ബുദ്ധിയുള്ള ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍

Posted By:
Subscribe to Boldsky

ഗര്‍ഭിണിയായ സ്ത്രീ പല കാര്യങ്ങളിലും ശ്രദ്ധിയ്ക്കണമെന്നു പറയും, ഇത് അമ്മയുടെ ആരോഗ്യത്തിനു മാത്രമല്ല, കുഞ്ഞിന്റെ ആരോഗ്യത്തിനും ഏറെ പ്രധാനമാണ്.

കുഞ്ഞ് ആണോ പെണ്ണോ എന്നുള്ളതു മാത്രമല്ല, കാണാന്‍ ഭംഗിയുള്ള, ബുദ്ധിശക്തിയുള്ള കുഞ്ഞു വേണമെന്ന കാര്യത്തിലും ആര്‍ക്കും താല്‍പര്യക്കുറവുണ്ടാകില്ല.

ചിലര്‍ക്ക് ചില പ്രത്യേക കുഞ്ഞുങ്ങള്‍, അതായത്, ആണ്‍കുഞ്ഞ് അല്ലെങ്കില്‍ പെണ്‍കുഞ്ഞു വേണമെന്നുണ്ടാകും. ഇതിന് പറയുന്ന ചില വഴികളുണ്ട്. പൂര്‍ണമായും ശരിയെന്നവകാശപ്പെടാനാകില്ലെങ്കിലും പ്രത്യേകിച്ചു ദോഷങ്ങള്‍ വരുത്താത്ത, പൊതുവെ വിശ്വസിയ്ക്കപ്പെടുന്ന ചില വഴികള്‍.ഇതിനായി വന്ധ്യതാചികിത്സയില്‍ 50 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള ഡോക്ടര്‍ ഷെട്ടീസ് ഹൗ ടു ചൂസ് ദ സെക്‌സ് ഓഫ് ബേബിസ് എന്ന പുസത്കത്തില്‍ വഴി പറയുന്നുണ്ട്. ഇത് പരീക്ഷിച്ച 75 ശതമാനം ദമ്പതിമാരില്‍ വിജയമായിട്ടുമുണ്ടെന്നാണ് അവകാശപ്പെടുന്നത്. പെണ്‍കുട്ടികള്‍ക്കു കാരണമായ എക്‌സ് , ആണ്‍കുഞ്ഞിനു കാരണമായ വൈ ക്രോമസോം അടിസ്ഥാനത്തിലാണ് ഈ വഴികള്‍ വിശദീകരിയ്ക്കുന്നത്.

ഇതുപോലെ ഗര്‍ഭത്തിലേ കുഞ്ഞിന്റെ ബുദ്ധി വര്‍ദ്ധിപ്പിയ്ക്കാനും. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

ബുദ്ധി വര്‍ദ്ധിപ്പിയ്ക്കാന്‍

ബുദ്ധി വര്‍ദ്ധിപ്പിയ്ക്കാന്‍

കുഞ്ഞിന്റെ ബുദ്ധി വര്‍ദ്ധിപ്പിയ്ക്കാന്‍ അമ്മയ്ക്കു തന്നെ ചെയ്യാവുന്ന ചിലതുണ്ട്. അമ്മയുമായുള്ള ബോണ്ടിംഗ് അഥവാ അടുപ്പം വയറ്റില്‍ വച്ചു തന്നെ വര്‍ദ്ധിപ്പിയ്ക്കുന്നതു കുഞ്ഞിന് അടുപ്പം മാത്രമല്ല, ബുദ്ധിയുള്ള കുഞ്ഞാക്കി മാറ്റുമെന്നും പറയും. വയറ്റിലുള്ള കുഞ്ഞിനെ കഥകള്‍ കേള്‍പ്പിച്ചു കൊടുക്കുക, പാട്ടു പാടിക്കൊടുക്കുക, സംസാരിയ്ക്കുക എന്നിവയെല്ലാം നല്ലതാണെന്നു പറയപ്പെടുന്നു.

ബുദ്ധി വര്‍ദ്ധിപ്പിയ്ക്കാന്‍

ബുദ്ധി വര്‍ദ്ധിപ്പിയ്ക്കാന്‍

വയറില്‍ മൃദുവായി താഴെ നിന്നും മുകളിലേയ്ക്കു തടവുക. ഇത് കുഞ്ഞിന്റെ ന്യൂറോണ്‍ വ്യവസ്ഥയെ സഹായിക്കും. ഇത് തലച്ചോറിന്റെ വികാസത്തിന് ഏറെ അത്യാവശ്യമാണ്.

