ഗര്‍ഭകാല സ്‌ട്രെസില്‍ നിന്നു മോചനം നേടൂ

Posted By: Pradeep Kumar N
Subscribe to Boldsky

ഒരു സമയത്ത് പല കാര്യങ്ങൾ ചെയ്യാൻ പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് കഴിയുമെന്നുള്ളത് പൊതുവായ ഒരു മിഥ്യാ ധാരണയാണ്. വേണമെങ്കിൽ ആണിനും അങ്ങനെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കും. എന്നാൽ നമ്മുടെ ചുറ്റുപാടും- വേണ്ട, നമ്മുടെ വീടുകൾ ശ്രദ്ധിച്ചാലും മതി- ഈ മൾട്ടി ടാസ്കിങ് എബിലിറ്റി കൂടുതലും കാണുന്നത് നമ്മുടെ അമ്മ-ഭാര്യ-സഹോദരിമാരിൽ തന്നെയല്ലേ...! പല കാര്യങ്ങൾ ചെയ്യുമ്പോഴുള്ള സ്‌ട്രെസും പലയിരട്ടിയാണ്. ഇനി നമുക്ക് അങ്ങനെയുള്ള സ്ട്രെസ് അനുഭവിക്കുന്ന ഗർഭിണികളായ സ്ത്രീകളുടെ കാര്യമെടുത്താലോ...?

ആദ്യ പ്രസവം കുറച്ച് കൂടി സങ്കീർണമായ മാനസിക വ്യാപാരം നടക്കുന്ന സമയമാണ്. അമ്മയാകുന്നതിന്റെ സന്തോഷവും കുഞ്ഞിന്റെ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്കകളും അതും കഴിഞ്ഞ് കുട്ടിയുടെ പഠിത്തവും കല്യാണവും വരെ ചില ഗർഭിണികളുടെ ചിന്താവിഷയങ്ങളാണ്. ചിലപ്പോള് അധികാവുന്ന അവസ്ഥയിൽ ഇത്തരം ചിന്തകൾ ഗർഭിണികളെ ശാരീരികമായും മാനസികമായും കീഴ്പ്പെടുത്തിയേക്കാം. ഇനി ഇത്തരത്തിലുള്ളവർ കാണിക്കുന്ന ലക്ഷണങ്ങൾ പരിശോധിക്കാം.

ഉറക്കമില്ലായ്മ

ഇടയ്കിടയ്ക്കുള്ള തലവേദന

ഒന്നിനോടും താല്പര്യമില്ലായ്മ

പെട്ടന്നുള്ള വൈകാരികമായ മാറ്റം

ആത്മവിശ്വാസ കുറവ്

ഇത്തരത്തിലുള്ള ലക്ഷണങ്ങൾ നിങ്ങളിൽ ഉണ്ടെങ്കിൽ മനസ്സിന് എത്രയും വേഗം വിശ്രമം നൽകാനുള്ള സമയമായി എന്നാണ് അർത്ഥം. അതിനു വേണ്ട ചില പൊടി കൈകൾ എന്താണെന്ന് നോക്കാം.

ഇഷ്ടമുള്ളത് മാത്രം ചെയ്യാം

ഇഷ്ടമുള്ളത് മാത്രം ചെയ്യാം

വീട്ടിലോ പുറത്തോ ഭാരിച്ച ധാരാളം ഉത്തരവാദിത്വം നിങ്ങൾക്കുണ്ടെങ്കിൽ അത് ഓരോന്നായി കുറച്ച് കൊണ്ട് വരണം. ആ സമയം വിശ്രമിക്കാനും താല്പര്യമുള്ള പുസ്തകങ്ങൾ വായിക്കാനും സംഗീതം കേൾക്കാനുമായി വിനിയോഗിക്കാം. സന്തോഷമുള്ള കാര്യങ്ങൾക്ക് മാത്രം ചെവി കൊടുത്താൽ അത് നിങ്ങൾക്ക് മാത്രമല്ല കുട്ടിക്കും ധാരാളം പ്രയോജനം ചെയ്യും.

മെഡിറ്റേഷൻ

മെഡിറ്റേഷൻ

എല്ലാ ദിവസവും അര മണിക്കൂർ മെഡിറ്റേഷൻ ചെയ്യുന്നത് ഹൃദയത്തിനും രക്ത സമ്മർദ്ദത്തിനും നല്ലതാണ്. ഇരുട്ടുള്ള ഒരു മുറിയിൽ മറ്റ് ബഹളങ്ങൾ ഒന്നുമില്ലാത്ത സമയത്ത് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. നല്ല പോലെ മെഡിറ്റേഷൻ ചെയുന്ന ഗർഭിണികൾക്ക് പ്രസവ സംബന്ധിയായ പ്രശ്നങ്ങളിൽ 90 % വരെ കുറവുണ്ടാകുമെന്ന് പഠനങ്ങൾ പറയുന്നുണ്ട്.

