ഗർഭകാലത്തു അയൺ ഗുളിക കഴിക്കേണ്ടതിന്റെ പ്രാധാന്യം

Posted By: Jibi Deen
Subscribe to Boldsky

ഗർഭധാരണം സ്ത്രീകളുടെ ജീവിതത്തിലെ പ്രധാനപ്പെട്ടതും അത്ഭുതകരവുമായ ഘട്ടം ആണ്. ഗർഭാവസ്ഥയിൽ സ്ത്രീകൾക്ക് അവരുടെ ആഹാരത്തെ ലഘുവായി എടുക്കാൻ കഴിയില്ല. ആരോഗ്യകരമായ കുഞ്ഞിനും സുഖകരമായ പ്രസവത്തിനും നല്ല പോഷകാഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട് . ഗർഭധാരണത്തിന്റെ തുടക്കത്തിലും പ്രസവ സമയത്തും അതിനു ശേഷവും, ഒരു സ്ത്രീ ശരീരത്തിന് ആരോഗ്യകരമായ വളർച്ച ഉറപ്പു വരുത്താൻ ഒരു പ്രത്യേക ഭക്ഷണക്രമം ആവശ്യമാണ്.

സിസേറിയന് ശേഷം ഇത് വേണ്ട

നിങ്ങളുടെ ഗൈനക്കോളജിസ്റ്റ് കലോറി ഉപഭോഗം വർദ്ധിപ്പിക്കാൻ ആവശ്യപ്പെടുന്നു. നിങ്ങൾക്ക് ആവശ്യമുള്ള വിറ്റാമിനുകളും ധാതുക്കളും ലഭിക്കുന്നതിന് പതിവായി പഴങ്ങളും പച്ചക്കറികളും കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഗർഭം മനുഷ്യ ശരീരത്തിന് ധാരാളം സമ്മർദ്ദം ഉണ്ടാക്കുന്നു. അതിനാൽ നല്ലതും സമീകൃതവുമായ ഒരു ഭക്ഷണക്രമം ഈ അവസ്ഥ നേരിടാൻ ശരീരത്തെ സഹായിക്കും. ഗർഭാവസ്ഥയിൽ ഇരുമ്പ് സപ്ലിമെന്റുകൾ കഴിക്കുന്നത് പ്രധാനമാണ് എന്നതിന് ചില കാരണങ്ങൾ ചുവടെ കൊടുക്കുന്നു.

ഇത് രക്തത്തിൻറെ അടിസ്ഥാന ഘടകമാണ്

ഇത് രക്തത്തിൻറെ അടിസ്ഥാന ഘടകമാണ്

ഇരുമ്പ് രക്തത്തിലെ പ്രധാന ഘടകമായ ഹീമോഗ്ലോബിൻ ഉണ്ടാക്കുന്നു. നമ്മുടെ കോശങ്ങളുടെ വിവിധ ഭാഗങ്ങളിൽ ഓക്സിജൻ അടങ്ങിയ രക്തം കൊണ്ടുപോകാൻ ഇത് സഹായിക്കും. ഗർഭസ്ഥശിശുവിന് രക്തമുണ്ടാകാനും അയൺ അത്യാവശ്യമാണ്.

രോഗപ്രതിരോധ സംവിധാനത്തിന്

രോഗപ്രതിരോധ സംവിധാനത്തിന്

അമ്മയ്ക്കും കുഞ്ഞിനും പ്രതിരോധശേഷി നല്കാൻ അയണ് സഹായിക്കുന്നു. രോഗബാധ തടയുന്നതിന് രോഗപ്രതിരോധം വളരെ പ്രധാനമാണ്. അമ്മയുടെ രോഗപ്രതിരോധം ശക്തമാകുമ്പോൾ,അമ്മയെ മാത്രമല്ല അവളുടെ ഗർഭസ്ഥശിശുവിനെയും രോഗങ്ങളിൽ നിന്ന് അത് രക്ഷിക്കുന്നു

എൻസൈം ഉൽപ്പാദനത്തിന് ആവശ്യമാണ്

എൻസൈം ഉൽപ്പാദനത്തിന് ആവശ്യമാണ്

അയൺ നമ്മുടെ ശരീരത്തിലെ പ്രധാന എൻസൈമുകൾ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു.

സംയുക്തകോശങ്ങളുടെ രൂപീകരണത്തിന്

സംയുക്തകോശങ്ങളുടെ രൂപീകരണത്തിന്

മയോഗ്ലോബിൻ എന്ന പ്രോട്ടീൻ സംയുക്തമാക്കാൻ അയൺ സഹായിക്കുന്നു, ഇത് പേശികളിലേക്കും മറ്റ് അനുബന്ധ കോശങ്ങളിലേക്കും ഓക്സിജൻ എത്തിക്കുന്നു.

അധിക രക്തമുണ്ടാക്കാൻ സഹായിക്കുന്നു

അധിക രക്തമുണ്ടാക്കാൻ സഹായിക്കുന്നു

ഗർഭാവസ്ഥയിൽ, ശരീരത്തിനു സാധാരണയേക്കാൾ കൂടുതൽ രക്തം ആവശ്യമുണ്ട്. അതിനാൽ , ആധികം രക്തം നിര്മ്മിക്കാൻ ഇരുമ്പ് വളരെയധികം ആവശ്യമാണ്.

 ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യം

ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യം

ഗർഭസ്ഥശിശുവിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും മാസങ്ങളിൽ ഇത് ആവശ്യമാണ്. ഗർഭസ്ഥശിശു അമ്മയുടെ രക്തത്തിൽ നിന്നും ഇരുമ്പ് ഉപയോഗിച്ചു പേശികളെ വളർത്തുകയും പ്രോട്ടീനുകൾ സമന്വയിപ്പിക്കുകയും ചെയ്യുന്നു. ഇക്കാലത്ത് ഡോക്ടർമാർ അയൺ മരുന്നുകൾ വർദ്ധിപ്പിക്കുന്നു

ഗർഭിണികളുടെ അപകടാവസ്ഥ കുറയ്ക്കുന്നു

ഗർഭിണികളുടെ അപകടാവസ്ഥ കുറയ്ക്കുന്നു

അയണിന്റെ ശരിയായ അളവ് ഗർഭിണികളുടെ അപകടാവസ്ഥ കുറയ്ക്കുന്നു. അമ്മയുടെ രക്തത്തിൽ ആവശ്യമായ ഇരുമ്പ് ഉണ്ടാകുമ്പോൾ, ഗർഭകാലത്ത് അമ്മയ്ക്ക് സങ്കീർണതകൾ കുറവാണ്. പ്രസവ സമയത്ത് രക്തനഷ്ടം ഉണ്ടായാലും ശരീരത്തിലെ മതിയായ രക്തം അമ്മയുടെ ക്ഷേമം ഉറപ്പുവരുത്തുന്നു.

ആരോഗ്യകരമായ ശിശുവിന് ഇരുമ്പ് ആവശ്യമാണ്

ആരോഗ്യകരമായ ശിശുവിന് ഇരുമ്പ് ആവശ്യമാണ്

ആന്തരിക അവയവങ്ങൾ സാധാരണയായി പ്രവർത്തിക്കുന്നതിന് കുഞ്ഞിന് ആവശ്യമായത്ര ഇരുമ്പ് ആവശ്യമാണ്. മാസം തികയാത്ത പ്രസവവും പ്രസവസമയത്തു ഉണ്ടാകുന്ന അപകട സാധ്യതയും ഇത് കുറയ്ക്കുന്നു.

ഇത് ശിശുവിന് ആരോഗ്യകരമായ ഭാരം ഉറപ്പു നൽകുന്നു

ഇത് ശിശുവിന് ആരോഗ്യകരമായ ഭാരം ഉറപ്പു നൽകുന്നു

ഭാരക്കുറവ്ഉയർന്ന ശിശുമരണനിരക്ക് ഉണ്ടാക്കുന്നു . ഗര്ഭസ്ഥശിശുവിന് ആവശ്യാനുസരണം ഇരുമ്പ് ലഭിക്കുമ്പോൾ അത് വികസിക്കുകയും ജനന സമയത്ത് ആരോഗ്യകരമായ ഭാരം ഉണ്ടാകുകയും ചെയ്യും.

അമ്മയുടെ ആരോഗ്യം വീണ്ടെടുക്കാൻ

അമ്മയുടെ ആരോഗ്യം വീണ്ടെടുക്കാൻ

പ്രസവ ശേഷം അമ്മയുടെ ആരോഗ്യം വീണ്ടെടുക്കാൻ അയൺ ആവശ്യമാണ്. പ്രസവശേഷമുള്ള അമ്മയുടെ ആരോഗ്യത്തിന് ആയാണ് അത്യാവശ്യമാണ്.അമ്മയുടെ മുറിവ് ഉണങ്ങാനും പഴയരീതിയിൽ ആകാനും അയൺ ആവശ്യമാണ്

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  1. സ്വയം ചികിത്സ വളരെ അപകടകരമാണ് .അതിനാൽ നിങ്ങളുടെ ശരീരത്തിനാവശ്യമായ ഇരുമ്പ് സപ്ലിമെന്റ് ശുപാർശ ചെയ്യാനായി ഡോക്ടറുടെ മാർഗനിർദേശങ്ങൾ പാലിക്കുക.
  2. മാത്രമല്ല, ഇരുമ്പ് ഗുളികകളുടെ പ്രതിദിന ഡോസ് നിങ്ങൾക്ക് നിർദ്ദേശിക്കുന്നതിൽ നിന്നും കവിയരുത് , കാരണം ഗർഭധാരണത്തിന് അമിത ഇരുമ്പും ദോഷകരമാണ്. രക്തത്തിലെ അധിക ഇരുമ്പ് ഗർഭാവസ്ഥയിലെ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഗർഭം അലസൽ എന്നിവയ്ക്ക് കാരണമാകും.
  3. ചില ഇരുമ്പ് ഔഷധങ്ങൾ മലബന്ധം പോലുള്ള പാർശ്വഫലങ്ങൾ ഉണ്ടാക്കും.അതിനാൽ ഡോക്ടറുടെ ഉപദേശം അനുസരിച്ച് മാത്രം അയൺ ഗുളിക കഴിക്കുക.എന്നാലേ നിങ്ങളുടെ കുഞ്ഞ് നന്നായി വളരുകയുള്ളൂ.

English summary

Importance Of Taking Iron Supplements During Pregnancy

Pregnancy puts a lot of pressure for the human body, therefore maintaining a good and balanced diet is very important. There is a specific reason behind the same and here’s why.