For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭസാധ്യത ആര്‍ത്തവത്തിനു മുന്‍പോ ശേഷമോ കൂടുതല്‍

|

ആര്‍ത്തവ സമയത്ത് ഗര്‍ഭ ധാരണത്തിന് സാധ്യതയുണ്ടോ എന്നത് പലരേയും അലട്ടുന്ന ഒന്നാണ്. ആര്‍ത്തവ സമയത്ത് മാത്രമല്ല ആര്‍ത്തവത്തിന് മുന്‍പും ആര്‍ത്തവത്തിന് ശേഷവും എപ്പോഴാണ് ഗര്‍ഭധാരണ സാധ്യത ഏറ്റവും കൂടുതല്‍ എന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ആര്‍ത്തവ ചക്രവും സുരക്ഷിത കാലവും നോക്കി ബന്ധപ്പെടുന്നവരും കുറവല്ല. എന്നാല്‍ഈ സമയത്തും ഗര്‍ഭധാരണ സാധ്യതയെ തള്ളിക്കളയാന്‍ ആവില്ല എന്നതാണ് സത്യം. പക്ഷേ നിങ്ങളുടെ ആര്‍ത്തവ ചക്രത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടെങ്കില്‍ അനാവശ്യ ഗര്‍ഭധാരണം ഈ സമയത്ത് ഒഴിവാക്കാവുന്നതാണ്.

ഗര്‍ഭധാരണത്തിന് സാധ്യതയുള്ള ദിവസങ്ങള്‍ വളരെ കുറവാണ്. ഇത് ഏതാണെന്ന് മനസ്സിലാക്കി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴാണ് ഗര്‍ഭധാരണം സംഭവിക്കുന്നത്. എന്നാല്‍ കൃത്യമായ ആര്‍ത്തവ ചക്രം ഉള്ള സ്ത്രീകളില്‍ മാത്രമേ ഇത് സാധിക്കുകയുള്ളൂ. 28-30 ദിവസത്തിനുള്ളില്‍ ആര്‍ത്തവം വരുന്ന സ്ത്രീകളിലാണ് ഇത്തരം ഗര്‍ഭധാരണ സാധ്യത കൃത്യമായി പറയാന്‍ സാധിക്കുന്നത്.

<strong>Most read: കുഞ്ഞിന് ബുദ്ധിയും തൂക്കവും;ഈ ഭക്ഷണം ശീലമാക്കാം</strong>Most read: കുഞ്ഞിന് ബുദ്ധിയും തൂക്കവും;ഈ ഭക്ഷണം ശീലമാക്കാം

എന്നാല്‍ പലരും ഉന്നയിക്കുന്ന ചോദ്യങ്ങളില്‍ ഒന്നാണ് ആര്‍ത്തവ സമയത്ത് ഗര്‍ഭധാരണം നടക്കുമോ എന്നത്. മാത്രമല്ല ആര്‍ത്തവത്തിന് മുന്‍പ് ആര്‍ത്തവത്തിന് ശേഷം ആര്‍ത്തവ സമയത്ത് ഇവയില്‍ ഏറ്റവും കൂടുതല്‍ ഗര്‍ഭധാരണത്തിന് സാധ്യതയുള്ള ദിവസങ്ങള്‍ ഏതൊക്കെ എന്നും അറിയാം. 28 ദിവസം ആര്‍ത്തവ ചക്രമുള്ള ഒരു സ്ത്രീയില്‍ 14 -ാം ദിവസമാണ് ഓവുലേഷന്‍ അഥവാ അണ്ഡവിസര്‍ജനം നടക്കുന്നത്. കൂടുതല്‍ വിവരങ്ങളിലേക്ക്.

ആര്‍ത്തവ സമയത്തെ ഗര്‍ഭധാരണം

ആര്‍ത്തവ സമയത്തെ ഗര്‍ഭധാരണം

ആര്‍ത്തവ സമയത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഗര്‍ഭധാരണം നടക്കുമോ എന്നത് പലരേയും അലട്ടുന്ന ചോദ്യങ്ങളില്‍ ഒന്നാണ്. എന്നാല്‍ പൊതുവേ ആര്‍ത്തവ സമയത്ത് പ്രത്യുത്പാദന ശേഷി വളരെയധികം കുറവുള്ള ദിവസമായിരിക്കും. എന്നാല്‍ പൂര്‍ണമായും ഗര്‍ഭധാരണ സാധ്യത തള്ളിക്കളയാന്‍ പാടില്ല. കാരണം 28 ദിവസം ആര്‍ത്തവ ചക്രമുള്ള ഒരു സ്ത്രീയില്‍ അണ്ഡ വിസര്‍ജനം നടക്കുന്നത് പതിനാലാമത്തെ ദിവസമാണ്. എന്നാല്‍ അണ്ഡവിസര്‍ജനത്തിന് ശേഷം 12-24 മണിക്കൂര്‍ വരെ പുറത്ത് വന്ന അണ്ഡത്തിന് ഫലോപ്പിയന്‍ ട്യൂബില്‍ ആക്ടീവ് ആയി ഇരിക്കാന്‍ സാധിക്കുന്നു. ഈ സമയത്തുള്ള ശാരീരിക ബന്ധം പലപ്പോഴും ഗര്‍ഭധാരണത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.

