ഇരട്ടക്കുട്ടികളെങ്കില്‍ ഗര്‍ഭത്തിലേ മനസ്സിലാക്കാം

Posted By:
Subscribe to Boldsky

ഇരട്ടക്കുട്ടികള്‍ എന്നും എല്ലാവര്‍ക്കും കൗതുകമാണ്. രണ്ട് കുട്ടികള്‍ ഒരു പോലെ എങ്കില്‍ അവരെ കാണാനും തന്നെ ഒരു പ്രത്യേക രസമാണ്. എന്നാല്‍ എല്ലാവര്‍ക്കും ഇരട്ടക്കുട്ടികള്‍ ഉണ്ടാവണമെന്നില്ല. ഗര്‍ഭം ധരിച്ചതിനു ശേഷം അള്‍ട്രാസൗണ്ട് സ്‌കാനിങ്ങിലൂടെയാണ് ഇരട്ടകുട്ടികളാണെന്ന് കൂടുതല്‍ പേരും തിരിച്ചറിയുന്നത്.

എന്നാല്‍ സ്‌കാനിങിനു മുന്‍പു തന്നെ ഇത് തിരിച്ചറിയാനുളള വഴികള്‍ ഉണ്ടോ? ഈ ചോദ്യം ഗര്‍ഭം ധരിച്ച എല്ലാ സ്ത്രീകളുടെയും മനസില്‍ ഉളളതാണ്. അതെ തീര്‍ച്ചയായും,സ്‌കാനിങിനു മുന്‍പു തന്നെ ഇരട്ടക്കുട്ടികളെങ്കില്‍ നമുക്ക് തിരിച്ചറിയാന്‍ കഴിയുന്നു. അതിനായി ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

 വളരെ പോസറ്റിവ് ആയ പ്രെഗ്‌നന്‍സി ടെസ്റ്റ്

വളരെ പോസറ്റിവ് ആയ പ്രെഗ്‌നന്‍സി ടെസ്റ്റ്

മിക്കവരും ഗര്‍ഭദ്ധാരണം നിര്‍ണ്ണയിക്കുന്നത് ആര്‍ത്തവചക്രം ക്രമം തെറ്റുമ്പോഴാണ്. എന്നാല്‍ ഇരട്ടകുട്ടികളാണോന്നറിയാന്‍ ഈ മാര്‍ഗം എങ്ങനെ സഹായിക്കും. വീട്ടില്‍ നിന്നുതന്നെ ഗര്‍ഭദ്ധാരണം മനസിലാക്കാന്‍. നിങ്ങള്‍ക്ക് ഇരട്ടക്കുട്ടികളെങ്കില്‍ നിങ്ങളുടെ ശരീരം hCG കൂടുതലായി ഉത്പാദിപ്പിക്കുന്നു

രക്ത പരിശോധന

രക്ത പരിശോധന

രക്തപരിശോധനയിലൂടെ ഗര്‍ഭം ധരിച്ചിരിക്കുന്നത് ഇരട്ടക്കുട്ടികളെയാണോ എന്ന് മനസ്സിലാക്കാവുന്നതാണ്. നിങ്ങളുടെ രക്തത്തില്‍ hCG 30- 50% കൂടുതല്‍ ആണെങ്കില്‍ നിങ്ങള്‍ക്ക് ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

മോണിംഗ് സിക്‌നെസ് കൂടുതല്‍

മോണിംഗ് സിക്‌നെസ് കൂടുതല്‍

ഗര്‍ഭകാലത്തിന്റെ ആദ്യ നാളുകളില്‍ ഇത്തരത്തില്‍ മോണിംഗ് സിക്‌നെസ് സാധാരണമായിരിക്കും. എന്നാല്‍ ഇത് കൂടുതലാണെങ്കില്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത് ഇരട്ടക്കുട്ടികള്‍ ആണെന്ന് കണ്ടെത്താവുന്നതാണ്. ചില ഭക്ഷണങ്ങളും ചില ഗന്ധങ്ങളും ഈ സമയങ്ങളില്‍ ഇഷ്ടപ്പെടാതിരിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഇരട്ടക്കുട്ടികള്‍ ആണെങ്കില്‍ ഇതിന്റെയെല്ലാം അളവ് കുടുന്നതാണ്

ഇരട്ടക്കുട്ടി ലക്ഷണങ്ങള്‍

ഇരട്ടക്കുട്ടി ലക്ഷണങ്ങള്‍

ഇരട്ടക്കുട്ടികളെങ്കില്‍ നമ്മള്‍ പരിശോധിക്കാതെ തന്നെ ചില ലക്ഷണങ്ങള്‍ ശരീരം കാണിക്കുന്നു. നിങ്ങള്‍ ഇരട്ടകുട്ടികളെ ഗര്‍ഭം ധരിച്ചു എന്ന് അറിഞ്ഞതിനു ശേഷമുളള കാര്യങ്ങളാണ് ഇനി.

