ഗര്‍ഭിണികളിലെ അയേണ്‍ കുറവ് മറികടക്കുന്നതിനുള്ള വഴികള്‍

Posted By: anjaly TS
Subscribe to Boldsky

കാല്‍സ്യം, അയണ്‍, വിറ്റാമിനുകള്‍ എന്നീ പോഷക ഘടകങ്ങള്‍ മനുഷ്യ ശരീരത്തിന് അനിവാര്യമാണെന്ന് ചെറിയ ക്ലാസുകളിലെ പഠിച്ചായിരുന്നു നമ്മള്‍ ഓരോരുത്തരുടേയും വളര്‍ച്ച. എന്നാല്‍ ജീവിതത്തിലെ ഓരോ ഘട്ടത്തിലും മനുഷ്യ ശരീരത്തിന് ഈ മൂന്ന് പോഷക ഘടകങ്ങളില്‍ നിന്നും ലഭിക്കേണ്ട അളവില്‍ മാറ്റമുണ്ടെന്ന് വസ്തുത നിങ്ങള്‍ക്കറിയാമോ? പ്രത്യേകിച്ച് സ്ത്രീകളില്‍.ഗര്‍ഭകാലത്തുണ്ടാകുന്ന അനീമിയയാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുന്നത്. എന്നാല്‍ നേരത്തേ തന്നെ ചില കാര്യങ്ങളെക്കുറിച്ച് അറിഞ്ഞാല്‍ ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ കഴിയും. അനീമിയ പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ കഴിയുന്നതാണ്

ഒരു വ്യക്തിയുടെ പ്രായവും, ജെന്‍ഡറും ശരീരം ആവശ്യപ്പെടുന്ന ഈ മൂന്ന് പോഷകങ്ങളുടെ അളവിനെ വേര്‍തിരിക്കുന്നുണ്ടെന്ന് ചുരുക്കം. ആര്‍ത്തവ ദിനങ്ങളിലൂടെ കടന്നു പോകുന്ന സ്ത്രീ ശരീരത്തില്‍ ഒരു ഘട്ടത്തില്‍ അയേണിന്റെ സാന്നിധ്യം കുറഞ്ഞു കുറഞ്ഞു വരുന്ന സ്ഥിതിയുണ്ടാകും. രക്തം ശരീരത്തില്‍ നിന്നും എല്ലാ മാസവും ഒരു അളവില്‍ നഷ്ടമാകുന്നതാണ് ഈ അയേണ്‍ കുറവിലേക്ക് നയിക്കുന്നത്.

ഗര്‍ഭം ധരിച്ചിരിക്കുന്ന സ്ത്രീയുടെ ശരീരത്തില്‍ ഈ അയേണ്‍ കുറവ് വളരെ കൂടുതലാകുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കാരണം, ഗര്‍ഭം ധരിച്ചിരിക്കുന്ന സമയത്ത് കുഞ്ഞിലേക്ക് പോഷക ഘടകങ്ങള്‍ എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി അമ്മയുടെ ഹൃദയം സാധരണയിലും കൂടുതല്‍ പ്രവര്‍ത്തിക്കും. ഇതാണ് ഗര്‍ഭം ധരിച്ചിരിക്കുന്ന സ്ത്രീകളുടെ ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറയുന്നതിന് ഇടയാക്കുന്നത്.

കുഞ്ഞിലേക്കും കൂടി പോഷക ഘടകങ്ങള്‍ എത്തിക്കേണ്ടതിനെ തുടര്‍ന്ന് ശരീരത്തിലെ രക്തത്തിന്റെ അളവ് 30 മുതല്‍ 50 ശതമാനം വരെ വര്‍ധിക്കുന്നു. രക്തം ഇങ്ങനെ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നത് അമ്മയുടെ ശരീരത്തിലെ ഇരുമ്പിന്റേയും, ഫോളിക് ആസിഡിന്റേയും അംശം കുറയ്ക്കുന്നു. ഈ ഉണ്ടാകുന്ന ഇരുമ്പിന്റെ കുറവ് കൂടുതല്‍ റിസ്‌കിലേക്ക് നീങ്ങുന്നു. പ്രസവം സങ്കീര്‍ണമാക്കുന്നതിലേക്കാവും ഇരുമ്പിന്റെ ഈ കുറവ് നയിക്കുക.

അങ്ങിനെ സങ്കീര്‍ണതയിലേക്ക് നീട്ടി കുഞ്ഞിന്റേയും അമ്മയുടേയും ജീവന്‍ അപകടത്തിലാക്കുന്നത് നമുക്ക് ഒഴിവാക്കാന്‍ വഴിയുണ്ട്. അതിന് സഹായിക്കുന്ന ചില വഴികള്‍ നമുക്ക് നോക്കാം.