കുറഞ്ഞ ദൈര്‍ഘ്യമുള്ള ആര്‍ത്തവ ചക്രം

കുറഞ്ഞ ദൈര്‍ഘ്യമുള്ള ആര്‍ത്തവ ചക്രം

കുറഞ്ഞ ദൈര്‍ഘ്യമുള്ള ആര്‍ത്തവ ചക്രത്തില്‍ ഓവുലേഷന്‍ നേരത്തേ ആരംഭിക്കുന്നു. അതിനര്‍ത്ഥം ആര്‍ത്തവവും ഓവുലേഷനും തമ്മിലുള്ള ദിവസങ്ങളുടെ ദൈര്‍ഘ്യം വളരെ കുറവായിരിക്കും എന്നതാണ്. അതുകൊണ്ട് തന്നെ ആ സമയത്തുള്ള ബന്ധത്തിലൂടെ ഗര്‍ഭധാരണത്തിന് സാധ്യത വളരെ കൂടുതലാണ്. കാരണം ബീജത്തിന് ആറ് ദിവസം വരെ ആക്ടീവ് ആയി ഇരിക്കാന്‍ സാധിക്കുന്നു. അതുകൊണ്ട് തന്നെ അത് ആര്‍ത്തവ സമയത്താണെങ്കില്‍ പോലും വളരെയധികം ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

കൂടുതല്‍ ദൈര്‍ഘ്യമുള്ള ആര്‍ത്തവ ചക്രം

കൂടുതല്‍ ദൈര്‍ഘ്യമുള്ള ആര്‍ത്തവ ചക്രം

കൂടുതല്‍ ദൈര്‍ഘ്യമുള്ള ആര്‍ത്തവ ചക്രം ആണെങ്കിലും ആര്‍ത്തവ സമയത്തെ ബന്ധം നിങ്ങളെ ഗര്‍ഭധാരണത്തിലേക്ക് നയിക്കുന്നു. കാരണം ഈ സമയത്ത് നിങ്ങളുടെ ആര്‍ത്തവ ചക്രത്തിന്റേയും ഓവുലേഷന്റേയും സമയം വളരെ അടുത്തായിരിക്കും. അതുകൊണ്ട് തന്നെ ആര്‍ത്തവ ചക്രത്തിന്റെ അവസാന നാളുകളില്‍ ഉണ്ടാവുന്ന ബന്ധം ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇതിലൂടെ ഗര്‍ഭധാരണത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ആര്‍ത്തവത്തിന് ശേഷമുള്ള ഗര്‍ഭധാരണ സാധ്യത

ആര്‍ത്തവത്തിന് ശേഷമുള്ള ഗര്‍ഭധാരണ സാധ്യത

ആര്‍ത്തവ ശേഷം നിങ്ങള്‍ പ്രവേശിക്കുന്നത് നിങ്ങളുടെ ഫെര്‍ട്ടൈല്‍ ദിനങ്ങളിലേക്കാണ്. നിങ്ങളുടെ ആര്‍ത്തവ ചക്രം 28-30 ദിവസങ്ങള്‍ക്കുള്ളിലാണെങ്കില്‍ നിങ്ങളുടെ ഓവുലേഷന്‍ പിരിയഡ് എന്ന് പറയുന്നത് 11 മുതല് 19 വരെയുള്ള ദിവസങ്ങളിലാണ്. ഈ സമയത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് നിങ്ങളില്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത വളരെയധികം വര്‍ദ്ധിപ്പിക്കുന്നു. നിങ്ങളുടെ ആര്‍ത്തവ ചക്രം കഴിഞ്ഞ് ഉടനേ തന്നെ ഇതിനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം ആര്‍ത്തവ ശേഷമുള്ള ബന്ധപ്പെടലില്‍ സ്‌പേം ആറ് ദിവസം വരെ നിലനില്‍ക്കും എന്നത് തന്നെ കാരണം.

