പെട്ടെന്ന് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍

Posted By:
Subscribe to Boldsky

പ്രസവശേഷം കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുന്നത് ഏതൊരമ്മയുടേയും കടമയാണ്. കുഞ്ഞിന്റെ ആരോഗ്യത്തിന് ഏറ്റവും കൂടുതല്‍ അത്യാവശ്യമായിട്ട് വേണ്ട ഒന്നാണ് മുലപ്പാല്‍. ഇത് കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും കുഞ്ഞുങ്ങളില്‍ പ്രശ്‌നമുണ്ടാക്കുന്ന പല രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്നു. എന്നാല്‍ പല അമ്മമാര്‍ക്കും ആവശ്യത്തിന് മുലപ്പാല്‍ ഇല്ലാത്തത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

കുഞ്ഞിന്റെ വിശപ്പ് മാറ്റാന്‍ പാകത്തിന് പാല്‍ ഇല്ലാത്തത് പല വിധത്തിലാണ് അമ്മമാരെ വിഷമിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. മുലപ്പാല്‍ ഉത്പാദനം കുറയുന്നതിന് പല വിധത്തിലുള്ള കാരണങ്ങളും ഉണ്ടാവാം. പ്രത്യേകിച്ച് സിസേറിയന്‍ നടത്തിയവരില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ മുലപ്പാലിന്റെ കാര്യത്തില്‍ ഉണ്ടാവുന്നതാണ്.

എന്നാല്‍ മുലപ്പാല്‍ കുറയുന്നത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കുഞ്ഞുങ്ങളെയാണെന്നതിനാല്‍ ഈ പ്രശ്‌നം അല്‍പം ഗൗരവമായി തന്നെ എടുക്കേണ്ട ഒന്നാണ്. മുലപ്പാല്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ധാരാളം ഭക്ഷണങ്ങളുണ്ട്. പ്രസവത്തിനു മുന്‍പും പ്രസവശേഷവും ഇത്തരം ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്.

ഉലുവ

ഉലുവ

ഉലുവ ഇത്തരത്തില്‍ മുലപ്പാല്‍ ഉല്‍പാദനത്തിന് സഹായിക്കുന്ന ഒരു ഭക്ഷണമാണ്. ഇതില്‍ ഇരുമ്പ്, വൈറ്റമിനുകള്‍, കാല്‍സ്യം, ധാതുക്കള്‍ എന്നിവ ധാരാളമുണ്ട്. ഉലുവ തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും ഗുണകരമാണ്. എന്നാല്‍ ഇത് അധികം കഴിയ്ക്കുന്നത് ശരീരത്തില്‍ നിന്നും ജലനഷ്ടമുണ്ടാകാന്‍ ഇട വരുത്തും.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളിയും മുലപ്പാലുണ്ടാകാന്‍ സഹായിക്കുന്ന ഭക്ഷണമാണ്. ഇത് ലേഹ രൂപത്തിലോ അല്ലെങ്കില്‍ ഭക്ഷണങ്ങളില്‍ ചേര്‍ത്തോ കഴിയ്ക്കാവുന്ന ഭക്ഷണസാധനമാണ്. വെളുത്തുള്ളി അച്ചാറായും കഴിയ്ക്കാം. എന്നാല്‍ അധികം എരിവ് ചേര്‍ക്കാതെ കഴിയ്ക്കുകയാണ് കൂടുതല്‍ നല്ലത്.

പച്ചക്കറികളും

പച്ചക്കറികളും

പച്ചക്കറികളും ചുവന്ന ഭക്ഷണസാധനങ്ങളും നാരുകളാല്‍ സമൃദ്ധമാണ്. ഇതും മുലപ്പാലുണ്ടാകാന്‍ സഹായിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളാണ്. ചീര, ബീന്‍സ്, മധുരക്കിഴങ്ങ്, ബീറ്റ്‌റൂട്ട് എന്നിവ മുലപ്പാല്‍ വര്‍ദ്ധിക്കാന്‍ സഹായിക്കും

കോവലിന്റെ ഇല

കോവലിന്റെ ഇല

കോവലിന്റെ ഇല മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ നല്ലൊരു ഔഷധമാണ്. കോവലിന്റെ ഇല വെളുത്തുള്ളി ചേര്‍ത്ത് നെയ്യില്‍ വരട്ടി രാവിലെ ഭക്ഷണത്തിനു മുന്‍പ് കഴിയ്ക്കാം. ഇത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നു.

തേന്‍

തേന്‍

തേന്‍ കഴിയ്ക്കാം സ്ഥിരമായി തേന്‍ കഴിയ്ക്കുന്നത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നു. തേന്‍ വെള്ളത്തില്‍ ചാലിച്ച് വെറും വയറ്റില്‍ കഴിയ്ക്കാം.

ബദാം

ബദാം

ബദാം, കശുവണ്ടിപ്പരിപ്പ് തുടങ്ങിയ ഭക്ഷണസാധനങ്ങളും മുലപ്പാലുണ്ടാകാന്‍ സഹായിക്കുന്നവ തന്നെയാണ്. ഇവയില്‍ പ്രോട്ടീനുകള്‍, ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുമുണ്ട്. പ്രാചീന കാലം മുതല്‍ തന്നെ മുലപ്പാലുണ്ടാകാന്‍ സഹായിക്കുന്ന ഘടകങ്ങളാണ് ഇവ.

നെയ്യ്

നെയ്യ്

നെയ്യ്, വെണ്ണ എന്നിവ മുലപ്പാലുണ്ടാകാന്‍ സഹായിക്കുന്ന ഭക്ഷണമാണ്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

പാവക്ക

പാവക്ക

പാവയ്ക്ക, ചുരയ്ക്ക തുടങ്ങിയ ഭക്ഷണസാധനങ്ങളും മുലപ്പാലുണ്ടാകാന്‍ സഹായിക്കുന്നവ തന്നെയാണ്. ഇതില്‍ വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുമുണ്ട്. ഇവ മസാലകള്‍ ചേര്‍ത്ത് കഴിയ്ക്കാതിരിക്കുകയാണ് കൂടുതല്‍ നല്ലത്.

ആലിന്റെ വേര്

ആലിന്റെ വേര്

ആലിന്റെ വേര് ആലിന്റെ വേര് ആലിന്റെ വേരാണ് മറ്റൊരു പരിഹാരം. ആലിന്റെ വേരും അതിന്റെ വിത്തും തുല്യ അളവില്‍ എടുത്ത് പാലില്‍ ചേര്‍ത്ത് കഴിയ്ക്കാം. ഇതും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്

തുളസി

തുളസി

തുളസിയും മുലപ്പാലുണ്ടാകാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതില്‍ വൈറ്റമിന്‍ കെ ധാരാളമുണ്ട്. ഇത് സൂപ്പിലിട്ടോ അല്ലെങ്കില്‍ പച്ചയ്ക്ക് കടിച്ചോ കഴിയ്ക്കാവുന്നതേയുള്ളൂ. പാലുണ്ടാകാന്‍ സഹായിക്കുക മാത്രമല്ല, അസുഖങ്ങള്‍ മാറ്റാനും സഹായിക്കുന്ന ഒന്നാണ് തുളസി.

English summary

Foods Help to Increase Your Breastmilk Supply

Foods That Could Help Increase Your Breastmilk Supply, read on to know more about it.