ഇരുമ്പിന്റെ കുറവുണ്ടോ എന്ന് കണ്ടെത്തുക

ഇരുമ്പിന്റെ കുറവുണ്ടോ എന്ന് കണ്ടെത്തുക

ഗര്‍ഭം ധരിച്ചിരിക്കുന്ന സമയത്ത് സ്വയം രോഗം കണ്ടെത്താനും ചികിത്സിക്കാനുമുള്ള ത്വര നിങ്ങള്‍ പൂര്‍ണമായും മാറ്റിവെച്ചെ മതിയാവു. ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറവാണെന്ന് ഡോക്ടറുടെ പക്കല്‍ നിന്നും അറിഞ്ഞാല്‍ മാത്രം അത് പരിഹരിക്കുന്നതിനുള്ള വഴികള്‍ തേടുക. ഇരുമ്പിന്റെ അളവ് കൂടുന്നത് നിങ്ങളുടേയും കുഞ്ഞിന്റേയും ജീവന് ഭീഷണി ആണെന്ന കാര്യം ഓര്‍ക്കുക.

കഴിക്കുന്നതെല്ലാം ശരിയായ വിധത്തിലാവണം

കഴിക്കുന്നതെല്ലാം ശരിയായ വിധത്തിലാവണം

നിങ്ങള്‍ കഴിക്കുന്നത്, അത് ഇരുമ്പിന്റെ അളവ് കൂട്ടുന്നതിനുള്ള മരുന്നായാലും ഭക്ഷണമായാലും വേണ്ട രീതിയില്‍ കഴിക്കുക. ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുള്ള അയേണ്‍ ഗുളികകള്‍ ആന്റാസിഡ്‌സ് കഴിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് കഴിക്കുക. ഇതിലൂടെ രണ്ടും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നുവെന്നും, ഒന്നിന്റെ പ്രവര്‍ത്തി മറ്റൊന്ന് തടസപ്പെടുത്തുന്നില്ലെന്നും ഉറപ്പു വരുത്താം.

ഭക്ഷണക്രമത്തില്‍ പൊളിച്ചെഴുത്താവാം

ഭക്ഷണക്രമത്തില്‍ പൊളിച്ചെഴുത്താവാം

ഗര്‍ഭം ധരിക്കുന്നതിന് മുന്‍പുള്ള ഭക്ഷണ രീതികള്‍ പോരാ ഗര്‍ഭിണിയായിരിക്കുമ്പോള്‍ എന്ന് അറിയാമല്ലോ? ഗര്‍ഭം ധരിച്ചിരിക്കുമ്പോള്‍ ശരീരത്തിലുണ്ടായിരിക്കുന്ന മാറ്റങ്ങള്‍ക്ക് ഗുണം ചെയ്യുന്ന വിധം ഭക്ഷണ ക്രമത്തില്‍ മാറ്റം കൊണ്ടുവരേണ്ടതുണ്ട്. അയേണ്‍ കൂടുതലായി ഉള്‍ക്കൊള്ളുന്ന ഭക്ഷണങ്ങള്‍ വലിയ അളവില്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക. ഇല വര്‍ഗങ്ങളായ ചിര ഉള്‍പ്പെടെയുള്ളവ ഈ സമയം ഒഴിവാക്കരുത്. മാംസം, നാടന്‍ കോഴി താറാവ്, പയറു വര്‍ഗങ്ങള്‍, പാല്‍, പാസ്ത എന്നിവയോടും മുഖം തിരിക്കാതിരിക്കുക. ചെറിയ അളവില്‍ ഡ്രൈ ഫ്രൂട്ട്‌സ് എന്നിവ ദിവസേന ആഹാരത്തിന്റെ ഭാഗമാക്കുന്നതും നല്ലതാണ്.

 വിറ്റാമിന്‍ സിയുടെ ഗുണം മനസിലാക്കുക

വിറ്റാമിന്‍ സിയുടെ ഗുണം മനസിലാക്കുക

അയേണ്‍ കൂടുതലായി അടങ്ങിയ ഭക്ഷണങ്ങള്‍ ഗര്‍ഭിണിയായ സ്ത്രീ കഴിക്കുന്നുണ്ടെങ്കില്‍ പോലും അത് അവരുടെ ശരീരം ഉള്‍ക്കൊള്ളണം എന്നില്ല. ശരീരത്തില്‍ വിറ്റാമിന്‍ സിയുടെ കുറവായിരിക്കാം ഇതിന് കാരണം. അയേണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് ഒപ്പം വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണവും കഴിക്കുക. ഇത് മലവിസര്‍ജനത്തിലൂടെ അയേണ്‍ ശരീരത്തില്‍ നിന്നും പാഴായി പോകുന്ന സ്ഥിതി ഒഴിവാക്കും. സൈട്രസ് ഫ്രൂട്ട്‌സ്, ബീറ്റ്‌റൂട്ട്, കാരറ്റ്, ടൊമാറ്റോ, സ്‌ട്രോബറീസ് എന്നിവ ഗര്‍ഭിണിയായിരിക്കുമ്പോള്‍ കഴിക്കുന്നത് ഗുണം ചെയ്യും.

