ആദ്യ തവണ തന്നെ എങ്ങനെ ഐ വി എഫ്( IVF) വിജയകരമാക്കാം

Posted By: Jibi Deen
Subscribe to Boldsky

ഐ വി എഫ് വളരെ ചെലവേറിയ ഒരു രീതിയാണ്.അതിനാൽ ആദ്യ തവണ തന്നെ വിജയകരമാക്കാൻ ശ്രമിക്കുന്നതാണ് നല്ലത്.ആദ്യ തവണ ഐ വി എഫ് ചെയ്യുമ്പോൾ എന്തെല്ലാം ചാൻസുകളാണ് ഉള്ളത്?സാധാരണ 40 % വിജയമേ നമുക്ക് പറയാനാകൂ.ഇത് കൂട്ടാനായി നാം ചില കാര്യങ്ങൾ ശ്രദ്ധിക്കണം.ആദ്യമായി നിങ്ങളുടെ മനസ്സും ശരീരവും ഇതിനായി തയ്യാറെടുക്കണം.നിങ്ങളുടെ ആരോഗ്യവും പ്രത്യുല്പാദന വ്യവസ്ഥയുടെ ആരോഗ്യത്തെയും ഇത് ആശ്രയിച്ചിരിക്കുന്നു.

bl

ഐ വി എഫ്

നിങ്ങൾ ഇതിനെക്കുറിച്ച് എല്ലാം അറിഞ്ഞിരിക്കണം.നിങ്ങളുടെ ഡോക്ടർ ഐ വി എഫ് നു മുൻപും ശേഷവും ചെയ്യേണ്ട ചില പ്രാഥമിക കാര്യങ്ങളെക്കുറിച്ചു പറഞ്ഞു തരും.നിങ്ങളുടെ ക്ലിനിക് അവരുടെ നിയമപ്രകാരം കാര്യങ്ങൾ ചെയ്യും.അവർ കുറെ എംബ്രിയോസ് കടത്തിവിടും.നിങ്ങളുടെ പ്രായം ഇതിൽ വളരെ പ്രധാനമാണ്.ചെറുപ്പക്കാരായ സ്ത്രീകൾക്ക് കുറച്ചു ഭ്രൂണം മതിയാകും.ഇതിന്റെ എണ്ണം കൂടിയാൽ വിജയ സാധ്യത കൂടുതൽ എന്നില്ല.അത് ഗര്ഭധാരണത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കും.ആദ്യ തവണ തന്നെ ഐ വി എഫ് വിജയകരമാക്കാനുള്ള ചില ലളിതമായ വഴികൾ ചുവടെ കൊടുക്കുന്നു.

നിങ്ങളുടെ ശരീരത്തെ വിഷവിമുക്തമാക്കുന്നത് ഐ വി എഫ് വിജയ സാധ്യത കൂട്ടും.ഇതിന്റെ വിദഗ്ധനെ കണ്ടാൽ 3 - 5 ദിവത്തേക്ക് വിഷമുക്തമാകുന്ന പ്രത്യേക പ്രോഗ്രാമുകൾ പറഞ്ഞു തരും.നിങ്ങൾ ഐ വി എഫ് നു പോകുന്നതിനു മുൻപ് ചെയ്യേണ്ട ആദ്യ കാര്യം ഇതാണ്.ഫെർട്ടിലിറ്റി ഡയറ്റ് പിന്തുടർന്ന് നിങ്ങളുടെ പ്രത്യുല്പാദന അവയവങ്ങൾക്ക് കൂടുതൽ പോഷണവും രക്തവും ലഭിക്കുന്നുവെന്ന് ഉറപ്പാക്കുക.

 r6

ബീജത്തിന്റെ ഗുണമേന്മ കൂട്ടാനായി നിങ്ങളുടെ പങ്കാളിയും മുൻകരുതലുകൾ എടുക്കണം.

ചില സാഹചര്യങ്ങളിൽ അക്യുപങ്ചര്‍ സമ്മർദ്ദം കുറച്ചു ഗര്ഭപാത്രത്തിലേക്ക് കൂടുതൽ രക്തപ്രവാഹം ഉണ്ടാക്കാൻ സഹായിക്കും.ഇത് ഐ വി എഫ് തുടങ്ങുന്നതിനു 3 -4 മാസം മുൻപ് ചെയ്യണം.സാധാരണയിൽ നിന്നും 20 % വരെ സാധ്യത ഇതിൽ കൂടുതൽ ആണെന്ന് ഒരു പഠനം പറയുന്നു.എന്നാൽ ഇത് ഡോക്ടറെ സമീപിക്കാതെ ചെയ്യരുത്.കൂടാതെ യോഗയും മസാജ് തെറാപ്പിയും ചെയ്യാവുന്നതാണ്.ഇത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.ഇത് നല്ല കെമിക്കലുകൾ തലച്ചോറിലേക്ക് വിടുകയും നിങ്ങൾക്ക് ഐ വി എഫ് ആസ്വദിക്കാൻ സാധിക്കുകയും ചെയ്യും.