ബുദ്ധി വര്‍ദ്ധിപ്പിയ്ക്കാന്‍

ബുദ്ധി വര്‍ദ്ധിപ്പിയ്ക്കാന്‍

കുഞ്ഞിന്റെ തലച്ചോറിന്റെ വികാസത്തിനാവശ്യമായ ഭക്ഷണങ്ങള്‍ വയറ്റില്‍ വച്ചുതന്നെ കുട്ടിയുടെ ബുദ്ധിശക്തി കൂട്ടാന്‍ സഹായിക്കും. ഫോളിക് ആസിഡ്, വൈറ്റമിനുകള്‍, സപ്ലിമെന്റുകള്‍ എന്നിവയെല്ലാം ഇതിന് പ്രധാനമാണ്. ആരോഗ്യകരമായ ഭക്ഷണം, അമ്മയുടെ തൂക്കം എന്നിവ ഏറെ പ്രധാനമാണ്.

ബുദ്ധി വര്‍ദ്ധിപ്പിയ്ക്കാന്‍

ബുദ്ധി വര്‍ദ്ധിപ്പിയ്ക്കാന്‍

പൊസറ്റീവ് ഊര്‍ജം കുഞ്ഞിന്റെ ബുദ്ധിശക്തിയെ സഹായിക്കുന്ന ഒന്നാണ്. ഗര്‍ഭകാലത്ത് നല്ലതു മാത്രം അമ്മ ചിന്തിയ്ക്കുക, പ്രവര്‍ത്തിയ്ക്കുക, ഇതൊക്കെ കുഞ്ഞിന്റെ തലച്ചോറിലും നല്ലതിന് കാരണമാകും.

ബുദ്ധി വര്‍ദ്ധിപ്പിയ്ക്കാന്‍

ബുദ്ധി വര്‍ദ്ധിപ്പിയ്ക്കാന്‍

ഗര്‍ഭകാലത്ത് പിസ്ത കഴിയ്ക്കുന്നത് കുഞ്ഞിന്റെ നാഡീവ്യൂഹത്തിന്റെ ബലത്തിന് നല്ലതാണ്. ഇത് ബുദ്ധിശക്തിയെ സഹായിക്കും.

ബുദ്ധി വര്‍ദ്ധിപ്പിയ്ക്കാന്‍

ബുദ്ധി വര്‍ദ്ധിപ്പിയ്ക്കാന്‍

കുഞ്ഞിന്റെ എല്ലുകളുടെ വളര്‍ച്ചയ്ക്കും ബ്രെയിന്‍ വികാസത്തിനുമെല്ലാം വൈറ്റമിന്‍ ഡി ഏറെ പ്രധാനമാണ്. ഭക്ഷണത്തിലൂടെ മാത്രമല്ല, സൂര്യപ്രകാശവും കൊള്ളുക.

ബുദ്ധി വര്‍ദ്ധിപ്പിയ്ക്കാന്‍

ബുദ്ധി വര്‍ദ്ധിപ്പിയ്ക്കാന്‍

ഗര്‍ഭകാലത്ത് ദുശീലങ്ങള്‍, പ്രത്യേകിച്ചു പുകവലി, മദ്യപാനശീലങ്ങള്‍ നിര്‍ബന്ധമായും ഉപേക്ഷിച്ചിരിയ്ക്കണം. കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും ഇത് ദോഷകരമാണ്

ബുദ്ധി വര്‍ദ്ധിപ്പിയ്ക്കാന്‍

ബുദ്ധി വര്‍ദ്ധിപ്പിയ്ക്കാന്‍

വായന ഏതു സമയത്തും നല്ലതാണ്. എന്നാല്‍ ഗര്‍ഭകാലത്ത് ഉറങ്ങുന്നതിനു മുന്‍പ് വായിക്കുന്നത് കുഞ്ഞിന്റെ ബുദ്ധിശക്തി വര്‍ദ്ധിയ്ക്കാന്‍ സഹായിക്കും. ഇതു പരീക്ഷിയ്ക്കാം.

ബുദ്ധി വര്‍ദ്ധിപ്പിയ്ക്കാന്‍

ബുദ്ധി വര്‍ദ്ധിപ്പിയ്ക്കാന്‍

നല്ല പാട്ടു കേള്‍ക്കുക. നിങ്ങള്‍ക്കൊപ്പം നിങ്ങളുടെ കുഞ്ഞും ഇത് ആസ്വദിയ്ക്കും. സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ കുറയും. കുഞ്ഞിനും. ഇത് കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയെ സഹായിക്കും.

ബുദ്ധി വര്‍ദ്ധിപ്പിയ്ക്കാന്‍

ബുദ്ധി വര്‍ദ്ധിപ്പിയ്ക്കാന്‍

ഗര്‍ഭാവസ്ഥയില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് അയോഡിന്‍. അയോഡിന്റെ കുറവ് പന്ത്രണ്ട് ആഴ്ചയായ ഗര്‍ഭസ്ഥശിശുവിന്റെ ബുദ്ധിശക്തിയെ വളരെ ദോഷകരമായി ബാധിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. അയോഡിന്റെ അളവ് വര്‍ദ്ധിക്കുന്നതിലൂടെ കുഞ്ഞിന്റെ ഐ ക്യു 17.25 പോയിന്റ് ആയി ഉയരും എന്നാണ് പറയുന്നത്.

ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍

ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍

ചില സെക്‌സ് പൊസിഷനുകള്‍ ആണ്‍കുഞ്ഞിനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്. സ്പൂണ്‍, മെഷീനറി പൊസിഷന്‍, ഷോള്‍ഡര്‍ ഹോള്‍ഡര്‍ പൊസിഷന്‍, സീറ്റഡ് സിസേഴ്‌സ് പൊസിഷന്‍ എന്നിവ ഇതില്‍ പ്രധാനമാണ്.

ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍

ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍

വജൈനല്‍ ഭാഗം ആല്‍ക്കലൈനാക്കി വയ്ക്കുന്നതാണ് ആണ്‍കുഞ്ഞിനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊരു ഘടകം. ഇതിന് ബേക്കിംഗ് സോഡ വെള്ളത്തില്‍ കലര്‍ത്തി ഈ ഭാഗം കഴുകാം. എന്നാല്‍ ഇത് ഉള്ളിലേയ്ക്കു കടക്കാതെ സൂക്ഷിയ്ക്കുക.

ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍

ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍

എരിവും മസാലകളുമുളള ഭക്ഷണം യോനീഭാഗത്തെ അസിഡിക്കാക്കും. ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിയ്ക്കും. ഇത് ആണ്‍കുഞ്ഞിനുള്ള സാധ്യത കുറയ്ക്കും. ആണ്‍കുഞ്ഞു വേണമെങ്കില്‍ ഇവ ഭക്ഷണത്തില്‍ നിന്നും ഗര്‍ഭധാരണത്തിനു ശ്രമിയ്ക്കുന്ന അവസരത്തില്‍ ഒഴിവാക്കുക.

ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍

ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍

മധുരക്കിഴങ്ങ് ഉരുളക്കിഴങ്ങിനേ അപേക്ഷിച്ച് ആല്‍ക്കലൈന്‍ സ്വഭാവം കൂടുതലുള്ള ഒന്നാണ്. ഉരുളക്കിഴങ്ങിന്റെ തൊലി കഴിയ്ക്കന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് മധുരക്കിഴങ്ങു തൊലി കളഞ്ഞും ഉപയോഗിയ്ക്കാം.

ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍

ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍

ഉരുളക്കിഴങ്ങ് തൊലിയോടെ കഴിയ്ക്കുന്നത് ആണ്‍കുഞ്ഞിനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുമെന്നു പറയപ്പെടുന്നു. ഉരുളക്കിഴങ്ങ് അസിഡിക്കാണെങ്കിലും തൊലി ആല്‍ക്കലൈനാണ്. ആല്‍ക്കലൈന്‍ മീഡിയത്തില്‍ പുരുഷക്രോമസോമിന് കൂടുതല്‍ നില നില്‍ക്കാനാകും.

ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍

ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍

സെക്‌സില്‍ ഡീപ് പെനിട്രേഷന്‍ രീതി പരീക്ഷിച്ച ശേഷം അതേപടി കിടന്ന് അടിവയര്‍ മസാജ് ചെയ്യാം. ഇത് പുരുഷബീജത്തിലെ ആണ്‍കുഞ്ഞിനു കാരണമായ വൈ ക്രോമസോം അണ്ഡവുമായി സംയോഗം നടക്കാന്‍ കാരണമാകുന്നു.

ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍

ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍

ഡ്രൈ ഫ്രൂട്‌സ് ധാരാളം കഴിയ്ക്കുന്നതും ആണ്‍കുഞ്ഞിനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒരു പ്രധാന ഘടകമാണ്. ഇവ ശരീരത്തെ ആല്‍ക്കലൈന്‍ മീഡിയമാക്കുന്നു.

ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍

ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍

ഓവുലേഷന് 4-5 ദിവസം മുന്നായി സെക്‌സില്‍ നിന്നും വിട്ടു നില്‍ക്കുക. ഇത് ബീജഗുണവുംശേഷിയുമെല്ലാം വര്‍ദ്ധിപ്പിയ്ക്കും. ഓവുലേഷന് അടുത്ത ദിവസമോ ഓവുലേഷന്‍ ദിവസമോ സെക്‌സിലേര്‍പ്പെടുക. ഇത് പുരുഷബീജത്തിലെ വൈ ക്രോമസോമിന് പെട്ടെന്ന് അണ്ഡവുമായി സംയോജിയ്ക്കാനുള്ള അവസരം നല്‍കും. വൈ ക്രോമസോമാണ് ആണ്‍കുഞ്ഞിനെ നല്‍കുന്നത്.

ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍

ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍

സ്ത്രീയ്ക്ക് ഓര്‍ഗാസമുണ്ടാകുന്നത് ആണ്‍കുഞ്ഞിനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കും. ഈ സമയത്ത് യൂട്രസിലുണ്ടാകുന്ന സങ്കോചവികാസങ്ങള്‍ വൈ ക്രോമസോമിന്റെ ചലനത്തിന് സഹായകമാകും.

Read more about: pregnant pregnancy baby
English summary

How To Get Pregnant With An Intelligent Baby Boy

How To Get Pregnant With An Intelligent Baby Boy, read more to know about,