹാരം

നെഞ്ചെരിച്ചിലിന് പരിഹാരം

എന്നാല്‍ ഇനി നെഞ്ചെരിച്ചിലിന് പരിഹാരം കാണുന്നതിനും ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്തൊക്കെയാണ് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നത് എന്ന് നോക്കാം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ എങ്ങനെ നേരിടാം എന്ന് നോക്കാം.

ദഹിക്കുന്ന ഭക്ഷണങ്ങള്‍

ദഹിക്കുന്ന ഭക്ഷണങ്ങള്‍

ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ തന്നെ വളരെയധികം ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നതിനായി ശ്രദ്ധിക്കുക. ജ്യൂസ് ആണെങ്കില്‍ പോലും എളുപ്പത്തില്‍ ദഹിക്കുന്നവയായിരിക്കണം. ഇതില്‍ ശ്രദ്ധിച്ചാല്‍ മതി അത് ആരോഗ്യത്തിന് സഹായിക്കുന്നു.

 അല്‍പ്പാല്‍പ്പമായി കഴിക്കുക

അല്‍പ്പാല്‍പ്പമായി കഴിക്കുക

ഗര്‍ഭിണികളിലെ നെഞ്ചെരിച്ചില്‍ ഇല്ലാതാക്കാനുള്ള ഏറ്റവും ബെസ്റ്റ് വഴിയാണ് അല്‍പാല്‍പമായി ഭക്ഷണം കഴിക്കുക എന്നത്. ഇത് ശരീരത്തില്‍ ഭക്ഷണത്തെ പെട്ടെന്ന് തന്നെ ദഹിപ്പിക്കുന്നു. മാത്രമല്ല കുഞ്ഞിന്റെ വളര്‍ച്ചക്കും ഭക്ഷണം ഇടക്കിടക്ക് കഴിക്കുന്നതാണ് നല്ലത്.

ബദാം

ബദാം

ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ബദാം. ഇത് ഗര്‍ഭിണികളിലെ നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ബദാമിലുള്ള ഓയില്‍ കണ്ടന്റ് നെഞ്ചെരിച്ചില്‍ കുറക്കാനും ആസിഡിന്റെ അത്പാദനം കുറക്കാനും സഹായിക്കുന്നു. മാത്രമല്ല ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ബദാം. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ ബദാം ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്.

 തേങ്ങാവെള്ളം

തേങ്ങാവെള്ളം

ഇളനീരും തേങ്ങാവെള്ളവും ഗര്‍ഭിണികള്‍ കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങളില്‍ ഒന്നാണ്. ഇത് ഗര്‍ഭിണികളിലെ നെഞ്ചെരിച്ചിലിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. വയറ്റിലെ ആസിഡ് ഇല്ലാതാക്കാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് തേങ്ങാവെള്ളം. നെഞ്ചെരിച്ചില്‍ ഉണ്ടായിരുന്നെങ്കില്‍ അതിനെ നിമിഷ നേരം കൊണ്ട് ഇല്ലാതാക്കാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് തേങ്ങാവെള്ളം. അതുകൊണ്ട് യാതൊരു വിധത്തിലുള്ള സംശയവും കൂടാതെ ഗര്‍ഭകാലത്ത് ഇളനീരും തേങ്ങാ വെള്ളവും കഴിക്കാവുന്നതാണ്.

ഇഞ്ചി

ഇഞ്ചി

സര്‍വ്വരോഗ നിവാരിണിയാണ് ഇഞ്ചി. ഇഞ്ചി കൊണ്ട് ഏത് ആരോഗ്യ പ്രശ്‌നത്തേയും നമുക്ക് ഇല്ലാതാക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഗര്‍ഭിണികളിലെ നെഞ്ചെരിച്ചിലിനെ ഇല്ലാതാക്കുന്നതിനും ഇഞ്ചി മതി. ദഹനസംബന്ധമായ എല്ലാ പ്രശ്നത്തേയും ഇല്ലാതാക്കാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചി കൊണ്ട് ഗര്‍ഭകാലത്തുണ്ടാകുന്ന മോണിംഗ് സിക്നെസും നിസ്സാരമായി ഇല്ലാതാക്കാം. അതുകൊണ്ട് സംശയിക്കാതെ തന്നെ ഇഞ്ചി കഴിക്കാവുന്നതാണ്.

English summary

natural remedies to treat heartburn during pregnancy

Here are some natural home remedies to treat heartburn during pregnancy, take a look.
Story first published: Saturday, October 6, 2018, 14:44 [IST]
X
Desktop Bottom Promotion