വിറ്റാമിനുകൾ വിറ്റാമിൻ എ,ബി,സി,ഇ ,ധാതുക്കളായ സെലേനിയം ,ഇരുമ്പ്,സിങ്ക്,മഗ്നീഷ്യം എന്നിവ ഇതിന്റെ വിജയ സാധ്യത കൂട്ടുന്നു.ആവശ്യത്തിന് ഫാറ്റി ആസിഡും,കോ എന്സൈമേ ക്യു 10 ,ഫോളിക് ആസിഡ് എന്നിവയും നിങ്ങൾക്ക് ആവശ്യമാണ്.നിങ്ങളുടെ ഡോക്ടർ ഇതിനു വേണ്ട മരുന്ന് നിര്ദേശിക്കുകയോ ഡയറ്റ് പറഞ്ഞു തരുകയോ ചെയ്യും.

നിങ്ങളുടെ പുരുഷൻ അഥവാ പങ്കാളിയും സമ്മർദ്ദം ഇല്ലാത്ത അവസ്ഥയിൽ ആയിരിക്കണം.അതിനായി സൈക്ലിങ്,ഹോട് ബാത്ത്,സ്റ്റീമിംഗ് അങ്ങനെ വൃഷണത്തിന് ചൂട് കിട്ടുന്ന കാര്യങ്ങൾ ഉപേക്ഷിക്കണം.ചൂട് ബീജത്തിന്റെ ഗുണമേന്മയെ നശിപ്പിക്കും.കൂടുതൽ വെള്ളം കുടിക്കുന്നത് ബീജത്തിന്റെ ഗുണത്തിന് നല്ലതാണ്.വിറ്റാമിൻ എ,ബി 6 ,ബി 12 ,സി.ഇ,സെലേനിയം,മംഗനീസ്‌,അമിനോ ആസിഡ്,ആന്റി ഓക്സിഡന്റ്,സിങ്ക് എന്നിവ പുരുഷനും ആവശ്യമാണ്.

വ്യായാമം ചെയ്യുന്നത് ഐ വി എഫ് വിജയത്തിന് നല്ലതാണ്.20 -23 ഉള്ളിൽ ബി എം ഐ ഉണ്ടായിരിക്കാൻ ശ്രദ്ധിക്കുക.ഇതിൽ കൂടുതൽ കാണുന്നുവെങ്കിൽ അത് വിജയ സാധ്യതയെ കുറയ്ക്കും.വ്യായാമം ഇത്തരത്തിൽ രണ്ടു വിധത്തിൽ സഹായിക്കും.സമ്മർദ്ദം കുറയ്ക്കാനും ബി എം ഐ നിയന്ത്രിക്കാനും.നിങ്ങൾക്ക് ബി എം ഐ കൂടുതലെങ്കിൽ കുറയുന്നത് വരെ കാത്തിരിക്കുക.

seyh

മദ്യപാനം,പുകവലി അരുത്

ഐ വി എഫ് വിജയിക്കാൻ ഇത് വളരെ പ്രധാനമാണ്.ഇത് തുടങ്ങുന്നതിന് 3 6 മാസം മുൻപ് മുതൽ മദ്യപാനം പുകവലി എന്നിവ ഇല്ല എന്ന് ഉറപ്പാക്കുക.പുരുഷന്റെ പുകവലി ബീജത്തെ ബാധിക്കുമ്പോൾ സ്ത്രീകളുടെ പുകവലി ഗർഭപാത്രത്തിന്റെ ആരോഗ്യത്തെയും അണ്ഡത്തെയും ബാധിക്കും.

അവസാന ദിവസം സൂപ്പ് പോലുള്ള ചൂടുള്ള ഭക്ഷണങ്ങൾ കഴിച്ചു ആവശ്യത്തിന് വിശ്രമിക്കുക.ശരീരത്തിലെ കോർട്ടിസോളിന്റെ അളവ് കുറഞ്ഞിരിക്കാനാണ് ഇത്.

dxhg

ഇത് എത്ര സമയം എടുക്കും?