മാറ്റം ഉൾക്കൊള്ളാം

മാറ്റം ഉൾക്കൊള്ളാം

ചില സ്ത്രീകൾക്ക് ഗർഭാവസ്ഥയിൽ ശാരീരിക ഭാരം കൂടുന്നത് വലിയ ആശങ്കയ്ക് കാരണമാകുന്നുണ്ട്. പ്രസവത്തിനു ശേഷം തന്റെ ശരീരം പഴയ പോലെ ആകുമോ അതോ അമിതവണ്ണമുണ്ടാകുമോ എന്നൊക്കെ അളവിലധികം ചിന്തിച്ച് കൂട്ടും. അനാവശ്യമായ ഈ ചിന്ത നിങ്ങളെ മാനസികമായി തളർത്തുകയേ ഉള്ളൂ. ഗർഭാവസ്ഥയിൽ സ്വാഭാവികമായി ഉണ്ടാകുന്ന മാറ്റം അംഗീകരിക്കാനായി ശീലിക്കണം.

ഒമേഗ മാജിക്

ഒമേഗ മാജിക്

ഒമേഗ 3 എന്ന ഫാറ്റി ആസിഡുള്ള ഭക്ഷണം നിങ്ങൾക്കുള്ള നല്ലൊരു പ്രതിവിധിയാണ്. ഡോക്ടറോട് ചോദിച്ച് ആ ഭക്ഷണ സാധനങ്ങൾ മനസ്സിലാക്കി കഴിച്ച് തുടങ്ങിയാൽ സ്ട്രെസ്സിനു കാര്യമായ കുറവുണ്ടാക്കും. കൂടാതെ ഉറക്കമില്ലായ്മക്കും ആത്മവിശ്വാസ കുറവിനുമുള്ള നല്ലൊരു പരിഹാരമാണ് ഒമേഗ 3.

സംസാരിക്കാം അടുപ്പമുള്ളവരോട്

സംസാരിക്കാം അടുപ്പമുള്ളവരോട്

ഭർത്താവിനോടോ വീട്ടുകാരോടോ സുഹൃത്തുക്കളോടോ തുറന്ന് സംസാരിക്കുന്നത് മാനസിക ആരോഗ്യത്തിനു നല്ലതാണ്. നിങ്ങളുടെ മനസ്സിലുള്ള സംശയങ്ങൾക്കും ആശങ്കകൾക്കും കുറവുണ്ടാക്കാൻ നല്ലൊരു സംഭാഷണത്തിന് സാധിക്കും.

ഉറക്കം നല്ലതിന്

ഉറക്കം നല്ലതിന്

പൊതുവെ ഗർഭിണികൾക്ക് നല്ല ഉറക്ക ക്ഷീണമുണ്ടാവാറുണ്ട്. അന്നേരം മറ്റ് കാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് പകരം ഉറങ്ങാൻ തന്നെ ശ്രമിക്കുക. സ്‌ട്രെസ് ഹോർമോണുകളെ കുറയ്ക്കാനും നല്ല ഊർജ്ജം പകരാനും ഇടയ്ക്കിടെയുള്ള ഉറക്കം നല്ലതാണ്.

കുട്ടിയെ സുഹൃത്താക്കാം

കുട്ടിയെ സുഹൃത്താക്കാം

23 ആഴ്ച പ്രായമുള്ള ഗർഭാവാസ്ഥയിലുള്ള കുട്ടിക്ക് നമ്മുടെ സംസാരം കേൾക്കാനാകും. ഇടയ്ക്കിടെ കുട്ടിയോട് സംസാരിക്കുന്നത് നിങ്ങളുടെ മാനസിക ആരോഗ്യത്തെ വലിയ രീതിയിലാണ് സഹായിക്കുക. വയറിനകത്തുള്ള കുഞ്ഞിന്റെ ചലനം ശ്രദ്ധിച്ച് നിങ്ങളുടെ നല്ല ചിന്തകളും സ്വപ്നങ്ങളുമൊക്കെ പങ്ക് വയ്ക്കൂ, നല്ലൊരു മാതൃത്വത്തിനായി കാത്തിരിക്കൂ..

Read more about: pregnancy pregnant
English summary

How To Manage Stress And Anxiety During Pregnancy

How To Manage Stress And Anxiety During Pregnancy