എന്തിനോടാണ് കൂട്ടുകൂടേണ്ടത്?

എന്തിനോടാണ് കൂട്ടുകൂടേണ്ടത്?

പച്ചക്കറികളില്‍ നിന്നും ലഭിക്കുന്ന അയേണിനേക്കാള്‍ മാംസത്തില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കും. എന്നാല്‍ പച്ചക്കറിയാണ് നിങ്ങള്‍ കഴിക്കുന്നത് എങ്കില്‍ നമ്മള്‍ നേരത്തെ പറഞ്ഞിട്ടുള്ള, വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കുക. മാംസത്തോട് താത്പര്യമാണ് നിങ്ങള്‍ക്ക് എങ്കില്‍ പിന്നെ വിറ്റാമിന്‍ സിയെ കുറിച്ചോര്‍ത്ത് ആവലാതിപ്പെടേണ്ട.

പാചക ആയുധങ്ങള്‍ ഒന്ന് മാറ്റാം

പാചക ആയുധങ്ങള്‍ ഒന്ന് മാറ്റാം

അടുക്കളയിലും സാങ്കേതിക വിദ്യ പല മാറ്റവും കൊണ്ടുവന്നിട്ടുണ്ട്. പക്ഷേ ഗര്‍ഭം ധരിച്ചിരിക്കുന്ന സമയത്ത് അക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. മൈക്രോവേവിന് കുറച്ച് വിശ്രമം നല്‍കാം. പകരം കാസ്റ്റ് അയേണ്‍ പോട്‌സുകള്‍ ഉപയോഗിക്കാം. ഫ്രൈപാനുകള്‍ ട്രൈ ചെയ്യാം. ഇതിലൂടെ 80 ശതമാനം വരെ അയേണ്‍ ഭക്ഷണത്തിലേക്ക് ഉള്‍പ്പെടും എന്നാണ് പറയപ്പെടുന്നത്.

കഴിക്കാന്‍ സ്വയം നിര്‍ബന്ധിക്കുക

കഴിക്കാന്‍ സ്വയം നിര്‍ബന്ധിക്കുക

ഗര്‍ഭ കാലത്ത് സമ്മര്‍ദ്ദത്തേയും, ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലിനേയും തുടര്‍ന്ന് ഭക്ഷണത്തോട് നിങ്ങള്‍ക്ക് വലിയ താത്പര്യം ഉണ്ടാവില്ല. എന്നാല്‍ ഭക്ഷണം കഴിക്കാതിരുന്നാല്‍ അത് ശരീരത്തിന് അനാവശ്യ സമ്മര്‍ദ്ദം ഉണ്ടാക്കുമെന്നും അയേണ്‍ കുറവിലേക്ക് നയിക്കുമെന്നും ഓര്‍ക്കുക. ഗര്‍ഭകാലത്തെ അയേണ്‍ കുറവ് കുഞ്ഞിനേയും കാര്യമായി ബാധിക്കും. അതിനാല്‍ എത്ര ബുദ്ധിമുട്ട് തോന്നിയാലും ഭക്ഷണം കഴിക്കാതിരിക്കരുത്.

 പ്രതീക്ഷ കൈവിടരുത്

പ്രതീക്ഷ കൈവിടരുത്

ഗര്‍ഭം ധരിച്ച ആദ്യ നാളുകളില്‍ തന്നെ അയേണിലുള്ള കുറവ് ഡോക്ടര്‍ നിങ്ങള്‍ക്ക് ചൂണ്ടിക്കാണിച്ച് തന്നേക്കാം. എന്നാല്‍ ഒറ്റ രാത്രി കൊണ്ട് ആ കുറവ് പരിഹരിച്ചേക്കാം എന്ന് കരുതരുത്. ഗര്‍ഭിണിയുടെ ശരീരത്തിന് ആവശ്യമുള്ള അയേണ്‍ ശരീരത്തില്‍ സ്റ്റോര്‍ ചെയ്യുന്നതിന് മാസങ്ങള്‍ വേണ്ടിവരും. അതിനാല്‍ അയേണ്‍ കുറവു മൂലമുള്ള ക്ഷീണം കുറഞ്ഞില്ലെങ്കിലും ശരീരത്തിന് മാറ്റമില്ലെങ്കിലും നിരാശരാവരുത്. പകരം ദിവസേന കൂടുതല്‍ അയേണ്‍ അടങ്ങിയ ഭക്ഷണം കഴിക്കുക.

English summary

How To Overcome Iron Deficiency in Pregnancy

It's normal to have mild anemia when you are pregnant. But you may have more severe anemia from low iron or vitamin levels or from other reasons.