നടപടിക്രമങ്ങൾ പൂർത്തിയാകാൻ 3 ദിവസം എടുക്കും.ഇത് കഴിഞ്ഞ ശേഷം 2 -3 ദിവസം വിശ്രമം ആവശ്യമാണ്.നിങ്ങളുടെ ഡോക്ടർ ഇതിന്റെ എല്ലാ നടപടികളും പറഞ്ഞു തരും.ഇതിന്റെ വിജയ സാധ്യത കൂട്ടാനായി ഈ പറഞ്ഞവ പാലിക്കാൻ മറക്കണ്ട.

zsgt

വന്ധ്യത ഒഴിവാക്കാന്‍ ശരിയായ ലൈംഗികത

ലൈംഗിക അജ്‌ഞത വന്ധ്യതയിലേക്ക്‌ വഴിതെളിക്കാം. ശരിയായ ലൈംഗികതയെക്കുറിച്ച്‌ അറിയുക.

വന്ധ്യതാ ചികിത്സയ്‌ക്കായി ഇറങ്ങിത്തിരിക്കുംമുമ്പ്‌ സ്വയം പരിശോധന നടത്തണം. സെക്‌സ് ഗര്‍ഭധാരണത്തിനുതകുന്ന വിധമല്ലെങ്കില്‍ ഗര്‍ഭധാരണം സംഭവിച്ചെന്നു വരില്ല. വിവാഹം കഴിഞ്ഞിട്ട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞുങ്ങളുണ്ടാകാത്തത്‌ വന്ധ്യതാ പ്രശ്‌നംകൊണ്ടു മാത്രം ആവണമെന്നില്ല.

ശരിയായ രീതിയിലും ശരിയായ സമയത്തും ലൈംഗികബന്ധത്തിലേര്‍പ്പെടാതിരുന്നാല്‍ പ്രത്യുല്‍പാദനം സാധ്യമാവണമെന്നില്ല. ഒരുപക്ഷേ, ലൈംഗികമായി സംതൃപ്‌തി ലഭിക്കുന്നുണ്ടെങ്കിലും ഇതുകൊണ്ടു മാത്രം പ്രത്യുല്‍പാദനം നടക്കണമെന്നില്ല. വന്ധ്യതയ്‌ക്ക് ചികിത്സതേടി ആശുപത്രിയിലെത്തുന്ന ഒരു വിഭാഗം ദമ്പതിമാരുടെയും പ്രശ്‌നം ശരിയായ ലൈംഗികബന്ധത്തിന്റെ അഭാവമായിരിക്കും.

ftjy

പുരുഷ വന്ധ്യത കാരണങ്ങള്‍ പലത്‌

പരിശോധനയില്‍ സ്‌ത്രീയുടെ തകരാറല്ല വന്ധ്യതയ്‌ക്ക് കാരണമെങ്കില്‍ പുരുഷനെ വിശദമായി പരിശോധിക്കേണ്ടിവരും. ഇതിനായി പല ടെസ്‌റ്റുകളും നടത്തേണ്ടിവരും. അതിനു ശേഷമാണ്‌ കൃത്യമായ നിഗമനത്തിലെത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ.

ജീവിതശൈലി പ്രശ്‌നങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ പുരുഷവന്ധ്യതയ്‌ക്ക് ശാരീരികമായ കാരണങ്ങള്‍ നിരവധിയാണ്‌. ചികിത്സ ആവശ്യമായിവരുന്നത്‌ ശാരീരിക കാരണങ്ങള്‍കൊണ്ടുള്ള വന്ധ്യതയ്‌ക്കാണ്‌. പരിശോധനയില്‍ സ്‌ത്രീയുടെ തകരാറല്ല വന്ധ്യതയ്‌ക്ക് കാരണമെങ്കില്‍ പുരുഷനെ വിശദമായി പരിശോധിക്കേണ്ടിവരും.

ഇതിനായി പല ടെസ്‌റ്റുകളും നടത്തേണ്ടിവരും. അതിനു ശേഷമാണ്‌ കൃത്യമായ നിഗമനത്തിലെത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ. മാനസിക പ്രശ്‌നമല്ല കാരണമെന്ന്‌ തെളിഞ്ഞാല്‍ ശുക്ലപരിശോധന ഉള്‍പ്പെടെയുള്ള മറ്റ്‌ പരിശോധനകള്‍ നടത്താം.