<strong>Most read: ആര്‍ത്തവമോ ഗര്‍ഭമോ തിരിച്ചറിയാന്‍ പ്രയാസം ഈ ലക്ഷണം</strong>Most read: ആര്‍ത്തവമോ ഗര്‍ഭമോ തിരിച്ചറിയാന്‍ പ്രയാസം ഈ ലക്ഷണം

ആര്‍ത്തവ ചക്രം 24 ദിവസത്തില്‍ കുറവെങ്കില്‍

ആര്‍ത്തവ ചക്രം 24 ദിവസത്തില്‍ കുറവെങ്കില്‍

നിങ്ങളുടെ ആര്‍ത്തവ ചക്രം 24 ദിവസത്തില്‍ കുറവെങ്കില്‍ നിങ്ങളില്‍ ഓവുലേഷന്‍ നടക്കുന്നത് പത്താമത്തെ ദിവസമായിരിക്കും. ഈ സമയത്ത് ബന്ധപ്പെട്ടാലും ഗര്‍ഭധാരണത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ചില്ലെങ്കില്‍ അത് അനാവശ്യ ഗര്‍ഭധാരണത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. മാത്രമല്ല ഗര്‍ഭധാരണം ആഗ്രഹിക്കാത്തവര്‍ക്ക് അത് പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ മുന്‍കരുതലുകള്‍ എടുക്കേണ്ടവര്‍ എടുക്കണം.

 ആര്‍ത്തവത്തിന് മുന്‍പ്

ആര്‍ത്തവത്തിന് മുന്‍പ്

ആര്‍ത്തവത്തിന് മുന്‍പ് ഗര്‍ഭധാരണ സാധ്യതയുണ്ടോ എന്നത് പലരേയും അലട്ടുന്ന ചോദ്യമാണ്. എന്നാല്‍ ആര്‍ത്തവത്തിനു മുന്‍പ് ഉള്ള ശാരീരിക ബന്ധം ഗര്‍ഭധാരണം വളരെയധികം കുറക്കുന്ന സമയമാണ്. ഏറ്റവും സുരക്ഷിത കാലം എന്ന് വേണമെങ്കില്‍ ഈ സമയത്തെ പറയാവുന്നതാണ്. എന്നാല്‍ കൃത്യമായി ആര്‍ത്തവ ചക്രവും ഓവുലേഷനും നടക്കുന്ന സ്ത്രീകളില്‍ മാത്രമേ സുരക്ഷിത കാലത്തെ കൃത്യമായി കണ്ടെത്താന്‍ കഴിയുകയുള്ളൂ. അല്ലെങ്കില്‍ അത് ഗര്‍ഭധാരണത്തിനുള്ള സാധ്യത വളരെയധികം വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

ചില തെറ്റിദ്ധാരണകള്‍

ചില തെറ്റിദ്ധാരണകള്‍

ആര്‍ത്തവത്തെ സംബന്ധിച്ചും ഗര്‍ഭധാരണത്തെ സംബന്ധിച്ചും പല തരത്തിലുള്ള തെറ്റിദ്ധാരണകള്‍ ഉണ്ട്. കൃത്യമായ അറിവ് ഇല്ലെങ്കില്‍ പലപ്പോഴും ആരോഗ്യത്തിന് വരെ ഭീഷണിയാവുന്ന തരത്തിലേക്ക് ഇത് എത്തുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ആര്‍ത്തവ സമയത്ത് വരെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ആരോഗ്യത്തില്‍ ഉണ്ടാക്കുന്നു. ഇത്തരത്തില്‍ ഉണ്ടാവുന്ന ഗര്‍ഭധാരണം പലപ്പോഴും ഫലോപ്പിയന്‍ ട്യൂബില്‍ ഗര്‍ഭം ധരിക്കുന്നതിനുള്ള സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നു. ചില തെറ്റിദ്ധാരണകള്‍ എന്തൊക്കെയെന്ന് നോക്കാം.

ആര്‍ത്തവസമയത്ത് ഗര്‍ഭധാരണം സാധ്യമല്ല

ആര്‍ത്തവസമയത്ത് ഗര്‍ഭധാരണം സാധ്യമല്ല

ആര്‍ത്തവ സമയത്ത് ഗര്‍ഭധാരണം സാധ്യമല്ല എന്നതാണ് പലരും വിശ്വസിച്ചിരിക്കുന്ന ഒരു കാര്യം. എന്നാല്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അല്ലെങ്കില്‍ ആര്‍ത്തവചക്രത്തില്‍ വരുന്ന ഏറ്റക്കുറച്ചിലുകള്‍ മൂലം ആര്‍ത്തവ സമയത്തും ഗര്‍ഭം ധരിക്കാം. ഇതിനുള്ള സാധ്യത ഒരിക്കലും തള്ളിക്കളയാന്‍ സാധിക്കുകയില്ല എന്നതാണ് സത്യം. കുറഞ്ഞ ആര്‍ത്തവ ചക്രമുള്ളവരില്‍ ഓവുലേഷന്‍ പിരിയഡും ആര്‍ത്തവത്തോട് അനുബന്ധിച്ചാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഗര്‍ഭധാരണ സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല.

English summary

Misconceptions about getting pregnant during period

In this article explains some common misconception about getting pregnant during your period, take a look.
X
Desktop Bottom Promotion