ഗര്‍ഭകാലത്തെ പെല്‍വിക് പെയിന്‍ എങ്ങനെ കൈകാര്യം ചെയ്യാം

Posted By: Samuel P Mohan
Subscribe to Boldsky

ഗര്‍ഭധാരണ വിഷയം സ്ത്രീകളില്‍ ആവേശം സൃഷ്ടിക്കുന്നു. ഒന്‍പത് മാസം അവള്‍ ഗര്‍ഭപാത്രത്തില്‍ കുഞ്ഞിനെ സൂക്ഷിക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ടെങ്കിലും, ഈ ഘട്ടങ്ങളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും വേദനയും അവര്‍ക്ക് താങ്ങാന്‍ കഴിയുമെന്ന് അവള്‍ വിശ്വസിക്കുന്നു. ഓരോ സ്ത്രീയ്ക്കും ഗര്‍ഭകാലത്ത് അവരുടെ ശരീരം വ്യത്യസ്ഥ രീതിയില്‍ പ്രതികരിക്കുന്നു. അതിനാല്‍ ഗര്‍ഭകാലത്ത് ധാരാളം ആശയക്കുഴപ്പങ്ങളും വരുന്നുണ്ട്. ഗര്‍ഭാവസ്ഥയില്‍ സ്ത്രീയുടെ ആന്തരിക അവയവങ്ങള്‍ ഗര്‍ഭപാത്രത്തില്‍ വളരുന്ന ശിശുവിനെ ഉള്‍ക്കൊളളന്‍ ചെറുതായി നീങ്ങുന്നു. ഇത് കാരണം അമ്മയ്ക്ക് ധാരാളം പ്രശ്‌നങ്ങള്‍ നേരിടേണ്ടിയും വരുന്നു. അതായത് ഗ്യാസ്‌ട്രൈറ്റിസ്, ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുക, ആസിഡ് റിഫ്‌ളക്‌സ്, ഹാര്‍ട്ട് ബേണ്‍ എന്നിങ്ങനെ.

Handling Pelvic Pain During Pregnancy

രണ്ടാമത്തെ മാസത്തില്‍ ഗര്‍ഭപാത്രം റിബ് കേജില്‍ എത്തുന്നു. ഈ കാലഘട്ടത്തില്‍ കുഞ്ഞിന്റെ ചലനങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു. ഈ സമയത്ത് വൃക്കകളില്‍ അധിക സമ്മര്‍ദ്ദം ഉണ്ടാകുന്നു, അവയില്‍ നിന്നും കുഞ്ഞിന്റെ മാലിന്യങ്ങളും പുറത്തെടുക്കുന്നു. അങ്ങനെ മാസങ്ങള്‍ കഴിയുമ്പോള്‍ വയറിന്റെ തൊലി വലിഞ്ഞ് അടയാളങ്ങളും ഉണ്ടാകുന്നു. ഹോര്‍മോണുകളുടെ വ്യതിയാനങ്ങള്‍ കാരണം ശരീരത്തിലെ ചില ഭാഗങ്ങളില്‍ ഹൈപ്പര്‍ പിഗ്മെന്റേഷനും സംഭവിക്കാറുണ്ട്. ഗര്‍ഭകാലത്ത് ഏറ്റവും ബാധകമാകുന്നത് വയറിനാണ്. രണ്ടാമത്തേയും മൂന്നാമത്തേയും ട്രിംസ്‌റ്റെറുകളില്‍ വയറു വേദനയും നടു വേദനയും അനുഭവപ്പെടുന്നു. നട്ടെല്ലിനുളള വക്രത കുഞ്ഞിനെ ഉള്‍ക്കൊളളാന്‍ സ്വയം വിഭിന്ന ദിശകളിലേക്ക് പോകുന്നു. നടുവേദന ഈ സമയം സ്വാഭാവികമാണെങ്കിലും പെല്‍വിക് വേദന ഏറ്റവും കൂടുതലാണ്.

എന്താണ് പെല്‍വിക് പെയിന്‍?

പെല്‍വിക് പെയിന്‍ പെല്‍വിക് സന്ധികള്‍ക്കു ചുറ്റുമുണ്ടാകുന്ന വേദനയാണ്. ഇത് പ്രസവ വേദനയാണെന്ന പോലെ അനുഭവപ്പെടും. ഇതിനെ ഗര്‍ഭധാരണവുമായി ബന്ധപ്പെട്ടിരിക്കുന്ന പെല്‍വിക് ഗിര്‍ഡില്‍ പെയിന്‍ (PPGP) എന്നും അറിയപ്പെടുന്നു. ഇത് ലേബര്‍ പെയിനില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണ്. ഇത് കുഞ്ഞിന് ഒരു രീതിയിലും ദോഷകരമാകില്ല. എന്നാല്‍ ഇത് തീര്‍ച്ചയായും അമ്മയ്ക്ക് ബുദ്ധിമുട്ടുണ്ടാകും.

Handling Pelvic Pain During Pregnancy

പെല്‍വിക് പെയിന്‍ ഉണ്ടാകാന്‍ കാരണം എന്താണ്?