ബീജസംഖ്യ കുറവ്‌, ബീജത്തിന്റെ ചലനശേഷിയില്ലായ്‌മ, ബീജവാഹിനിയിലെ തടസങ്ങള്‍, ബീജത്തെ നശിപ്പിക്കുന്ന ആന്റിബോഡിയുടെ സാന്നിധ്യം, ലിംഗത്തിന്റെ തകരാറുകള്‍, ലൈംഗിബന്ധത്തിലെ ബുദ്ധിമുട്ടുകള്‍, ഹോര്‍മോണ്‍ തകരാറുകള്‍, വെരിക്കോസില്‍, കൗമാരപ്രായത്തിലെ മുണ്ടിനീര്‌ തുടങ്ങിയവയാണ്‌ പുരുഷവന്ധ്യവന്ധ്യതയിലേക്ക്‌ നയിക്കുന്നത്‌. ഇവയില്‍ ഒരു തകരാര്‍ മാത്രമായോ ഒന്നിലധികം തകരാറുകളോ ഒരു വ്യക്‌തിയില്‍ കണ്ടെന്നുവരാം.

sg

ബീജസംഖ്യയുടെ കുറവ്‌

കൗണ്ട്‌ അഥവാ സ്‌പേം കൗണ്ട്‌ എന്നാണ്‌ ബീജസംഖ്യയെക്കുറിച്ച്‌ പറയുന്നത്‌. ഒരുപക്ഷേ, വന്ധ്യതയുമായി ബന്ധപ്പെട്ട്‌ ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ളതും ഈ വാക്കുകള്‍ തന്നെയാവും. സാധാരണയായി ഒരു മില്ലി ലിറ്റര്‍ ശുക്ലത്തില്‍ 100 ദശലക്ഷം അല്ലെങ്കില്‍ പത്തുകോടി ബീജങ്ങള്‍ വരെ ഉണ്ടായിരിക്കും.

ശരാശരി കണക്ക്‌ അനുസരിച്ച്‌ ഒരു സ്‌ഖലനത്തില്‍ 60 കോടി ബീജങ്ങള്‍ പുറത്തുവരുന്നതായി കരുതുന്നു. ബീജസംഖ്യയും വന്ധ്യതയുമായി വളരെ അടുത്ത ബന്ധമാണുള്ളത്‌. ബീജത്തിന്റെ എണ്ണം ഒരു നിശ്‌ചിത പരിധിയില്‍താഴുന്നത്‌ വന്ധ്യതയിലേക്ക്‌ നയിച്ചെന്നു വരാം.

പ്രത്യുല്‍പാദനം സാധ്യമാകുന്നതിന്‌ ഒരു സ്‌ഖലനത്തില്‍ കുറഞ്ഞത്‌ 2 കോടി ബീജങ്ങള്‍ വേണമെന്നാണ്‌ ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.

സംഭോഗ സമയത്ത്‌ യോനിയില്‍ നിക്ഷേപിക്കപ്പെടുന്ന കോടിക്കണക്കിനു ബീജങ്ങളില്‍ അയ്യായിരത്തില്‍ ഒന്നുമാത്രമാണ്‌ ഗര്‍ഭാശയഗള കവാടമായ സെര്‍വിക്കല്‍ മ്യൂക്കസിനടുത്തെത്തുന്നത്‌. നല്ല ബീജത്തെ മാത്രമേ മ്യൂക്കസ്‌ കടത്തിവിടുകയുള്ളു. മ്യൂക്കസും പിന്നിട്ട്‌ ഫലോപിയന്‍ നാളിയില്‍ എത്തുന്നത്‌ 14 മില്യണില്‍ ഒരുബീജവും.

ആധുനിക ചികിത്സാ സംവിധാനങ്ങള്‍ അനുസരിച്ച്‌ ആരോഗമുള്ള ഒരു ബീജമുണ്ടായാല്‍ പോലും കൃത്രിമ മാര്‍ഗത്തിലൂടെ ഗര്‍ഭധാരണം സാധ്യമാകും. അതേസമയം ഒറ്റ ബീജം പോലും ഇല്ലാതെ വന്നാല്‍ മറ്റ്‌ പോംവഴികളൊന്നുമില്ല.

srzg

ചലനശേഷി കുറഞ്ഞ ബീജങ്ങള്‍

ശുക്ല പരിശോധന നടത്തിയാണ്‌ ബീജത്തിന്റെ ചലനശേഷി നിശ്‌ചയിക്കുന്നത്‌. മൈക്രോസ്‌കോപിന്റെ സഹായത്തോടെയാണ്‌ ബീജത്തിന്റെ ചലനശേഷി മനസിലാക്കാന്‍ സാധിക്കുന്നത്‌. ഇന്ന്‌ നൂതന സാങ്കേതിക വിദ്യകള്‍ ഇതിനായി ഉപയോഗിക്കുന്നുണ്ട്‌.

നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നതാണ്‌ ബീജങ്ങള്‍. എന്നാല്‍ വാല്‍ ചലിപ്പിച്ച്‌ മുന്നോട്ട്‌ കുതിക്കുന്ന ബീജങ്ങളാണ്‌ പ്രത്യുല്‍പാദനത്തിന്‌ ആവശ്യം. 50 ശതമാനം ബീജം ഇത്തരത്തില്‍ മുന്നോട്ടു കുതിക്കാന്‍ കഴിയുന്നവ ആയിരിക്കണം. ഇതില്‍ അതിവേഗത്തില്‍ നീങ്ങുന്ന 25 ശതമാനം ബീജങ്ങള്‍ ഉണ്ടായിരിക്കുകയും വേണം.

ബീജത്തിന്റെ ചലന വേഗത നിശ്‌ചയിക്കുന്നതില്‍ അതിന്റെ രൂപഘടനയും മുഖ്യ പങ്കുവഹിക്കുന്നുണ്ട്‌. മുന്നോട്ട്‌ കുതിക്കാന്‍ കഴിയുന്ന മുകളില്‍ പറഞ്ഞ 50 ശതമാനം ബീജത്തിനും ശരിയായ രൂപഘടന വേണം.

പല കാരണങ്ങള്‍കൊണ്ട്‌ ബീജത്തിന്റെ രൂപത്തില്‍ വ്യത്യാസം ഉണ്ടാകും. രൂപവൈകല്യമുള്ള ബീജങ്ങളെ ആരോഗ്യമുള്ള ബീജങ്ങളായി കരുതാനാവില്ല. ശരിയായ രൂപഗുണമുള്ള ബീജത്തിനു മാത്രമേ അണ്ഡത്തെ കീഴ്‌പ്പെടുത്താന്‍ സാധിക്കുകയുള്ളു.

jip

ബീജവാഹിനികുഴലിലെ തടസങ്ങള്‍

വൃഷണത്തില്‍ ബീജോല്‍പാദനം ശരിയായ നിലയില്‍ നടക്കുന്നുണ്ടെങ്കിലും പുറത്തേക്കുള്ള കുതിപ്പിന്‌ തടസം നേരിടാം. അപൂര്‍വമായി ഉണ്ടാകുന്ന ഈ പ്രശ്‌നത്തിന്‌ കാരണം ബീജവാഹിനിക്കുഴലിലെ തടസമാണ്‌ കാരണം. വൃഷണകോശങ്ങളില്‍ നിന്ന്‌ എപ്പിഡിഡിമസിലൂടെ ശുക്ലനാളിയിലെത്തിയാണ്‌ ബീജങ്ങള്‍ പുറത്തുവരുന്നത്‌.

ഈ യാത്രയ്‌ക്ക് തടസം നേരിട്ടാല്‍ ബീജങ്ങള്‍ക്ക്‌ പുറത്തു കടക്കാനാവില്ല. ഇത്‌ വന്ധ്യതയ്‌ക്ക് കാരണമാകും. ശുക്ലപരിശോധനയില്‍ ബീജസംഖ്യ കുറവാണെന്നും വൃഷണത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണെന്നും കണ്ടെത്തിയാല്‍ ബീജവാഹിനിക്കുഴലിലെ തടസമാണെന്ന്‌ സംശയിക്കാം.

പരിശോധനയില്‍ ബീജവാഹിനക്കുഴലിലെ തടസമാണ്‌ കാരണമെങ്കില്‍ ബീജം വൃഷണത്തില്‍ നിന്നോ ബീജസംഭരണിയില്‍ നിന്നോ നേരിട്ട്‌ കുത്തിയെടുത്ത്‌ അണ്ഡത്തില്‍ നിക്ഷേപിച്ച്‌ ഗര്‍ഭധാരണം സാധ്യമാക്കാം.

English summary

Make IVF Successful First Time

In Vitro Fertilization is an assisted reproductive technology (ART) commonly referred to as IVF. IVF is the process of fertilization by extracting eggs, retrieving a sperm sample, and then manually combining an egg and sperm in a laboratory dish.
Story first published: Saturday, May 5, 2018, 13:15 [IST]