ഭാരം വര്‍ദ്ധിക്കുന്നു

ഭാരം വര്‍ദ്ധിക്കുന്നു

ഗര്‍ഭാവസ്ഥയില്‍ ശരീര ഭാരം വര്‍ദ്ധിക്കുന്നത് സാധാരണമാണ്. ഇരട്ടകുട്ടികളെ ഗര്‍ഭം ധരിക്കുമ്പോള്‍ സാധാരണയിലും കുടുതല്‍ ഭാരം വര്‍ദ്ധിക്കുന്നതാണ്. നിങ്ങളുടെ ശരീര ഭാരം വര്‍ദ്ധിക്കുന്നത് നിങ്ങളുടെ ഗര്‍ഭദാരണത്തിന് മുന്‍പുളള ശരീര ഭാരവും നിങ്ങളുടെ ഉയരവും ആശ്രയിച്ചായിരിക്കും.

കുട്ടിയുടെ ചലനം

കുട്ടിയുടെ ചലനം

ഗര്‍ഭാവസ്ഥയില്‍ ഏറ്റവും മാജിക്കല്‍ ആയ നിമിഷം എന്നത് നിങ്ങളുടെ കുട്ടിയുടെ ചലനം നിങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കുമ്പോഴാണ്. ഇരട്ടക്കുട്ടികളെങ്കില്‍ വയറ്റില്‍ കുട്ടിയുടെ ചലനം സാധാരണയേക്കാള്‍ നേരത്തെ ആയിരിക്കും. രട്ടകുട്ടികളെ ഗര്‍ഭം ധരിച്ച സ്ത്രീകള്‍ അഭിപ്രായപ്പെട്ടിട്ടുളളതാണിത്, എന്നാല്‍ ശാസ്ത്രീയമായി ഇതിന് അടിസ്ഥാനമില്ല.

 പതിവായുളള ചലനം

പതിവായുളള ചലനം

ഇരട്ടക്കുട്ടികളെങ്കില്‍ കുട്ടിയുടെ ചലനങ്ങള്‍ സാധാരണയുളള ഗര്‍ഭവസ്ഥയിലേക്കാള്‍ കൂടുതല്‍ ഉണ്ടാവുന്നതാണ്. ഇടക്കിടെ എന്നതിലുപരി പതിവായി കുട്ടികളുടെ ചലനങ്ങള്‍ ഉണ്ടാവുന്നു.

ദഹനത്തിലെ മാറ്റങ്ങള്‍

ദഹനത്തിലെ മാറ്റങ്ങള്‍

ദഹനക്കേട്, മലബന്ധം, നെഞ്ചെരിച്ചില്‍ എന്നിവ ഗര്‍ഭാവസ്ഥയില്‍ സാധാരണയായി ഉണ്ടാവുന്ന അസുഖങ്ങളാണ്. നിങ്ങളുടെ ശരീരം രണ്ടു ജീവനുകളെ വഹിക്കുമ്പോള്‍ തീര്‍ച്ചയായും ദഹനപ്രക്രീയ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. രണ്ടുകുട്ടികളെ വഹിക്കാനായി നിങ്ങളുടെ യൂട്രസ് വളരുമ്പോള്‍ നിങ്ങളുടെ വയറിന്റെ ഇടം കൂടെ എടുക്കുന്നതാണ്. അതിനാല്‍തന്നെ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ വളരെ കൂടുതലാണ.

 നടുവേദന

നടുവേദന

ഗര്‍ഭാവസ്ഥയില്‍ നടുവേദന സാധാരണയായി ഉണ്ടാവുന്നതാണ്. എന്നാല്‍ ഇരട്ടക്കുട്ടികളെങ്കില്‍ നടുവേദന കൂടുതലായി ഉണ്ടാവുന്നതാണ്. ശരീരഭാരം കൂടുന്നതും ഹോര്‍മോണ്‍ വ്യതിയാനവും എല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

അമിത ക്ഷീണം

അമിത ക്ഷീണം

ഗര്‍ഭകാലത്ത് സാധാരണയായി ക്ഷീണം കാണപ്പെടുന്നു. എന്നാല്‍ ഇത് പലപ്പോഴും ഇരട്ടക്കുട്ടികളുടെ കാര്യത്തില്‍ അമിത ക്ഷീണം ഉണ്ടാവുന്നതായി കാണപ്പെടുന്നു. ഇതിലൂടെയെല്ലാം വയറ്റിലുള്ളത് ഇരട്ടക്കുട്ടികളാണ് എന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്.

Read more about: pregnancy
English summary

First Signs of a Twin Pregnancy

Severe morning sickness early in your pregnancy, could be the first sign you might be carrying twins. here are some top symptoms of twin pregnancy