കുഞ്ഞ് വളരുമ്പോള്‍, ഇത് നേരെ പെല്‍വിസിന്റെ സമീപത്താണ് എത്തുന്നത്. ഇത് നിങ്ങളുടെ ബ്ലാഡര്‍ ഹിപ്‌സിനേയും പെല്‍വിസിനേയും അമര്‍ത്തുന്നു. ഇത് പെല്‍വിക് ജോയിന്റുകളില്‍ ഭാരം കൂട്ടുകയും അങ്ങനെ പെല്‍വിക് വേദന ഉണ്ടാവുകയും ചെയ്യുന്നു. നിങ്ങളുടെ പെല്‍വിക് വേദന നിയന്ത്രിക്കാനായി ഇവിടെ ചില മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.

1. പെല്‍വിക് വ്യായാമങ്ങള്‍

പെല്‍വിക് വേദന സംബന്ധിച്ച് നിങ്ങള്‍ ഗൈനകോളജിസ്റ്റിനെ സന്ദര്‍ശിക്കുകയാണെങ്കില്‍ ആദ്യം അവര്‍ നിര്‍ദ്ദേശിക്കുന്നത് വ്യായാമം ചെയ്യുക എന്നതാണ്. ഈ വ്യായാമങ്ങള്‍ നിങ്ങളുടെ കാല്‍ഭാഗത്തെ പേശികള്‍ വിശ്രമിക്കാനും വേദന കുറയ്ക്കുവാനും സഹായിക്കുന്നു.

2. അക്യൂപങ്ചര്‍

ഈ രീതിയിലൂടെ ഗര്‍ഭാവസ്ഥയിലെ സ്ത്രീകള്‍ക്ക് ഗര്‍ഭാവസ്ഥയുമായി ബന്ധപ്പെട്ട മിക്ക വേദനകളും കുറയ്ക്കാന്‍ സഹായിക്കുന്നു. മികച്ച അക്യൂപങ്ചറിസ്റ്റിന്റെ സഹായത്തോടെ ഗര്‍ഭകാല ഘട്ടത്തെ വേദന കുറയ്ക്കുകയും ചെയ്യുന്നു.

Handling Pelvic Pain During Pregnancy

3. ഇളം ചൂടു വെളളത്തില്‍ കുളിക്കാം

നിങ്ങളുടെ ഗര്‍ഭകാലത്തെ മിക്ക വേദനയ്ക്കും മികച്ച പരിഹാരമാണ് ഇളം ചൂടു വെളളത്തില്‍ കുളിക്കുമ്പോള്‍ ലഭിക്കുന്നത്. ഇത് പെല്‍വികിന്റെ ചുറ്റുമുളള സ്ഥാനത്തെ വേദന കുറയാന്‍ ഏറെ സഹായിക്കുന്നു.

4. ബെല്ലി സ്ലിംഗ്

ക്രാച്ചുകള്‍ അല്ലെങ്കില്‍ ബെല്ലി സ്ലിംഗ് പോലുളള ഉപകരണങ്ങള്‍ നിങ്ങളുടെ വയറിന്റെ ഭാരത്തെ താങ്ങി നിര്‍ത്താന്‍ സഹായിക്കുന്നു. പെല്‍വിക് സപ്പോര്‍ട്ട് ബെല്‍റ്റുകളും വലിയ പിന്തുണ നല്‍കുന്നു.

5. വിശ്രമം

നിങ്ങള്‍ പെല്‍വിക് വേദന അനുഭവപ്പെടുമ്പോള്‍ ഉടന്‍ തന്നെ എല്ലാ ജോലികളും ഉപേക്ഷിച്ച് ഉറങ്ങാന്‍ ശ്രമിക്കുക. പെല്‍വിക് പേശികള്‍ക്ക് നിരന്തരം സമ്മര്‍ദ്ദം ഉണ്ടായാല്‍ വേദന കുടുന്നതാണ്. ഇതിനാല്‍ പെട്ടന്നു തന്നെ വിശ്രമം ചെയ്യാന്‍ ശ്രമിക്കുക.

Handling Pelvic Pain During Pregnancy

എന്നാല്‍ പെല്‍വിക് വേദനയും പ്രസവ വേദനയും തിരിച്ചറിയേണ്ടത് വളരെ അത്യാവശ്യമാണ്. രണ്ടാമത്തെ ത്രിമാസത്തിലാണ് പെല്‍വിക് വേദന അനുഭവപ്പെടുന്നത്. എന്നാല്‍ ചിലര്‍ക്ക് മൂന്നാം ത്രിമാസത്തിന്റെ അവസാനം വരെ അനുഭവപ്പെടില്ല. ശാരീരിക പ്രവര്‍ത്തനം ഒഴിവാക്കുകയും കിടക്കുകയും ചെയ്താല്‍ പെല്‍വിക് വേദന മാറുന്നതാണ്.

വേദനയുണ്ടാക്കുന്നത് എന്താണെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ ഗൈനക്കോളജിസ്റ്റിന്റെ ഉപദേശം കൂടാതെ ഒരിക്കലും വേദന സംഹാരികള്‍ കഴിക്കരുത്. ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ശിശുവിന് വളരെ ഏറെ ദോഷം ചെയ്യും. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങളുടെ കുടുംബത്തിന്റെ പിന്തുണയും വളരെ അത്യാവശ്യമാണ്.

English summary

Handling Pelvic Pain During Pregnancy

During pregnancy, the internal organs of a woman move slightly to accommodate the growing baby in the womb. Among which pelvic pain is the uncomfortable feeling around the pelvic.